Headlines

ബിജെപിക്ക് വീണ്ടും വെല്ലുവിളി; കോക്രോച്ച് ജനതാ പാർട്ടിക്ക് പിന്നാലെ ഇ20 ജനതാ പാർട്ടി

ന്യൂഡൽഹി: കോക്രോച്ച് ജനത പാര്‍ട്ടിയുടെ സമര വിജയത്തിന് പിന്നാലെ സോഷ്യൽ മീഡിയയിൽ പുതിയൊരു പ്രചാരണം ശ്രദ്ധ നേടുന്നു. ഇ20 പെട്രോളിന് പകരം 100 ശതമാനം ശുദ്ധമായ പെട്രോൾ ലഭ്യമാക്കണമെന്ന ആവശ്യവുമായി ‘ഇ20 ജനതാ പാർട്ടി’ എന്ന പേരിൽ പുതിയ സോഷ്യൽ മീഡിയ അക്കൗണ്ട് സജീവമായിരിക്കുകയാണ്. എക്‌സിലെ ഈ അക്കൗണ്ടിന്റെ ബയോയിൽ, “ഓരോ പൗരന്റെയും ശുദ്ധമായ പെട്രോൾ വാങ്ങാനുള്ള അവകാശത്തിനായി പോരാടുന്നു. ഉപഭോക്താക്കൾക്ക് അവരുടെ വാഹന ടാങ്കിലേക്ക് എന്ത് ഇന്ധനം എത്തണമെന്ന് തീരുമാനിക്കാനുള്ള അവകാശം വേണം” എന്ന ആശയമാണ്…

Read More

കഴിഞ്ഞ 5 വർഷത്തെ സകല പർച്ചേസുകളും കുടഞ്ഞിട്ട് പരിശോധിക്കാൻ നിർദേശം; സമഗ്ര പരിശോധനക്ക് കായിക വകുപ്പ്, സ്പോർട്സ് കൗൺസിൽ ഉടച്ചുവാർക്കും

       തിരുവനന്തപുരം: സ്പോർട്സ് കൗൺസിലുമായി ബന്ധപ്പെട്ട് സമഗ്ര പരിശോധനക്ക് കായിക വകുപ്പ്. സ്പോർട്സ് കൗൺസിൽ കഴിഞ്ഞ അഞ്ച് വർഷം നടത്തിയ മുഴുവൻ പർച്ചേസും പരിശോധിക്കും. സ്പോർട്സ് കൗൺസിൽ അടിസ്ഥാന വിവരങ്ങളോ രേഖകളോ പോലും സൂക്ഷിക്കുന്നിലെന്നാണ് കണ്ടെത്തൽ. കായിക താരങ്ങളുമായി ബന്ധപ്പെട്ട വിവരങ്ങൾ പോലും സ്പോർട്സ് കൗൺസിലിൽ ഇല്ല. കായിക താരങ്ങൾക്ക് കൊടുക്കാതെ സാധനങ്ങളും ഉപകരണങ്ങളും പൂഴ്ത്തിവെച്ചതിന് പിന്നാലെയാണ് നടപടി. കുട്ടികൾക്ക് കൊടുക്കാതെ ഗോഡൗണിൽ ഇരിക്കുന്ന നൂറുകണക്കിന് സാധനങ്ങളുടെ ദൃശ്യങ്ങൾ പുറത്ത് വന്നിരുന്നു. വിവാദമായതിന് പിന്നാലെ കായിക ഉപകരണങ്ങളും…

Read More


റസ്റ്റാറന്റ് ബില്ല് കിട്ടുമ്പോൾ ഇക്കാര്യം ഉറപ്പായും ശ്രദ്ധിക്കുക; സർവിസ് ചാർജ് ഈടാക്കുന്നതിനെതിരെ കർശന നടപടി സ്വീകരിക്കാൻ കേന്ദ്രം

റസ്റ്റാറൻ്റുകളിൽ നിർബന്ധിത സർവിസ് ചാർജ് ഈടാക്കുന്നതിനെതിരെ നടപടികൾ ശക്തമാക്കിയിരിക്കുകയാണ് കേന്ദ്രം. നിയമം ലംഘിക്കുന്ന സ്ഥാപനങ്ങൾ കർശന പരിശോധന നേരിടേണ്ടിവരുമെന്നാണ് സർക്കാർ വ്യക്തമാക്കുന്നത്. ഉപഭോക്തൃകാര്യ മന്ത്രി പ്രഹ്ലാദ് ജോഷിയാണ് ഇക്കാര്യം വ്യക്തമാക്കിയത്. ബില്ലുകളിൽ റസ്റ്റാറൻ്റുകൾ തനിയെ സർവിസ് ചാർജ് ചേർക്കുന്നുവെന്ന പരാതികൾ ലഭിച്ചതിനെ തുടർന്ന് സെൻട്രൽ കൺസ്യൂമർ പ്രൊട്ടക്ഷൻ അതോറിറ്റി കർശന നടപടികളിലേക്ക് കടന്നപ്പോഴാണ് മന്ത്രിയുടെ ഈ പ്രസ്താവന. ദേശീയ ഉപഭോക്തൃ ഹെൽപ്‌പ്ലൈൻ വഴി ലഭിച്ച പരാതികളുടെ അടിസ്ഥാനത്തിൽ രാജ്യത്തുടനീളമുള്ള 41 റസ്റ്റാറന്റു്കൾക്കെതിരെ സി.സി.പി.എ സ്വമേധയാ നടപടി സ്വീകരിച്ചിട്ടുണ്ട്….

Read More

കുറ്റിപ്പുറത്ത് സ്വകാര്യ ബസ് നിയന്ത്രണം വിട്ട് തലകീഴായി മറിഞ്ഞു; ഒരാൾ മരിച്ചു നിരവധി പേർക്ക് പരിക്ക്

മലപ്പുറം: കുറ്റിപ്പുറത്ത് യാത്രക്കാരുമായി പോയ സ്വകാര്യ ബസ് നിയന്ത്രണം വിട്ട് തലകീഴായി മറിഞ്ഞ് വൻ അപകടം. അപകടത്തിൽ ഒരാൾ മരിച്ചു. നിരവധി പേർക്ക് പരിക്കേറ്റു. പരിക്കേറ്റവരിൽ മൂന്നുപേരുടെ നില അതീവ ഗുരുതരമാണെന്നാണ് വിവരം. തൃശൂർ-കോഴിക്കോട് റൂട്ടിലോടുന്ന ബസാണ് അപകടത്തിൽപ്പെട്ടത്. നിയന്ത്രണം വിട്ട ബസ് ഡിവൈഡറിൽ ഇടിച്ച ശേഷം തലകീഴായി മറിയുകയായിരുന്നു. അപകടസമയത്ത് ബസിൽ നിറയെ യാത്രക്കാരുണ്ടായിരുന്നു. സമീപത്തുണ്ടായിരുന്ന കാറിന് മുകളിലേക്കാണ് ബസ് മറിഞ്ഞത്. അപകടത്തെ തുടർന്ന് ബസിനുള്ളിൽ കുടുങ്ങിയ യാത്രക്കാരെ നാട്ടുകാരും ഫയർഫോഴ്‌സ് സംഘവും ചേർന്നാണ് പുറത്തെടുത്തത്….

Read More

മാനസികാരോഗ്യകേന്ദ്രത്തിൽ ചികിത്സയിലായിരുന്ന തടവുകാരൻ സഹതടവുകാരന്റെ മർദനത്തിൽ കൊല്ലപ്പെട്ടു

ചെന്നൈയിലെ കീഴ്പാക്കം മാനസികാരോഗ്യകേന്ദ്രത്തിൽ ചികിത്സയിലായിരുന്ന വിചാരണ തടവുകാരൻ സഹതടവുകാരന്റെ മർദനത്തിൽ കൊല്ലപ്പെട്ടു. 2024-ലെ ഒരു കൊലക്കേസുമായി ബന്ധപ്പെട്ട് ചികിത്സയ്ക്കായി ആശുപത്രിയിൽ പാർപ്പിച്ചിരുന്ന സഹീർ (27) ആണ് മരിച്ചത്. സംസാരശേഷിയില്ലാത്ത ആളായിരുന്നു സഹീറെന്നാണ് റിപ്പോർട്ടുകൾ. ജൂലൈ 20-ന് രാവിലെ 10.40ഓടെയാണ് സംഭവം നടന്നത്. കൊലക്കേസിൽ വിചാരണ തടവുകാരനായി കഴിഞ്ഞ മാർച്ചിൽ ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട തെങ്കാശി സ്വദേശി അരവിന്ദ് സ്വാമി (19)യാണ് സഹീറിനെ കുളിമുറിയിൽ വെച്ച് ആക്രമിച്ചതെന്ന് പൊലീസ് അറിയിച്ചു. കുളിമുറിയിൽ ഇരുവരും തമ്മിൽ വാക്കുതർക്കമുണ്ടായതിനെ തുടർന്ന് അരവിന്ദ് സ്വാമി…

Read More

മഴവെള്ളം നിറഞ്ഞ കുഴിയിൽ വീണ് ആറു വയസുകാരന് ദാരുണാന്ത്യം

ബോറിങ് ജോലികൾക്കായി കുഴിച്ചിട്ടിരുന്ന മഴവെള്ളം നിറഞ്ഞ കുഴിയിൽ വീണ് ആറു വയസുകാരന് ദാരുണാന്ത്യം. ഗ്രേറ്റർ നോയിഡയിൽ നോളജ് പാർക്ക് മേഖലയിലാണ് സംഭവം. കേന്ദ്രീയ വിദ്യാലയം വൈസ് പ്രിൻസിപ്പൽ ശിവൻ യാദവിന്റെ മകൻ അവ്യാൻ സൂര്യയാണ് മരിച്ചത്. ഇന്നലെ കൂട്ടുകാർക്കൊപ്പം കളിക്കുന്നതിനിടെയാണ് അപകടം. അബദ്ധത്തിൽ ഏകദേശം 15 അടി താഴ്ചയുള്ള കുഴിയിലേക്ക് കുട്ടി വീഴുകയായിരുന്നു. ഉടൻ തന്നെ നാട്ടുകാരും രക്ഷാപ്രവർത്തകരും ചേർന്ന് കുട്ടിയെ പുറത്തെടുത്ത് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഗ്രേറ്റർ നോയിഡ അതോറിറ്റി ബോറിങ് ജോലികൾക്കായി കുഴിച്ച പ്രദേശത്ത്…

Read More

എം.ഡി.എം.എ കച്ചവടത്തിനിറങ്ങിയ രണ്ട് അധ്യാപികമാർ അറസ്റ്റിൽ

കോഴിക്കോട്: എം.ഡി.എം.എ കടത്ത്-വിൽപ്പന ശൃംഖലയുമായി ബന്ധപ്പെട്ട അന്വേഷണത്തിൽ രണ്ട് അധ്യാപികമാർ അറസ്റ്റിലായി. പേരാമ്പ്ര ബി.ആർ.സി.യിലെ സ്പെഷ്യൽ എഡ്യൂക്കേറ്ററായ കൂരാച്ചുണ്ട് കാപ്പുമുക്ക് സ്വദേശി കാവ്യയും താത്കാലിക കായിക അധ്യാപികയായ മരുതോങ്കര സ്വദേശി കെ.സി. കീർത്തനയുമാണ് വടകര പൊലീസിന്റെ പിടിയിലായത്. അന്വേഷണത്തിനിടെ കാവ്യയുടെ ബാങ്ക് അക്കൗണ്ട് വഴി എം.ഡി.എം.എ ഇടപാടുകളുമായി ബന്ധപ്പെട്ട് ലക്ഷങ്ങളുടെ സാമ്പത്തിക ഇടപാടുകൾ നടന്നതായി കണ്ടെത്തിയതോടെയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. സമൂഹത്തിന് മാതൃകയാകേണ്ട അധ്യാപികമാർ തന്നെ ലഹരി ശൃംഖലയുമായി ബന്ധപ്പെട്ടെന്ന കണ്ടെത്തൽ പ്രദേശത്ത് വലിയ ഞെട്ടലാണ് സൃഷ്ടിച്ചിരിക്കുന്നത്. അന്വേഷണത്തിന്റെ…

Read More

എല്ലാ ആവശ്യങ്ങളും അംഗീകരിച്ച് കേന്ദ്രം; സമരം അവസാനിപ്പിച്ച് സിജെപി

ന്യൂഡല്‍ഹി: പരീക്ഷാ ക്രമക്കേടുകളുമായി ബന്ധപ്പെട്ട് ജന്തര്‍ മന്തറില്‍ സംഘടിപ്പിച്ച സമരം കോക്ക്‌റോച്ച് ജനത പാര്‍ട്ടി (സിജെപി) അവസാനിപ്പിച്ചു. പ്രതിഷേധക്കാരുടെ എല്ലാ ആവശ്യങ്ങളും കേന്ദ്രസര്‍ക്കാര്‍ അംഗീകരിച്ചതോടെയാണ് സമരം അവസാനിപ്പിച്ചത്. കേന്ദ്രമന്ത്രിമാരും സിജെപി പ്രതിനിധികളും സംയുക്തമായി നടത്തിയ വാര്‍ത്ത സമ്മേളനത്തില്‍ പ്രതിഷേധക്കാരോട് വീടുകളിലേക്ക് തിരിച്ചുപോകാന്‍ ആവശ്യപ്പെട്ടു. കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധര്‍മേന്ദ്ര പ്രധാന്‍ രാജിവെക്കണമെന്നായിരുന്നു സിജെപിയുടെ പ്രധാന ആവശ്യം. ഇത് യാഥാര്‍ഥ്യമായതോടെയാണ് സമരം അവസാനിപ്പിക്കാന്‍ ധാരണയായത്. പ്രതിഷേധത്തില്‍ പങ്കെടുത്തവര്‍ക്കെതിരെ ചുമത്തിയ കേസുകള്‍ പിന്‍വലിക്കുമെന്നും പരീക്ഷാ നടത്തിപ്പില്‍ ആവശ്യമായ മാറ്റം കൊണ്ടുവരാന്…

Read More

ധര്‍മേന്ദ്ര പ്രധാൻ രാജിവെച്ചു; CJPയ്ക്ക് വഴങ്ങി കേന്ദ്രം

CJPയ്ക്ക് വഴങ്ങി കേന്ദ്രം, കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ രാജിവെച്ചു.രാജിക്കത്ത് പ്രധാനമന്ത്രിക്ക് കൈമാറി.ഇന്ന് ഉച്ചയോടെയാണ് രാജി പ്രഖ്യാപനം സമരക്കാരുടെ പ്രധാന ആവശ്യങ്ങളിലൊന്നായിരുന്നു പ്രധാന്റെ രാജി. പ്രധാൻ രാജിവെക്കേണ്ടതില്ലെ എന്നായിരുന്നു കേന്ദ്ര സർക്കാറിന്റെ നിലപാട്. എന്നാല്‍ പ്രധാൻ രാജിവെക്കാതെ പിന്നോട്ടില്ലെന്ന് സമരക്കാരും തീരുമാനമെടുത്തതോടെ കേന്ദ്ര സർക്കാർ വഴങ്ങി

Read More

ജന്തര്‍ മന്തറിലെ സമരക്കാര്‍ക്കെതിരായ അധിക്ഷേപം: മേജര്‍ രവിക്ക് വക്കീല്‍ നോട്ടീസ് അയച്ച്‌ പ്ലസ് ടു വിദ്യാര്‍ഥിനി

തിരുവനന്തപുരം: ഡല്‍ഹി ജന്തർ മന്തറില്‍ സമരം ചെയ്യുന്നവർക്കെതിരെ അധിക്ഷേപകരമായ പരാമർശം നടത്തിയ സംഭവത്തില്‍ ചലച്ചിത്ര സംവിധായകനും നിരീക്ഷകനുമായ മേജർ രവിക്ക് വക്കീല്‍ നോട്ടീസ്. പ്ലസ് ടു വിദ്യാർഥിനിയായ മാളവികയാണ് മേജർ രവിക്കെതിരെ നിയമനടപടി സ്വീകരിച്ചുകൊണ്ട് വക്കീല്‍ നോട്ടീസ് അയച്ചത്. സമരക്കാരെയും അവരുടെ ആവശ്യങ്ങളെയും അപകീർത്തിപ്പെടുത്തുന്ന രീതിയില്‍ പൊതുവേദിയിലോ മാധ്യമങ്ങളിലോ നടത്തിയ പരാമർശങ്ങള്‍ക്കെതിരെയാണ് മാളവിക വക്കീല്‍ മുഖേന പരാതി നല്‍കിയിരിക്കുന്നത്. പരാമർശം പിൻവലിച്ചു മാപ്പ് പറയണമെന്നും അല്ലാത്തപക്ഷം ശക്തമായ നിയമനടപടികളുമായി മുന്നോട്ട് പോകുമെന്നും നോട്ടീസില്‍ വ്യക്തമാക്കുന്നു സമരക്കാരുടെ അവകാശങ്ങള്‍…

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial