Headlines

എക്‌സൈസ് കേസ്: ആന്റോ അഗസ്റ്റിന് ജാമ്യം

കൊച്ചി: എക്‌സൈസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ റിപ്പോര്‍ട്ടര്‍ ടിവി മാനേജിങ് ഡയറക്ടര്‍ ആന്റോ അറസ്റ്റിന് ജാമ്യം. ഹൈക്കോടതിയാണ് ആന്റോ അഗസ്റ്റിന് ഉപാധികളോടെ ജാമ്യം അനുവദിച്ചത്. ജാമ്യ ഹര്‍ജി പരിഗണിക്കുന്ന വേളയില്‍ ആന്റോ അഗസ്റ്റിനെതിരെ മുന്‍പ് അബ്ക്കാരി കേസുകളുണ്ടോ എന്ന ചോദ്യം ഹൈക്കോടതി ആരാഞ്ഞു. ഇല്ല എന്നായിരുന്നു സര്‍ക്കാരിന്റെ മറുപടി. ഇതിന് പിന്നാലെ ആന്റോ അഗസ്റ്റിന് ഹൈക്കോടതി ജാമ്യം അനുവദിക്കുകയായിരുന്നു. നേരത്തേ സുല്‍ത്താന്‍ ബത്തേരി ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി ജാമ്യാപേക്ഷ തള്ളിയതോടെയായിരുന്നു ആന്റോ അഗസ്റ്റിന്‍ ഹൈക്കോടതിയെ…

Read More

അറസ്റ്റ് ചെയ്യുമ്പോൾ കാരണം രേഖാമൂലം അറിയിക്കണം,അറിയുന്ന ഭാഷയിലാകണം; സുപ്രധാന നിർദേശവുമായി സുപ്രീം കോടതി

ഒരാളെ അറസ്റ്റ് ചെയ്യുമ്പോൾ അതിന്റെ കാരണം രേഖാമൂലം അന്വേഷണ ഏജൻസികൾ അറിയിക്കണമെന്ന് സുപ്രീം കോടതി. അറസ്റ്റിലായ വ്യക്തിക്ക് മനസ്സിലാകുന്ന ഭാഷയിൽവേണം കാരണം അറിയിക്കേണ്ടത്. ഇത് ഭരണഘടനാവകാശമാണെന്നും കോടതി പറഞ്ഞു.” പഞ്ചാബിലെ ശിരോമണി അകാലിദൾ നേതാവിന്റെ ഹർജി പരിഗണിക്കവേയാണ് സുപ്രീംകോടതിയുടെ ഭാഗത്തുനിന്ന് ഇത്തരമൊരു നിർദേശം വന്നിരിക്കുന്നത്. ജസ്റ്റിസ് ഉജ്വൽ ഭുയാന്റെ അധ്യക്ഷതയിലുള്ള ബെഞ്ചാണ് നിർദേശം പുറപ്പെടുവിച്ചത്. ഏതെങ്കിലുമൊരു വ്യക്തിയെ ഏതെങ്കിലുമൊരു അന്വേഷണ ഏജൻസി അറസ്റ്റ് ചെയ്യുകയാണെങ്കിൽ അതിനുള്ള കാരണം ആ വ്യക്തിയെ രേഖാമൂലം അറിയിക്കണം. ഏതെങ്കിലും ഒരു ഭാഷയിൽ…

Read More

സ്ത്രീകളെയും കുട്ടികളെയും ലൈംഗികമായി ഉപദ്രവിച്ചു, ഒളികാമറയിൽ ദൃശ്യങ്ങൾ പകർത്തി വിറ്റു; സ്വയം പ്രഖ്യാപിത ആൾദൈവം അറസ്റ്റിൽ

സേലം: സ്ത്രീകളെയും പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെയും ലൈംഗികമായി ചൂഷണം ചെയ്ത സ്വയം പ്രഖ്യാപിത ആൾദൈവം അറസ്റ്റിൽ. സേലം വാഴപ്പാടിക്കടുത്ത് 50കാരനായ വിജയരാജ ആണ് അറസ്റ്റിലായത്. മന്ത്രവാദത്തിൻ്റെ പേരിലാണ് ഇയാൾ പെൺകുട്ടികളെ ഉപദ്രവിച്ച് ദൃശ്യങ്ങൾ പകർത്തിയിരുന്നത്. ആചാരങ്ങളുടെ പേരിൽ പകർത്തിയ ദൃശ്യങ്ങൾ ഓൺലൈൻ വഴി ഇയാൾ വിൽക്കുകയും ചെയ്തിരുന്നു. ‘ശനീശ്വര’ എന്ന പേരിലാണ് ഇയാൾ പ്രാർഥനാ കേന്ദ്രം നടത്തിയിരുന്നത്. ആചാരങ്ങൾ നടത്തുന്നതിനെന്ന വ്യാജേന സ്ത്രീകളെ കേന്ദ്രത്തിലെത്തിച്ച ശേഷം ഒളി കാമറകൾ ഉപയോഗിച്ച് ദൃശ്യങ്ങൾ പകർത്തുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു. ഭക്ഷണത്തിലും കുടിവെള്ളത്തിലും…

Read More

ജോലി തിരക്കിനിടെ വനിത ടിടിഇയുടെ മൊബൈൽ മോഷ്ടിച്ചു; കുപ്രസിദ്ധ മോഷ്ടാവിനെ കയ്യോടെ പൊക്കി റെയിൽവെ പൊലീസ്

പാലക്കാട് : ജോലി തിരക്കിനിടയിൽ വനിത ടിടിഇയുടെ മൊബൈൽ ഫോൺ തന്ത്രപൂർവം മോഷ്ടിച്ച് കടന്ന് കളഞ്ഞ കുപ്രസിദ്ധ മോഷ്ടാവ് മാറാട് റഷീദ് റെയിൽവെ പൊലീസിന്റെ പിടിയിലായി. കേരളത്തിലെ വിവിധ പൊലീസ് സ്റ്റേഷനുകളിൽ നിരവധി മോഷണ കേസുകളിൽ പ്രതിയാണ് റഷീദ്. ഞായറാഴ്ച വൈകീട്ടാണ് കേസിനാസ്പദമായ സംഭവം നടന്നത്. ടിക്കറ്റ് പരിശോധന ജോലി കഴിഞ്ഞ് കളക്ഷൻ തുക കൗണ്ടറിൽ അടയ്ക്കാൻ എത്തിയതായിരുന്നു കൊല്ലം സ്വദേശിയായ ടിടിഇ സിന്ധു. ഇവരുടെ അടുത്തെത്തിയ മോഷ്ടാവ് ആയിരം രൂപക്ക് ചില്ലറ ചോദിച്ചു. ശ്രദ്ധ മാറിയ…

Read More

ഭർത്താവ് ഭാര്യയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി

പാലക്കാട്: കൊടുവായൂരിൽ ഭർത്താവ് ഭാര്യയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി.കൊടുവായൂർ പിട്ട്പീടികയിലെ ആയില്യം കോംപ്ലക്സിൽ വാടകയ്ക്ക് താമസിക്കുന്ന കെ. മണികണ്ഠന്റെ ഭാര്യ അനുപ്രിയ (31) ആണ് മരിച്ചത്. സംഭവത്തിൽ മണികണ്ഠനെ പൊലീസ് കസ്റ്റഡിയിലെടുത്തു ഇന്നലെ ഉച്ചയോടെയാണ് സംഭവം. ഊണ് കഴിക്കാൻ മണികണ്ഠൻ വീട്ടിലെത്തിയപ്പോൾ ഇരുവരും തമ്മിൽ വാക്കുതർക്കമുണ്ടായി. ഇതിനിടെ പ്രകോപിതനായ മണികണ്ഠൻ ഷാൾ ഉപയോഗിച്ച് അനുപ്രിയയുടെ കഴുത്തിൽ മുറുക്കുകയായിരുന്നു. ഇതേ തുടർന്നായിരുന്നു മരണം സംഭവിച്ചത്. വൈകുന്നേരത്തോടെയാണ് സംഭവം നാട്ടുകാർ അറിഞ്ഞത്. തുടർന്ന് പൊലീസിൽ വിവരം അറിയിക്കുകയായിരുന്നു. ചിറ്റൂർ അഞ്ചാംമൈൽ…

Read More

16കാരിയടക്കം 3 കുട്ടികൾ ഷാപ്പിൽ നിന്നും കള്ളുകുടിച്ചു; യാത്രയ്ക്കിടെ പെൺകുട്ടി കുഴഞ്ഞുവീണു; കേസെടുത്ത് പൊലീസ്

കൊച്ചി: പ്രായപൂർത്തിയാകാത്ത മൂന്ന് കുട്ടികൾക്ക് കള്ള് നൽകിയ സംഭവത്തിൽ കള്ളുഷാപ്പ് ലൈസൻസിക്കും ജീവനക്കാരനുമെതിരെ പൊലീസ് കേസെടുത്തു. പറവൂർ–ചെറായി റോഡിലെ ചേരായിപാടത്തിന് സമീപമുള്ള കള്ളുഷാപ്പിനെതിരെയാണ് വടക്കൻ പറവൂർ പൊലീസ് നടപടി സ്വീകരിച്ചത് കഴിഞ്ഞ ശനിയാഴ്ചയാണ് കേസിനാസ്പദമായ സംഭവം. 16 വയസ്സുള്ള രണ്ട് പെൺകുട്ടികളും പ്രായപൂർത്തിയാകാത്ത ഒരു ആൺകുട്ടിയും ഷാപ്പിലെത്തി കള്ള് കഴിച്ചതായാണ് പരാതി. തുടർന്ന് ബസിൽ യാത്ര ചെയ്യുന്നതിനിടെ ഒരു പെൺകുട്ടിക്ക് ഛർദിയുണ്ടായി. മുനമ്പം ഭാഗത്ത് ബസിൽനിന്ന് ഇറങ്ങിയ പെൺകുട്ടി പിന്നീട് റോഡരികിൽ കുഴഞ്ഞുവീഴുകയായിരുന്നു. സംഭവം ശ്രദ്ധയിൽപ്പെട്ട ബസ്…

Read More

വോട്ടര്‍ പട്ടിക കേസ്: സോണിയ ഗാന്ധിക്കെതിരേ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യണമെന്ന ഹര്‍ജിയില്‍ വാദം കേള്‍ക്കാന്‍ ഉത്തരവിട്ട് കോടതി

ന്യൂഡല്‍ഹി: കോണ്‍ഗ്രസ് നേതാവ് സോണിയ ഗാന്ധി ഇന്ത്യന്‍ പൗരത്വം നേടുന്നതിന് മൂന്ന് വര്‍ഷം മുമ്പ്, 1980-ല്‍ വോട്ടര്‍ പട്ടികയില്‍ പേര് ഉള്‍പ്പെടുത്തിയെന്ന ആരോപണം അന്വേഷിക്കാന്‍ വിസമ്മതിച്ച മജിസ്‌ട്രേറ്റിന്റെ ഉത്തരവിനെ ചോദ്യം ചെയ്ത് സമര്‍പ്പിച്ച പുനഃപരിശോധനാ ഹര്‍ജി പരിഗണിച്ച് ഡല്‍ഹി കോടതി. നേരത്തെ മജിസ്‌ട്രേറ്റ് കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജി കോടതി തള്ളിയിരുന്നു. പിന്നാലെ ഹര്‍ജി പരിഗണിച്ച ഡല്‍ഹി കോടതി വിശദമായ വാദം കേള്‍ക്കാന്‍ മജിസ്ട്രേറ്റ് കോടതിയിലേക്ക് തിരികെ അയക്കുകയായിരുന്നു. ഹര്‍ജിയില്‍’ഭാരതീയ നാഗരിക് സുരക്ഷാ സംഹിത (BNSS)യുടെ സെക്ഷന്‍ 175(3)…

Read More

ട്രെയിനിന്റെ വാതിൽപ്പടിയിലിരുന്ന് യാത്ര ചെയ്യുന്നതിനിടെ ട്രാക്കിലേക്ക് വീണു; 18 കാരന് ദാരുണാന്ത്യം

ട്രെയിനിന്റെ വാതിൽപ്പടിയിലിരുന്ന് യാത്ര ചെയ്യുന്നതിനിടെ താഴേക്കു വീണ് പതിനെട്ടുകാരൻ മരിച്ചു. കൊല്ലം പുല്ലാമല സ്വദേശി രാഹുലാണ് മരിച്ചത്. കൊച്ചി പൊന്നുരുന്നിക്കു സമീപം റെയിൽവേ ട്രാക്കിനരികിലാണ് യുവാവിന്റെ മൃതദേഹം കണ്ടെത്തിയത്. കണ്ണൂരിൽനിന്ന് കൊല്ലത്തേക്കു പോകുകയായിരുന്ന മലബാർ എക്സ്പ്രസിലെ യാത്രക്കാരനായിരുന്നു രാഹുൽ. അതിവേഗം സഞ്ചരിക്കുന്ന ട്രെയിനിന്റെ പടിയിലിരുന്ന് യാത്ര ചെയ്യുന്നതിനിടെ അബദ്ധത്തിൽ താഴേക്കു വീണാണ് അപകടമുണ്ടായതെന്നാണ് നിഗമനം.

Read More

വരുന്നു 5 ദിവസത്തെ ബാങ്ക് അവധി, ഇടപാടുകാർക്ക് മുന്നറിയിപ്പുമായി എസ്ബിഐ, നേരത്തെ ഒരുങ്ങാൻ കേന്ദ്രവും

     ന്യൂഡൽഹി: ബാങ്ക് ജീവനക്കാരുടെ സംഘടനകൾ ആഹ്വാനം ചെയ്ത പണിമുടക്കിൽ ഉപഭോക്താക്കൾക്ക് മുന്നറിയിപ്പുമായി സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്ബിഐ). സേവനങ്ങൾ തടസപ്പെടാതിരിക്കാൻ ഇടപാടുകൾ വരും ദിവസങ്ങളിൽ തന്നെ പൂർത്തിയാക്കണമെന്നാണ് അറിയിപ്പ്. ബെഫി, എഐബിഇഎ, എഐബിഒസി, എൻസിബിഇ അടക്കം രാജ്യത്തെ 7 യൂണിയനുകളുടെ സംയുക്ത സംഘടനയായ യുഎഫ്ബിയുവാണ് പണിമുടക്കിന് ആഹ്വാനം ചെയ്തിരിക്കുന്നത്. സെപ്റ്റംബർ 11നും യുഎഫ്ബിയു പണിമുടക്ക് നടത്തിയിരുന്നു. 28,29,30 തീയതികളിൽ രണ്ടാം ഘട്ട പണിമുടക്കും സംഘടന പ്രഖ്യാപിച്ചിട്ടുണ്ട്. 27 ഞായറാഴ്ചയാണ്. 26 നാലാം ശനി ബാങ്ക്…

Read More

തൃശൂരിൽ അടച്ചിട്ട വീട്ടിൽ നിന്ന് 55 പവൻ സ്വർണം കവർന്നു; വീട്ടുകാർ ആശുപത്രിയിലായിരുന്ന സമയത്ത് മോഷണം

തൃശൂർ: നഗരത്തിന് സമീപം കൂർക്കഞ്ചേരിയിൽ അടച്ചിട്ട വീട്ടിൽ വൻ കവർച്ച. കൂർക്കഞ്ചേരി സ്വദേശി ഹസൻ അലിയുടെ വീട്ടിൽനിന്ന് 55 പവൻ സ്വർണമാണ് മോഷണം പോയത്. മകന്റെ ശസ്ത്രക്രിയയുമായി ബന്ധപ്പെട്ട് ഹസൻ അലിയും കുടുംബവും ഒരാഴ്ചയായി എറണാകുളത്തായിരുന്നു. തിങ്കളാഴ്ച രാവിലെ വീട്ടിൽ തിരിച്ചെത്തിയപ്പോഴാണ് കവർച്ച നടന്നതായി കുടുംബം തിരിച്ചറിഞ്ഞത്. വീടിന്റെ വാതിൽ തകർത്താണ് മോഷ്ടാവ് അകത്തുകടന്നതെന്നാണ് പ്രാഥമിക വിവരം. പുലർച്ചെ ഒന്നരയോടെ ഒരാൾ വീടിന്റെ മതിൽ ചാടിക്കടക്കുന്നതിന്റെ ദൃശ്യങ്ങൾ വീട്ടിലെ സിസിടിവി ക്യാമറയിൽ പതിഞ്ഞിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തിലും മറ്റ്…

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial