സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളിലെ രണ്ട് മുതൽ 10 വരെ ക്ലാസുകളിലേക്ക് മുൻപ് പഠിച്ചിരുന്ന സ്ഥാപനങ്ങളിലെ ടി.സി. ഇല്ലാതെയും ചേർക്കാൻ അനുമതി നൽകിക്കൊണ്ട് പൊതുവിദ്യാഭ്യാസ ഡയറക്ടർ ഉത്തരവിറക്കി. മുൻവർഷങ്ങളിൽ ഇറക്കിയ ഉത്തരവ് 2026-27 അധ്യയനവർഷത്തേക്ക് കൂടി ദീർഘിപ്പിച്ചുനൽകുകയായിരുന്നു. എന്നാൽ, ഈ ആനുകൂല്യം അടുത്ത വർഷം മുതൽ നൽകുന്നതല്ലെന്നും ഉത്തരവിൽ പറയുന്നു.
രണ്ട് മുതൽ എട്ട് വരെ ക്ലാസുകളിലേക്ക് വിദ്യാഭ്യാസ അവകാശ നിയമപ്രകാരം വയസ്സ് അടിസ്ഥാനത്തിലും ഒൻപത്, 10 ക്ലാസുകളിലേക്ക് വയസ്സിന്റെയും പ്രവേശന പരീക്ഷയുടെയും അടിസ്ഥാനത്തിലുമാണ് പ്രവേശനം നൽകേണ്ടത്.


