വിടവാങ്ങിയത് രാജ്യത്തെ തലമുതിർന്ന കമ്മ്യൂണിസ്റ്റ് നേതാവ്

ചെന്നൈ: രാജ്യത്തെ മുതിർന്ന കമ്മ്യുണിസ്റ്റ് നേതാവും സ്വാതന്ത്ര്യസമരസേനാനിയും ആയ ആർ. നല്ലകണ്ണ് അന്തരിച്ചു. 101ാം വയസിൽ ചെന്നൈയിലെ ആശുപത്രിയിൽ വെച്ചായിരുന്നു അന്ത്യം. 13 വർഷം സിപിഐ തമിഴ്നാട് ‌സംസ്ഥാന സെക്രട്ടറി ആയിരുന്നു. സത്യസന്ധതയുടെയും ലാളിത്യത്തിന്റെയും പര്യായമായ നേതാവാണ് വിട പറഞ്ഞത്. അധികാര രാഷ്ട്രീയത്തിൽ നിന്ന് മാറിനിന്ന നല്ലക്കണ്ണ് ജനകീയ പ്രക്ഷോഭങ്ങളുടെ നായകനായി. 1924ൽ തൂത്തുക്കുടി ശ്രീവൈകുണ്ഠത്ത് ആണ് ജനനം. ഗാന്ധിജിയുടെ ആദർശങ്ങളിൽ ആകൃഷ്ടനായി സ്കൂൾ കാലത്ത് കോൺഗ്രസ്സ് വേദികളിൽ എത്തി. പതിനഞ്ചാം വയസ്സിൽ കമ്യൂണിസ്റ്റ് പാർട്ടിയിൽ ചേർന്നു….

Read More

മുതിർന്ന കമ്മ്യൂണിസ്റ്റ് നേതാവ് ആര്‍ നല്ലകണ്ണ് അന്തരിച്ചു

ചെന്നൈ: മുതിർന്ന കമ്മ്യൂണിസ്റ്റ് നേതാവ് ആര്‍ നല്ലകണ്ണ്(101) അന്തരിച്ചു. വാര്‍ധക്യ സഹജമായ രോഗങ്ങളെ തുടര്‍ന്ന് ചികിത്സയില്‍ കഴിയുകയായിരുന്നു. ഉച്ചയ്ക്ക് 1.55ന് ചെന്നൈയിലെ രാജീവ് ഗാന്ധി ആശുപത്രിയിലായിരുന്നു അന്ത്യം. രാജ്യത്തെ മുതിര്‍ന്ന കമ്മ്യൂണിസ്റ്റ് നേതാക്കളിലൊരാളും സിപിഐ മുന്‍ സംസ്ഥാന സെക്രട്ടറിയുമായിരുന്നു ആര്‍ നല്ലകണ്ണ്. കര്‍ഷക പ്രക്ഷോഭങ്ങളിലൂടെ ജനകീയനായ നേതാവ് കൂടിയായിരുന്നു ആര്‍ നല്ലകണ്ണ്.

Read More

കാമുകന് മുന്നിൽ വെച്ച് യുവതിയെ കൂട്ടബലാത്സംഗം ചെയ്തു

അസമിൽ കാമുകനൊപ്പം വിനോദയാത്ര പോയ 28കാരിയെ കൂട്ടബലാത്സംഗം ചെയ്ത് പണം തട്ടിയതായി പരാതി. ആക്രമണ സമയത്ത് ഏഴ് പുരുഷന്മാർ തന്നെ ബലാത്സംഗം ചെയ്തെന്നും തുടർന്ന് 10,000 രൂപ അവരുടെ അക്കൗണ്ടുകളിലേക്ക് അയക്കാൻ നിർബന്ധിച്ചതായും എഫ്ഐആറിൽ പറയുന്നു. സിൽച്ചാർ സദർ പൊലീസ് സ്റ്റേഷനിലാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. സംഭവത്തിന് പിന്നാലെ സോഷ്യൽ മീഡിയയിൽ വ്യാപക പ്രതിഷേധമാണ് ഉയരുന്നത്

Read More

ആലപ്പുഴയില്‍ അമ്മയുടെ മൃതദേഹം രഹസ്യമായി കുഴിച്ചുമൂടി: മകൻ കസ്റ്റഡിയില്‍, കൊലപാതകമെന്ന് സംശയം

ആലപ്പുഴ: തുറവൂരില്‍ അമ്മയെ മകൻ കൊലപ്പെടുത്തിയെന്ന് സംശയം. അമ്മയുടെ മൃതദേഹം താൻ കുഴിച്ചുമൂടി എന്ന മകന്റെ വെളിപ്പെടുത്തലാണ് സംശയത്തിനിടയാക്കിയിരിക്കുന്നത് പള്ളിത്തോടുകാട് നികർത്ത് രാധ(75) യുടെ മൃതദേഹമാണ് രഹസ്യമായി മറവുചെയ്തത്. സംഭവത്തില്‍ മകൻ ഗിരീഷ് പൊലീസ് കസ്റ്റഡിയിലാണ്. ഇന്നലെ വൈകീട്ടായിരുന്നു സംഭവം. അമ്മയുടെ മൃതദേഹം ആരുമറിയാതെ സംസ്‌കരിച്ചെന്ന് ഗിരീഷ് പറഞ്ഞതായി നാട്ടുകാർ പറഞ്ഞു. കഴിഞ്ഞ ദിവസം താൻ വീട്ടിലെത്തിയപ്പോള്‍ അമ്മ മരിച്ചുകിടക്കുന്നത് കണ്ടുവെന്നും, കുഴിയെടുത്ത് താൻ തന്നെ കുഴിച്ചുമൂടിയെന്നുമായിരുന്നു ഗിരീഷ് പറഞ്ഞത്. ശേഷം മൂന്ന് കല്ലുകള്‍ ആ ഭാഗത്ത്…

Read More

രാസ ലഹരി ഉപയോഗിച്ചവരെ വേഗത്തില്‍ കണ്ടെത്തുന്നതിനായി ഉമിനീർ പരിശോധനാ കിറ്റുകളുടെ വിനിയോഗം വ്യാപിപ്പിക്കാൻ ഒരുങ്ങി പൊലീസ്

തിരുവനന്തപുരം:ഉമിനീര്‍ പരിശോധന വ്യാപകമാക്കാൻ കേരള പൊലീസ്, ഒരു കിറ്റിന് വില 2,000 രൂപ; 2 മിനിറ്റില്‍ ഫലം കിട്ടും, പരിശോധന കടുപ്പിക്കാൻ തീരുമാനം.എംഡിഎംഎ, മെത്താംഫെറ്റമിൻ തുടങ്ങിയ രാസ ലഹരി ഉപയോഗിച്ചവരെ വേഗത്തില്‍ കണ്ടെത്തുന്നതിനായി ഉമിനീർ പരിശോധനാ കിറ്റുകളുടെ വിനിയോഗം വ്യാപിപ്പിക്കാൻ ഒരുങ്ങി പൊലീസ്. പരീക്ഷണാടിസ്ഥാനത്തില്‍ നടപ്പാക്കിയ ‘സൊറ്റോക്സ്’ അനലൈസറുകളുടെ ഉപയോഗം കൂടുതല്‍ മേഖലകളിലേക്ക് വ്യാപിപ്പിക്കാനാണ് തീരുമാനം. സമാന സംവിധാനം എക്സൈസ് വകുപ്പ് നേരത്തേ പ്രയോഗത്തിലുണ്ട്. ലഹരി കേസുകളുടെ വർധനവാണ് പൊലീസ് സേനയെ ഈ നീക്കത്തിലേക്ക് നയിച്ചത്. ഇപ്പോള്‍…

Read More

കെഎസ്ആര്‍ടിസിയുടെ കുപ്പിവെള്ളം ഉടന്‍ വിപണിയില്‍

തിരുവനന്തപുരം: യാത്രക്കാരുടെ സൗകര്യാര്‍ഥം കെഎസ്ആര്‍ടിസി സ്വന്തമായി കുപ്പിവെള്ള വിതരണം ആരംഭിക്കുന്നു. സര്‍ക്കാരിന് കീഴിലുള്ള ഹില്ലി അക്വ കുടിവെള്ളമാണ് ‘കെഎല്‍15’ എന്ന ബ്രാന്‍ഡ് നാമത്തില്‍ കെഎസ്ആര്‍ടിസി പുറത്തിറക്കുന്നത്. ബസ്സുകളിലും ഡിപ്പോകളിലും 10 രൂപ നിരക്കില്‍ കുപ്പിവെള്ളം വില്‍പന നടത്തുമെന്ന് അധികൃതര്‍ അറിയിച്ചു. കെഎസ്ആര്‍ടിസി കുപ്പിവെള്ളം ഉടന്‍ ലഭ്യമാക്കുമെന്ന് ഗതാഗതമന്ത്രി കെ ബി ഗണേഷ് കുമാര്‍ നേരത്തെ പരഞ്ഞിരുന്നു. വിപണിയില്‍ ലഭ്യമായ നിരക്കിനെക്കാള്‍ കുറഞ്ഞ വിലയ്ക്കാണ് വെള്ളം നല്‍കുക. വില്‍പ്പന സംവിധാനത്തിന്റെ ഭാഗമായി ഓരോ കുപ്പി വില്‍ക്കുമ്പോഴും രണ്ടു രൂപ…

Read More

ഹെഡ്ഫോണുകള്‍ ഉപയോഗിക്കുന്നവര്‍ക്ക് മാരകരോഗങ്ങള്‍ക്ക് സാധ്യതയെന്ന് മുന്നറിയിപ്പ്

വിപണിയില്‍ ലഭ്യമായ പ്രമുഖ ബ്രാൻഡുകളുടെ ഹെഡ് ഫോണുകളില്‍ മനുഷ്യ ശരീരത്തിന് അതീവ ഹാനികരമായ രാസവസ്തുക്കളുടെ സാന്നിധ്യം കണ്ടെത്തിയതായി റിപ്പോർട്ട് .ടോക്സ് ഫ്രീ എന്ന പ്രോജക്ടിന്റെ ഭാഗമായി നടത്തിയ പഠനത്തിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. കേവലം ശ്രവണ ശക്തിയെ ബാധിക്കുന്ന പ്രശ്നങ്ങള്‍ക്ക് അപ്പുറം മനുഷ്യന്റെ ആന്തരിക അവയവങ്ങളെയും ഹോർമോണ്‍ വ്യവസ്ഥയെയും തകിടം മറിക്കാൻ ശേഷിയുള്ള വിഷാംശങ്ങള്‍ ഈ ഉപകരണങ്ങളില്‍ ഉണ്ടെന്നാണ് കണ്ടെത്തല്‍. യൂറോപ്പിലെ വിവിധ രാജ്യങ്ങളിലെ ശാസ്ത്രജ്ഞർ ഉള്‍പ്പെട്ട ഗവേഷക സംഘം നടത്തിയ പരിശോധനയില്‍ ഞെട്ടിക്കുന്ന വിവരങ്ങളാണ് പുറത്ത് വന്നിട്ടുള്ളത്….

Read More

ഇന്ത്യയിലെ ഏറ്റവും വലിയ ബീഫ് കയറ്റുമതി സ്ഥാപനത്തില്‍ നിന്ന് ബിജെപി സംഭാവനയായി സ്വീകരിച്ചത് 30 കോടി

ന്യൂഡല്‍ഹി: രാജ്യത്തെ ഏറ്റവും വലിയ ബീഫ് കയറ്റുമതി സ്ഥാപനമായ അല്ലാനസണ്‍സ് പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്ഥാപനം ഭാരതീയ ജനതാ പാര്‍ട്ടിക്ക്(ബിജെപി) 30 കോടി രൂപ സംഭാവനയായി നല്‍കിയതായി റിപോര്‍ട്ട്. 2024-25 സാമ്പത്തിക വര്‍ഷത്തില്‍ ഇന്ത്യയിലെ ഏറ്റവും വലിയ ബീഫ് കയറ്റുമതിക്കാരാണ് അല്ലാനസണ്‍സ് പ്രൈവറ്റ് ലിമിറ്റഡ്. ഇക്കാലയളവില്‍ ബിജെപിക്ക് അല്ലാന ഗ്രൂപ്പ് 30 കോടി രൂപ സംഭാവന നല്‍കി എന്നാണ് റിപോര്‍ട്ട്. കമ്പനി ഇതുവരെ നല്‍കിയതില്‍ വച്ച് ഏറ്റവും ഉയര്‍ന്ന സംഭവനയാണിത്. 2023-24ല്‍ രണ്ടുകോടി രൂപയാണ് ഇവര്‍ ബിജെപിക്ക്…

Read More

രാഷ്ട്രപിതാവിനെ അവഹേളിച്ച്‌ ബിജെപി നേതാവ് പി.സി. ജോർജ്.

കോട്ടയം: രാഷ്ട്രപിതാവിനെ അവഹേളിച്ച്‌ ബിജെപി നേതാവ് പി.സി. ജോർജ്. സ്വാതന്ത്ര്യത്തിനുവേണ്ടി മഹാത്മാ ഗാന്ധി ഒരു ചുക്കും ചെയ്തിട്ടില്ലെന്നും ഗാന്ധിജിയുടെ ഔദാര്യത്തിലല്ല ഇന്ത്യക്ക് സ്വാതന്ത്ര്യം കിട്ടിയതെന്നും ജോർജ് പറഞ്ഞു.പ്രാദേശിക ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് ജോർജിന്റെ പരാമർശം. മഹാത്മാ ഗാന്ധി ദൈവം തമ്ബുരാനാണോ എന്ന് ജോർജ് ചോദിച്ചു. ബ്രിട്ടീഷുകാർ ഭരിച്ചിട്ട് ഒന്നും കിട്ടാനില്ലാഞ്ഞിട്ട് ഇട്ടേച്ച്‌ പോയതാണ്. അതിനെ ഉടനെ ഗാന്ധി സമരം ചെയ്ത് ഉണ്ടാക്കിയതാണെന്ന് മണ്ടത്തരം പറയാതെ. ഗാന്ധിജി ഒരു ചുക്കും ചെയ്തിട്ടില്ലെന്നും അഭിമുഖത്തില്‍ ജോർജ് പറഞ്ഞു. ആഫ്രിക്കയില്‍ ചെന്ന്…

Read More

ഛത്തീസ്ഗഡിലെ പൊതു ശ്മശാനങ്ങളിൽ അടക്കം ചെയ്ത ക്രിസ്തീയ വിശ്വാസികളുടെ മൃതദ്ദേഹം മാറ്റുന്നത് സുപ്രീം കോടതി സ്റ്റേ ചെയ്തു

ന്യൂഡല്‍ഹി: ഛത്തീസ്ഗഡിലെ പൊതുശ്മശാനങ്ങളില്‍ അടക്കംചെയ്തിരിക്കുന്ന ക്രിസ്തീയ വിശ്വാസികളുടെ മൃതശരീരങ്ങള്‍ ദൂരസ്ഥലങ്ങളില്‍ മാറ്റിസ്ഥാപിക്കുന്ന നടപടികള്‍ സുപ്രീംകോടതി സ്റ്റേചെയ്തു.ക്രിസ്തീയ വിശ്വാസികളായതിന്റെ പേരിലാണ് മൃതദേഹങ്ങള്‍ ബന്ധുക്കളുടെ അറിവോ സമ്മതമോ ഇല്ലാതെ കിലോമീറ്ററുകള്‍ അപ്പുറത്തേക്ക് മാറ്റുന്നത്. ചില മൃതദേഹങ്ങള്‍ ആദ്യം അടക്കംചെയ്ത സ്ഥലത്തുനിന്ന് 50 കിലോമീറ്ററിലധികം അകലെയുള്ള ഇടങ്ങളിലേക്കാണ് മാറ്റിയിരിക്കുന്നത്. ഈ നടപടികള്‍ക്കെതിരെ ഛത്തീസ്ഗഡ് അസോസിയേഷന്‍ ഫോര്‍ ജസ്റ്റിസ് ആന്‍ഡ് ഇക്വാലിറ്റി എന്ന സന്നദ്ധ സംഘടനയാണ് പൊതുതാല്പര്യ ഹര്‍ജിയുമായി സുപ്രീംകോടതിയെ സമീപിച്ചത്. കേസ് പരിഗണിച്ച കോടതി ആദിവാസി ക്രൈസ്തവരുടെ മൃതദേഹങ്ങള്‍ പൊതുശ്മശാനങ്ങളില്‍നിന്ന് പുറത്തെടുക്കുന്നത്…

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial