Headlines

ബീഹാറിൽ പ്രതിഷേധകാർക്ക് നേരെ വെടിവെച്ച സംഭവം; പൊലീസുകാരനെ സസ്പെന്റ് ചെയ്തു

ബീഹാർ ബന്ധിൽ പ്രതിഷേധത്തിനായി വന്ന വിദ്യാർത്ഥികൾക്ക് നേരെ വെടിവെച്ച സംഭവത്തിൽ പൊലീസുകാരനെ സസ്പെന്റ് ചെയ്തു. ജൂലൈ 25 ന് ആയിരുന്നു സംഭവം.സംസ്ഥാന വ്യാപകമായി നടന്ന പ്രതിഷേധത്തിൽ പലയിടങ്ങളിലും പൊലീസും വിദ്യാർത്ഥികളും ഏറ്റുമുട്ടലുകൾ ഉണ്ടായിരുന്നു.പരുക്കേറ്റ് പട്‌നയിലെ ഒരു സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ ആയിരുന്ന വിദ്യാർത്ഥികളുടെ ആരോഗ്യ നില തൃപ്‌തികരമാണ്. പരിക്കേറ്റവരിൽ 15 വയസ്സുളള ഒരു കുട്ടിയുമുണ്ടായിരുന്നു. കുട്ടിയുടെ കഴുത്തിലാണ് പരിക്കേറ്റെതെങ്കിലും ആരോഗ്യനിലയിൽ പ്രശ്‌നങ്ങളില്ലെന്ന് ഡോക്ടർമാർ അറിയിച്ചു. ബീഹാർ പൊലീസിൻ്റെ ഔദ്യോഗിക വിവരപ്രകാരം തോക്കുപയോഗിച്ച് വെടിയുതിർത്ത കോൺസ്റ്റബിളിനെതിരെയുളള കർശന നടപടിയുടെ…

Read More

മഞ്ഞ കാര്‍ഡിന് ഓണക്കിറ്റ് വിതരണം ഓഗസ്റ്റ് 10 മുതല്‍, കിറ്റില്‍ 16 ഇനം സാധനങ്ങള്‍, ഓണച്ചന്ത ഓഗസ്റ്റ്‌ 8 മുതല്‍

തിരുവനന്തപുരം: ഈ വർഷത്തെ ഓണച്ചന്ത ഓഗസ്റ്റ്‌ 8 മുതല്‍ ആരംഭിക്കുമെന്ന് മന്ത്രി അനൂപ് ജേക്കബ്. മഞ്ഞക്കാർഡ് ഉടമകള്‍ക്ക് ഓഗസ്റ്റ് 10 മുതല്‍ ഓണക്കിറ്റ് വിതരണം ആരംഭിക്കും.16 ഇനം സാധനങ്ങളാണ് ഓണക്കിറ്റില്‍ ഉണ്ടാവുക. ഓണം ട്രെഡ് ഫെയറുകളും ഓഗസ്റ്റ് 6 മുതല്‍ ആരംഭിക്കും. ഓണസദ്യക്കുള്ള എല്ലാ സാധനങ്ങളും കിറ്റിലുണ്ടാവുമെന്നാണ് ഭക്ഷ്യ വിതരണ മന്ത്രി വിശദമാക്കിയത്. കൂടുതല്‍ പേർക്ക് ഓണക്കിറ്റ് അടുത്ത വർഷം മുതല്‍ നല്‍കുമെന്നും മന്ത്രി വിശദമാക്കി. സംസ്ഥാനത്ത് വിലക്കയറ്റം പ്രതിസന്ധിയായി നില്‍ക്കുമ്പോഴാണ് പ്രഖ്യാപനം. സപ്ലൈകോ ഔട്ട് ലെറ്റുകളില്‍…

Read More

പൊലീസ് യൂണിഫോമിലല്ലാതെ വിദ്യാർഥികളെ ലാത്തികൊണ്ട് തല്ലിച്ചതച്ചവരുടെ വിവരങ്ങൾ ശേഖരിച്ച് സിജെപി

ജന്തർ മന്തറിലെ സമരത്തിനിടെ വിദ്യാർഥികളെ ലാത്തി കൊണ്ടടിച്ചവരുടെ വിവരങ്ങൾ ശേഖരിച്ച് സിജെപി. പൊലീസ് യൂണിഫോമിലല്ലാതെ അക്രമം അഴിച്ചുവിട്ടവരെ പറ്റിയുള്ള വിവരങ്ങളാണ് ശേഖരിക്കുന്നത്. ക്രിമിനൽ കേസുകളിൽ പ്രതികളായവരും ലാത്തിയുമായി മർദിക്കാനെത്തിയതായാണ് വിവരം.നെയിം ബോർഡ് വയ്ക്കാതെ യൂണിഫോം ധരിച്ചെത്തിയവരും വിദ്യാർഥികളെ മർദിക്കുകയുണ്ടായി. ആണി തറപ്പിച്ച ലാത്തിയുമായി മർദിക്കാൻ എത്തിയവരെയും കണ്ടെത്താൻ സിജെപി ശ്രമിക്കുന്നുണ്ട്. പ്രതിഷേധിക്കാനെത്തിയവരുടെ മുഖത്തടിച്ച സത്യം പണ്ഡിറ്റിനെ കണ്ടെത്തി കേസെടുക്കണമെന്ന് ടിഎംസി ആവശ്യപ്പെട്ടു.പ്രതിഷേധത്തിനിടെ ഏഴ് തവണ റാപ്പിഡ് ആക്ഷൻ ഫോഴ്സ‌് പെല്ലറ്റ് പ്രയോഗിച്ചെന്നാണ് റിപ്പോർട്ടുകൾ. അഞ്ച് തവണ പ്രതിഷേധക്കാർക്ക്…

Read More

അടുത്തത് ഗഡ്‌കരി? എഥനോൾ അടങ്ങിയ പെട്രോളിനെതിരെ പാർലമെന്റ് മാർച്ച്, ടാക്സി യൂണിയൻ തെരുവിലിറങ്ങുന്നു

പെട്രോളിൽ എഥനോൾ ചേർക്കുന്നതിനെതിരെ പാർലമെന്റ് മാർച്ചിനൊരുങ്ങി ട്രാൻസ്പോർട്ട് യൂണിയനുകൾ. ഡൽഹി ടാക്സി, ടൂറിസ്റ്റ് ട്രാൻസ്പോർട്ടേഴ്സ്, ടൂർ ഓപ്പറേഷൻ അസോസിയേഷൻ എന്നിവരുടെ നേതൃത്വത്തിൽ ആഗസ്റ്റ് നാലിന് പാർലമെന്റിലേക്ക് മാർച്ച് നടത്താനാണ് തീരുമാനിച്ചിരിക്കുന്നത്. നീറ്റ് ക്രമക്കേടിൽ കോക്രോച്ച് ജനതാപാർട്ടിയും വിദ്യാർത്ഥികളും ചേർന്ന് നടത്തിയ പ്രതിഷേധത്തിനൊടുവിൽ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രഥാൻ രാജിവെച്ചതിന് പിന്നാലെയാണ് ട്രാൻസ്പോർട്ട് യൂണിയനുകൾ മാർച്ച് പ്രഖ്യാപിച്ചത്.ഇ20 പെട്രോളിന് പിന്നാലെ വാഹനങ്ങളുടെ എഞ്ചിൻ പ്രവർത്തനം, ഇന്ധന ക്ഷമത, പരിപാലനച്ചെലവ് എന്നിവ വളരെ കൂടുതലാണെന്നും 2015ന് മുമ്പ് നിർമ്മിച്ച…

Read More

കാവ്യയും ഇനി പഠിപ്പിക്കേണ്ട; ലഹരിമരുന്ന് കേസില്‍ കീർത്തനയ്ക്ക് പിന്നാലെ കാവ്യയേയും പുറത്താക്കി വിദ്യാഭ്യാസ വകുപ്പ്, ഉത്തരവിറങ്ങി

വടകര: കോഴിക്കോട് വടകരയില്‍ ലഹരിമരുന്ന് കേസില്‍ അറസ്റ്റിലായ അധ്യാപിക കീർത്തന ലഹരിക്കെതിരെ വിദ്യാർത്ഥികളെ അണിനിരത്തി സൂംബ ഡാൻസ് നടത്തിയിരുന്നെന്ന് സഹപ്രവർത്തകർ. ലഹരി വിരുദ്ധ ക്യാമ്പയിനിൽ കീർത്തന സൂംബ ചുവടുവച്ചിരുന്നു. ഇവരെ കഴിഞ്ഞ ദിവസമാണ് വിദ്യാഭ്യാസ വകുപ്പ് പുറത്താക്കിയത്. ഇന്ന് രണ്ടാമത്തെ അധ്യാപികയേയും പുറത്താക്കിയിട്ടുണ്ട്. താത്കാലിക അധ്യാപികയായ കാവ്യയെ സര്‍വീസില്‍ നിന്നും പിരിച്ചുവിട്ടുകൊണ്ടുള്ള വിദ്യാഭ്യാസ വകുപ്പിന്റെ ഔദ്യോഗിക ഉത്തരവ് പുറത്തിറങ്ങി. കൂരാച്ചുണ്ട് സ്വദേശിയാണ് കാവ്യ. പേരാമ്പ്ര ബ്ലോക്ക് റിസോഴ്സ് കേന്ദ്രത്തിലെ അധ്യാപകരാണ് രണ്ട്പേരും. കേസില്‍ മറ്റ് അധ്യാപകര്‍ക്കും പങ്കുണ്ടോയെന്ന…

Read More

വഞ്ചിയൂരില്‍ പട്ടാപ്പകല്‍ യുവാവ് അയല്‍വാസിയെ വെട്ടിക്കൊന്ന സംഭവം: പ്രതികള്‍ പിടിയില്‍

തിരുവനന്തപുരം: വഞ്ചിയൂരിൽ അയല്‍വാസിയെ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ പ്രതികള്‍ പിടിയില്‍. മുഖ്യപ്രതി പ്രദീപ് ഉള്‍പ്പെടെ നാലുപേര്‍ പിടിയിലായി. മെഡിക്കല്‍ കോളജ് ഭാഗത്ത് നിന്നുമാണ് പ്രതികളെ പിടികൂടിയത്. പ്രദീപിനൊപ്പം വിനീത്,റാസിം, ശിവപ്രസാദ് എന്നിവരാണ് പിടിയിലായത്. വഞ്ചിയൂര്‍ പാല്‍ക്കുളങ്ങരയിലാണ് വൈരാഗ്യത്തിന്റെ പേരില്‍ യുവാവിനെ പട്ടാപ്പകല്‍ വെട്ടിക്കൊന്നത്. ചമ്പക്കട സ്വദേശി വിശാഖാണ് കൊല്ലപ്പെട്ടത്. പ്രദീപും വിശാഖും തമ്മില്‍ കാലങ്ങളായി വൈരാഗ്യത്തിലായിരുന്നു. വിവിധ സ്റ്റേഷനുകളിലായി ഇവര്‍ക്ക് പത്തോളം കേസുകളുമുണ്ട്. കൊല്ലപ്പെട്ട വിശാഖിന് ചില ലഹരി ഇടപാടുകള്‍ ഉണ്ടായിരുന്നതായും വിവരമുണ്ട്. ഒരു അതിര്‍ത്തി തര്‍ക്കമാണ് അരുംകൊലയിലേക്ക്…

Read More

മുഖ്യമന്ത്രി വി ഡി സതീശന് എതിരെ പ്രമേയം പാസാക്കി മഹിളാ കോൺഗ്രസ്

തിരുവനന്തപുരം: മുഖ്യമന്ത്രി വി ഡി സതീശന് എതിരെ പ്രമേയം പാസാക്കി മഹിളാ കോൺഗ്രസ്. സംസ്ഥാന കമ്മിറ്റി യോഗത്തിലാണ് വി ഡി സതീശനെതിരേ പ്രമേയം അവതരിപ്പിച്ചിരിക്കുന്നത്. മുഖ്യമന്ത്രി അഹങ്കാരം ഉപേക്ഷിക്കണമെന്നും പാർട്ടിക്ക് വിധേയനാകണമെന്നുമാണ് മഹിളാ കോണ്‍ഗ്രസിന്റെ അതിരൂക്ഷ വിമര്‍ശനം. പാര്‍ട്ടി പ്രവര്‍ത്തകരോടുള്ള മുഖ്യമന്ത്രിയുടെ മനോഭാവം മാറ്റണമെന്നും ആവശ്യമുണ്ട്.ഐക്യകണ്ഠേനെയാണ് മുഖ്യമന്ത്രിക്ക് എതിരെ പ്രമേയം പാസാക്കിയത് മഹിളാ കോണ്‍ഗ്രസ് നേതൃത്വത്തെ മുഖ്യമന്ത്രി അപമാനിച്ചതായി പരാതിയും ഉയര്‍ന്നു. മഹിളാ കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് ഗായത്രിയെ മുഖ്യമന്ത്രി അപമാനിച്ചെന്നാണ് പരാതി. മുഖ്യമന്ത്രിക്ക് എതിരെ കടുത്ത…

Read More

സംസ്ഥാനത്ത് ഡ്രൈവിങ് ലൈസന്‍സ് നടപടികള്‍ പ്രതിസന്ധിയില്‍

തിരുവനന്തപുരം: സംസ്ഥാനത്ത് ഡ്രൈവിങ് ലൈസന്‍സ് നടപടികള്‍ പ്രതിസന്ധിയിലാണെന്ന് റിപോര്‍ട്ട്. ഡ്രൈവിങ് ടെസ്റ്റിന് പിന്നാലെ ലേണേഴ്സ് പരീക്ഷയ്ക്കും സ്ലോട്ട് കിട്ടാനില്ലാത്ത സ്ഥിതിയാണ്. ഒരു ലേണേഴ്സ് പരീക്ഷയ്ക്ക് മൂന്ന് മുതല്‍ നാല് മാസം വരെ കാത്തിരിക്കേണ്ടിവരുന്നതായി പരാതിയുണ്ട്. മാസങ്ങള്‍ കാത്തിരിക്കേണ്ടി വരുന്നതോടെ പലരും ലൈസന്‍സ് എടുക്കാനുള്ള ശ്രമം തന്നെ ഉപേക്ഷിക്കുന്ന അവസ്ഥയാണെന്നാണ് റിപോര്‍ട്ട്. ലേണേഴ്സിനുള്‍പ്പടെ ഡേറ്റ് കിട്ടാതായതോടെ വിദ്യാര്‍ഥികളും വിദേശത്ത് ജോലി ചെയ്യുന്നവരുമാണ് കൂടുതല്‍ വലയുന്നത്. ഇതുമൂലം നിരവധി പേര്‍ മറ്റ് ജില്ലകളിലെത്തി ലൈസന്‍സ് നടപടികള്‍ പൂര്‍ത്തിയാക്കുന്നതായും റിപോര്‍ട്ടുണ്ട്. പ്രശ്നം…

Read More

എസ്ബിഐ മാനേജറുടെ മുഖത്തടിച്ച് മുൻ കേന്ദ്രമന്ത്രിയുടെ മകൾ; കേസെടുത്ത് പൊലീസ്

ചെന്നൈ:സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ മാനേജറെ മർദിച്ച സംഭവത്തിൽ മുൻ കേന്ദ്രമന്ത്രി എം.കെ. അഴഗിരിയുടെ മകൾ കയൽവിഴിക്കെതിരെ ചെന്നൈ പൊലീസ് കേസെടുത്തു. ഓഫീസിലെത്തി കയൽവിഴി ബാങ്ക് മാനേജറുടെ മുഖത്തടിക്കുന്നതിന്റെ സി.സി.ടി.വി. ദൃശ്യങ്ങൾ ഇതിനോടകം പുറത്തുവന്നിട്ടുണ്ട്. കയൽവിഴിയുടെ ഉടമസ്ഥതയിലുള്ള വാണിജ്യ സമുച്ചയത്തിലാണ് എസ്.ബി.ഐയുടെ അഡയാർ ശാഖ പ്രവർത്തിക്കുന്നത്. ഈ കെട്ടിടത്തിലെ തകരാറിലായ ലിഫ്റ്റ് നന്നാക്കാൻ ബാങ്ക് മാനേജർ കയൽവിഴിയോട് ആവശ്യപ്പെട്ടിരുന്നു. ഇതേച്ചൊല്ലിയുണ്ടായ തർക്കമാണ് ഒടുവിൽ മർദനത്തിൽ കലാശിച്ചത്. ഓഫീസിൽ വെച്ച് ബാങ്ക് മാനേജറുമായി സംസാരിക്കുന്നതിനിടെ പെട്ടെന്ന് പ്രകോപിതയായ കയൽവിഴി…

Read More

8 മാസം ഗര്‍ഭിണിയായ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു; പ്രതി പിടിയില്‍

ലഖ്നൗ: ഉത്തർപ്രദേശിലെ മഹോബയില്‍ എട്ട് മാസം ഗർഭിണിയായ ഭാര്യയെ ഭർത്താവ് വെട്ടിക്കൊലപ്പെടുത്തി. അഞ്ചും രണ്ടും വയസ്സുള്ള മക്കളുടെ മുന്നില്‍ വെച്ചാണ് ഈ ദാരുണ സംഭവം നടന്നത് മദ്യപാനിയായ ഹനീഫ് മൻസൂരി എന്നയാളാണ് ഭാര്യ മനീഷയെ കൊലപ്പെടുത്തിയത്. മഹോബയിലെ പൻവാരി പോലീസ് സ്റ്റേഷൻ പരിധിയിലുള്ള ബിജ്രാരീ ഗ്രാമത്തിലാണ് സംഭവം. മദ്യത്തിനും ചൂതാട്ടത്തിനും അടിമയായ ഹനീഫ് തന്റെ കൈവശമുണ്ടായിരുന്ന ഭൂരിഭാഗം ഭൂമിയും വിറ്റുതുലച്ചിരുന്നു. ശനിയാഴ്ച രാത്രി മദ്യപിച്ച്‌ വീട്ടിലെത്തിയ ഹനീഫിനെ വീണ്ടും മദ്യപിക്കുന്നതില്‍ നിന്ന് മനീഷ തടയാൻ ശ്രമിച്ചു. തുടർന്നുണ്ടായ…

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial