തിരുവനന്തപുരം: പ്രവാചകൻ മുഹമ്മദ് നബിയെ അധിക്ഷേപിച്ച് സ്വന്തം ഫേസ്ബുക്ക് പേജിൽ പോസ്റ്റിട്ട് പിടിയിലായ ബിജെപി പ്രവർത്തകൻ ചിത്രരാജിനെ തിരുവനന്തപുരത്ത് എത്തിച്ചു. ഇന്നലെയാണ് ഇയാൾ അറസ്റ്റിലായത്. വിശദമായ പരിശോധനയിൽ ചിത്രരാജിന്റെ വീട്ടിൽ നിന്ന് മാരാകയുധങ്ങളും കണ്ടെത്തി. പൊലീസ് നടത്തിയ റെയ്ഡിലാണ് വീട്ടില്‍ നിന്ന് മാരകായുധങ്ങള്‍ കണ്ടെത്തിയത്.
മതവികാരം വ്രണപ്പെടുത്തുക, കലാപം ഉണ്ടാക്കുകയെന്ന ലക്ഷ്യത്തോടെ പ്രകോപനം സൃഷ്ടിക്കുക എന്നീ കുറ്റങ്ങൾ ചുമത്തി സോഷ്യൽ മീഡിയ കൈകാര്യം ചെയ്യുന്ന ചിത്രരാജിനെയാണ് അറസ്റ്റ് ചെയ്തത്. ചെന്നൈയിൽ നിന്നാണ് പ്രതിയെ പിടികൂടിയത്. രണ്ട് ദിവസങ്ങള്‍ക്ക് മുന്‍പാണ് ഫേസ്ബുക്ക് പോസ്റ്റിട്ടത്. സാമൂഹ്യപ്രവര്‍ത്തകനായ അന്‍സാര്‍ നല്കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പൊലീസ് കേസെടുത്തത്. രണ്ട് ദിവസങ്ങള്‍ക്ക് മുന്‍പാണ് വാമനപുരം മണ്ഡലം കമ്മിറ്റിയുടെ സോഷ്യല്‍മീഡിയ ചുമതല നല്‍കിയതെന്ന് ബിജെപി അറിയിച്ചു. ഇയാളുടെ സ്വന്തം ഫേസ്ബുക്ക് പേജിലാണ് അധിക്ഷേപ പോസ്റ്റിട്ടത്. കേസെടുത്തതിന് പിന്നാലെ ചിത്രരാജ് ഒളിവില്‍ പോയിരുന്നു. കേരള-തമിഴ്നാട് പൊലീസ് സംയുക്തമായി നടത്തിയ അന്വേഷണത്തിലാണ് ഇയാളെ പിടികൂടിയത്.


