Headlines

വനമേഖലയിൽ കത്തിക്കരിഞ്ഞ നിലയിൽ 52കാരന്റെ മൃതദേഹം

തൃശൂർ പൂമല വട്ടായി വെള്ളച്ചാട്ടത്തിന് സമീപം ആളൊഴിഞ്ഞ പ്രദേശത്താണ് പുരുഷന്റെ മൃതദേഹം പൂർണ്ണമായും കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തിയത്. ഇന്നലെ ഉച്ചയോടെ മയിലാംകുളത്തെ ജോലിസ്ഥലത്തുനിന്ന് കെ എൽ 48 പി 0932 നമ്പർ പിക്കപ്പ് വാനുമായി കാണാതായ കിള്ളിമംഗലം മുല്ലക്കൽ ചീർപ്പ് റോഡ് മഞ്ഞക്കാട്ടുതൊടിയിൽ ബാബുവിന്റേതാണ് (52) മൃതദേഹമെന്നാണ് പ്രാഥമിക നിഗമനം. വ്യാഴാഴ്ച ഉച്ചയ്ക്ക് രണ്ടരയോടെ വട്ടായി റോഡിന് സമീപം വാഹനം ചാവി സഹിതം ഉപേക്ഷിക്കപ്പെട്ട നിലയിൽ നാട്ടുകാരുടെ ശ്രദ്ധയിൽപ്പെട്ടിരുന്നു. തുടർന്ന് ബാബുവിനെ കാണാനില്ലെന്ന് കാണിച്ച് ബന്ധുക്കൾ പേരാമംഗലം…

Read More

എൽഡിഎഫ് സർക്കാരിന് വീഴ്ചയുണ്ടായി; ബാറിന് ദൂരപരിധി 50 മീറ്ററും ഷാപ്പിന് 400 മീറ്ററും ഇതെന്ത് ന്യായം’:ബിനോയ് വിശ്വം

തിരുവനന്തപുരം: എല്‍ഡിഎഫ് സര്‍ക്കാരിന് വീഴ്ചയുണ്ടായെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. ഇടതുപക്ഷ പാര്‍ട്ടി പ്രവര്‍ത്തകരേയും അനുഭാവികളേയും പരിഗണിക്കുന്നതില്‍ എല്‍ഡിഎഫ് സര്‍ക്കാരിന് വീഴ്ചയുണ്ടായെന്നാണ് ബിനോയ് വിശ്വത്തിന്റെ ആരോപണം. ശരിയാക്കാമെന്ന് പറഞ്ഞാല്‍ പോരെന്നും ശരി ചെയ്തു കാണിക്കണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. പയ്യന്നൂരും തളിപ്പറമ്പിലും അമ്പലപ്പുഴയിലും വൈക്കത്തും കൊടുങ്ങല്ലൂരൂം എല്‍ഡിഎഫ് തോല്‍ക്കാന്‍ പാടില്ലായിരുന്നു എന്നും ബിനോയ് വിശ്വം പറഞ്ഞു. നമ്മുടെ സഖാക്കളെ വേണ്ടത്ര ഗൗരത്തില്‍ പരിഗണിച്ചോ എന്ന് ചോദിച്ചാണ് അദ്ദേഹം രംഗത്ത് വന്നത്. ‘നമ്മുടെ ആളുകള്‍ തന്നെ നമുക്ക് വോട്ട്…

Read More

കൊച്ചിയിൽ നടുക്കുന്ന അതിക്രമം; വാടകവീട്ടിൽ അതിക്രമിച്ച് കയറി സ്ത്രീകളെ വിവസ്ത്രരാക്കി കവർച്ച

കൊച്ചി: പാലാരിവട്ടത്ത് വാടകവീട്ടിൽ അതിക്രമിച്ച് കയറി സ്ത്രീകളെ വിവസ്ത്രരാക്കി വൻ കവർച്ച. വ്യാഴാഴ്‌ച പുലർച്ചെയാണ് അഞ്ചംഗ അക്രമിസംഘം നാടിനെ ഞെട്ടിച്ച ഈ കുറ്റകൃത്യം നടത്തിയത്. അസം, പശ്ചിമ ബംഗാൾ സ്വദേശികളായ യുവതികളും അവരുടെ ആൺസുഹൃത്തുക്കളും താമസിച്ചിരുന്ന വീട്ടിലേക്കാണ് മാരാകായുധങ്ങളുമായി സംഘം ഇരച്ചുകയറിയത്.കത്തി കാണിച്ച് കൊലപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തിയായിരുന്നു കൊള്ളയടി. വീട്ടിലുണ്ടായിരുന്നവരുടെ കൈവശമുണ്ടായിരുന്ന മൂന്ന് ലക്ഷത്തോളം രൂപ വിലമതിക്കുന്ന പത്ത് മൊബൈൽ ഫോണുകൾ, 1,20,000 രൂപ, കൂടാതെ യുപിഐ വഴി 12,000 രൂപയും പ്രതികൾ തട്ടിയെടുത്തു. ഇതിനുപുറമെയാണ് സ്ത്രീകളെ വിവസ്ത്രരാക്കുകയും…

Read More

രാജ്യത്തെ മെഡിക്കല്‍ ഷോപ്പുകള്‍ സിസിടിവി നിരീക്ഷണത്തിലാക്കാന്‍ കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ നിര്‍ദേശം

ന്യൂഡല്‍ഹി: രാജ്യത്തെ മെഡിക്കല്‍ ഷോപ്പുകള്‍ സിസിടിവി നിരീക്ഷണത്തിലാക്കാന്‍ കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ നിര്‍ദേശം. 1945ലെ ഡ്രഗ്‌സ് റൂള്‍സില്‍ ഭേദഗതി വരുത്താനാണ് നിര്‍ദേശം. കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയമാണ് ഇത് സംബന്ധിച്ച കരട് വിജ്ഞാപനം പുറത്തിറക്കിയത്.മരുന്നുകള്‍ ദുരുപയോഗം ചെയ്യുന്നതായും അശാസ്ത്രീയമായ സ്വയംചികിത്സയും മറ്റും ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നതായി സര്‍ക്കാരിന് റിപ്പോര്‍ട്ടുകള്‍ ലഭിച്ചിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് നടപടി. കരട് വിജ്ഞാപനവുമായി ബന്ധപ്പെട്ട് പൊതുജനങ്ങള്‍ക്കും ഫാര്‍മസി സംഘടനകള്‍ക്കും തങ്ങളുടെ അഭിപ്രായങ്ങളും വിമര്‍ശനങ്ങളും അറിയിക്കാന്‍ 30 ദിവസത്തെ സമയം അനുവദിച്ചിട്ടുണ്ട്. ഇതിനുശേഷമായിരിക്കും ഔദ്യോഗിക ഗസറ്റ്…

Read More

ആൺകുട്ടികൾക്കും മുടി വളർത്താൻ അവകാശമുണ്ട്, ശിക്ഷിക്കാനോ മാറ്റിനിർത്താനോ പാടില്ല”: ബാലാവകാശ കമ്മിഷൻ

തിരുവനന്തപുരം: ആൺകുട്ടികൾക്ക് തലമുടി നീട്ടി വളർത്താൻ പൂർണ അവകാശമുണ്ടെന്ന് സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മിഷൻ. മുടി വളർത്തിയതിന്‍റെ പേരിൽ ആൺകുട്ടികളേയും ട്രാൻസ്ജെൻഡർ കുട്ടികളെയും സ്കൂൾ അധികൃതർ മാറ്റിനിർത്താനോ വിവേചനപരമായി പെരുമാറാനോ ശിക്ഷിക്കാനോ പാടില്ല. കുട്ടികളുടെ ബാഹ്യരൂപത്തേക്കാൾ അവരുടെ പഠനപുരോഗതിക്കും വ്യക്തിത്വവികസനത്തിനുമാണ് വിദ്യാലയങ്ങൾ മുൻഗണന നൽകേണ്ടതെന്നും കമ്മിഷൻ അംഗം പി. ഷാജേഷ് ഭാസ്കർ വ്യക്തമാക്കി. ആൺകുട്ടികളുടെ മുടി വെട്ടുന്നതുമായി ബന്ധപ്പെട്ട വിവിധ ഹർജികൾ പരിഗണിച്ചാണ് ബാലാവകാശ കമ്മിഷൻ ഉത്തരവിട്ടത്. ലിംഗനിർണയം നടത്തിയിട്ടില്ലാത്ത കുട്ടികൾ അവരുടെ താൽപ്പര്യത്തിന് അനുസരിച്ച് മുടി…

Read More

യു.പിയിൽ പ്രൈമറി സ്കൂൾ അധ്യാപകനെ വെടിവെച്ചുകൊന്നു; പ്രതി പോലീസിൽ കീഴടങ്ങി

പുരുഷോത്തംപൂർ ഗ്രാമത്തിലെ പ്രൈമറി സ്കൂള്‍ അധ്യാപകനായ നൗഷാദ് അഹമ്മദ് (43) ആണ് കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് പ്രദേശവാസിയായ ഗൗരവ് ചൗധരി (32) നജിബാബാദ് പോലീസ് സ്റ്റേഷനില്‍ നേരിട്ടെത്തി കീഴടങ്ങി. കൃത്യത്തിന് ഉപയോഗിച്ച തോക്കും ഇയാള്‍ പോലീസിന് കൈമാറിയിട്ടുണ്ട്. ചൊവ്വാഴ്ച വൈകുന്നേരം സ്കൂളില്‍ നിന്ന് വീട്ടിലേക്ക് മടങ്ങുന്ന വഴിക്കായിരുന്നു ആക്രമണം. വഴിയില്‍ കാത്തുനിന്ന പ്രതി, നൗഷാദ് എത്തിയ ഉടൻ വെടിയുതിർക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ നൗഷാദിനെ ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കൊല്ലപ്പെട്ട അധ്യാപകൻ പ്രദേശത്ത് ‘ലവ് ജിഹാദ്’…

Read More

വീണ്ടും ജീവനെടുത്ത് കാട്ടാന; അതിഥി തൊഴിലാളി കൊല്ലപ്പെട്ടു

തൊടുപുഴ: കാട്ടാന ആക്രമണത്തില്‍ അതിഥി തൊഴിലാളി മരിച്ചു. ഇടുക്കി ശാന്തന്‍പാറയ്ക്ക് സമീപം പേത്തൊട്ടിയിലാണ് കാട്ടാന ആക്രമണം ഉണ്ടായത്. മധ്യപ്രദേശ് സ്വദേശി കുമാര്‍ ആണ് മരിച്ചത്. രാത്രി വഴിയിലൂടെ നടന്നു പോകുമ്പോള്‍ കാട്ടാന ആക്രമിക്കുകയായിരുന്നു.

Read More

ആന്റോ അഗസ്റ്റിനെ ജീവിതകാലം മുഴുവന്‍ ജയിലിലടയ്ക്കാനുള്ള തെളിവ് കൈവശമുണ്ട്, വിശ്വാസ്യതയുള്ള അന്വേഷണ ഏജന്‍സി വന്നാല്‍ കൈമാറാന്‍ തയാറാണ്; സാബു എം ജേക്കബ്

കൊച്ചി: റിപ്പോര്‍ട്ടര്‍ ചാനല്‍ മാനേജിങ് എഡിറ്റര്‍ ആന്റോ അഗസ്റ്റിനെതിരെ, മെസിയെ എത്തിക്കാമെന്ന് പറഞ്ഞുള്ള തട്ടിപ്പില്‍ മാത്രം അന്വേഷണം പോരെന്ന് ട്വന്റി-ട്വന്റി പ്രസിഡന്റ് സാബു എം ജേക്കബ്. കഴിഞ്ഞ അഞ്ച് വര്‍ഷത്തെ സാമ്പത്തിക ഇടപാടുകള്‍ പരിശോധിച്ചാല്‍ വലിയ തട്ടിപ്പ് പുറത്തുവരുമെന്നും കഴിഞ്ഞ രണ്ട് വര്‍ഷത്തിനുള്ളില്‍ 1050 കോടി രൂപയുടെ ഇടപാട് നടന്നുവെന്നും അദ്ദേഹം ആരോപിച്ചു. മാധ്യമപ്രവര്‍ത്തനത്തിന്റെ പേരിലാണ് സാമ്പത്തിക ഇടപാടുകളെന്നും സാബു എം ജേക്കബ് പറഞ്ഞു. മെസിയെ കൊണ്ടുവരാമെന്ന് പറഞ്ഞുള്ള തട്ടിപ്പ് അവരുടെ നിയമവിരുദ്ധ പ്രവര്‍ത്തനങ്ങളിലെ ഏറ്റവും ചെറിയ…

Read More

3 ജില്ലകളിൽ വ്യാപകമായി മോഷണം നടത്തിവന്ന കുപ്രസിദ്ധ കവർച്ചാസംഘം പോലീസ് പിടിയിൽ

അടൂർ: തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളിൽ വ്യാപകമായി മോഷണം നടത്തിവന്ന കുപ്രസിദ്ധ കവർച്ചാസംഘം പോലീസ് പിടിയിൽ. വെഞ്ഞാറമൂട്ടിൽ നിന്നും ഓട്ടോറിക്ഷ മോഷ്ടിച്ച്, ഇതേ വാഹനത്തിൽ വിവിധ സ്ഥലങ്ങളിലെത്തിയാണ് സംഘം കവർച്ച നടത്തിയത്. പ്രായപൂർത്തിയാകാത്തവർ അടങ്ങുന്നതാണ് ഈ സംഘം. അടൂർ ഡെൽറ്റ സ്‌ക്വാഡ് ചിന്ന കനാൽ-സൂര്യനെല്ലിയിൽ നിന്നുമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. മൂന്ന് ജില്ലകളിലായി കഴിഞ്ഞ 14-ാം തീയതിയാണ് സംഘം തുടരെയുള്ള മോഷണം നടത്തിയത്. പള്ളികൾ, അമ്പലങ്ങൾ, വ്യാപാര സ്ഥാപനങ്ങൾ, ബിവറേജ് തുടങ്ങി 30-ഓളം സ്ഥലങ്ങളിലാണ് മോഷണശ്രമമുണ്ടായത്. തലയിൽ…

Read More

വയോധികൻ കിണറ്റിൽ വീണു മരിച്ചതല്ല; കൊലപാതകം കൊച്ചുമകളെ കാമുകനുമൊത്ത് മുറിയിൽ കണ്ടെത്തിയ ശേഷം

        ഉത്തർപ്രദേശ് : ഉത്തർപ്രദേശിലെ ഝാൻസിയിൽ കിണറ്റിൽ വീണ് അപകടമരണം സംഭവിച്ചതാണെന്ന് കരുതി ബന്ധുക്കൾ സംസ്കരിച്ച 65-കാരന്റെ മരണം ആസൂത്രിത കൊലപാതകമെന്ന് തെളിഞ്ഞു. ചിർഗാവ് പോലീസ് സ്റ്റേഷൻ പരിധിയിലെ ഛിറോണ ഗ്രാമത്തിൽ താമസിച്ചിരുന്ന രാംദീൻ കുശ്വാഹയാണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ ഇയാളുടെ 17 വയസ്സുകാരിയായ പേരക്കുട്ടിയെയും കാമുകൻ വിശാലിനെയും പോലീസ് അറസ്റ്റ് ചെയ്തു. സെപ്റ്റംബർ 12-നാണ് കേസിനാസ്പദമായ സംഭവം നടന്നത്. രാംദീനും പേരക്കുട്ടിയും വീട്ടിലുള്ള സമയത്ത് കാമുകനായ വിശാൽ ഇവിടെയെത്തുകയും ഇരുവരും ഒരുമിച്ച് ഇരിക്കുകയും ചെയ്യുകയായിരുന്നു. ഈ സമയം…

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial