Headlines

ബാങ്കോക്കിലെ ബാറിൽ തീപിടിത്തത്തിൽ 27 മരണം; 22 പേരുടെ നില ഗുരുതരം

ബാങ്കോക്ക്: തായ്‌ലൻഡിന്റെ തലസ്ഥാനമായ ബാങ്കോക്കിലെ ഒരു ബാറിൽ വൻ തീപിടിത്തം. അപകടത്തിൽ 27 പേർ മരിച്ചതായി അധികൃതർ അറിയിച്ചു. 63 പേർക്ക് പരിക്കേറ്റതിൽ 22 പേരുടെ നില അതീവ ഗുരുതരമാണെന്നും ആശുപത്രികളിൽ ചികിത്സ തുടരുകയാണെന്നും അധികൃതർ വ്യക്തമാക്കി.

അപകടവിവരം അറിഞ്ഞെത്തിയ തായ്‌ലൻഡ് പ്രധാനമന്ത്രി സംഭവസ്ഥലം സന്ദർശിച്ച് സ്ഥിതിഗതികൾ വിലയിരുത്തി. മരിച്ചവരുടെ എണ്ണം 27 ആയി സ്ഥിരീകരിച്ച അദ്ദേഹം തീപിടിത്തത്തിന് പിന്നിലെ കാരണം കണ്ടെത്താൻ അന്വേഷണം ആരംഭിച്ചതായും അറിയിച്ചു.

തീ അതിവേഗം കെട്ടിടത്തിനുള്ളിൽ വ്യാപിച്ചതാണ് ദുരന്തത്തിന്റെ തീവ്രത വർധിപ്പിച്ചതെന്ന് ബാങ്കോക്ക് ഗവർണർ ചാഡ്ചർട്ട് സിറ്റിപന്ത് പറഞ്ഞു. തീ സീലിംഗ് വരെ പടർന്നതോടെ കനത്ത പുക നിറഞ്ഞുവെന്നും പുക ശ്വസിച്ചതാകാം ഭൂരിഭാഗം മരണങ്ങൾക്കും കാരണമെന്നും അദ്ദേഹം വ്യക്തമാക്കി.

രക്ഷപ്പെടാൻ ശ്രമിച്ചവരിൽ പലരും ബാറിന്റെ പിൻവശത്തെ ശുചിമുറിയിലേക്ക് ഓടിക്കയറിയതായാണ് പ്രാഥമിക നിഗമനം. മരിച്ചവരിൽ ഭൂരിഭാഗം പേരുടെയും മൃതദേഹങ്ങൾ അവിടെ നിന്നാണ് കണ്ടെത്തിയത്. സംഭവത്തിൽ വിശദമായ അന്വേഷണം പുരോഗമിക്കുകയാണെന്ന് അധികൃതർ അറിയിച്ചു.

Leave a Reply

You cannot copy content of this page

Social media & sharing icons powered by UltimatelySocial
%d bloggers like this: