കെ മുരളീധരന് വൈദ്യുതിക്ക് പകരം ആരോഗ്യം ദേവസ്വം; അനുനയിപ്പിച്ച് നേതൃത്വം

തിരുവനന്തപുരം: നാളെ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കാന്‍ പോകുന്ന യുഡിഎഫ് മന്ത്രിസഭയില്‍ തനിക്ക് ലഭിച്ച വൈദ്യുതി വകുപ്പില്‍ അതൃപ്തി പ്രകടിപ്പിച്ച മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കെ മുരളീധരനെ അനുനയിപ്പിച്ച് നേതൃത്വം. വകുപ്പില്‍ എതിര്‍പ്പ് അറിയിച്ച മുരളീധരന്‍, ലഭിക്കുന്നത് വൈദ്യുതിയെങ്കില്‍ ചുമതല ഏല്‍ക്കാനില്ലെന്ന് നേതൃത്വത്തെ അറിയിച്ചിരുന്നു. ഇതിനെ തുടര്‍ന്ന് അനുനയത്തിന്റെ ഭാഗമായി മുരളീധരന് ആരോഗ്യം, ദേവസ്വം വകുപ്പുകള്‍ തന്നെ നല്‍കും. നേരത്തെ ഈ വകുപ്പുകള്‍ ലഭിക്കുമെന്നായിരുന്നു മുരളീധരന്‍ പ്രതീക്ഷിച്ചിരുന്നത്. എന്നാല്‍ വൈദ്യുതി വകുപ്പ് ലഭിച്ചതോടെയാണ് മുരളീധരന്‍ അതൃപ്തി അറിയിച്ചത് വി…

Read More

മാസപിറവി ദൃശ്യമായില്ല;സംസ്‌ഥാനത്ത് ബലി പെരുന്നാൾ 28 ന്

കോഴിക്കോട്: സംസ്ഥാനത്ത് ബലിപെരുന്നാള്‍ 28ന് എന്ന് വിവിധ ഖാസിമാര്‍. ദുല്‍ഖഅ്ദ് 29 (ഇന്ന്) ഞായറാഴ്ച ദുല്‍ഹിജ്ജ മാസപ്പിറവി കണ്ടതായി വിശ്വസനീയ വിവരം ലഭിക്കാത്തതിനാല്‍ മെയ് 19 ചൊവ്വാഴ്ച ദുല്‍ഹിജ്ജ ഒന്നും അതനുസരിച്ച് ബലിപെരുന്നാള്‍ (ദുല്‍ഹിജ്ജ 10) മെയ് 28 വ്യാഴാഴ്ചയുമായിരിക്കുമെന്നാണ് ഖാസിമാര്‍ പറഞ്ഞത് സംയുക്ത മഹല്ല് ജമാഅത്ത് ഖാസിമാരായ കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാര്‍, സയ്യിദ് ഇബ്രാഹീമുല്‍ ഖലീല്‍ അല്‍ ബുഖാരിയുടെ പ്രതിനിധി സയ്യിദ് അബ്ദുല്ല ഹബീബ് അല്‍ ബുഖാരി എന്നിവരും പാളയം ഇമാം ഡോ….

Read More

കോഴിക്കോട് ഇടിമിന്നലേറ്റ്  ഒരാൾ മരിച്ചു

കോഴിക്കോട് ജില്ലയിലെ കിഴക്കൻ മലയോര മേഖലയിൽ കനത്ത മഴയും ശക്തമായ ഇടിമിന്നലും. കൂടരഞ്ഞി കൂമ്പാറമുണ്ടുമലയിൽ ഇടിമിന്നലേറ്റ് ജെയ്‌സൺ എന്നയാൾ മരിച്ചു. താമരശ്ശേരി പുതുപ്പാടിയിൽ വീടിനകത്ത് നിൽക്കുകയായിരുന്ന നാല് പേർക്കും മിന്നലേറ്റു. പരിക്കേറ്റ ഇവരെ താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.വൈകിട്ടോടെയാണ് നാടിനെ നടുക്കിയ സംഭവം ഉണ്ടായത്

Read More

നാളെ സസൂർണ മന്ത്രിസഭ അധികാരമേൽക്കും; മന്ത്രിമാരുടെ പട്ടിക അറിയാം

ആറു പതിറ്റാണ്ടുകള്‍ക്ക് ശേഷം നാളെ സമ്പൂര്‍ണ മന്ത്രിസഭ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കുമെന്ന് നിയുക്ത മുഖ്യമന്ത്രി വി ഡി സതീശന്‍. നാളെ മുഖ്യമന്ത്രി അടക്കം 21 പേര്‍ സത്യപ്രതിജ്ഞ ചെയ്യുമെന്ന് വിഡി സതീശന്‍ മാധ്യമങ്ങളോട് പറഞ്ഞു. 21 മന്ത്രിമാര്‍ പി കെ കുഞ്ഞാലിക്കുട്ടി രമേശ് ചെന്നിത്തല സണ്ണി ജോസഫ് കെ മുരളീധരന്‍ മോന്‍സ് ജോസഫ് ഷിബു ബേബി ജോണ്‍ അനൂപ് ജേക്കബ് സി പി ജോണ്‍ എ പി അനില്‍കുമാര്‍ എന്‍ ഷംസുദ്ദീന്‍ പി സി വിഷ്ണുനാഥ് റോജി…

Read More

ഭാര്യയുടെ സ്വകാര്യഭാഗത്ത് ഇരുമ്പ് ദണ്ഡ് കുത്തികയറ്റി; ഗർഭിണിയായ യുവതിക്ക് ദാരുണാന്ത്യം

റായ്പുർ: ഭർത്താവിന്റെ ക്രൂര മർദനത്തിനിരയായ 23കാരിയായ ഗർഭിണി ദാരുണമായി കൊല്ലപ്പെട്ടു. സംഭവത്തിന് പിന്നാലെ രക്ഷപ്പെടാൻ ശ്രമിച്ച പ്രതിയെ പൊലീസ് പിടികൂടി. ഛത്തിസ്ഗഡിലെ അംബികാപുരിലാണ് സംഭവം. സകാരിയ സ്വദേശിനിയായ ഹീരാഭായിയാണ് കൊല്ലപ്പെട്ടത്. മേയ് 14നാണ് സംഭവം നടന്നത്. വീട്ടിനുള്ളിൽവച്ച് ഭർത്താവ് പ്രദീപ് അഗാരിയ യുവതിയെ അതിക്രൂരമായി മർദിച്ചതായാണ് പൊലീസ് കണ്ടെത്തിയത്. പിന്നാലെ യുവതിയെ ഗുരുതരാവസ്ഥയിൽ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ആശുപത്രിയിലെത്തും മുൻപേ മരണം സംഭവിച്ചിരുന്നുവെന്ന് ഡോക്ടർമാർ സ്ഥിരീകരിച്ചു. യുവതി മൂന്നുമാസം ഗർഭിണിയായിരുന്നുവെന്നാണ് പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ വ്യക്തമാക്കുന്നത്. ശരീരമൊട്ടാകെ നിരവധി…

Read More

കാറിന് തീപിടിച്ച് ഏഴുമാസം ഗർഭിണിയായ യുവതി മരിച്ച സംഭവത്തിൽ ദുരൂഹത ആരോപിച്ച് മരിച്ച സോനയുടെ കുടുംബം

കോഴിക്കോട്: പേരാമ്പ്രയിൽ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ച് ഏഴുമാസം ഗർഭിണിയായ യുവതി മരിച്ച സംഭവത്തിൽ ദുരൂഹത ആരോപിച്ച് മരിച്ച സോനയുടെ കുടുംബം രംഗത്ത്. ചെറുവണ്ണൂർ കക്കറമുക്ക് എന്ന സ്ഥലത്ത് വെച്ച് വെള്ളിയാഴ്ച രാത്രി ഒമ്പതോടെ ഓടിക്കൊണ്ടിരിക്കുന്ന കാറിന് തീ പിടിച്ചാണ് രജിൻ ലാലിന്റെ ഭാര്യ, ഏഴുമാസം ഗർഭിണിയായ സോന പൊള്ളലേറ്റ് മരിച്ചത്. ഭർത്താവും സോനയും തമ്മിൽ നേരത്തെ പ്രശ്നങ്ങൾ ഉണ്ടായിരുന്നുവെന്നും അപകടത്തെപ്പറ്റി പല സംശയങ്ങളും ഉണ്ടെന്നും കുടുംബം ആരോപിക്കുന്നു. അപകടത്തിൽ സംശയമുണ്ടെന്നും മേൽ ഉദ്യോഗസ്ഥന്മാരുടെ ശക്തമായ അന്വേഷണം വേണമെന്നുമുള്ള…

Read More

ടർഫിൽ കളിക്കുന്നതിനിടെ 22 കാരൻ കുഴഞ്ഞുവീണു മരിച്ചു

പാലക്കാട്: ടർഫിൽ കളിക്കുന്നതിനിടെ 22 കാരൻ കുഴഞ്ഞുവീണ് മരിച്ചു. പാലക്കാട് കോങ്ങാട് ചോലക്കുണ്ട് സ്വദേശി മംഗലത്ത് ഹക്കീമിന്റെ മകൻ അനസ് ആണ് മരിച്ചത്. ഉമ്മനഴിയിലെ ടർഫിൽ കളിക്കുന്നതിനിടെ കുഴഞ്ഞുവീഴുകയായിരുന്നു

Read More

ഡൽഹിയിൽ വീണ്ടും സിഎൻജി വിലക്കയറ്റം; രണ്ടു ദിവസത്തിനിടെ രണ്ടാമത്തെ വർധന

ന്യൂഡൽഹി: പശ്ചിമേഷ്യയിലെ സംഘർഷാവസ്ഥ ആഗോള ഊർജ്ജ വിപണിയെ ബാധിക്കുന്നതിനിടെ ഡൽഹിയിൽ വീണ്ടും സിഎൻജി വില കൂട്ടി. കിലോയ്ക്ക് ഒരു രൂപ വർധിപ്പിച്ചതോടെ തലസ്ഥാന നഗരിയിലെ പുതിയ സിഎൻജി നിരക്ക് 80.09 രൂപയായി. രണ്ട് ദിവസത്തിനിടെ ഉണ്ടാകുന്ന രണ്ടാമത്തെ വിലക്കയറ്റമാണിത്. പുതിയ വർധനവോടെ ഡൽഹി-എൻസിആർ മേഖലയിലെ ആയിരക്കണക്കിന് ഓട്ടോറിക്ഷ, ടാക്‌സി ഡ്രൈവർമാർക്കും സാധാരണ യാത്രക്കാരർക്കും അധിക സാമ്പത്തിക ഭാരം ഉണ്ടാകും. നോയിഡ, ഗാസിയാബാദ് മേഖലകളിൽ സിഎൻജി വില കിലോയ്ക്ക് 88.70 രൂപയായി ഉയർന്നു. മേയ് 15-നാണ് കമ്പനികൾ ആദ്യം…

Read More

ലീഗിന്റെ അഞ്ചംഗ മന്ത്രിപ്പട്ടിക തയ്യാറായി

കോഴിക്കോട്: സതീശൻ മന്ത്രിസഭയിലേക്ക് ലീഗിന്റെ അഞ്ചംഗ മന്ത്രിപ്പട്ടിക തയ്യാറായി. വിമർശനങ്ങളും പാർട്ടിക്കുള്ളിലെ സമ്മർദ്ദങ്ങളും ശക്തമായ സാഹചര്യത്തിൽ പി.കെ. ബഷീറിനെ അവസാന നിമിഷം മന്ത്രിപ്പട്ടികയിൽ ഉൾപ്പെടുത്തി. പി.കെ. കുഞ്ഞാലിക്കുട്ടി, കെ.എം. ഷാജി, എൻ. ഷംസുദ്ദീൻ, പി.കെ. ബഷീർ, വി.ഇ. അബ്ദുൾ ഗഫൂർ എന്നിവരാണ് ലീഗിന്റെ മന്ത്രിമാരായി പരിഗണിക്കപ്പെടുന്നത്. പട്ടിക നിയുക്ത മുഖ്യമന്ത്രിക്കു കൈമാറിയതായും അന്തിമ പ്രഖ്യാപനം വൈകീട്ടോടെ ഉണ്ടാകുമെന്നും ലീഗ് സംസ്ഥാന അധ്യക്ഷൻ സാദിഖലി തങ്ങള്‍ അറിയിച്ചു. അവസാന ഘട്ടം വരെ മന്ത്രിസാധ്യത കൽപ്പിക്കപ്പെട്ടിരുന്ന കുറ്റ്യാടി എംഎൽഎ പാറക്കൽ…

Read More

സംസ്ഥാനത്ത് ചൊവ്വാഴ്ച വരെ ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമായ മഴ; രണ്ട് ജില്ലകളിൽ ഓറഞ്ച് അലർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് ചൊവ്വാഴ്ച വരെ ഒറ്റപ്പെട്ടയിടങ്ങളില്‍ അതിശക്തവും ശക്തവുമായ മഴയ്ക്ക് സാധ്യത. ഇന്ന് പത്തനംതിട്ട, ആലപ്പുഴ ജില്ലകളിലാണ് ഒറ്റപ്പെട്ട അതിശക്തമായ മഴയ്ക്ക് സാധ്യത നിലനില്‍ക്കുന്നത്. ജാഗ്രതയുടെ ഭാഗമായി ഈ ജില്ലകളില്‍ കേന്ദ്ര കാലാവസ്ഥ വകുപ്പ് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. 24 മണിക്കൂറില്‍ 115.6 mm മുതല്‍ 204.4 mm വരെ മഴ ലഭിക്കുമെന്നാണ് അതിശക്തമായ മഴ എന്നത് കൊണ്ട് കേന്ദ്ര കാലാവസ്ഥ വകുപ്പ് അര്‍ത്ഥമാക്കുന്നത്. ഇന്ന് തിരുവനന്തപുരം, കൊല്ലം, കോട്ടയം, എറണാകുളം, ഇടുക്കി, കോഴിക്കോട്, വയനാട്, കണ്ണൂര്‍,…

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial