Headlines

കണ്ണൂരിൽ കോക്‌ടെയിൽ ജ്യൂസ് കുടിച്ചവർക്ക് ദേഹാസ്വാസ്ഥ്യം; കുട്ടികളടക്കം നിരവധി പേർ ചികിത്സയിൽ

കണ്ണൂർ: നഗരത്തിലെ ഒരു ജ്യൂസ് പാർലറിൽ നിന്ന് കോക്‌ടെയിൽ കഴിച്ചതിന് പിന്നാലെ കുട്ടികളടക്കം നിരവധി പേർക്ക് ഭക്ഷ്യവിഷബാധയെന്ന് പരാതി. ഛർദ്ദി, വിറയൽ, വയറുവേദന തുടങ്ങിയ അസ്വസ്ഥതകൾ അനുഭവപ്പെട്ടതിനെ തുടർന്ന് പലരും വിവിധ ആശുപത്രികളിൽ ചികിത്സ തേടി. എൻ.എസ്. ടാക്കീസിന് സമീപം പ്രവർത്തിക്കുന്ന ‘കണ്ണൂർ കോക്‌ടെയിൽ’ എന്ന സ്ഥാപനത്തിൽ നിന്ന് തിങ്കളാഴ്ച വൈകുന്നേരം ജ്യൂസ് കഴിച്ചവർക്കാണ് ചൊവ്വാഴ്ച രാവിലെ മുതൽ ആരോഗ്യപ്രശ്നങ്ങൾ അനുഭവപ്പെട്ടതെന്നാണ് പരാതി. കണ്ണൂർ ടൗൺ, കമ്പിൽ, പാമ്പോരുത്തി, ചേലേരി, തളിപ്പറമ്പ്, കൂത്തുപറമ്പ് തുടങ്ങിയ വിവിധ പ്രദേശങ്ങളിലുള്ളവരും…

Read More

മിനിമം ചാർജ് 15 രൂപയാക്കണം, വിദ്യാർഥി നിരക്ക് കൂട്ടണം; സമരത്തിനൊരുങ്ങി സ്വകാര്യ ബസ് ഉടമകൾ

തിരുവനന്തപുരം:സംസ്ഥാനത്ത് സ്വകാര്യ ബസ് ചാർജ് വർധിപ്പിക്കണമെന്ന ആവശ്യവുമായി ബസ് ഉടമകൾ ഗതാഗത മന്ത്രിക്ക് നിവേദനം നൽകി. മിനിമം ബസ് ചാർജ് 15 രൂപയാക്കി ഉയർത്തണമെന്നും വിദ്യാർഥികളുടെ കൺസെഷൻ നിരക്ക് നിലവിലെ ചാർജിന്റെ 50 ശതമാനമാക്കണമെന്നുമാണ് പ്രധാന ആവശ്യം. ആവശ്യങ്ങൾ അടിയന്തരമായി അംഗീകരിച്ചില്ലെങ്കിൽ സംസ്ഥാനത്തെ മുഴുവൻ സ്വകാര്യ ബസുകളും നിരത്തിലിറക്കാതെ ശക്തമായ പ്രക്ഷോഭത്തിലേക്ക് നീങ്ങുമെന്നാണ് മുന്നറിയിപ്പ്. നിലവിലെ മിനിമം നിരക്കായ 12 രൂപയിൽ നിന്ന് 15 രൂപയായി വർധിപ്പിക്കണം. വിദ്യാർഥികളുടെ യാത്രാനിരക്ക് നിലവിലുള്ള നിരക്കിന്റെ 50 ശതമാനമായി (കുറഞ്ഞത്…

Read More

വൈദ്യുതി കണക്ഷന്‍ ഫീസ് കുത്തനെ കൂട്ടി

റെഗുലേറ്ററി കമ്മീഷന്‍. പോസ്റ്റ്, അധിക വയര്‍, ട്രാന്‍സ്ഫോര്‍മര്‍ തുടങ്ങിയവ ആവശ്യമുള്ളവര്‍ക്ക് ലാഭകരവും അല്ലാത്തവര്‍ക്ക് നഷ്ടവും ആകുംവിധമാണ് നിരക്ക് വര്‍ധന. പുതുക്കിയ ഫീസ് ഒക്ടോബര്‍ 12 മുതല്‍ നിലവില്‍ വരും. ഫീസ് പരിഷ്‌കരിച്ചതോടെ ചിലയിനങ്ങളില്‍ മൂന്നിരട്ടി വരെയാണ് വര്‍ധന. ലൈനില്‍നിന്ന് 200 മീറ്ററിനുള്ളില്‍ പോസ്റ്റും മറ്റുസാധനങ്ങളും വേണ്ട കണക്ഷനും വേണ്ടാത്തതിനും ഒരേ നിരക്കാണ്. മുന്‍പ് വെവ്വേറെയായിരുന്നു നിരക്ക് ഈടാക്കിയിരുന്നത്. കിലോവാട്ട് അടിസ്ഥാനത്തില്‍ നിരക്കുകള്‍ ഏകീകരിച്ചതോടെ, ഉപഭോക്താവിന് അപേക്ഷയ്‌ക്കൊപ്പം ഉടന്‍ തന്നെ ഫീസ് അടയ്ക്കാന്‍ സാധിക്കും. നിലവില്‍ കെഎസ്ഇബി ഫീസ്…

Read More

കടലിൽ കാണാതായിട്ട് 55 ദിവസം; മകന്‍റെ രൂപം മരത്തടിയിൽ കൊത്തിയെടുത്തു, ചിതയിൽ ദഹിപ്പിച്ച് അമ്മ

കൊല്ലം:നീണ്ടകരയില്‍ വള്ളം മറിഞ്ഞ് കടലില്‍ കാണാതായ ഗൗതം കൃഷ്ണയുടെ അന്ത്യകര്‍മ്മങ്ങള്‍ വീട്ടില്‍ നടത്തി. മൃതദേഹം ലഭിക്കാത്തതിനെത്തുടര്‍ന്ന്, മകന്റെ രൂപം തടിയില്‍ തീര്‍ത്താണ് അമ്മ രേഷ്മ അന്ത്യകര്‍മ്മങ്ങള്‍ നടത്തിയത്. രേഷ്മയുടെ ഭര്‍ത്താവും അച്ഛനും കടലില്‍ വള്ളം മറിഞ്ഞുണ്ടായ അപകടത്തില്‍ മരിച്ചിരുന്നു. അന്ത്യകര്‍മ്മങ്ങള്‍ പൂര്‍ത്തിയാക്കി തടിയില്‍ കൊത്തിയെടുത്ത രൂപം ചിതയില്‍ ദഹിപ്പിച്ചു. മത്സ്യബന്ധനത്തിനിടെ വള്ളം മറിഞ്ഞ് ഗൗതം കൃഷ്ണയെ കടലില്‍ കാണാതായിട്ട് 55 ദിവസം പിന്നിട്ടു. മകന്‍ മടങ്ങി വരുമെന്ന പ്രതീക്ഷ അസ്തമിച്ചതോടെയാണ് അമ്മ രേഷ്മ, മകന്‍ മരിച്ചതായി കണക്കാക്കി…

Read More

പൂട്ടിയിട്ട വീട് കുത്തിത്തുറന്ന് 13.5 പവൻ സ്വർണവും പണവും സൺഗ്ലാസും മോഷ്ടിച്ചു; യുവാവ് അറസ്റ്റിൽ

തൃശൂർ: കുന്നംകുളം പെരുമ്പിലാവില്‍ വീട്ടുകാർ പുറത്തുപോയ തക്കം നോക്കി പൂട്ടിയിട്ട വീട് കുത്തിത്തുറന്ന് വൻ കവർച്ച നടത്തിയ യുവാവ് അറസ്റ്റിൽ. കർണാടക ഭദ്രാവതി സ്വദേശി ഷാഹിദ് (24) ആണ് പിടിയിലായത്. കുന്നംകുളം സ്റ്റേഷൻ ഹൗസ് ഓഫീസർ അനിൽകുമാർ ടി. മേപ്പിള്ളിയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. പെരുമ്പിലാവ് സ്വദേശിയായ അക്ബറിന്റെ ഉടമസ്ഥതയിലുള്ള വീട്ടിലായിരുന്നു മോഷണം. ഓഗസ്റ്റ് രണ്ടിന് വൈകിട്ട് ആറിനും രാത്രി 8.30നും ഇടയിലാണ് കവർച്ച നടന്നതെന്നാണ് പൊലീസ് പറയുന്നത്. വീടിന്റെ മുൻവശത്തെ വാതിലിന്റെയും…

Read More

ഞായറാഴ്ച ബാങ്കുകൾ തുറന്നു പ്രവർത്തിക്കും; അനുമതി നൽകി ആർബിഐ;ബാങ്ക് ജീവനക്കാർ പണിമുടക്ക് സമരം പ്രഖ്യാപിച്ചിരിക്കുന്ന സാഹചര്യത്തിലാണ് അസാധാരണ നടപടി

ന്യൂഡൽഹി: ‌ഞായറാഴ്ച ബാങ്കുകൾ (സെപ്റ്റംബർ 27) തുറന്നു പ്രവർത്തിക്കും. റിസർവ് ബാങ്ക് അനുമതിയോടെയാണ് ബാങ്കുകൾ പ്രവർത്തിക്കുക. സെപ്റ്റംബർ 28 മുതൽ തുടർച്ചയായി മൂന്നു ദിവസം ബാങ്ക് ജീവനക്കാർ പണിമുടക്ക് സമരം പ്രഖ്യാപിച്ചിരിക്കുന്ന സാഹചര്യത്തിലാണ് അസാധാരണ നടപടി. സെപ്റ്റംബർ 26 നാലാം ശനിയാഴ്ചയും 27 ഞായറാഴ്ചയും ആയതിനാൽ തുടർച്ചയായി അഞ്ച് ദിവസം ബാങ്ക് ഇടപാടുകൾ മുടങ്ങും. ഈ സാഹചര്യം കണക്കിലെടുത്താണ് ഞായറാഴ്ച ബാങ്കുകൾക്ക് പ്രവർത്തിക്കാൻ അനുമതി നൽകിയിരിക്കുന്നത്. ബാങ്ക് ജീവനക്കാരുടെ പ്രവൃത്തിദിനം അഞ്ചായി കുറയ്ക്കണമെന്ന് ആവശ്യപ്പെട്ട് യുഎഫ്ബിയു എന്ന…

Read More

സ്‌കൂള്‍ ഗ്രൗണ്ടില്‍ നിന്നും വിദ്യാർത്ഥിക്ക് പാമ്പുകടിയേറ്റു; സംഭവം കോഴിക്കോട് താമരശേരിയില്‍

കോഴിക്കോട് : താമരശേരിയില്‍ വിദ്യാര്‍ഥിക്ക് സ്‌കൂളില്‍ നിന്നും പാമ്പുകടിയേറ്റു. ചാലക്കര ഗവ. യുപി സ്‌കൂളിലെ അഞ്ചാം ക്ലാസ് വിദ്യാര്‍ഥി അഹിയാന്‍ മുഹമ്മദിനാണ് പാമ്പുകടിയേറ്റത്. കുട്ടിയെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി. ഗ്രൗണ്ടില്‍ വച്ചാണ് കുട്ടിക്ക് പാമ്പുകടിയേറ്റതെന്നാണ് വിവരം. തുടര്‍ന്ന് അധ്യാപകര്‍ കുട്ടിയെ താമരശേരി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. ഇവിടെ പ്രാഥമിക ചികിത്സ നല്‍കിയതിന് ശേഷം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.

Read More

അസ്‌തേഷ്യയില്‍ പിഴവുണ്ടായി; കൊഴുപ്പ് നീക്കല്‍ ചികിത്സക്കിടെ വീട്ടമ്മ മരിച്ചതില്‍ ക്ലിനിക്കിനെതിരെ കുടുംബം

തിരുവല്ല: ഇടിഞ്ഞിലത്തെ സ്വകാര്യ വെല്‍നെസ് ക്ലിനിക്കില്‍ കൊഴുപ്പ് നീക്കല്‍ ചികിത്സയ്ക്കിടെ ഹൃദയാഘാതം ഉണ്ടായ വീട്ടമ്മ മരിച്ചത് ചികിത്സ പിഴവിനെത്തുടര്‍ന്നെന്ന് ബന്ധുക്കള്‍. കോട്ടയം ചങ്ങനാശേരി മാടപ്പള്ളി വെങ്കോട്ട മുണ്ടുകുഴി പുതുപ്പറമ്പില്‍ വീട്ടില്‍ വിദ്യ വി.ജി ആണ് മരിച്ചത്. ചികിത്സ പിഴവുണ്ടായിട്ടില്ലെന്ന് മെഡ് ലോഞ്ചസ് ക്ലിനിക്ക് അധികൃതര്‍ പറഞ്ഞു. ശരീരത്തിലെ കൊഴുപ്പ് നീക്കം ചെയ്യാന്‍ 45കാരിയായ വിദ്യ ഈ മാസം 16നാണ് ഇടിഞ്ഞില്ലം മെഡ് ലോഞ്ചസ് എന്ന ക്ലിനിക്കില്‍ ചികിത്സ തേടിയത്. ശസ്ത്രക്രിയയ്ക്ക് മുമ്പായി അനസ്‌തേഷ്യ നല്‍കി. സര്‍ജറിക്കിടെ ഹൃദയാഘാതമുണ്ടായ…

Read More

ക്ഷേമപെൻഷൻ വിതരണം നാളെ മുതൽ

തിരുവനന്തപുരം: സംസ്ഥാനത്തെ ക്ഷേമപെൻഷൻ ഗുണഭോക്താക്കൾക്ക് ആശ്വാസം. സെപ്റ്റംബർ മാസത്തെ ക്ഷേമപെൻഷൻ വിതരണം നാളെ മുതൽ ആരംഭിക്കും. പെൻഷൻ വിതരണത്തിനായി സർക്കാർ ആകെ 1,068.79 കോടി രൂപ അനുവദിച്ചു. ക്ഷേമപെൻഷൻ വിതരണത്തിനായി 957.93 കോടി രൂപയാണ് സർക്കാർ അനുവദിച്ചിരിക്കുന്നത്. ഇതിന് പുറമെ വിവിധ ക്ഷേമനിധി ബോർഡുകൾ വഴിയുള്ള പെൻഷൻ വിതരണത്തിനായി 110.86 കോടി രൂപയും അനുവദിച്ചിട്ടുണ്ട്.

Read More

സൂര്യ കൃഷ്ണമൂർത്തി അന്തരിച്ചു

തിരുവനന്തപുരം: കലാസംഘാടകനും കലാസാംസ്കാരിക പ്രവര്‍ത്തകനുമായ സൂര്യ കൃഷ്ണമൂർത്തി അന്തരിച്ചു. കലാ കൂട്ടായ്മ സൂര്യയുടെ അമരക്കാരനായ സൂര്യ കൃഷ്ണമൂർത്തി സംഗീത നാടക അക്കാദമി മുൻ ചെയർമാനാണ്. 78ാം വയസിലാണ് അന്ത്യം. തിരുവനന്തപുരത്ത് ചികിത്സയിലിരിക്കവേ ആണ് വേര്‍പാട്. മേൽവിലാസം എന്ന സിനിമയുടെ തിരക്കഥാകൃത്താണ്. മലയാളത്തിലെ ആദ്യ ലൈറ്റ് ആന്‍റ് സൌണ്ട് ഷോയുടെ ശിൽപിയാണ് അദ്ദേഹം. 50 വര്‍ഷത്തോളമായി സൂര്യ മേളയുടെ അമരക്കാരൻ. ലിംക ബുക്ക് ഓഫ്‍ റെക്കോര്‍ഡ്സിലെത്തിയ സാംസ്കാരികോത്സവമാണ് സൂര്യ ഫെസ്റ്റിവൽ. വിശ്വപ്രതിഭകള്‍ക്കായി സൂര്യ കൃഷ്ണമൂര്‍ത്തി കേരളത്തിൽ അരങ്ങൊരുക്കി.

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial