Headlines

നിർമ്മാണത്തിലിരുന്ന വീടിനകത്ത് കളിച്ചു കൊണ്ടിരിക്കെ സ്ലാബ് അടർന്നുവീണു; നീലേശ്വരത്ത് 12 കാരന് ദാരുണാന്ത്യം

       കാസർഗോഡ് നീലേശ്വരത്ത് നിർമ്മാണത്തിലിരിക്കുന്ന വീടിനകത്ത് കളിച്ചു കൊണ്ടിരിക്കെ സ്ലാബ് അടർന്നുവീണ് 12 വയസ്സുകാരന് ദാരുണാന്ത്യം.പാലായി പള്ളിയിലെ ഉസ്താദ് അബ്ദുൽ ഗഫൂർ – സൈനബ ദമ്പതികളുടെ മകൻ മുഹമ്മദ് റബിൻ ആണ് മരിച്ചത്. ആറാം ക്ലാസ് വിദ്യാർഥിയാണ്. ഇന്നലെ വൈകുന്നേരം അഞ്ചരയോടെയാണ് അപകടമുണ്ടായത്. അയൽവാസിയുടെ നിർമ്മാണത്തിലിരിക്കുന്ന വീടിനകത്ത് കളിക്കുകയായിരുന്നു കുട്ടി. പരുക്കേറ്റ കുട്ടിയെ ഉടൻ നീലേശ്വരം സഹകരണ ആശുപത്രിയിൽ എത്തിച്ചെങ്കിലും പരുക്ക് ഗുരുതരമായതിനാൽ കാഞ്ഞങ്ങാട് ഐഷാൽ മെഡിസിറ്റിയിലേക്ക് മാറ്റിയിരുന്നു. എന്നാൽ ജീവൻ രക്ഷിക്കാനായില്ല. രണ്ട് ഇളയ സഹോദരങ്ങൾ…

Read More

പ്രതിപക്ഷ ഉപനേതാവ് സ്ഥാനം വേണം,സിപിഐയുടെ അവകാശമാണ്; ബിനോയ് വിശ്വം

ന്യൂഡൽഹി: പ്രതിപക്ഷ ഉപനേതാവ് സ്ഥാനം സിപിഐക്ക് അവകാശപ്പെട്ടതാണെന്നു പാർട്ടി സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. ഡൽഹിയിൽ മാധ്യമങ്ങളോടു സംസാരിക്കവേയാണ് ബിനോയ് വിശ്വം ഇക്കാര്യം പറഞ്ഞത്. അത് സിപിഐക്കു കിട്ടേണ്ടതാണെന്നും അദ്ദേഹം പ്രതികരിച്ചു. ‘പ്രതിപക്ഷ ഉപനേതൃസ്ഥാനം കീഴ്വഴക്കമാണെന്നും സാങ്കേതികമാണെന്നുമൊക്കെ സിപിഎം സഖാക്കൾ പറയുന്നു. ഭരണഘടന അനുസരിച്ച് അങ്ങനെയൊന്നില്ലെന്നും പറഞ്ഞു. അതു ഞങ്ങൾക്കും അറിയാം. ഭരണഘടനാപ്രകാരം അങ്ങനെയൊന്നില്ല. എന്നാൽ കേരളത്തിൽ അതുണ്ട്. എല്ലാ തവണയും പ്രതിപക്ഷ നേതാവും ഉപനേതാവും ഒരു പാർട്ടിയിൽ നിന്നു തന്നെ വേണമെന്നു നിർബന്ധമില്ല. അങ്ങനെ ആരും…

Read More

സിനിമാ സ്റ്റൈലിൽ അധികാരമേറ്റു; വിജയ് തമിഴ്നാട് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു

ചെന്നൈ: തമിഴകത്തിന്റെ പുതിയ മുഖ്യമന്ത്രിയായി വിജയ് അധികാരമേറ്റതും സിനിമാ സ്റ്റൈലിൽ തന്നെ. സത്യപ്രതിജ്ഞയ്ക്ക് സാക്ഷികളാകാനെത്തിയ ആയിരങ്ങളെ ആവേശ കൊടുമുടി കയറ്റിയാണ് വിജയത് സത്യവാചകം ചൊല്ലിയത്. ആണ്ടവൻ മീതെ ആണയിട്ട് സത്യപ്രതിജ്ഞ ചെയ്ത വിജയ്, സി ജോസഫ് വിജയ് എന്ന ഞാൻ എന്ന് തുടങ്ങുന്ന ആദ്യ ഭാഗം പേപ്പറിൽ നോക്കാതെയാണ് സത്യപ്രതിജ്ഞ ചൊല്ലിയത്. സത്യപ്രതിജ്ഞയുടെ രണ്ടാമത്തെ ഭാഗം മാത്രമാണ് വിജയ് നോക്കി വായിച്ചത് ഗവർണർ രാജേന്ദ്ര ആർലേക്കറാണ് ചടങ്ങിൽ സത്യവാചകം ചൊല്ലി കൊടുത്തത്. സത്യപ്രതിജ്ഞ ചടങ്ങിൽ പ്രതിപക്ഷ നേതാവ്…

Read More

യുപിഐ ഗിഫ്റ്റ് കാര്‍ഡുകള്‍ക്ക് നിയന്ത്രണം: പരിധി 10000 രൂപയാക്കി

പ​​​​ര​​​​വൂ​​​​ര്‍ : യു​​​​പി​​​​ഐ വ​​​​ഴി​​​​യു​​​​ള്ള ഗി​​​​ഫ്റ്റ് കാര്‍ഡു​​​​ക​​​​ള്‍​ക്കും വൗ​​​​ച്ച​​​​റു​​​​ക​​​​ള്‍​ക്കും പു​​​​തി​​​​യ നിയ​​​ന്ത്ര​​​​ണ​​​​ങ്ങ​​​​ള്‍ ഏ​​​​ര്‍​പ്പെ​​​​ടു​​​​ത്തി നാ​​​​ഷ​​​​ണ​​​​ല്‍ പേ​​​​മെ​​ന്‍റ് കോ​​​​ര്‍​പ​​​​റേ​​​​ഷ​​​​ന്‍ ഓ​​​​ഫ് ഇ​​​​ന്ത്യ (എ​​​​ന്‍​പി​​​​സി​​​​ഐ). ഗി​​​​ഫ്റ്റ് കാ​​​​ര്‍​ഡ് ഇ​​​​ട​​​​പാ​​​​ടു​​​​ക​​​​ളെ മ​​​​റ്റ് വാ​​​​ല​​​​റ്റ് ഇ​​​​ട​​​​പാ​​​​ടു​​​​ക​​​​ളി​​​​ല്‍നി​​​​ന്നു വേ​​​​ര്‍​തി​​​​രി​​​​ച്ച​​​​റി​​​​യാ​​​​നാ​​​​യി എം​​​​സി​​​​സി-7016 എ​​​​ന്ന പു​​​​തി​​​​യ മ​​​​ര്‍​ച്ച​​​​ന്‍റ് കാ​​​​റ്റ​​​​ഗ​​​​റി കോഡ് നി​​​​ര്‍​ബ​​​​ന്ധ​​​​മാ​​​​ക്കി. ഈ​​​മാ​​​സം 31 മു​​​​ത​​​​ല്‍ പു​​​​തി​​​​യ നി​​​​യ​​​​മം പ്രാ​​​​ബ​​​​ല്യ​​​​ത്തി​​​​ല്‍ വ​​​​രും. യു​​​​പി​​​​ഐ വ​​​​ഴി വാ​​​​ങ്ങു​​​​ന്ന ഓ​​​​രോ ഗി​​​​ഫ്റ്റ് കാർഡി​​​​നും പ​​​​ര​​​​മാ​​​​വ​​​​ധി 10000 രൂപയായിരിക്കും പ​​​​രി​​​​ധി. ഒ​​​​രു ഉ​​​​പ​​​​യോ​​​​ക്താ​​​​വി​​​​ന് ഗി​​​​ഫ്റ്റ് കാ​​​​ര്‍​ഡു​​​​ക​​​​ള്‍​ക്കാ​​​​യി ഒ​​​​രു മാ​​​​സം ചെ​​​​ല​​​​വാ​​​​ക്കാ​​​​വു​​​​ന്ന ആ​​​​കെ…

Read More

കാറിൽ കടത്താൻ ശ്രമിച്ചത് ഒരു കിലോ എംഡിഎംഎ; കോഴിക്കോട് വൻ ലഹരിവേട്ട, 3 യുവാക്കൾ പിടിയിൽ

കോഴിക്കോട് : ഒരു കിലോ എംഡിഎംഎയുമായി മൂന്ന് യുവാക്കൾ കോഴിക്കോട് പിടിയിൽ. പന്തീരങ്കാവ് ദേശീയപാത സർവീസ് റോഡിൽ വച്ചാണ് മൂവരും പിടിയിലായത്. പന്തീരങ്കാവ് പൊലീസാണ് പ്രതികളെ പിടികൂടിയത്. മലപ്പുറം പള്ളിക്കൽ ബസാർ സ്വദേശി മുഹമ്മദ് ഹർഷലാൽ (25), ചേലേമ്പ്ര സ്വദേശി ആദിൽഷാ (20), ഐക്കരപ്പടി സ്വദേശി മുഹമ്മദ് ഇർഫാൻ എന്നിവരാണ് അറസ്റ്റിലായത്. ഇവർ സഞ്ചരിച്ച കാറിൽ നിന്നു 1013.26 ​ഗ്രാം എംഡിഎംഎയാണ് ഇവരിൽ നിന്നു പിടിച്ചെടുത്തത്. ഡാൻസാഫ് അംഗങ്ങളായ എസ്ഐ മനോജ്, എഎസ്ഐ അഖിലേഷ്, പൊലീസുകാരായ അഷിജിത്ത്,…

Read More

ചാക്കുകെട്ടുകളായി നിരോധിത പുകയില ഉൽപ്പന്നം, ഇറക്കുന്നതിനിടെ പോലീസ് റെയ്ഡ്; അഞ്ചംഗ സംഘം അറസ്റ്റിൽ

          കോട്ടയം : ചങ്ങനാശേരി റെയിൽ പരിസരത്തുനിന്നും നിരോധിത പുകയില ഉൽപ്പന്നങ്ങളുമായി അഞ്ചംഗ സംഘം പിടിയിൽ. ചങ്ങനാശേരി റെയിൽവേ–അരമനപ്പടി റോഡിന് സമീപം പ്രവർത്തിക്കുന്ന എൻഎലസ്കെ ട്രേഡിങ് ആൻഡ് മാർക്കറ്റിങ് സ്ഥാപനത്തിലും ഇതിന് മുൻവശത്തായി നിർത്തിയിട്ടിരിക്കുന്ന വാഹനത്തിലുമായി സൂക്ഷിച്ചിരുന്ന 45000 പാക്കറ്റ് ഹാൻസ് ആണ് ചങ്ങനാശേരി പോലീസ് പിടിച്ചെടുത്തത്. കടയുടമ ഫാത്തിമാപുരം സ്വദേശിയായ മുഹമ്മദ് സമീർ ഖാൻ, വാഹന ഉടമ വയനാട് തരുവണ സ്വദേശിയായ ബാബു പി, ഡ്രൈവർ വയനാട് മാനന്തവാടി സ്വദേശിയായ വി.ആർ. രജീഷ്, പായിപ്പാട് സ്വദേശി…

Read More

ഷാപ്പിൽ രണ്ട് മണിക്കൂർ ഇരുന്ന് ഉടമയുടെ എട്ട് പവൻ മാല മോഷ്ടിച്ചു

മലപ്പുറം : വങ്ങാട് മൂർക്കനാട് റോഡിലെ കള്ളുഷാപ്പിൽ വൻ കവർച്ച. ഉടമയെ ആക്രമിച്ച് എട്ടുപവന്റെ സ്വർണ്ണമാലയും മൊബൈൽ ഫോണും കവർന്നു. ആക്രമണത്തിൽ പരിക്കേറ്റ ഷാപ്പുടമയെയും ജീവനക്കാരനെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ബൈക്കിലെത്തിയ രണ്ട് പേരാണ് കവർച്ച നടത്തിയത്. ഷാപ്പിലെത്തിയ പ്രതികൾ ഏകദേശം രണ്ട് മണിക്കൂറോളം അവിടെ ചെലവഴിച്ചു. ജീവനക്കാരും ഉപഭോക്താക്കളും കുറഞ്ഞ സമയം നോക്കി കൃത്യമായ പ്ലാനിങ്ങോടെയായിരുന്നു ആക്രമണം. ഷാപ്പിലെ ജീവനക്കാരനെ ബലമായി അടുക്കളയിൽ തള്ളിയിട്ട് പൂട്ടിയിട്ട ശേഷമാണ് പ്രതികൾ ഉടമയെ ആക്രമിച്ചത്. മൽപ്പിടുത്തത്തിനിടെ ഉടമയുടെ കഴുത്തിൽ കിടന്ന…

Read More

37കാരിയുടെ കണ്ണിൽ നിന്ന് പത്ത് സെന്റീമീറ്റർ നീളമുള്ള ജീവനുള്ള വിരയെ പുറത്തെടുത്തു

തിരുവനന്തപുരം: വലതുകണ്ണിൽ കടുത്ത വേദനയും നീർക്കെട്ടും അനുഭവപ്പെട്ട് ചികിത്സ തേടിയെത്തിയ 37കാരിയുടെ കണ്ണിൽ നിന്ന് പത്ത് സെന്റീമീറ്റർ നീളമുള്ള ജീവനുള്ള വിരയെ വിജയകരമായി പുറത്തെടുത്ത് തിരുവനന്തപുരം കിംസ്ഹെൽത്ത് ആശുപത്രി. തമിഴ്നാട് സ്വദേശിനിയായ യുവതി രണ്ട് ദിവസമായി കണ്ണിൽ അസ്വസ്ഥത അനുഭവപ്പെട്ടതിനെ തുടർന്ന് എമർജൻസി മെഡിസിൻ വിഭാഗത്തിൽ ചികിത്സ തേടുകയായിരുന്നു. പ്രാഥമിക പരിശോധനകൾക്ക് ശേഷം ഒഫ്താൽമോളജി വിഭാഗത്തിലേക്ക് മാറ്റിയ യുവതിയെ വിശദമായി പരിശോധിച്ചപ്പോഴാണ് കണ്ണിന്റെ സുതാര്യമായ പുറംപാളിയായ കൺജങ്‌ടൈവയ്ക്ക് അടിയിൽ ജീവനുള്ള വിരയെ കണ്ടെത്തിയത്. ഒഫ്താൽമോളജി വിഭാഗം കൺസൾട്ടന്റ്…

Read More

ആറ് വയസ്സുകാരിക്ക് നേരെ ട്രെയിനില്‍ ക്രൂരമായ ലൈംഗികാതിക്രമം

കൊല്ലം: ആറ് വയസ്സുകാരിക്ക് നേരെ ട്രെയിനില്‍ ക്രൂരമായ ലൈംഗികാതിക്രമം i. കേരളത്തിലേക്ക് തീര്‍ത്ഥാടന യാത്ര നടത്തിയ തമിഴ് കുടുംബത്തിലെ കുട്ടിയാണ് അതിക്രമം നേരിട്ടത്. പ്രതി കൊല്ലം സ്വദേശി സാനിഷി(40)നെ പുനലൂര്‍ റെയില്‍വേ പൊലീസ് കസ്റ്റഡിയിലെടുത്തു തെങ്കാശിയില്‍ നിന്ന് എടത്വാപള്ളിയില്‍ വന്ന് മടങ്ങവെയായിരുന്നു അതിക്രമം. കൊല്ലത്ത് നിന്ന് ചെങ്കോട്ടയിലേക്ക് പോവുകയിരുന്ന പാലരുവി എക്‌സ്പ്രസില്‍ വെച്ചാണ് കുട്ടി ആക്രമിക്കപ്പെട്ടത്. ജനറല്‍ കമ്പാര്‍ട്ട്‌മെന്റില്‍ അപ്പുപ്പനൊപ്പം കിടക്കുകയായിരുന്നു കുട്ടി. ഉറങ്ങിക്കിടന്നിരുന്ന കുട്ടിയെ ആരുമറിയാതെ എടുത്ത് സ്വന്തം സീറ്റില്‍ കൊണ്ടുപോയി ഉപദ്രവിക്കുകയിരുന്നു.

Read More

ടി വി കെ ഭൂരിപക്ഷം ഉറപ്പായില്ലെന്ന് ലോക്ഭവൻ; നാളത്തെ സത്യപ്രതിജ്ഞയിൽ അനിശ്ചിതത്വം

ചെന്നൈ: വീണ്ടും പ്രതിസന്ധിയിലായി വിജയ് സർക്കാർ രൂപീകരണം. ഭൂരിപക്ഷം ഉറപ്പായില്ലെന്ന് ലോക്ഭവൻ. നാളത്തെ സത്യപ്രതിജ്ഞയിൽ അനിശ്ചിതത്വം. ഇപ്പോൾ 116 പേരുടെ മാത്രമേ പിന്തുണക്കത്ത് കിട്ടിയിട്ടുള്ളൂ. ഭൂരിപക്ഷം ഉറപ്പിക്കണമെന്നും അതില്ലാതെ സത്യപ്രതിജ്ഞ അനുവദിക്കില്ലെന്നും ഗവർണർ അറിയിച്ചു. ഗവർണർക്ക് ബോധ്യപ്പെട്ടില്ലെന്ന് ലോക്ഭവൻ വൃത്തങ്ങൾ പറഞ്ഞു. വിജയെ ക്ഷണിക്കാവുന്ന സാഹചര്യം ആയിട്ടില്ല എന്നും ലോക്ഭവൻ. എന്നാൽ പ്രശ്നപരിഹാരത്തിനു തീവ്രശ്രമം നടക്കുകയാണ്. വിസികെ, ലീഗ് കത്ത് ലോക്ഭവനിൽ എത്തിയിട്ടില്ലെന്നും സൂചന ലഭിച്ചു. വിസികെ വിലപേശുകയാണോ എന്നാണ് സംശയം. വിസികെയുടെ നിലപാടിൽ അവ്യക്തതയുണ്ട്. അതേസമയം…

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial