മലപ്പുറം : ചട്ടിപ്പറമ്പ് കോട്ടക്കല്‍ റോഡിലുള്ള കാര്‍ ആക്‌സസറിസ് ഷോപ്പിന്റെ മറവില്‍ യുവാക്കള്‍ക്കും വിദ്യാര്‍ഥികള്‍ക്കും വില്‍പനക്കായി സൂക്ഷിച്ച 2.530 ഗ്രാം എം.ഡി.എം.എയുമായി രണ്ടുപേര്‍ പിടിയില്‍. പാങ്ങ് ചെന്നനപറമ്പ് സ്വദേശി കൊട്ടാരപറമ്പില്‍ വീട്ടില്‍ മുഹമ്മദ് സാദിഖ് (28), കടുങ്ങപുരം പറവക്കല്‍ സ്വദേശി മുടക്കയില്‍ വീട്ടില്‍ മനേഷ് (25) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. മലപ്പുറം ഡിവൈ.എസ്.പി സുഭാഷ് ബാബുവിന്റെ നേതൃത്വത്തിലുള്ള മലപ്പുറം ഡാന്‍സാഫ് ടീമും മലപ്പുറം പൊലീസ് ഇന്‍സ്‌പെക്ടര്‍ എസ്.എസ്. വിഷ്ണുവിന്റെ നേതൃത്വത്തില്‍ മലപ്പുറം പൊലീസുമാണ് അറസ്റ്റ് ചെയ്തത്. ലഹരി ഉപയോഗിക്കുന്നവര്‍ക്ക് കാര്‍ ആക്‌സസറീസ് കടയുടെ മുകളില്‍ പ്രത്യേകം തയാറാക്കിയ ഗ്ലാസ് ഫ്യൂമുകളും ഗ്യാസ് ലൈറ്ററുകളും പ്രത്യേകം ഇരിപ്പടമടക്കമുള്ള സൗകര്യം ചെയ്തു കൊടുത്തായിരുന്നു ഇവരുടെ ലഹരി വില്‍പന. ഡിവൈ.എസ്.പിക്ക് പുറമെ പൊലീസ് ഇന്‍സ്‌പെക്ടര്‍ കെ. ഹരീഷ്, പൊലീസ് സബ് ഇന്‍സ്‌പെക്ടര്‍ എസ്.എസ്. വിഷ്ണു, പൊലീസ് ഉദ്യോഗസ്ഥരായ രാജേഷ്, രജീഷ് കൊളപ്പുറം, ദിലീപ്, ഡന്‍ സാഫ് അംഗങ്ങളായ ഐ.കെ. ദിനേഷ്, ആര്‍. രഞ്ജിത്ത്, പി. സലീം, കെ.കെ. ജസീര്‍, പി.വി. ബിജു എ ന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്.


