Headlines

തൃശൂരിൽ ഓടുന്ന ട്രെയിനിൽ കയറാൻ ശ്രമിക്കുന്നതിനിടെ വീണ് അപകടം: പാലക്കാട് സ്വദേശിയായ യുവാവ് മരിച്ചു

     തൃശ്ശൂർ: ട്രെയിനില്‍ നിന്നും വീണ് പാലക്കാട് പിരായിരി പള്ളിക്കുളം സ്വദേശി മരിച്ചു. ഇരുപ്പക്കാട് സ്വദേശി ഉമ്മര്‍ മുസ്ലിയാരുടെയും സുബൈദയുടെയും മകന്‍ 34 കാരനായ  സുഹൈബ് ആണ് മരിച്ചത്. ആലുവയിലെ ഒരു വിവാഹചടങ്ങില്‍ പങ്കെടുക്കാന്‍ പോയ സുഹൈബ് ട്രെയിന്‍ തൃശ്ശൂരില്‍ എത്തിയപ്പോള്‍ ട്രെയിനിൽ നിന്ന് ഇറങ്ങി പ്ലാറ്റ്‌ഫോമില്‍ നിന്ന് വെള്ളം വാങ്ങാനായി  നീങ്ങിയതായിരുന്നു. പെട്ടെന്ന് ട്രെയിന്‍ നീങ്ങുന്നത് കണ്ടു ഓടിക്കയറാന്‍ ശ്രമിക്കുന്നതിനിടെയാണ് ട്രെയിനിനും പാളത്തിനും ഇടയിലേക്ക് വീണ് അപകടമുണ്ടായത് . തൃശൂരിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല….

Read More

സുൽത്താൻ ബത്തേരി സ്റ്റേഷനിലെ തൊണ്ടിമുതലായ ഹാൻസ് മോഷണം; പൊലീസുകാരൻ പിടിയിൽ

         വയനാട് : സുൽത്താൻ ബത്തേരി പൊലീസ് സ്റ്റേഷനിൽ സൂക്ഷിച്ചിരുന്ന തൊണ്ടിമുതലായ ഹാൻസ് മോഷണം പോയ കേസിൽ പൊലീസുകാരൻ സബിത് പിടിയിൽ. ഒളിവിലായിരുന്ന സബിത്തിനെ എറണാകുളം കളമശ്ശേരിയിൽ നിന്നാണ് പൊലീസ് പിടികൂടിയത്. സ്റ്റേഷനിൽ തൊണ്ടിമുതലായി സൂക്ഷിച്ചിരുന്ന ഹാൻസ് കാണാതായതിനെ തുടർന്നാണ് പൊലീസ് അന്വേഷണം ആരംഭിച്ചത്. അന്വേഷണത്തിനിടെ കേസിൽ സബിത്തിന് പങ്കുണ്ടെന്ന് കണ്ടെത്തിയതിനെ തുടർന്ന് ഇയാൾക്കെതിരെ കേസെടുക്കുകയായിരുന്നു. തുടർന്ന് സബിത് ഒളിവിൽ പോയതായാണ് പൊലീസ് പറയുന്നത്. അതേസമയം, കേസിൽ സബിത്തിനെ ബലികാടാക്കുകയാണെന്നും സംഭവത്തിൽ ഗൂഢാലോചനയുണ്ടെന്നും സബിത്തിന്റെ അഭിഭാഷകൻ അമൽജിത്ത്…

Read More

വട്ടവടയിൽ മണ്ണിടിച്ചിൽ; സഹോദരങ്ങളായ രണ്ടുപേർക്ക് ദാരുണാന്ത്യം

ഇടുക്കി: വട്ടവട കൊട്ടാമ്പൂരിൽ (കൊട്ടക്കമ്പൂർ) കനത്ത മഴയെത്തുടർന്നുണ്ടായ ശക്തമായ മണ്ണിടിച്ചിലിൽ ഷെഡിന് മുകളിലേക്ക് മണ്ണ് വീണ് കൊട്ടക്കമ്പൂർ സ്വദേശികളായ ബാലകൃഷ്ണൻ, സഹോദരി ചിന്നു എന്നിവർ മരിച്ചു. ബാലകൃഷ്ണന്റെ ഭാര്യ മാരിയമ്മയെ പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തുടർച്ചയായ മൂന്ന് മണിക്കൂർ നീണ്ട ശക്തമായ മഴയ്ക്കിടെ കൃഷിയിടത്തിലെ ഷെഡിൽ അഭയം പ്രാപിച്ചപ്പോഴായിരുന്നു അപകടം ഇതിനുപുറമെ, വാഗമൺ, വെള്ളിക്കുളം, തീക്കോയി മേഖലകളിലും കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ വാഗമൺ–ഈരാറ്റുപേട്ട റോഡിലും കാരികോട് ടോപ്പിലും മണ്ണിടിച്ചിലുണ്ടായി രണ്ട് കാറുകൾക്ക് മുകളിലേക്ക് മണ്ണ് വീണ്…

Read More

ഹൃദ്രോഗ വിദഗ്ധന്‍ ഡോ. ജി വിജയരാഘവന്‍  അന്തരിച്ചു

തിരുവനന്തപുരം: ഇന്ത്യയിലെ പ്രമുഖ ഹൃദ്രോഗ വിദഗ്ധന്‍ ഡോ. ജി വിജയരാഘവന്‍ (84) അന്തരിച്ചു. ഹൃദയത്തിന്റെ കാവല്‍ക്കാരന്‍ എന്നാണ് അദ്ദേഹത്തെ വിശേഷിപ്പിച്ചിരുന്നത്. ഇന്ത്യയില്‍ ആദ്യമായി 2D എക്കോകാര്‍ഡിയോഗ്രാഫി ലബോറട്ടറി സ്ഥാപിച്ചത് അദ്ദേഹമാണ്. തിരുവനന്തപുരത്തെ കിംസ് ഹെല്‍ത്ത് കെയറിന്റെ വൈസ് ചെയര്‍മാനും സ്ഥാപക ഡയറക്ടറുമാണ് ജി വിജയരാഘവന്‍. ഹൃദ്രോഗ ചികിത്സാരംഗത്ത് കേരളത്തിന്റെ അഭിമാനമായ അദ്ദേഹം തിരുവനന്തപുരത്തെ സൊസൈറ്റി ഫോര്‍ കണ്ടിന്യൂയിങ് മെഡിക്കല്‍ എഡ്യുക്കേഷന്‍ ആന്റ് റിസര്‍ച്ച് പ്രസിഡന്റ് ആയിരുന്നു. തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ നിന്ന് എംബിബിഎസ്, എംഡി പഠനം പൂര്‍ത്തിയാക്കിയ…

Read More

ശബരിമലയിൽ ‘അരവണ’ ക്ഷാമം; തീർത്ഥാടകർക്ക് നൽകുന്നത് ഒരു ടിൻ മാത്രം

പത്തനംതിട്ട: ശബരിമലയിൽ അരവണ പ്രതിസന്ധി. ഒരു ടിൻ അരവണ മാത്രമാണ് തീർത്ഥാടകർക്ക് നൽകുന്നത്. പുതിയ അരവണ പ്ലാന്റിന്റെ നവീകരണ പ്രവർത്തികൾ നടക്കുന്ന പശ്ചാത്തലത്തിലാണ് നിയന്ത്രണം. കന്നിമാസ പൂജയ്ക്ക് നടതുറന്നതോടെ നാല്പതിനായിരത്തിലധികം തീർത്ഥാടകരാണ് സന്നിധാനത്ത് ദിനംപ്രതി എത്തുന്നത്. ഇതോടെ അപ്പത്തിന്റെയും അരവണയുടെ ക്ഷാമം തീർത്ഥാടകരെ സാരമായി ബാധിക്കും. 20 ദിവസമായി പ്ലാന്റ് പ്രവർത്തിക്കുന്നില്ല. പ്ലാന്റ് പുനർനിർമാണമെന്നാണ് ദേവസ്വത്തിന്റെ ഭാഗത്ത് നിന്നുള്ള വിശദീകരണം. ഒരാൾക്ക് ഒരു അരവണ വീതം ആണ് ഇന്നലെ രാത്രിയിൽ നൽകിയത്. ഇതേ തുടർന്ന് തീർത്ഥാടകർ ബഹളം…

Read More

ഏഷ്യൻ ഗെയിംസിൽ കോഴിക്കോട് സ്വദേശിക്ക് ചരിത്രനേട്ടം;ഷൂട്ടിംഗിൽ വിദർശ കെ വിനോദിന് വെള്ളി മെഡൽ

ടോക്കിയോ: ഏഷ്യൻ ഗെയിംസിൽ മലയാളിക്ക് ചരിത്ര നേട്ടം. ഷൂട്ടിംഗിൽ വിദർശ കെ വിനോദിന് വെള്ളി മെഡൽ. ഏഷ്യൻ ഗെയിംസിൽ ഷൂട്ടിംഗ് മെഡൽ നേടുന്ന ആദ്യ മലയാളി എന്ന നേട്ടവും വിദർശ സ്വാന്തമാക്കി. ഏഷ്യൻ ഗെയിംസിൽ വനിതകളുടെ 10 മീറ്റർ എയർ റൈഫിൾ ടീം ഇനത്തിലാണ് നേട്ടം. കോഴിക്കോട് തിരുവമ്പാടി സ്വദേശി ആണ് വിദർശ. വിദർശയുടെ ആദ്യത്തെ ഏഷ്യൻ ഗെയിംസാണിത്. ആദ്യമായി പങ്കെടുത്ത ഏഷ്യൻ ഗെയിംസിൽ തന്നെ മെഡൽ ലഭിച്ചതിൽ ഒരുപാടു സന്തോഷമുണ്ടെന്ന് വിദർശ പറഞ്ഞു. കുടുംബത്തിന്‍റെയും കോച്ചിന്‍റെയുമെല്ലാം…

Read More

ആറുമാസം റേഷൻ വാങ്ങാത്ത കാർഡുകൾ ഡീആക്ടിവേറ്റ് ചെയ്യും

സ്മാർട്ട് പി ഡി എസ് പദ്ധതി സംസ്ഥാനത്ത് നടപ്പാക്കുന്നതിന്റെ ഭാഗമായി ആറുമാസമായി റേഷൻ വിഹിതം കൈപ്പറ്റാത്ത കാർഡുകളെ ‘Silent Ration Cards’ ആയി കണ്ടെത്തി ഡീആക്ടിവേറ്റ് ചെയ്യും. എല്ലാ മാസവും 21ന് ഇത്തരം കാർഡുകൾ കണ്ടെത്തി അടുത്ത മാസം ഒന്നു മുതൽ റേഷൻ വിഹിതം ലഭിക്കാത്തവിധം ഡീആക്ടിവേറ്റ് ചെയ്യും. ഡീആക്ടിവേറ്റ് ചെയ്ത കാർഡിലെ എല്ലാ ഗുണഭോക്താക്കളും മൂന്ന് മാസത്തിനകം eKYC പൂർത്തിയാക്കിയാൽ മാത്രമേ കാർഡ് വീണ്ടും ആക്ടിവേറ്റ് ചെയ്യുകയുള്ളു. സമയപരിധിക്കുള്ളിൽ eKYC പൂർത്തിയാക്കാത്ത കാർഡുകൾ അസാധുവാക്കി ഡാറ്റാബേസിൽ…

Read More

ചേന മുളച്ചപ്പോൾ ‘വാഴക്കുല’; അമ്പരന്ന് നാട്ടുകാർ

കാക്കനാട്: പറമ്പിൽ കൃഷിചെയ്ത ചേനവിത്ത് മുളച്ചുതുടങ്ങിയപ്പോൾ അത് ‘വാഴക്കുല’യാകുമെന്ന് ഇടച്ചിറ അകംപുറത്ത് ബഷീർ സ്വപ്നത്തിൽപോലും കരുതിയില്ല. ചേന വിത്തിൽനിന്ന് വാഴക്കുല മാതൃകയിൽ പടലതിരിഞ്ഞത് ഒറ്റനോട്ടത്തിൽ ആരെയും അത്ഭുതപ്പെടുത്തും. കായക്കുലയായി പരിണാമം സംഭവിച്ച കൗതുകച്ചേന പറിച്ചെടുത്ത് വീട്ടുമുറ്റത്ത് പ്രദർശിപ്പിച്ചതോടെ അപൂർവ കാഴ്ചകാണാൻ നാട്ടുകാർ എത്തി. കാക്കനാട് കൃഷി ഓഫിസിൽനിന്ന് എത്തിയ ഉദ്യോഗസ്ഥർ നടത്തിയ പരിശോധനയിൽ ചേനയിൽ മുളച്ചത് വാഴക്കുലയല്ലെന്ന് വ്യക്തമായി. ജനിതകമാറ്റമാവാം ചേനയുടെ രൂപമാറ്റത്തിന് കാരണമെന്ന് കൃഷിവകുപ്പ് അധികൃതർ പറഞ്ഞു.

Read More

റേഷൻ മണ്ണെണ്ണയുടെ വില കൂട്ടി, ഇനി 77 രൂപ; വൈദ്യുതി ക്ഷാമത്തിനിടയിലും ഇരട്ടപ്രഹരം,വിപണിയിൽ മെഴുകുതിരിക്കും ഇൻവെർട്ടറിനും വൻ ഡിമാൻഡ്

തിരുവനന്തപുരം: വൈദ്യുതി ക്ഷാമത്തിനിടെ തിരിച്ചടിയായി റേഷൻ മണ്ണെണ്ണയുടെ വില വർധന. ഒറ്റയടിക്ക് ആറു രൂപ വർധിപ്പിച്ചതോടെ ഈ മാസം പകുതി മുതൽ വില 71 രൂപയിൽനിന്ന് 77 ആയി. ഇ-പോസ് മെഷീനിലും പുതിയ വില നിലവിൽ വന്നു. സെപ്റ്റംബറിലെ സ്റ്റോക്കാണ് ഇപ്പോൾ പുതിയ വിലക്ക് വിൽക്കുന്നത്. ഒക്ടോബർ-ഡിസംബർ പാദത്തിലെ സ്േറക്ക് റേഷൻ കടകളിലെത്തിയിട്ടില്ല. പവർകട്ട് വന്നതോടെ  മെഴുകുതിരികൾക്കും ഇൻവെർട്ടറുകൾക്കും എമർജൻസി ലാമ്പുകൾക്കും വിപണിയിൽ ആവശ്യക്കാരേറി. അഞ്ച് രൂപ മുതൽ കിലോഗ്രാമിന് 240 രൂപ വരെ വിലയുള്ള മെഴുകുതിരികളുടെ…

Read More

കരുവാറ്റ വള്ളംകളി കണ്ടുമടങ്ങിയ രണ്ടുപേർ തീവണ്ടി തട്ടി മരിച്ചു

   ഹരിപ്പാട്: കരുവാറ്റ ലീഡിങ് ചാനലിൽ നടന്ന ചാമ്പ്യൻസ് ബോട്ട് ലീഗ് (സി.ബി.എൽ.) വള്ളംകളി കണ്ടുമടങ്ങിയ രണ്ടുപേർ തീവണ്ടി തട്ടി മരിച്ചു. തൃക്കുന്നപ്പുഴ പല്ലന പാനൂർ മഞ്ചാടിത്തറയിൽ സുരേഷ് (45), മുളക്കത്തറ പ്രകാശൻ (65) എന്നിവരാണ് മരിച്ചത്. ശനിയാഴ്ച രാത്രി 7.45-ഓടെ തീരദേശ റെയിൽവേ പാതയിൽ കരുവാറ്റ വച്ചായിരുന്നു സംഭവം. വള്ളംകളി കഴിഞ്ഞതോടെ പ്രധാന റോഡിൽ വലിയ ഗതാഗതത്തിരക്ക് അനുഭവപ്പെട്ടതിനെ തുടർന്ന് ഏതാനും ആളുകൾ റെയിൽവേ ട്രാക്കിലൂടെ നടന്നുപോകുകയായിരുന്നുവെന്നും ഈ സമയം അപ്രതീക്ഷിതമായി എത്തിയ ട്രെയിൻ ഇവരെ…

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial