Headlines

നടി അംബികയ്ക്കും സഹോദരൻ മല്ലികാർജുനും എതിരെ സാമ്പത്തിക തട്ടിപ്പ് പരാതിയുമായി സഹോദരി രാധ

ചെന്നൈ: നടി അംബികയ്ക്കും സഹോദരൻ മല്ലികാർജുനും എതിരെ സാമ്പത്തിക തട്ടിപ്പ് പരാതിയുമായി സഹോദരിയും അഭിനേത്രിയുമായ രാധ. 50 കോടി വരുന്ന ചെക്കുകൾ തന്റെ മുറിയിൽ നിന്നും ഇരുവരും ചേർന്ന് തട്ടിയെടുത്തുവെന്നും അവ ബാങ്കിൽ കൊണ്ടുപോയി പണമായി മാറ്റാൻ ശ്രമിച്ചു എന്നുമാണ് രാധ ചെന്നൈ പൊലീസിന് നൽകിയിട്ടുള്ള പരാതി. എആർഎസ് ഗാർഡൻ സ്റ്റുഡിയോ എന്ന പേരിലുണ്ടായിരുന്ന ആർ ആർ ഗാർഡൻ എന്ന ബിസിനസ് സ്ഥാപനവുമായി ബന്ധപ്പെട്ടുള്ള ചെക്കുകളാണ് ബാങ്കിൽ കൈമാറ്റം ചെയ്യാൻ ഉപയോഗിച്ചത് എന്നാണ് രാധ പരാതിയിൽ പറയുന്നത്….

Read More

തിരുവനന്തപുരം കോർപറേഷനിൽ കെട്ടിട നികുതി തട്ടിപ്പ് ശ്രമം; മേയർ പൊലീസ് കമ്മീഷണർക്ക് പരാതി നൽകി

തിരുവനന്തപുരം: തിരുവനന്തപുരം കോർപറേഷനിൽ കെട്ടിട നികുതി തട്ടിപ്പ് നടത്താൻ ശ്രമിച്ചെന്ന ആരോപണത്തിൽ സമഗ്ര അന്വേഷണം ആവശ്യപ്പെട്ട് മേയർ സിറ്റി പൊലീസ് കമ്മീഷണർക്ക് പരാതി നൽകി. വലിയവിള വാർഡിൽ നിന്നാണ് വ്യാജ കെട്ടിട നികുതി സർട്ടിഫിക്കറ്റ് ലഭിച്ചതെന്ന് വി. വി. രാജേഷ് ആരോപിച്ചു. നേമം സോണൽ ഓഫീസിൽ നിന്ന് വ്യാജ ബിൽഡിംഗ് പെർമിറ്റും കണ്ടെത്തിയതായി അദ്ദേഹം പറഞ്ഞു. സംഭവത്തിൽ വിശദമായ അന്വേഷണം നടത്തണമെന്നും കോർപറേഷന്റെ മറ്റ് ഭാഗങ്ങളിലും സമാനമായ തട്ടിപ്പുകൾ നടന്നിട്ടുണ്ടോയെന്ന് പരിശോധിക്കണമെന്നും വി. വി. രാജേഷ് ആവശ്യപ്പെട്ടു….

Read More

60 എംവിഡി സേവനങ്ങൾക്ക് ഇന്ന് മുതൽ ആധാർ നിർബന്ധം

തിരുവനന്തപുരം: മോട്ടോര്‍ വാഹന വകുപ്പിലെ 60 സേവനങ്ങള്‍ ഇന്ന് മുതല്‍ ആധാര്‍ അധിഷ്ഠിതമാകും. ഡ്രൈവിങ് ലൈസന്‍സ്, വാഹന രജിസ്‌ട്രേഷന്‍ രേഖകള്‍ ആധാറുമായി ബന്ധിപ്പിച്ച അപേക്ഷകര്‍ക്കേ ഈ സൗകര്യം ലഭ്യമാകു. ഇടനിലക്കാരെ പൂര്‍ണമായി ഒഴിവാക്കുന്നതിന്റെ ഭാഗമായാണ് ഈ നീക്കം. അപേക്ഷ സമര്‍പ്പിക്കുമ്പോള്‍ ഉടമയുടെ ആധാര്‍ബന്ധിത മൊബൈല്‍ ഫോണിലേക്ക് വരുന്ന ഒടിപിയാണ് സുരക്ഷാക്രമീകരണം. വാഹനം വില്‍ക്കുമ്പോള്‍ വാങ്ങുന്നയാളും വില്‍ക്കുന്നയാളും ഇത്തരത്തില്‍ ആധാര്‍ ഒടിപി വച്ച് അപേക്ഷ പൂര്‍ത്തിയാക്കണം. ഓഫീസിലേക്ക് വരേണ്ടതില്ല. ഇതേ രീതിയില്‍ ഓരോ സേവനങ്ങള്‍ക്കും ആധാര്‍ ഒടിപി നിര്‍ബന്ധമാക്കും….

Read More

ബൈക്കപകടത്തില്‍ കാലിക്കറ്റ് എഫ്‌സി ഫുട്‌ബോള്‍ താരം റിജോണ്‍ ജോസിന് ദാരുണാന്ത്യം

കോഴിക്കോട്: കാലിക്കറ്റ് എഫ്‌സി ഫുട്‌ബോള്‍ താരം റിജോണ്‍ ജോസിന് ബൈക്കപടകത്തില്‍ ദാരുണാന്ത്യം. കോഴിക്കോട്, മലബാര്‍ ക്രിസ്ത്യന്‍ കോളേജിന് സമീപത്തുണ്ടായ അപകടത്തിലാണ്് തൃശൂര്‍ സ്വദേശി റിജോണ്‍ ജോസ് മരണപ്പെട്ടത്. സഹതാരം ഗനി അഹ്മദ് നിഗം ഗുരുതര പരിക്കുകളുമായി ആശുപത്രിയിലാണ്. ഇന്നലെ രാത്രി ഇവര്‍ സഞ്ചരിച്ച ബൈക്ക് മറ്റൊരു ബൈക്കുമായി കൂട്ടി ഇടിക്കുക ആയിരുന്നു. പരുക്കേറ്റ ഇരുവരെയും ഉടന്‍ ആശുപത്രിയില്‍ എത്തിച്ചു. എന്നാല്‍ റിജോണ്‍ ജോസിന്റെ ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞില്ല. സൂപ്പര്‍ ലീഗ് കേരളയില്‍ കാലിക്കറ്റ് എഫ്‌സിയുടെ പ്രതിരോധ താരമാണ്…

Read More

ഹൈക്കോടതി അനുമതിയോടെയാണ് അരവണ പ്ലാൻ്റിൻ്റെ ശേഷി കൂട്ടുന്നത്, വീഴ്ച ഉണ്ടായിട്ടില്ല: ദേവസ്വം ബോർഡ്

പത്തനംതിട്ട: ശബരിമല അരവണ വിവാദത്തിൽ ദേവസ്വംമന്ത്രി കെ. മുരളീധരനെ തള്ളി ദേവസ്വം ബോർഡ്. വിഷയത്തിൽ വീഴ്ച ഉണ്ടായിട്ടില്ല. ഹൈക്കോടതിയുടെ അനുമതിയോടെയാണ് മണ്ഡലകാലം തുടങ്ങുന്നതിന് മുൻപ് അരവണ പ്ലാൻ്റിൻ്റെ ശേഷി കൂട്ടുന്നത്. ഏത് സമയത്ത് തുടങ്ങിയാലും പ്രവൃത്തി പൂർത്തിയാക്കാൻ ഒന്നര മാസം വേണ്ടി വരും. മണ്ഡലകാലത്തിന് സമാനമായി സ്വാമിമാർ എത്തിയതിനാലാണ് അരവണ വിതരണത്തിന് നിയന്ത്രണം ഏർപ്പെടുത്തിയത്. അടുത്തമാസം പത്തിന് അരവണ പ്ലാൻ്റിൻ്റെ നവീകരണം പൂർത്തിയാക്കും. തീർഥാടകർക്ക് വേണ്ടത്ര അപ്പവും അരവണയും നൽകാനുള്ള കരുതലുണ്ടാവുമെന്നും ദേവസ്വം ബോർഡ് അറിയിച്ചു. കന്നിമാസപൂജകൾക്കായി…

Read More

ലോക കേരളസഭ തുടരില്ലെന്ന് യുഡിഎഫ് സര്‍ക്കാര്‍; ആറാമത് എഡിഷനായി ഒരു രൂപ പോലും വകയിരുത്തിയിട്ടില്ല

തിരുവനന്തപുരം: ലോക കേരളസഭ തുടരില്ലെന്ന യുഡിഎഫ് സര്‍ക്കാര്‍ തീരുമാനത്തില്‍ മാറ്റമില്ലെന്ന് മുഖ്യമന്ത്രി വിഡി സതീശന്‍. എല്‍ഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് സംഘടിപ്പിച്ചത് പോലെ ലോക കേരളസഭ തുടര്‍ന്നും സംഘടിപ്പിക്കുന്നത് നിലവിലുള്ള സര്‍ക്കാരിന്റെ പരിഗണനയിലില്ലെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു. ലോക കേരളസഭയുടെ ആറാമത് എഡിഷനായി പുതിയ സര്‍ക്കാര്‍ ഒരു രൂപ പോലും വകയിരുത്തിയിട്ടില്ലെന്നും വാര്‍ത്താക്കുറിപ്പില്‍ പറയുന്നു. ലോക കേരളസഭ സെക്രട്ടേറിയറ്റിന്റെ നിലവിലുള്ള ഓഫീസിന്റെ അഡ്മിനിസ്ട്രേറ്റീവ് ചെലവുകള്‍ക്കും, നോര്‍ക്ക വഴി നടത്തുന്ന ബിസിനസ് ലീഡര്‍ഷിപ്പ് മീറ്റ് ഉള്‍പ്പെടെയുള്ള അത്യാവശ്യ പരിപാടികള്‍ക്കും മാത്രമാണ്…

Read More

മലപ്പുറത്ത് ലോറിയും സ്കൂട്ടറും കൂട്ടിയിടിച്ച് അപകടം; ഗൃഹനാഥന് ദാരുണാന്ത്യം

മലപ്പുറം: മലപ്പുറത്ത് ലോറിയും സ്കൂട്ടറും കൂട്ടിയിടിച്ച് അപകടം. മണൽ കയറ്റിവന്ന ലോറിയും സ്കൂട്ടറുമാന് കൂട്ടിയിടിച്ച്. അപകടത്തിൽ സ്കൂട്ടർ യാത്രികൻ മരിച്ചു. കോട്ടക്കൽ പൊന്മള പള്ളിയാളി കുണ്ടുവായിൽ അലവിക്കുട്ടി (60) ആണ് മരണപ്പെട്ടത്. മലപ്പുറം – പരപ്പനങ്ങാടി സംസ്ഥാനപാതയിൽ വേങ്ങര കച്ചേരിപ്പടിയിൽ ഇന്ന് രാവിലെയാണ് അപകടമുണ്ടായത്. രണ്ടുപേരാണ് സ്കൂട്ടറിലുണ്ടായിരുന്നത്. ഗൃഹനാഥൻ സംഭവ സ്ഥലത്ത് വച്ചുതന്നെ മരണപ്പെടുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ അദ്ദേഹത്തിന്റെ ഭാര്യ റഷീദയെ (50) ഉടൻതന്നെ വേങ്ങരയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വേങ്ങര ഭാഗത്തുനിന്ന് കക്കാട് ഭാഗത്തേക്ക് മണൽ…

Read More

വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരുന്ന 11 വയസ്സുകാരന്റെ വിരൽ തെരുവുനായ കടിച്ചെടുത്തു

കിളിമാനൂർ : സഹോദരനൊപ്പം വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരിക്കെ ആറാം ക്ലാസ് വിദ്യാർത്ഥിയുടെ കൈവിരൽ തെരുവുനായ കടിച്ചെടുത്തു. കിളിമാനൂർ പുളിമാത്ത് പഞ്ചായത്ത് പുല്ലയിൽ വാർഡ് കൊടുവഴന്നൂർ മൊട്ടലുവിള ചരുവിള വീട്ടിൽ രാജു–അഞ്ജു ദമ്പതികളുടെ മകൻ ശരണിനാണ് (11) നായയുടെ ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റത്. കുട്ടിയുടെ കൈവിരലുമായി കടന്ന തെരുവുനായയ്ക്കായി പ്രദേശവാസികൾ മണിക്കൂറുകളോളം തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല. കൊടുവഴന്നൂർ ഗവ. എച്ച്.എസ്.എസിലെ വിദ്യാർത്ഥിയാണ് ശരൺ. തിങ്കളാഴ്ച വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരിക്കെ കുരച്ചുകൊണ്ട് ഓടിക്കയറി വന്ന തെരുവുനായ ശരണിന് നേരെ ചാടിവീഴുകയായിരുന്നു. നിലത്തുവീണ കുട്ടിയുടെ…

Read More

അഞ്ച് പോലീസ് ഉദ്യോഗസ്‌ഥർ മർദ്ധിച്ചു;എഐഎസ്എഫ് പത്തനംതിട്ട ജില്ലാ സെക്രട്ടറിയെ പൊലീസ് മർദ്ദിച്ചെന്ന് പരാതി

പത്തനംതിട്ട: എഐഎസ്എഫ് പത്തനംതിട്ട ജില്ലാ സെക്രട്ടറിയെ പൊലീസ് മർദ്ദിച്ചെന്ന് പരാതി.അഞ്ച് പൊലീസ് ഉദ്യോഗസ്ഥർ ചേർന്നാണ് ശരത് ലാലിനെ മർദ്ദിച്ചത്.കരുനാഗപ്പള്ളി പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥർക്കെതിരെയാണ് ആരോപണം.അറസ്റ്റിലായ യുവാവിനെ കാണാൻ എത്തിയപ്പോഴായിരുന്നു മർദ്ദനം. സംഭവത്തിൽ സമഗ്ര അന്വേഷണം വേണമെന്ന് എഐഎസ്എഫ് ആവശ്യപ്പെട്ടു.മർദ്ദിച്ച പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ നിയമനടപടി സ്വീകരിക്കണമെന്നും ആവശ്യം.കരുനാഗപ്പള്ളി സ്റ്റേഷനിലെ സിസിടിവിയിൽ ദൃശ്യങ്ങളുണ്ടെന്നും ഉദ്യോഗസ്ഥർക്കെതിരെ കർശനമായ നടപടി സ്വീകരിക്കണമെന്നും ശരത് ആവശ്യപ്പെട്ടു. അടൂർ എഞ്ചിനീയറിങ് കോളജ് ഹോസ്റ്റലിൽ കയറി വിദ്യാർഥിയെ മർദിച്ച സംഭവത്തിൽ ആറ് പേർക്കെതിരെ പൊലീസ് കേസെടുത്തിരുന്നു.കേസിൽ അറസ്റ്റിലായ…

Read More

വയറുവേദനയെ തുടർന്ന് ആശുപത്രിയിലെത്തിച്ച 16കാരി പ്രസവിച്ചു; 31കാരൻ അറസ്റ്റിൽ

വയറുവേദനയെ തുടർന്ന് ചികിത്സയ്ക്കായി സ്വകാര്യ ആശുപത്രിയിലെത്തിച്ച 16കാരിയായ വിദ്യാർത്ഥിനി പ്രസവിച്ചു. സംഭവവുമായി ബന്ധപ്പെട്ട് ജിതിൻ (31)എന്നായാളെ പൊലീസ് അറസ്റ്റ് ചെയ്ത്‌ റിമാൻഡ് ചെയ്തു .മലപ്പുറം ജില്ലയിൽ ആണ് സംഭവം. കടുത്ത വയറുവേദന അനുഭവപ്പെട്ടതിനെ തുടർന്നാണ് പെൺകുട്ടിയെ വീട്ടുകാർ സ്വകാര്യ ആശുപത്രിയിലെത്തിച്ചത്. ആശുപത്രിയിൽ പരിശോധന നടത്തിയപ്പോഴാണ് പെൺകുട്ടി ഗർഭിണിയാണെന്ന വിവരം വീട്ടുകാർ അറിയുന്നത്. തുടർന്ന് ചികിത്സയിലിരിക്കെ പെൺകുട്ടി പ്രസവിക്കുകയായിരുന്നു. സംഭവം ശ്രദ്ധയിൽപ്പെട്ടതോടെ പൊലീസ് അന്വേഷണം ആരംഭിച്ചു. പെൺകുട്ടിയിൽ നിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ജിതിനെ പൊലീസ് പ്രതിചേർത്ത് അറസ്റ്റ്…

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial