Headlines

പണം എടുത്ത ശേഷം മോഷ്ടിച്ച പഴ്സ് തിരികെ നല്‍കി ‘നല്ലവനായ’ കള്ളന്‍; പഴ്സ് തപാല്‍പ്പെട്ടിയില്‍

  കണ്ണൂര്‍: ചെറുപുഴയിലൊരു വ്യത്യസ്ത മോഷണം. നീലേശ്വരം സ്വദേശി രാജീവന്റെ പഴ്സ് മോഷ്ടിച്ച കള്ളന്‍ പണമെടുത്ത ശേഷം പഴ്സ് തിരിച്ചുനല്‍കി. പഴ്സിലുണ്ടായിരുന്ന 1,500 രൂപ കള്ളന്‍ കൊണ്ടുപോയെങ്കിലും എടിഎം, പാന്‍, ആധാര്‍ എന്നിവ ഉള്‍പ്പെട്ട പഴ്സ് തപാല്‍പ്പെട്ടിയില്‍ നിക്ഷേപിച്ചു. തൊഴിലാളി രാജീവനാണ് പയ്യന്നൂരിലേക്ക് ജോലിക്ക് പോകുന്നതിനിടെ ബസിൽ വെച്ച് പഴ്സ് നഷ്ടപ്പെട്ടത്. ബസിൽ തിരഞ്ഞെങ്കിലും പഴ്സ് ലഭിക്കാതിരുന്നതോടെ പയ്യന്നൂർ പൊലീസിൽ പരാതി നൽകി. മൂന്നു എടിഎം കാർഡും പാൻ, ആധാർ കാർഡുകളും ചികിത്സ രേഖയുമാണ് പഴ്സിലുണ്ടായിരുന്നത്. പയ്യന്നൂരിലാണ്…

Read More

വധശ്രമം ഉള്‍പ്പടെ 17 കേസുകള്‍; പ്രതിയെ പിടികൂടിയത് മഹാരാഷ്ട്ര പൊലിസിന്‍റെ സഹായത്തോടെ

        തിരുവനന്തപുരം : വധശ്രമം തുടങ്ങി 17 കേസുകളിലെ പ്രതി അറസ്റ്റില്‍. ലഗാൻ മനു, കെജിഎഫ് മനു എന്നീ പേരുകളില്‍ വിളിക്കുന്ന തിരുവല്ലം പാലപ്പൂര് സ്വദേശി മനുകുമാറിനെയാണ് (34) തിരുവല്ലം പൊലിസ് അറസ്റ്റു ചെയ്തത്. ബെംഗളൂരുവില്‍നിന്നു സംസ്ഥാനത്തേക്ക് കഞ്ചാവ് കടത്തുന്ന പ്രധാന കണ്ണിയുമാണ് പ്രതി. കഞ്ചാവ് കേസില്‍ പൊലിസിനു ഒറ്റിക്കൊടുത്തു എന്ന പേരില്‍ മലയിൻകീഴ് സ്വദേശിയെ പാലപ്പൂരിലേക്ക് വിളിച്ചുവരുത്തി സംഘം ചേർന്ന് ബിയർ കൂപ്പി ഉപയോഗിച്ചു തലയ്ക്കടിച്ചു ഗുരുതര പരുക്കേല്‍പ്പിച്ച കേസിലാണ് ഇപ്പോള്‍ അറസ്റ്റിലായത്. കേസിലെ ഒന്നാം…

Read More

10 കോടി രൂപയുടെ എംഡിഎംഎ കേസ്; മുഖ്യപ്രതികളടക്കം നാലുപേർ കൂടി അറസ്റ്റിൽ

മലപ്പുറം : സംസ്ഥാനത്തെ ഏറ്റവും വലിയ ലഹരിവേട്ടകളിലൊന്നായ മഞ്ചേരി പൊലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത 13 കിലോഗ്രാം എംഡിഎംഎ പിടികൂടിയ കേസിൽ മുഖ്യപ്രതികളടക്കം നാലുപേർ കൂടി അറസ്റ്റിൽ. ഇതോടെ കേസിൽ മലപ്പുറം പൊലീസിന്റെ പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്തവരുടെ എണ്ണം 13 ആയി. മലപ്പുറം നടുവട്ടം സ്വദേശി മുഹമ്മദ് ഹാരിസ് (37), വയനാട് വടുവഞ്ചാൽ സ്വദേശി അഖിൽ ജോയി എന്ന കിംഗ് മേക്കർ (32), പാലക്കാട് കൊപ്പം സ്വദേശി സലാഹുദ്ദീൻ (26) എന്നിവരെ ബിഹാറിലെ ഭാഗൽപൂരിൽനിന്നും…

Read More

സംവിധായകന്‍ സനല്‍കുമാര്‍ ശശിധരനെതിരേ മാനനഷ്ടക്കേസുമായി നടി മഞ്ജു വാര്യര്‍

കൊച്ചി: സംവിധായകന്‍ സനല്‍കുമാര്‍ ശശിധരനെതിരേ മാനനഷ്ടക്കേസുമായി നടി മഞ്ജു വാര്യര്‍. എറണാകുളം മുന്‍സിഫ് കോടതിയിലാണ് കേസ് ഫയല്‍ ചെയ്തത്. തനിക്കെതിരേയുള്ള സമൂഹമാധ്യമ പോസ്റ്റുകള്‍ നീക്കണമെന്നതുള്‍പ്പെടെ മഞ്ജു വാര്യര്‍ ഹരജിയില്‍ ആവശ്യപ്പെട്ടു. മഞ്ജു വാര്യരുടെ ജീവന്‍ അപകടത്തിലാണെന്നും ചില മാഫിയകളുടെയോ തല്‍പ്പരകക്ഷികളുടെയോ തടവിലാണ് അവരെന്നും അവകാശപ്പെട്ട് സനല്‍കുമാര്‍ ഫേസ്ബുക്കില്‍ പോസ്റ്റുകള്‍ പങ്കുവെച്ചിരുന്നു. അഭിഭാഷക ശാന്തി മായദേവിയാണ് മഞ്ജുവിന് വേണ്ടി ഹാജരാവുക. മഞ്ജു വാര്യര്‍ ഒരു റാക്കറ്റിന്റെ പിടിയിലാണെന്നും ഇവരെ മോചിപ്പിക്കണമെന്നും ആവശ്യപ്പെട്ട് സെക്രട്ടറിയേറ്റിനു മുന്നില്‍ സമരത്തിലാണ് സനല്‍കുമാര്‍ ശശിധരന്‍….

Read More

കണ്ണൂർ പുല്ലൂപ്പി അത്താഴക്കുന്നിലെ കെ അജിത്ത് വധക്കേസിൽ പ്രതികൾക്ക് ജീവപര്യന്തം തടവും പിഴയും

തലശ്ശേരി: കണ്ണൂർ പുല്ലൂപ്പി അത്താഴക്കുന്നിലെ കെ. അജിത്തിനെ വെട്ടിക്കൊലപ്പെടുത്തിയ കേസിൽ കേസിൽ ആരോപണവിധേയരായ നാല് പ്രതികൾക്കും ജീവപര്യന്തം തടവും സാമ്പത്തിക പിഴയും ശിക്ഷ വിധിച്ചു. തലശ്ശേരി ഒന്നാം അഡീഷണൽ ജില്ലാ സെഷൻസ് ജഡ്ജ് സി.ജെ. ഡെന്നിയാണ് നിർണായകമായ ഈ വിധി പ്രസ്ത‌ാവിച്ചത്. പുഴാതി ശാദുലിപ്പള്ളിക്ക് സമീപത്തെ വെള്ളുവക്കണ്ടി വീട്ടിൽ വി. നിയാസ്, ആറ്റടപ്പയിലെ മൊട്ടമ്മൽ വീട്ടിൽ നമിത്ത്, പുഴാതി പട്ടൻ വീട്ടിൽ പി. മുകേഷ്, പനയൻ വീട്ടിൽ കെ. റനീഷ് എന്നിവരാണ് കേസിൽ ശിക്ഷിക്കപ്പെട്ട പ്രതികൾ. കേസിൽ…

Read More

ഏഴിമല നാവിക അക്കാദമിയിൽ ഇന്ത്യൻ പൗരനെന്ന വ്യാജേന ജോലി ചെയ്തത് ബംഗ്ലാദേശുകാരൻ, പിടിയിൽ

കണ്ണൂർ:  അതീവ സുരക്ഷാ മേഖലയായ ഏഴിമല നാവിക അക്കാദമിയിൽ വ്യാജ രേഖകളുമായി ജോലി ചെയ്ത ബംഗ്ലാദേശുകാരന്‍ പിടിയിൽ. ഇന്ത്യൻ പൗരനെന്ന് തെളിയിക്കുന്ന വ്യാജ രേഖകൾ ഇയാളിൽ നിന്നു പിടിച്ചെടുത്തു. വ്യാജ ആധാർ കാർഡിൽ ബിപ്ലബ് സോറൻ (32) എന്ന പേരാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ബംഗാൾ മുർഷിദാബാദ് പൊലീസിന്‍റെ പേരിലുള്ള വ്യാജ പൊലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റും ഇയാൾ ഹാജരാക്കിയിരുന്നു. ഒരു വർ‌ഷമായി നാവിക സേനയുടെ ലോൺട്രി വിഭാഗത്തിൽ ജോലി ചെയ്യുകയായിരുന്നു ഇയാൾ രഹസ്യാന്വേഷണ വിഭാഗം നൽകിയ വിവരത്തെ തുടർന്നാണ് പൊലീസ്…

Read More

മലപ്പുറത്ത് അധ്യാപകന്‍ ഉള്‍പ്പെടെ എംഡിഎംഎ വിറ്റ കേസ്: നാല് പ്രതികള്‍ക്കും ഉപാധികളോടെ ജാമ്യം

       മലപ്പുറം : മമ്പാട് എം.ഇ.എസ് കോളേജിലെ അധ്യാപകന്‍ ഉള്‍പ്പെട്ട എംഡിഎംഎ കേസില്‍ നാല് പ്രതികള്‍ക്കും ഉപാതികളോടെ ജാമ്യം.എംഇഇസ് കോളജ് അധ്യാപകന്‍ സുഹൈല്‍ പെരിങ്ങോടന്‍ അടക്കം നാല് പ്രതികളാണ് ഇന്നലെ അറസ്റ്റിലായത്. പ്രതികളിലൊരാളുടെ വീട്ടിലെത്തിയപ്പോള്‍ കണ്ടെടുത്ത 22 ഗ്രാം എംഡിഎംഎ സംബന്ധിച്ച് പൊലീസ് പുതിയ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ജില്ലാ പൊലീസ് മേധാവിക്ക് ലഭിച്ച രഹസ്യ വിവരത്തില്‍ നിന്നാണ് കേസിന്റെ തുടക്കം. വിദ്യാര്‍ത്ഥികള്‍ക്ക് എംഡിഎംഎ വില്‍ക്കുന്ന സുബ്രമഹ്ണ്യന്‍ എന്നയാളെ പൊലീസ് കണ്ടെത്തുന്നു,നാല് ഗ്രാം എംഡിഎംഎയും കഞ്ചാവുമാണ് ഇയാളില്‍…

Read More

പാലക്കാട്  ടർഫിൽ ഫുട്‌ബോൾ കളിക്കുന്നതിനിടെ പതിനാറുകാരൻ കുഴഞ്ഞുവീണ് മരിച്ചു

പാലക്കാട്: പാലക്കാട് കരിമ്പുഴയിലെ ടർഫിൽ ഫുട്‌ബോൾ കളിക്കുന്നതിനിടെ പതിനാറുകാരൻ കുഴഞ്ഞുവീണ് മരിച്ചു. ശ്രീകൃഷ്‌ണപുരം സ്വദേശിയും പ്ലസ് വൺ വിദ്യാർഥിയുമായ ദിൽരാജ് ആണ് മരിച്ചത്. തോട്ടര എൽപി സ്‌കൂളിന് സമീപം കോട്ടയിൽ രാജൻ – ദീപ ദമ്പതികളുടെ മകനാണ് ദിൽരാജ്. ഇന്നലെ രാത്രി പത്തുമണിയോടെയായിരുന്നു സംഭവം. ടർഫിലെത്തി കളി തുടങ്ങി അഞ്ച് മിനിട്ടിന് ശേഷം ദിൽരാജ് തലകറങ്ങി വീഴുകയായിരുന്നു. സുഹൃത്തുക്കൾ വിചാരിച്ചത് കാൽ തട്ടി വീണുവെന്നാണ് തുടർന്ന് മുഖത്ത് വെള്ളം തളിച്ചെങ്കിലും ദിൽരാജ് അബോധാവസ്ഥയിലായിരുന്നു. ഉടൻ തന്നെ അടുത്തുള്ള…

Read More

കായംകുളം എംഎസ്എം കോളേജ് യൂണിയൻ തെരഞ്ഞെടുപ്പ്; എസ്എഫ്ഐ-കെഎസ്‍യു സംഘർഷത്തിൽ നാല് പേർ അറസ്റ്റിൽ

ആലപ്പുഴ: കായംകുളം എംഎസ്എം കോളേജ് യൂണിയൻ തെരഞ്ഞെടുപ്പ് വിജയത്തെത്തുടർന്നുണ്ടായ എസ്എഫ്ഐ-കെഎസ്‍യു സംഘർഷത്തിൽ നാല് പേർ അറസ്റ്റിൽ. എസ്എഫ്ഐ പ്രവർത്തകരായ നാലുപേരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. 50 ലേറെ എസ്എഫ്ഐ പ്രവർത്തകർക്കെതിരെ കേസെടുത്തതായി പോലീസ് പറഞ്ഞു. പോലീസിനെ അക്രമിച്ചതിനും, പൊതുമുതൽ നശിപ്പിച്ചതിനുമാണ് കേസെടുത്തിരിക്കുന്നത്. ജാമ്യമില്ലാ വകുപ്പുകൾ ചുമത്തിയാണ് കേസ്. ഇന്നലെയാണ് എംഎസ്എം കോളേജിലെ തിരഞ്ഞെടുപ്പ് വിജയാഘോഷ പ്രകടനത്തിനിടെ സംഘർഷമുണ്ടായത്. കോൺഗ്രസ് ഓഫീസിലേക്ക് കല്ലെറിഞ്ഞതിനെ തുടർന്നാണ് എസ്എഫ്ഐ -കെഎസ്‌യു പ്രവർത്തകർ തമ്മിൽ ഏറ്റുമുട്ടിയത്. കല്ലേറിൽ വിദ്യാർഥികള്‍ക്കും പോലീസുകാര്‍ക്കും പരിക്കേറ്റു. കല്ലേറില്‍…

Read More

പത്താംതരം മുതൽ ഹയർ സെക്കൻഡറി വരെ; തുല്യതാ പഠനത്തിനായി സെപ്തംബർ 25 വരെ അപേക്ഷിക്കാം

സംസ്ഥാന സാക്ഷരതാ മിഷന്റെ തുല്യതാ കോഴ്സുകളിലേക്ക് അപേക്ഷിക്കാനുള്ള സമയപരിധി സെപ്തംബർ 25 വരെ നീട്ടി. ഏഴാംതരം പാസായ പതിനേഴ് വയസ് കഴിഞ്ഞവർക്കും 2019 വരെയുള്ള കാലയളവിൽ എസ്എസ്എൽസി പരീക്ഷ എഴുതി തോറ്റവർക്കും കോഴ്സിൽ ചേരാം.പരീക്ഷ മൂല്യനിർണ്ണയം, ഫലപ്രഖ്യാപനം, സർട്ടിഫിക്കറ്റ് വിതരണം എന്നിവ നടത്തുന്നത് സംസ്ഥാന പരീക്ഷാ ഭവനാണ്. പാസാകുന്നവർക്ക് ഉന്നത പഠനത്തിനും പ്രമോഷനും പിഎസ്.സി നിയമനത്തിനും അർഹതയുണ്ട്. 1050 രൂപയാണ് ഫീസ്.പത്താംതരം വിജയിച്ച 22 വയസ് പൂർത്തിയായവർക്ക് ഹയർസെക്കൻഡറി തുല്യതാ കോഴ്സിൽ ചേരാം. പ്ലസ് ടു അല്ലെങ്കിൽ…

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial