Headlines

വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരുന്ന രണ്ടുവയസുകാരൻ കിണറ്റിൽവീണു മരിച്ചു

        കോട്ടയം : കോട്ടയം പാല തിടനാട് പിണ്ണാക്കനാട്ടിൽ ആൾമറയില്ലാത്ത കിണറ്റിൽ വീണ് രണ്ടു വയസുകാരൻ മരിച്ചു. അലൻ-സുനീഷ ദമ്പതികളുടെ ഇളയ മകനായ ഇഹാൻ ആണ് മരിച്ചത്. തിങ്കളാഴ്ച ഉച്ചയ്ക്ക് 3 മണിയോടെയായിരുന്നു അപകടം. വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരുന്ന കുട്ടിയെ പെട്ടെന്ന് കാണാതായതിനെ തുടർന്ന് വീട്ടുകാർ നടത്തിയ ഏറെ നേരത്തെ തിരച്ചിലിനൊടുവിലാണ് വീട്ടുപറമ്പിലെ കിണറ്റിൽ കുട്ടിയെ കണ്ടെത്തിയത്. ആൾമറയില്ലാത്ത ഉയരം കുറഞ്ഞ ചുറ്റുമതിലുള്ള കിണറാണിത്. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ ഫയർഫോഴ്സ് കുട്ടിയുടെ മൃതദേഹം പുറത്തെടുത്തു. വെള്ളത്തിൽ വീണതാണ് മരണകാരണമെന്നാണ് പ്രാഥമിക…

Read More

സഹോദരന്റെ വീട്ടിലേക്ക് പോകുന്നതിനിടെ ബസ്സിടിച്ച് ദമ്പതികൾക്ക് ദാരുണാന്ത്യം

           കോതമംഗലം : ഭൂതത്താൻകെട്ട്- വടാട്ടുപാറ റോഡിലുണ്ടായ വാഹനാപകടത്തിൽ ദമ്പതികൾ മരിച്ചു. കുട്ടമ്പുഴ ഉരുളൻതണ്ണി കോർപ്പേഷൻപടി പുത്തൻപുരയ്ക്കൽ ജോസ് വർഗീസ് (66), ഭാര്യ സൂസൻ (57) എന്നിവരാണ് മരിച്ചത്. ഞായറാഴ്ച രാവിലെ 10ഓടെയാണ് തുണ്ടം ജങ്ഷന് സമീപം അപകടമുണ്ടായത്. ആഞ്ഞിലിച്ചുവട് ഭാഗത്തെ വളവിൽ സ്വകാര്യ ബസും ഇവർ സഞ്ചരിച്ച സ്കൂട്ടറും കൂട്ടിയിടിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ഇരുവരെയും ബസ് ജീവനക്കാരും യാത്രക്കാരും ചേർന്ന് ഉടൻ കോതമംഗലം ബസേലിയോസ് ആശുപത്രിയിലെത്തിച്ചു. എന്നാൽ ചികിത്സയ്ക്കിടെ ഇരുവരുടെയും ജീവൻ രക്ഷിക്കാനായില്ല. സൂസന്റെ വടാട്ടുപാറയിലുള്ള…

Read More

പെട്രോൾ വാങ്ങാൻ കുപ്പി ചോദിച്ചെത്തി വയോധികയുടെ സ്വർണമാല കവർന്നു; പ്രതി പൊലീസ് പിടിയിൽ

               പത്തനംതിട്ട : പെട്രോൾ വാങ്ങാൻ കുപ്പി ചോദിച്ചെത്തി വയോധികയുടെ സ്വർണമാല കവർന്നയാൾ പോലീസിന്റെ പിടിയിലായി. മല്ലപ്പള്ളി വായ്പൂർ കുളത്തൂർ മധുരപ്ലാക്കൽ വീട്ടിൽ യൂനിസിനെ (43) ആണ് കീഴ്വായ്പൂർ പൊലീസ് അറസ്റ്റ്ചെയ്തത്. കീഴ്വായ്പൂർ സ്റ്റോർ മുക്ക് ജംഗ്ഷനിൽ വെള്ളിയാംപള്ളിൽ വീട്ടിൽ ഏലിയാമ്മ (70) യുടെ രണ്ടു പവൻ തൂക്കം വരുന്ന മാലയാണ് പ്രതി കവർന്നത്. ഞായറാഴ്ച ഉച്ചയ്ക്ക് രണ്ടുമണിയോടെ ആയിരുന്നു സംഭവം. പെട്രോൾ വാങ്ങാൻ എന്ന വ്യാജേനെ ആക്ടീവ സ്കൂട്ടറിലാണ് പ്രതി റോഡിനോട് ചേർന്നുള്ള ഏലിയാമ്മയുടെ വീട്ടിൽ…

Read More

പാലക്കാട് പ്ലസ് ടു വിദ്യാർഥി കുഴഞ്ഞുവീണ് മരിച്ചു

        പാലക്കാട്‌* : മണ്ണാർക്കാട് കുമരംപുത്തൂർ കല്ലടി ഹയർ സെക്കൻ്ററി വിദ്യാലയത്തിലെ +2 വിദ്യാർത്ഥി കുഴഞ്ഞ് വീണ് മരിച്ചു. കുമരംപുത്തൂർ കല്ലടി ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർഥിയും പാണ്ടിക്കാട് സ്വദേശി അനിൽകുമാറിന്റെ മകനുമായ ആദർശാണ് മരിച്ചത്. എംഇഎസ് കല്ലടി കോളജിന് സമീപത്ത് വെച്ചാണ് ആദർശ് കുഴഞ്ഞുവീണത്. മണ്ണാർക്കാട് വട്ടമ്പലം മദർ കെയർ ആശുപത്രിയിലും തുടർന്ന് പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു. പക്ഷെ വിദ്യാർത്ഥിയുടെ ജീവൻ രക്ഷിക്കാനായില്ല.

Read More

നെടുമങ്ങാട് ടെക്സ്റ്റൈലുകളിൽ തീപിടിത്തം

തിരുവനന്തപുരം: തിരുവനന്തപുരം നെടുമങ്ങാട് ടെക്സ്റ്റൈലുകളിൽ തീപിടിത്തം. റോജ ടെക്സ്റ്റൈൽസ്, കോക്ക്ടെയിൽ എന്നീ കടകളിലാണ് തീപിടുത്തം ഉണ്ടായത്. ഇതിൽ കോക്ക്ടെയിൽ പൂർണമായും കത്തി നശിച്ചു. ഇതു കൂടാതെ അടുത്തുള്ള ഒരു ജ്വല്ലറി, ഒരു മൊബൈൽ കട എന്നിവിടങ്ങളിലേക്കും തീ പടർന്നു. ഫയർഫോഴ്സ് തീ അണച്ചുകൊണ്ടിരിക്കുകയാണ്. ആളപായം ആർക്കും തന്നെ ഇല്ല. സംഭവം നടക്കുന്ന സമയത്തിന് ജീവനക്കാർ ഇറങ്ങി പുറത്തേക്ക് ഓടിയതിനാലാണ് അപകടം ഒഴിവായത്. ഷോട്ട്സർക്യൂട്ട് പ്രാഥമിക നിഗമനം.

Read More

ഉറങ്ങികിടക്കുകയായിരുന്ന ഭർത്താവിനെ ഭാര്യ കോടാലി കൊണ്ട് വെട്ടിക്കൊലപ്പെടുത്തി

           ഹൈദരാബാദ്: ഉറങ്ങികിടക്കുകയായിരുന്ന ഭർത്താവിനെ ഭാര്യ വെട്ടിക്കൊലപ്പെടുത്തി. ഹൈദരാബാദിൽ താമസിക്കുന്ന ശ്രീനിവാസ്(52) ആണ് കൊല്ലപ്പെട്ടത്. സംഭവത്തിന് പിന്നാലെ ഭാര്യ രമാദേവി പൊലീസിൽ കീഴടങ്ങി. ഞായറാഴ്ച രാത്രിയാണ് രമാദേവി ഭർത്താവിനെ കൊലപ്പെടുത്തിയതെന്ന് പൊലീസ് പറഞ്ഞു. ആറുമാസം മുൻപാണ് ദമ്പതിമാരും രണ്ടുമക്കളും ഹൈദരാബാദിൽ താമസം ആരംഭിച്ചത്. കുടുംബപ്രശ്നങ്ങളെച്ചൊല്ലി ഇരുവരും തമ്മിൽ ഇടയ്ക്കിടെ വഴക്കിടാറുണ്ടെന്നാണ് പൊലീസ് പറയുന്നത്. ഞായറാഴ്ച രാത്രിയും ദമ്പതിമാർ തമ്മിൽ വഴക്കുണ്ടായി. തുടർന്ന് ഇവർ ഉറങ്ങാൻ കിടന്നു. ഇതിനിടെയാണ് കോടാലി ഉപയോഗിച്ച് ഭാര്യ ശ്രീനിവാസിനെ ആക്രമിച്ചത്. കോടാലി കൊണ്ട്…

Read More

നിയമം ലംഘിച്ച കേരളാ പോലീസിന് പിഴയിട്ട് തിരുവനന്തപുരം നഗരസഭ

        തിരുവനന്തപുരം : നാട്ടുകാരിൽ നിന്ന് ‘ഫൈന്‍’ ഈടാക്കുന്ന കേരള പോലീസിന് ഒടുവില്‍ പിഴ. വഴിയിലുടനീളം അനധികൃതമായി പരസ്യ ബോര്‍ഡുകളും ബാനറുകളും സ്ഥാപിച്ചതിന് തിരുവനന്തപുരം നഗരസഭ കേരള പോലീസിന് 15000 രൂപ പിഴ ചുമത്തി. 44-ാമത് ‘കേരള പോലീസ് ഗെയിംസ് ആന്‍ഡ് അത്ലറ്റിക്‌സ് മീറ്റിന്റെ’ പ്രചാരണാര്‍ത്ഥം സ്ഥാപിച്ച ബോര്‍ഡുകള്‍ക്കെതിരെയാണ് ശിക്ഷ. ഹൈക്കോടതിയുടെ കര്‍ശന ഉത്തരവുകളെയും തദ്ദേശ സ്വയംഭരണ വകുപ്പിന്റെ സര്‍ക്കുലറുകളെയും കാറ്റില്‍പ്പറത്തി ബോര്‍ഡുകള്‍ സ്ഥാപിക്കുകയായിരുന്നു സേന. പിഎംജി, വഴുതക്കാട് തുടങ്ങിയ പ്രധാന കേന്ദ്രങ്ങളില്‍ നഗരസഭയുടെ അനുമതി ഇല്ലാതെ…

Read More

തൂഫാൻ ദ നാർകോ ഹണ്ട് രണ്ടാം ഘട്ടത്തിലേക്ക്; ക്യാമ്പസുകളിലേക്കും തൂഫാൻ വ്യാപിപ്പിക്കും

           മലപ്പുറം: ലഹരിക്കെതിരെ ആഭ്യന്തര വകുപ്പിന്റെ തൂഫാൻ ദ നാർകോ ഹണ്ട് രണ്ടാം ഘട്ടത്തിലേക്ക്. ലഹരിക്കെതിരെയുള്ള പോരാട്ടം ഒരോ വാർഡുകളിലേക്കും വ്യാപിപ്പിക്കാൻ ലക്ഷ്യമിട്ടിട്ടുള്ള തൂഫാൻ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്തു. ഓരോ വാർഡിലും തൂഫാൻ ജനജാഗ്രത സമിതി രൂപീകരിച്ചാകും ലഹരിവിരുദ്ധ നടപടി. ഇതുവരെ 11677 കേസുകൾ. ആരംഭിച്ച് 117 ദിവസം പിന്നീടുമ്പോൾ തന്നെ വൻ വിജയം. രണ്ടാം ഘട്ടത്തിൽ വാർഡുകളിലേക്ക് നേരിട്ടിറങ്ങുകയാണ് തൂഫാൻ വാരിയേഴ്സ്. സ്വതന്ത്രമായ നീതി നിർവഹണം നടത്താൻ പോലീസിന് അനുവാദം നൽകിയതുകൊണ്ടാണ് പദ്ധതി…

Read More

‘ന്യൂറോ ഡോക്ടറെ കാത്തുനിന്നത് ഒന്നര ദിവസം,അവസ്ഥ വഷളായിട്ടും ആശുപത്രി മാറ്റാൻ സമ്മതിച്ചില്ല’; കായംകുളം എൽമെക്സ് ആശുപത്രിയിൽ ചികിത്സയിലിരുന്ന യുവാവ് മരിച്ചു

            ആലപ്പുഴ: കായംകുളം എൽമെക്സ് ആശുപത്രിയിൽ ചികിത്സാപിഴവെന്ന് ബന്ധുക്കളുടെ ആരോപണം. ചികിത്സയിലിരുന്ന യുവാവ് മരിച്ചു. ആലപ്പുഴ പത്തിയൂർ സ്വദേശി അനൂപ് എസ് (37) മരിച്ചത്. അവസ്ഥ വഷളായിട്ടും ആശുപത്രി മാറ്റാൻ അധികൃതർ അനുവദിച്ചില്ലെന്നാണ് ബന്ധുക്കളുടെ പരാതി. ഈ മാസം 14 നാണ് ഹൃദയാഘാതത്തെ തുടർന്ന് അനൂപ് കുഴഞ്ഞു വീണത്. ഉടൻ തന്നെ ആശുപത്രിയിൽ എത്തിക്കുകയും 18 മണിക്കൂർ കഴിഞ്ഞ് വെന്റിലേറ്ററിൽ നിന്ന് മാറ്റുകയും അനൂപ് പഴയ അവസ്ഥയിൽ തന്നെ ആരോഗ്യം വീണ്ടെടുക്കുകയും ചെയ്തു. എന്നാൽ രണ്ട് ദിവസം…

Read More

അമ്മയുടെ മുഖത്തും ദേഹത്തും ചൂട് വെള്ളം ഒഴിച്ച് പൊള്ളിച്ചു, മകൾക്കും ചെറുമകൾക്കുമെതിരെ കേസ്

           ആയൂർ : കൊല്ലം ആയൂരിൽ വയോധികയായ അമ്മയുടെ മുഖത്തും ദേഹത്തും ചൂട് വെള്ളം ഒഴിച്ച് പൊള്ളിച്ചു. ഇടമുളയ്ക്കൽ സ്വദേശിയായ രാധാമണിക്കാണ് പൊള്ളലേറ്റത്. മകൾ അശ്വതിയും ചെറുമകൾ അമൃതയും ചേർന്നാണ് വയോധികയെ ആക്രമിച്ചത്. സ്വത്ത് തർക്കമാണ് ആക്രമണത്തിന് കാരണം. സംഭവത്തിൽ ചടയമംഗലം പൊലീസ് കേസെടുത്തു. ഹണി ട്രാപ്പ് ഉൾപ്പടെ നിരവധി കേസുകളിൽ പ്രതിയാണ് ആയൂർ ഒഴുകുപാറക്കൽ സ്വദേശിയായ അശ്വതി അച്ചു എന്നറിയപ്പെടുന്ന അശ്വതി. വസ്തുവിന്‍റെ പേരിൽ മാതാപിതാക്കളും മകളും തമ്മിൽ തർക്കം ഉണ്ടായി. വഴക്കിന് ഒടുവിൽ അശ്വതിയും…

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial