കണ്ണൂർ പിലാത്തറയിൽ റോഡ് സൈഡിൽ നിർത്തിയിട്ട ലോറിയിലേക്ക് ടാങ്കർ ലോറി ഇടിച്ചു കയറി രണ്ടുപേർ മരണപ്പെട്ടു. മരണപ്പെട്ടത് വർക്ഷോപ്പ് തൊഴിലാളികൾ ആണെന്നാണ് അറിയുന്നത്.
ഇന്ന് പുലർച്ചെ നാലുമണിയോടുകൂടിയാണ് അപകടം റോഡരികിൽ നിർത്തിയിട്ട് റിപ്പയർ ചെയ്യുകയായിരുന്ന ലോറിയിലേക്കാണ് ടാങ്കർ ലോറി ഇടിച്ചു കയറിയത് ലോറിയുടെ തകരാറ് പരിഹരിച്ചിരുന്ന രണ്ട് വർക്ഷോപ്പ് തൊഴിലാളികളാണ് മരിച്ചത് എന്നാണ് പ്രാഥമിക വിവരം.


