പിതാവിനെ പത്തൊൻപതുകാരൻ കൊലപ്പെടുത്തി; മൃതദേഹം വെട്ടിനുറുക്കി ഒളിപ്പിച്ചു; പ്രകോപനമായത് നീറ്റ് പരീക്ഷക്ക് തയ്യാറെടുക്കണമെന്ന പിതാവിന്റെ നിര്‍ബന്ധം
ലഖ്നൗ: പിതാവിനെ പത്തൊൻപതുകാരൻ വെടിവെച്ച് കൊലപ്പെടുത്തി. ലഖ്നൗവിലെ സ്വകാര്യ പാത്തോളജി ലാബ് ഉടമയായ മാൻവേന്ദ്ര പ്രതാപ് സിങ്ങാണ് കൊല്ലപ്പെട്ടത്.സംഭവവുമായി ബന്ധപ്പെട്ട് മകൻ അക്ഷത് പ്രതാപ് സിങ്ങിനെ പോലീസ് അറസ്റ്റ് ചെയ്തു. മെഡിക്കല്‍ പ്രവേശന പരീക്ഷയായ നീറ്റിന് തയ്യാറെടുക്കണമെന്ന് പിതാവ് തുടർച്ചയായി സമ്മർദം ചെലുത്തിയതിനെ തുടർന്നുണ്ടായ തർക്കമാണ് പിതാവിന്റെ കൊലപാതകത്തിലേക്ക് നയിച്ചതെന്ന് പൊലീസ് വ്യക്തമാക്കി. 2018-ല്‍ അമ്മയുടെ മരണത്തെ തുടർന്ന് അക്ഷത് പിതാവിനും സഹോദരിക്കുമൊപ്പമാണ് താമസിച്ചിരുന്നത്. കഴിഞ്ഞ ഫെബ്രുവരി 20 മുതല്‍ മാൻവേന്ദ്ര സിങ്ങിനെ കാണാനില്ലെന്ന പരാതിയുമായി ബന്ധുക്കള്‍…

