കണ്ണൂർ: ബൈക്കും ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ബൈക്ക് യാത്രക്കാരൻ മരിച്ചു. തിരൂരിൽനിന്ന് പഴയങ്ങാടി ഭാഗത്തേക്കു പോകുന്ന ബൈക്കും കണ്ണൂർ ഭാഗത്തേക്കു പോകുന്ന ലോറിയുമാണു കൂട്ടിയിടിച്ചത്. രാവിലെ 8.15 ഓടെയാണ് അപകടമുണ്ടായത്.
കണ്ണപുരം പൂമാലകാവിനു സമീപത്തെ കെഎസ്‌ടിപി റോഡിലാണ് അപകടം. സഹയാത്രികനു ഗുരുതരമായി പരുക്കേറ്റു. മരിച്ച ആളെ തിരിച്ചറിഞ്ഞില്ല.



