Headlines

മലബാര്‍ മെഡിക്കല്‍ കോളജില്‍ യുവതി മരിച്ചു; ചികിത്സാ പിഴവെന്ന് ആരോപണം

കോഴിക്കോട് : ഉള്ളിയേരി മൊടക്കല്ലൂരിലെ മലബാര്‍ മെഡിക്കല്‍ കോളജ് ആശുപത്രി(എം എം സി)യില്‍ പ്രവേശിപ്പിച്ച യുവതി ചികിത്സാപ്പിഴവിനെ തുടര്‍ന്ന് മരിച്ചതായി ആരോപണം. ഉള്ളിയേരി സ്വദേശി കക്കട്ടില്‍ ബിജുവിന്റെ ഭാര്യ സിനി(40) യാണ് ചികിത്സക്കിടെ മരിച്ചത്. പിത്താശയത്തിലെ കല്ല് നീക്കം ചെയ്യാന്‍ വേണ്ടിയാണ് ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ശസ്ത്രക്രിയക്ക് പിന്നാലെ അണുബാധയുണ്ടായി എന്നാണ് ലഭിക്കുന്ന വിവരം. എന്നാല്‍ ഗുരുതരാവസ്ഥയിലായ യുവതിയെ മറ്റൊരു ആശുപത്രിയിലേക്ക് മാറ്റാന്‍ തങ്ങളെ അനുവദിച്ചില്ലെന്നാണ് ബന്ധുക്കള്‍ പറയുന്നത്. കൂടാതെ ആശുപത്രി അധികൃതരുടെ അനാസ്ഥമൂലമാണ് സിനിയുടെ ജീവന്‍…

Read More

ശസ്ത്രക്രിയയ്ക്ക് പിന്നാലെ യുവതി മരിച്ചു; ചികിത്സാപിഴവെന്ന് കുടുംബം; നിഷേധിച്ച് ആശുപത്രി

   ആലപ്പുഴ: ഗർഭാശയ മുഴ നീക്കം ചെയ്യുന്നതിനുള്ള ശസ്ത്രക്രിയയ്ക്ക് പിന്നാലെ യുവതി മരിച്ചതിനെ തുടർന്ന് ചികിത്സാപിഴവെന്ന് ആരോപിച്ച് കുടുംബം പൊലീസിൽ പരാതി നൽകി. കായംകുളം മെഡിക്കൽ ട്രസ്റ്റ് ആശുപത്രിക്കെതിരെയാണ് കരുനാഗപ്പള്ളി സ്വദേശിനിയായ സ്വാതിയുടെ (25) കുടുംബം പരാതി നൽകിയിരിക്കുന്നത്. എന്നാൽ, ഹൃദയാഘാതത്തെ തുടർന്നാണ് മരണമെന്നും ചികിത്സാപിഴവൊന്നും ഉണ്ടായിട്ടില്ലെന്നുമാണ് ആശുപത്രിയുടെ വിശദീകരണം. വയറുവേദനയെ തുടർന്ന് നടത്തിയ പരിശോധനയിലാണ് സ്വാതിക്ക് ഗർഭാശയത്തിൽ മുഴ കണ്ടെത്തിയത്. തുടർന്ന് ശസ്ത്രക്രിയയ്ക്കായി ജൂലൈ 17-ന് കായംകുളത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ശസ്ത്രക്രിയ വിജയകരമായി പൂർത്തിയായതായി…

Read More

ഐഫോൺ ഓർഡർ‌ ചെയ്തു, കിട്ടിയത് താടി വളരാനുള്ള എണ്ണ; 1.80 ലക്ഷം രൂപ നഷ്ടപരിഹാരം വിധിച്ച് കോടതി

മുംബൈ: ഐഫോൺ ഓർഡർ ചെയ്ത ഉപഭോക്താവിന് താടി വളരാനുള്ള എണ്ണ ലഭിച്ച സംഭവത്തിൽ 1.8 ലക്ഷം രൂപ നഷ്ടപരിഹാരം വിധിച്ച് കോടതി. ഫ്ലിപ് കാർട്ടിനാണ് മുംബൈ ഉപഭോക്തൃ പരാതി പരിഹാര കമ്മിഷൻ പിഴ വിധിച്ചിരിക്കുന്നത്. ‌ മുംബൈയിലെ പവായ് സ്വദേശിയായ ഉപയോക്താവാണ് നിയമനടപടി സ്വീകരിച്ചത്. 2023 ഏപ്രിൽ 22ന് ഫ്ലിപ് കാർട്ടിലൂടെ 1,11,793 രൂപയുടെ ഐഫോൺ 14 പ്രോ ഓർഡർ ചെയ്തു. നോ കോസ്റ്റ് ഇഎം‌ഐ വഴിയാണ് തുക നൽകിയത്. അതേ ദിവസം തന്നെ ചാർജറും ഫോൺ…

Read More

കോഴിക്കോട്  പനി ബാധിച്ച് ചികിത്സയിലായിരുന്ന ആറുവയസ്സുകാരി മരിച്ചു

കോഴിക്കോട്: കോഴിക്കോട് നടുവണ്ണൂരിൽ പനി ബാധിച്ച് ചികിത്സയിലായിരുന്ന ആറുവയസ്സുകാരി മരിച്ചു. നടുവണ്ണൂർ കാവുന്തറ സ്വദേശി പാലയാട്ട് ഷാജു–റീന ദമ്പതികളുടെ മകൾ ഇതൾ ആണ് മരിച്ചത്. കഴിഞ്ഞ ശനിയാഴ്ച പനി രൂക്ഷമായതിനെ തുടർന്ന് കുട്ടിയെ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. ചികിത്സ തുടരുന്നതിനിടെ ഇന്ന് പുലർച്ചെയായിരുന്നു മരണം. മരണത്തിന്റെ കൃത്യമായ കാരണം കണ്ടെത്തുന്നതിനുള്ള തുടർനടപടികൾ ആരോഗ്യവകുപ്പ് സ്വീകരിച്ചുവരികയാണ്. കാവുന്തറ എ.എൽ.പി. സ്‌കൂളിലെ രണ്ടാം ക്ലാസ് വിദ്യാർഥിനിയായിരുന്നു ഇതൾ. കുട്ടിയുടെ മരണത്തിൽ പ്രദേശത്ത് ദുഃഖാന്തരീക്ഷമാണ്. മൃതദേഹം വീട്ടിലെത്തിച്ച് പൊതുദർശനത്തിന്…

Read More

നിക്കോളാസ് ഒട്ടമെൻഡി രാജ്യാന്തര ഫുട്ബോളിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ചു

ബ്യൂണസ് ഐറിസ്: അർജന്റീനയുടെ പ്രതിരോധ നിരയിലെ കരുത്തനായ നിക്കോളാസ് ഒട്ടമെൻഡി രാജ്യാന്തര ഫുട്ബോളിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ചു. ലോകകപ്പ് ഫൈനലായിരുന്നു ദേശീയ ടീമിനായി കളിച്ച അവസാന മത്സരമെന്ന് താരം ഇൻസ്റ്റഗ്രാമിലൂടെ അറിയിച്ചു. വൈകാരികമായ കുറിപ്പിലൂടെയാണ് 17 വർഷത്തെ രാജ്യാന്തര കരിയറിന് ഒട്ടമെൻഡി വിരാമമിട്ടത്. “എന്റെ കരിയറിലെ ഏറ്റവും പ്രയാസമുള്ള വാക്കുകളാണിത്. വിധി പോലെ എന്റെ അവസാന ലോകകപ്പ് മത്സരം ഫൈനലായി. ഫലം ഞങ്ങൾക്ക് അനുകൂലമായില്ലെങ്കിലും തലയുയർത്തിയാണ് ഞാൻ മടങ്ങുന്നത്. അവസാന നിമിഷം വരെ ടീമിനായി എല്ലാം നൽകി….

Read More

മാനന്തവാടി ജില്ലാ ജയിലിൽ ആത്മഹത്യയ്ക്ക് ശ്രമിച്ച റിമാൻഡ് തടവുകാരി മരിച്ചു.

കോഴിക്കോട്: മാനന്തവാടി ജില്ലാ ജയിലിൽ ആത്മഹത്യയ്ക്ക് ശ്രമിച്ച റിമാൻഡ് തടവുകാരി മരിച്ചു. തൃശ്ശിലേരി ചേക്കോട്ടുകുന്ന് സ്വദേശിനി പ്രിയ (43)യാണ് കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ വ്യാഴാഴ്ച ഉച്ചയോടെ മരിച്ചത്. ചൊവ്വാഴ്ച രാവിലെയാണ് ജയിലിലെ ശുചിമുറിക്ക് സമീപം ആത്മഹത്യയ്ക്ക് ശ്രമിച്ച നിലയിൽ പ്രിയയെ ജയിൽ അധികൃതർ കണ്ടെത്തിയത്. ഉടൻ തന്നെ വയനാട് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ആരോഗ്യനില ഗുരുതരമായതിനെ തുടർന്ന് വിദഗ്ധ ചികിത്സയ്ക്കായി കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. വെള്ളമുണ്ട പൊലീസ് സ്റ്റേഷനിൽ രജിസ്റ്റർ…

Read More

ജൂലൈ മാസത്തെ സാമൂഹ്യ സുരക്ഷാ പെന്‍ഷന്‍ വിതരണം നാളെ മുതല്‍ ആരംഭിക്കും

തിരുവനന്തപുരം: ജൂലൈ മാസത്തെ സാമൂഹ്യ സുരക്ഷാ പെന്‍ഷന്‍ വിതരണം നാളെ മുതല്‍ ആരംഭിക്കും. പെന്‍ഷന്‍ വിതരണത്തിനായി 1,095 കോടി രൂപ സര്‍ക്കാര്‍ അനുവദിച്ചു. അടുത്ത മാസം മൂന്നാം തീയതിക്കകം പെന്‍ഷന്‍ വിതരണം പൂര്‍ത്തിയാക്കണമെന്നാണ് സര്‍ക്കാരിന്റെ നിര്‍ദേശം. സംസ്ഥാനത്ത് ആകെ 51,11,908 പേരാണ് സാമൂഹ്യ സുരക്ഷാ പെന്‍ഷന്‍ കൈപ്പറ്റുന്നത്. ഇതിനുപുറമെ, ദേശീയ സാമൂഹ്യ സഹായ പദ്ധതി പ്രകാരം 8,46,456 പേര്‍ക്കും പെന്‍ഷന്‍ ലഭിക്കുന്നുണ്ട്. അതേസമയം, പെന്‍ഷന്‍ മുടങ്ങാതെ നല്‍കുന്നതിനായി മുന്‍ സര്‍ക്കാര്‍ രൂപീകരിച്ച പ്രാഥമിക സഹകരണ സംഘങ്ങളുടെ കണ്‍സോര്‍ഷ്യം…

Read More

പ്ലസ് ടു സേ പരീക്ഷാഫലം ശനിയാഴ്ച

തിരുവനന്തപുരം: പ്ലസ് ടു സേ പരീക്ഷാഫലം മറ്റന്നാൾ പ്രസിദ്ധീകരിക്കും. ഫലം വൈകുന്നു എന്ന മീഡിയവൺ വാർത്തയ്ക്ക് പിന്നാലെയാണ് വിദ്യാഭ്യാസ മന്ത്രിയുടെ ഓഫീസിൽ നിന്നുള്ള അറിയിപ്പ് . ജൂലൈ മൂന്നിന് പരീക്ഷകൾ പൂർത്തിയാക്കിയെങ്കിലും പരീക്ഷാഫലം പ്രസിദ്ധീകരിക്കുന്ന തിയതി മൂന്ന് തവണ മാറ്റിവെച്ചിരുന്നു. പ്ലസ് ടു സേ പരീക്ഷഫലം പ്രസിദ്ധീകരിക്കുന്നത് അനിശ്ചിതത്വത്തിലാണെന്ന് മീഡിയവൺ നേരത്തെ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഫലം പ്രസിദ്ധീകരിക്കാത്തതിനെ തുടര്‍ന്ന് കോളജ് പ്രവേശന നടപടികൾ പുരോഗമിക്കവേ ഒരു ലക്ഷത്തോളം വിദ്യാർഥികളുടെ ഭാവി പ്രതിസന്ധിയിലായി. സെൻസസ് ഡ്യൂട്ടി മൂലം മൂല്യ…

Read More

അധികാരത്തിലേറി 2 മാസം: UDF സർക്കാരിന്റെ കടമെടുപ്പ് 10,000 കോടി കടന്നു

പൊതുകടം പെരുകുന്നതിന് എതിരെ വലിയ വിമർശനം ഉന്നയിച്ച യുഡിഎഫ് അധികാരത്തിലെത്തിയിട്ടും കടം എടുപ്പിൽ കുറവൊന്നുമില്ല. രണ്ട് മാസത്തെ ഭരണത്തിനിടയിൽ വി.ഡി.സതീശൻ സർക്കാർ കടമെടുത്തത് 10400 കോടി രൂപയാണ്. ഡിസംബർ വരെ അനുവദിച്ച കടമെടുപ്പ് പരിധിയുടെ പകുതിയോളം ഇതിനകം വായ്പയെടുത്തു കഴിഞ്ഞു. പത്ത് കൊല്ലത്തെ ഇടത് ഭരണത്തിൽ സംസ്ഥാനത്തെ പൊതുകടം ക്രമാതീതമായി വർദ്ധിച്ചുവെന്നായിരുന്നു പ്രതിപക്ഷത്തിരിക്കുമ്പോൾ യുഡിഎഫ് ഉന്നയിച്ച പ്രധാന വിമർശനം. അധികാരത്തിലെത്തിയതിന് പിന്നാലെ പുറത്തിറക്കിയ ധവളപത്രത്തിലും പൊതു കടം പെരുകുന്നതിലുളള ആശങ്ക പങ്കുവെച്ചിരുന്നു. എന്നാൽ കടമെടുപ്പിൻെറ കാര്യത്തിൽ വി.ഡി.സതീശൻ…

Read More

രക്ഷാപ്രവര്‍ത്തനം കേസ് അട്ടിമറി ആരോപണം; എ ഡി ജി പി. എം ആര്‍ അജിത്കുമാറിന് സസ്പെൻഷൻ

തിരുവനന്തപുരം: ആലപ്പുഴയിലെ ‘രക്ഷാപ്രവര്‍ത്തനം’ കേസ് അട്ടിമറിക്കാന്‍ ഒത്താശ ചെയ്തുവെന്ന കണ്ടെത്തലിന്റെ അടിസ്ഥാനത്തില്‍ എ ഡി ജി പി എം ആർ അജിത് കുമാറിനെ സസ്പെൻഡ് ചെയ്തു കേസ് അട്ടിമറിക്കാൻ എ ഡി ജി പി ഇടപെട്ടതായി ചൂണ്ടിക്കാട്ടി പ്രത്യേക അന്വേഷണ സംഘം (എസ് ഐ ടി) നല്‍കിയ റിപ്പോർട്ടിന്മേല്‍ സംസ്ഥാന പൊലീസ് മേധാവി റാവാഡ ചന്ദ്രശേഖർ ആഭ്യന്തര സെക്രട്ടറിക്ക് റിപ്പോർട്ട് സമർപ്പിച്ചിരുന്നു. ഈ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. നവ കേരളയാത്രക്കിടെ അന്നത്തെ മുഖ്യമന്ത്രി പിണറായി വിജയന്റെ വാഹന…

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial