Headlines

കേരള ബ്ലാസ്റ്റേഴ്‌സിന്റെ മുഖ്യ പരിശീലകനായി സ്വീഡിഷ് കോച്ച് മികേല്‍ സ്റ്റാറെയെ നിയമിച്ചു

കൊച്ചി: ഐഎസ്എല്‍ ടീം കേരള ബ്ലാസ്റ്റേഴ്‌സിന്റെ മുഖ്യ പരിശീലകനായി  സ്വീഡിഷ് കോച്ച് മികേല്‍ സ്റ്റാറെയെ നിയമിച്ചു. സ്ഥാനമൊഴിഞ്ഞ ഇവാന്‍ വുകോമനോവിചിന്റെ പകരക്കാരനായാണ് സ്വീഡന്‍കാരന്‍ സ്ഥാനമേല്‍ക്കുന്നത്. 2026 വരെയാണ് കരാര്‍ രണ്ട് പതിറ്റാണ്ടായി പരിശീലക രംഗത്തുള്ള പരിചയ സമ്പന്നനാണ് മികേല്‍. വിവിധ രാജ്യങ്ങളിലെ ലീഗുകളില്‍ പരിശീലിപ്പിച്ചതിന്റെ മികവും പരിശീലകനുണ്ട്. സ്വീഡനിലെ എഐകെ, ഐഎഫ്‌കെ ഗോട്ബര്‍ഗ്, ബികെ ഹകന്‍, ഗ്രീസിലെ പനിയോനിയോസ്, ചൈനീസ് ടീം ഡാലിയന്‍ യിഫാങ്, അമേരിക്കയിലെ സാന്‍ ജോസ് എര്‍ത്ക്വിക്‌സ്, നോര്‍വെ ടീം സാര്‍ബ്‌സ്ബര്‍ഗ്, തായ്‌ലന്‍ഡ് ടീം…

Read More

റോഡിന് സ്ഥലം നൽകിയില്ല; വീട്ടുകാരെ ബന്ദികളാക്കി അർധരാത്രി സിപിഎം പ്രവർത്തകർ മതിലും ഗേറ്റും പൊളിച്ചെന്ന് പരാതി

കണ്ണൂർ: കണ്ണൂർ മാങ്ങാട്ടിടത്ത് റോഡ് വീതി കൂട്ടാൻ സ്ഥലം നൽകിയില്ലെന്നാരോപിച്ച് വീട്ടുമതിലും ഗേറ്റും അർധരാത്രി മണ്ണുമാന്തിയന്ത്രം ഉപയോഗിച്ച് പൊളിച്ചെന്ന് പരാതി. കമ്പികൊണ്ട് വാതിൽ പൂട്ടിയിട്ട ശേഷം വീട്ടുകാരെ ബന്ദികളാക്കി സിപിഎം പ്രവർത്തകരുടെ നേതൃത്വത്തിൽ മതിൽ പൊളിച്ചെന്നാണ് ആരോപണം. കൂളിക്കടവിലെ ഹാജിറയുടെ പരാതിയിൽ കൂത്തുപറമ്പ് പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. മാങ്ങാട്ടിടം പഞ്ചായത്തിലെ കൂളിക്കടവിലേക്കുളള റോഡരികിലാണ് ഹാജിറയുടെ വീട്. ഇവിടെ റോഡ് നവീകരണം നടക്കുന്നുണ്ട്. ഇതിന് സ്ഥലം വിട്ടുനൽകിയില്ലെന്നാരോപിച്ചായിരുന്നു അക്രമെന്നാണ് പരാതി. ചൊവ്വാഴ്ച അർധരാത്രി മണ്ണുമാന്തി യന്ത്രത്തിന്‍റെ ശബ്ദം…

Read More

മലയാള സിനിമയില്‍ സ്ത്രീകള്‍ എവിടെ; ചോദ്യവുമായി സംവിധായിക അഞ്ജലി മേനോന്‍

മലയാള സിനിമയില്‍ സ്ത്രീകള്‍ എവിടെ, ചോദ്യം ഉന്നയിച്ച് സംവിധായിക അഞ്ജലി മേനോന്‍. സൂപ്പര്‍ഹിറ്റായ പ്രേമലു ഒഴികെ അടുത്തിടെ ഇറങ്ങിയ മഞ്ഞുമ്മല്‍ ബോയ്സ്, വര്‍ഷങ്ങള്‍ക്കു ശേഷം, ആവേശം, ഭ്രമയുഗം തുടങ്ങിയ ചിത്രങ്ങളില്‍ സ്ത്രീകഥാപാത്രങ്ങള്‍ക്ക് വലിയ പ്രധാന്യം ഉണ്ടായിരുന്നില്ല. ഈ സാഹചര്യത്തിലായിരുന്നു അഞ്ജലിയുടെ ചോദ്യം. അതേസമയം, സംവിധായികയുടെ ചോദ്യത്തിന് ഒട്ടേറെപേരാണ് പ്രതികരണവുമായെത്തിയിരിക്കുന്നത്. ചിലര്‍ സ്ത്രീകഥാപാത്രങ്ങള്‍ക്ക് പ്രധാന്യം നല്‍കുന്നില്ലെന്ന് അഭിപ്രായപ്പെട്ടപ്പോള്‍ മറ്റു ചിലര്‍ വിയോജിപ്പ് രേഖപ്പെടുത്തി. സ്ത്രീകളെ ഉള്‍പ്പെടുത്തുന്നതിന് വേണ്ടി മാത്രം കഥാപാത്രങ്ങളെ സൃഷ്ടിച്ചാല്‍ അത് അരോചകമായിരിക്കുമെന്നും അഭിപ്രായപ്പെട്ടു. യഥാര്‍ഥ സംഭവത്തെ…

Read More

വർക്കല ബീച്ചിൽ വിദ്യാർത്ഥിനി തിരയിൽപ്പെട്ട് മരിച്ചു

തിരുവനന്തപുരം: വർക്കല വെറ്റക്കട ബീച്ചിൽ വിദ്യാർത്ഥിനി തിരയിൽപ്പെട്ട് മരിച്ചു. വർക്കല വെൺകുളം സ്വദേശിനി ശ്രേയ (14) ആണ് മരിച്ചത്. ശ്രേയയുടെ കൂടെയുണ്ടായിരുന്ന കുട്ടിക്കായി തെരച്ചിൽ തുടരുകയാണ്. ഇന്ന് ഉച്ചയ്ക്ക് 12. 30 ഓടെയാണ് സംഭവം നടന്നത്. ആത്മഹത്യയെന്നാണ് പ്രാഥമിക നിഗമനം. മൊബൈൽ ഫോൺ നൽകാത്തതിനെ തുടർന്ന് പെൺകുട്ടി വീട്ടിൽ നിന്ന് പിണങ്ങി ഇറങ്ങി പോയതായി പൊലീസ് പറഞ്ഞു രണ്ട് കുട്ടികൾ കടലിലേക്ക് നടന്ന് പോകുന്നതാണ് നാട്ടുകാർ ആദ്യം കണ്ടത്. തുടർന്ന് ഇവരെ രക്ഷിക്കാൻ ശ്രമിച്ചെങ്കിലും കുട്ടികൾ കടലിൽപ്പെട്ട്…

Read More

തദ്ദേശവാർഡ് പുനർ വിഭജന ഓർഡിനൻസിൽ അനുമതി വൈകും

സംസ്ഥാനത്ത് തദ്ദേശവാര്‍ഡുകളിലെ വാര്‍ഡ് പുനര്‍നിര്‍ണയ ഓര്‍ഡിനന്‍സിന് അനുമതി വൈകും. ഓർഡിനൻസ് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷൻ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന് അയച്ചു. കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്റെ അനുമതി ലഭിച്ച ശേഷം വീണ്ടും ഗവർണ്ണർക്ക് അയക്കണം. ഓര്‍ഡിനൻസ് കഴിഞ്ഞ ദിവസം ഗവര്‍ണര്‍ മടക്കിയ അയച്ചതോടെയാണ് പുതിയ തീരുമാനം. അതേസമയം ഓർഡിനൻസിന് പകരം ബിൽ കൊണ്ട് വരാനും സർക്കാർ നീക്കം നടത്തുന്നുണ്ട്. സർക്കാർ അംഗീകരിച്ച ഓര്‍ഡിനൻസ് ഗവർണറുടെ അനുമതി തേടി കഴിഞ്ഞ ദിവസം ഗവർണർക്ക് അയച്ചിരുന്നു. എന്നാൽ പെരുമാറ്റച്ചട്ടം നിലനിൽക്കുന്നതിനാൽ തിരഞ്ഞെടുപ്പ്…

Read More

ബൈക്ക് നിയന്ത്രണം വിട്ട് റോഡിൽ തെറിച്ചുവീണു; 22 വയസുകാരന് ദാരുണാന്ത്യം

തിരുവനന്തപുരം : പാറശ്ശാലയിൽ ബൈക്ക് നിയന്ത്രണം വിട്ടു യുവാവിന് ദാരുണാന്ത്യം. പാറശ്ശാല, പുത്തൻകട അശോകൻ – ബിന്ദു ദമ്പതികളുടെ മകൻ നന്ദു (22) ആണ് മരിച്ചത്. കഴിഞ്ഞ ദിവസം രാത്രി പത്ത് മണിക്ക് പാറശാല, പൊൻവിള റോഡ് വഴി ബൈക്കിൽ വരുകയായിരുന്ന യുവാവ് ബൈക്ക് നിയന്ത്രണം വിട്ടതിനെ തുടർന്ന് റോഡിൽ തെറിച്ചു വീഴുകയായിരുന്നു. ഉടൻ പാറശ്ശാല താലൂക്ക് ആശുപത്രിയിൽ എത്തിച്ചു ചികിത്സ നൽകിയശേഷം തിരുവനന്തപുര മെഡിക്കൽ കോളേജിലേക്ക് മാറ്റിയെങ്കിലും ചികിത്സയിലിരിക്കെ രാവിലെ മരണത്തിന് കീഴടങ്ങുകയായിരുന്നു. Share on…

Read More

ക്ഷേത്രത്തിലെ മൃഗബലിക്കിടെ ആടിന്റെ രക്തം കുടിച്ചു; പൂജാരിയായ മധ്യവയസ്‌കൻ മരിച്ചു

ഈറോഡ്: ക്ഷേത്രത്തിലെ മൃഗബലിക്കിടെ ആടിന്റെ രക്തം കുടിച്ച പൂജാരിക്ക് ദാരുണാന്ത്യം. തമിഴ്‌നാട് ഗോപിച്ചെട്ടിപ്പാളയത്തിൽ കുളപ്പല്ലൂർ ചെട്ടിപ്പാളയത്തിലെ ക്ഷേത്രത്തിലാണ് ഈ ഞെട്ടിക്കുന്ന സംഭവം. 25 വർഷമായി ഈ ക്ഷേത്രത്തിൽ ജേലിച്ചെയ്യുന്ന പളനി സാമി (51) ആണ് മരിച്ചത്.ക്ഷേത്രത്തിലെ 10 പൂജാരികളിൽ ഒരാളായ പളനി സാമി ഒഴിവ് സമയങ്ങളിൽ വാൻ ഡ്രെെവറായും ജോലി നോക്കുന്നു. പാരമ്പര്യമായി പളനി സാമിയുടെ കുടുംബമാണ് ചെട്ടിപ്പാളയത്തിലെ ക്ഷേത്രത്തിലെ പൂജ നടത്തുന്നത്. ഉത്സവത്തിന്റെ ഭാഗമായി ഇന്നലെ ഭക്തർ 20 ആടുകളെ നേർച്ചയ്ക്കായി എത്തിച്ചിരുന്നു. ഇവയെ ബലി…

Read More

ഡോക്ടറോട് ലൈംഗികാതിക്രമം നടത്തിയെന്ന് പരാതി; പ്രതിയെ പിടികൂടാൻ എയിംസ് വാർഡിലേക്ക് ജീപ്പ് ഓടിച്ച് കയറ്റി പോലീസ്

ഡെറാഡൂണ്‍: ഡോക്ടർക്കെതിരെ ലൈംഗികാതിക്രമം നടത്തിയെന്ന പരാതിയിൽ ഋഷികേശിലുള്ള എയിംസ് (ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസ്) അത്യഹിത വിഭാഗത്തിലേക്ക് പ്രതിയെ പിടികൂടാനെത്തിയ പോലീസ് ജീപ്പ് ഓടിച്ച് കയറ്റി. വനിതാ ഡോക്ടറോട് ലൈംഗികാതിക്രമം കാട്ടിയെന്ന പരാതിയെ തുടർന്നാണ് ആരോപണവിധേയനായ നഴ്‌സിങ് ഓഫീസറെ പിടികൂടാൻ പോലീസ് വാഹനവുമായി അത്യാഹിത വിഭാഗത്തിലേക്കെത്തിയത്. ഇരുവശങ്ങളിലും രോഗികള്‍ കിടക്കുന്ന വാര്‍ഡിലേക്ക് പോലീസ് ജീപ്പുമായി എത്തുന്ന 26-സെക്കന്‍ഡ് നീളമുള്ള വീഡിയോയാണ് സമൂഹ മാധ്യമങ്ങളില്‍ ഇപ്പോൾ വൈറലാകുന്നത്. സതീഷ് കുമാറെന്ന നഴ്‌സിങ് ഓഫീസര്‍ തിയറ്ററിനുള്ളില്‍വെച്ച് വനിതാ…

Read More

തോപ്പില്‍ഭാസി ജന്മശതാബ്ദി – കെ.പി.എ.സി വജ്രജൂബിലി ആഘോഷങ്ങള്‍ അടൂർ ഗോപാലകൃഷ്ണൻ ഉദ്ഘാടനം ചെയ്തു

തിരുവനന്തപുരം :തോപ്പില്‍ഭാസി ജന്മ ശതാബ്ദിയുടെയും കെ.പി.എ.സി വജ്രജൂബിലിയുടെയും ഔപചാരിക ഉദ്ഘാടനം തിരുവനന്തപുരം കാര്‍ത്തിക തിരുന്നാള്‍ തീയേറ്ററില്‍ ചലച്ചിത്ര സംവിധായകൻ അടൂര്‍ ഗോപാലകൃഷ്ണന്‍ നിര്‍വ്വഹിച്ചു. സി.പി.ഐ സംസ്ഥാന സെക്രട്ടറിയും കെ.പി.എ.സി അദ്ധ്യക്ഷനുമായ ബിനോയ് വിശ്വം എം.പി. ചടങ്ങില്‍ അദ്ധ്യക്ഷത വഹിച്ചു. യോഗത്തിൽ മന്ത്രി ജി.ആർ. അനിൽ, മുൻ എം.പി.പന്ന്യന്‍ രവീന്ദ്രന്‍, കെ.ജയകുമാര്‍. ഐ.എ.എസ്. മാങ്കോട് രാധാകൃഷ്ണന്‍ തുടങ്ങിയവര്‍ സംസാരിച്ചു. യോഗത്തിനു മുന്നോടിയായി കെ.പി.എ.സി നാടക ഗാനങ്ങള്‍ കോര്‍ത്തിണക്കി ദേവരാജന്‍ ശക്തിഗാഥ ഗാനാഞ്ജലി അവതരിപ്പിച്ചു. യോഗത്തില്‍ തോപ്പില്‍ഭാസിയുടെ മകള്‍ മാല…

Read More

കോട്ടയം ഏറ്റുമാനൂരിൽ ഒഴുക്കിൽപ്പെട്ട് കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി

കോട്ടയം : മീൻ പിടിക്കാൻ പോയി കാണാതായ യുവാവിൻ്റെ മൃതദേഹം കണ്ടെത്തി. ഓണംതുരുത്ത് മങ്ങാട്ടുകുഴി സ്വദേശി വിമോദ് കുമാർ ( 38 )ആണ് മരിച്ചത്. ചൂണ്ടയിടാൻ പോയ യുവാവ് വെള്ളത്തിൽവീണതായാണ് നിഗമനം. ബുധനാഴ്ച വൈകീട്ട് കാണാതായ വിമോദിന്റെ മൃതദേഹം ഇന്ന് രാവിലെയാണ് കണ്ടെത്തിയത്. Share on FacebookTweetFollow us

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial