മഞ്ഞുമ്മൽ ബോയ്‌സിനെതിരെ ഇളയരാജ, പകർപ്പവകാശ ലംഘനത്തിന് നഷ്ടപരിഹാരം നൽകണം, വക്കീൽ നോട്ടീസയച്ചു
ചെന്നൈ: ബോക്‌സ് ഓഫീസിൽ നിന്ന് 200 കോടിക്ക് മുകളിൽ കളക്ഷൻ നേടിയ മലയാള ചിത്രം മഞ്ഞുമ്മൽ ബോയ്‌സിനെതിരെ പകർപ്പവകാശ ലംഘന പരാതിയുമായി സംഗീത സംവിധായകൻ ഇളയരാജ. ഇളയരാജ സംഗീത സംവിധാനം ചെയ്ത് ഗുണ എന്ന ചിത്രത്തിലെ ‘കൺമണി അൻപോട്’ എന്ന ഗാനം മഞ്ഞുമ്മൽ ബോയ്‌സിൽ ഉൾപ്പെടുത്തിയത് തന്റെ അനുമതി തേടാതെയാണെന്ന് ചൂണ്ടിക്കാണിച്ചാണ് നിർമാതാക്കൾക്ക് വക്കീൽ നോട്ടീസയച്ചത്. ടൈറ്റിൽകാർഡിൽ പരാമർശിച്ചത് കൊണ്ടുമാത്രം കാര്യമില്ലെന്നും നോട്ടീസിൽ പറയുന്നു. പകർപ്പവകാശ ലംഘനം നടത്തിയെന്നാണ് വക്കീൽ നോട്ടീസിൽ പ്രധാനമായും ചൂണ്ടിക്കാട്ടിയിരിക്കുന്നത്. ഒന്നുകിൽ അനുമതി…

