ബൈജു കുമാർ സ്‌മാരക പ്രതിഭാ പുരസ്‌കാരം

വെഞ്ഞാറമൂട് :മാതൃകാ അദ്ധ്യാപകനും പൊതുപ്രവർത്തകനുമായിരുന്ന ബൈജു കുമാറിൻ്റെ സ്മരണാർത്ഥം സിപിഐ വെഞ്ഞാറമൂട് മണ്ഡലം കമ്മിറ്റി  ഏർപ്പെടുത്തിയ 4-ാമത് പ്രതിഭാ പുരസ്കാരം അദ്ധ്യാപകനു കലാകാരനുമായ ബി കെ സെന്നി ന് ബാലാവകാശ കമ്മിഷൻ അംഗം ഡോ: എഫ് വിത്സൻ സമ്മാനിച്ചു. സിപിഐ വെഞ്ഞാറമൂട് മണ്ഡലം സെക്രട്ടറി പി ജി ബിജു അദ്ധ്യക്ഷത വഹിച്ചു. സിപിഐ സംസ്ഥാന കൗൺസിൽ അംഗം എഎം റൈസ് അനുസ്മരണ പ്രഭാഷണം നടത്തി. പുല്ലമ്പാറ പഞ്ചായത്ത് പ്രസിഡൻ്റ് ജയകുമാരി , വൈസ്പ്രസിഡൻ്റ്   ശ്രീകണൻ , എകെഎസ്ടിയു സംസ്ഥാന വൈസ് പ്രസിഡൻ്റ് ബിജു പേരയം, ഇ എ മജീദ്  പുരുഷോത്തമൻ നായർ, സന്തോഷ് പുലിപ്പാറ, കെ പി സാജിദ്, ജെ  പ്രസന്നൻ നായർ എന്നിവർ എസ് എസ് എൽ സി , പ്ലസ്ടു  മത്സര പരീക്ഷാ വിജയികൾക്ക് ഉപഹാര സമർപ്പണവും ആശംസാപ്രസംഗവും നടത്തി. സിപിഐ എൽ സി സെക്രട്ടറി സജീർ തേമ്പാംമൂട് സ്വാഗതവും പഞ്ചായത്ത്  അംഗം സുബീഷ് നന്ദിയും പറഞ്ഞു.

Leave a Reply

You cannot copy content of this page

Social media & sharing icons powered by UltimatelySocial
%d bloggers like this: