Headlines

ഇസ്രയേല്‍ എംബസിക്ക് സമീപം സ്‌ഫോടനശബ്ദം; ജാഗ്രതാ നിര്‍ദേശവുമായി ഡല്‍ഹി പോലീസ്

ന്യൂഡല്‍ഹി : ഡല്‍ഹിയിലെ ഇസ്രയേല്‍ എംബസിക്കു സമീപം സ്‌ഫോടനം നടന്നതായി പോലീസിന് ഫോണ്‍ സന്ദേശം. സമീപ പ്രദേശത്തുള്ളവര്‍ സ്‌ഫോടനശബ്ദം കേട്ടതായും ഫയര്‍ഫോഴ്‌സിനും സന്ദേശം ലഭിച്ചു.

എന്നാല്‍ ഇതുവരെ സ്ഥലത്തു നിന്ന് സ്‌ഫോടനം നടന്നതിന്റെ തെളിവുകളൊന്നും ലഭിച്ചിട്ടില്ല. സ്ഥലത്ത് പോലീസ് പരിശോധന നടത്തിവരികയാണ്. എംബസിക്കു സമീപത്തു നിന്ന് ഉഗ്രശബ്ദം കേട്ടതായി എംബസ്സി വക്താവും വ്യക്തമാക്കി. ശബ്ദമുണ്ടായതെങ്ങനെയെന്ന് അന്വേഷിച്ചുവരികയാണെന്നും അദ്ദേഹം അറിയിച്ചു.

Leave a Reply

You cannot copy content of this page

Social media & sharing icons powered by UltimatelySocial
%d bloggers like this: