തൃശൂർ: കോർപ്പറേഷനിൽ മേയർസ്ഥാനം നിഷേധിച്ചതിനെ തുടർന്ന് കോൺഗ്രസ് ജില്ലാ നേതൃത്വത്തിനെതിരെ ആരോപണം ഉന്നയിച്ച ലാലി ജെയിംസിന് ഒടുവിൽ സസ്പെൻഷൻ. കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫിൻറേതാണ് നടപടി. ഡോക്ടർ നിജി ജസ്റ്റിൻ മേയർ പദവി കാശിന് വിറ്റെന്നായിരുന്നു ലാലിയുടെ ആരോപണം. തൃശൂരിലെ പ്രശസ്‌ത ഗൈനക്കോളജിസ്റ്റ് ഡോക്ടർ നിജി ജസ്റ്റിൻ കോർപറേഷൻ മേയറായി വെള്ളിയാഴ്ചയാണ് തിരഞ്ഞെടുക്കപ്പെട്ടത്. ഒൻപതാമത്തെ മേയർ. തൃശൂർ കോൺഗ്രസിലെ ആദ്യ വനിതാ മേയർ. പണപ്പെട്ടി ആരോപണം ഉയർത്തിയ കോൺഗ്രസ് കൗൺസിലർ ലാലി ജെയിംസ്, നിജിയ്ക്കു തന്നെ വോട്ട് ചെയ്‌തു. രണ്ട് സ്വതന്ത്ര കൗൺസിലർമാരും കോൺഗ്രസിനെ പിന്തുണച്ചു. അതേസമയം സസ്പെൻഷനെ ഭയപ്പെടുന്നില്ലെന്ന് ലാലി ജെയിംസ് പറഞ്ഞു.
ശിക്ഷാ നടപടി സ്വീകരിക്കുന്നെന്നും പാർട്ടിക്ക് കൂടുതൽ ആഘാതം ഉണ്ടാക്കില്ലെന്നും ലാലി പറഞ്ഞു. തനിക്കെതിരെ നടപടിയെടുത്താൽ ഇനിയും പല ഇടപാടുകളും തുറന്നു പറയുമെന്ന് ഭീഷണി ഉയർത്തുകയും ചെയ്‌തിരുന്നു പിന്നാലെയാണ് നടപടി


