Headlines

പ്ലസ്ടു/ വിഎച്ച്എസ്ഇ ജയിച്ചവർക്ക് പോളി ലാറ്ററൽ എൻട്രിയിൽ അവസരം; അപേക്ഷ മേയ് 31 വരെ

പ്ലസ്ടു/ വിഎച്ച്എസ്ഇ ജയിച്ചവർക്ക് പോളി ലാറ്ററൽ എൻട്രിയിൽ ചേരാൻ സുവർണ്ണാവസരം. കേരളത്തിലെ പോളിടെക്നിക് കോളജുകളി ലെ 3 വർഷ എൻജിനീയറിങ് / ടെക്നോളജി ഡിപ്ലോമ കോഴ്സുകളിലെ മൂന്നാം സെമസ്റ്റർ (രണ്ടാം വർഷം) ക്ലാസിലേക്കാണ് പ്രവേശനം. മേയ് 20 മുതൽ 31 വരെ അപേക്ഷ സമർപ്പിക്കാം. 30നു മുൻപ് ഒറ്റത്തവണ റജിസ്ട്രേഷൻ പൂർത്തിയാക്കണം. വിശദ വിവരങ്ങൾക്ക് വെബ്സൈറ്റ്: www.polyadmission.org/let. യോഗ്യത: മാത്‌സ്, ഫിസിക്സ്, കെമിസ്ട്രി എന്നിവയ്ക്കു മൊത്തം 50% എങ്കിലും മാർക്കോടെ പ്ലസ്ടു/ വിഎച്ച്എസ്ഇ ജയിച്ചിരിക്കണം. കെമിസ്ട്രിക്കു പകരം…

Read More

ബിജെപി ഓഫീസിലേക്ക് എഎപി മാര്‍ച്ച്, മെട്രോ അടച്ചു, 144 പ്രഖ്യാപിച്ചു; കെജരിവാളിന്‍റെ വീട്ടില്‍ ഡല്‍ഹി പൊലീസ്

ന്യൂഡല്‍ഹി: ബിജെപി ആസ്ഥാനത്തേക്ക് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജരിവാളിന്റെ നേതൃത്വത്തില്‍ ആം ആദ്മി പാര്‍ട്ടി നടത്തുന്ന പ്രതിഷേധ മാര്‍ച്ച് പൊലീസ് തടഞ്ഞു. ബിജെപി ഓഫീസിലേക്കുള്ള വഴി ബാരിക്കേഡ് വച്ച് തടഞ്ഞു. പ്രവര്‍ത്തകരോട് പിരിഞ്ഞു പോകണമെന്ന് പൊലീസ് ആവശ്യപ്പെട്ടെങ്കിലും സമരക്കാര്‍ തയ്യാറായില്ല. ബാരിക്കേഡിന് മുന്നില്‍ കെജരിവാളും പ്രവര്‍ത്തകരും കുത്തിയിരിക്കുകയാണ്. പാര്‍ട്ടിയെ തകര്‍ക്കാന്‍ ഓപ്പറേഷന്‍ ചൂലിന് ബിജെപി ശ്രമം നടത്തുകയാണെന്നും ഒരു കെജരിവാളിനെ അറസ്റ്റ് ചെയ്താല്‍ നൂറ് കേജ്‌രിവാളുമാര്‍ ജന്മമെടുക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. മാര്‍ച്ചിന് മുന്നോടിയായി ഡല്‍ഹിയില്‍ 144 പ്രഖ്യാപിച്ചിരുന്നു….

Read More

ചെന്നൈയെ തകർത്തു;ബംഗളൂരുവിൻ്റെ രാജകീയ പ്ലേ ഓഫ്

ബംഗളൂരു: ചെന്നൈ സൂപ്പര്‍ കിംഗ്സിനെ തകര്‍ത്ത് റോയല്‍ ചലഞ്ചേഴ്സ് ബംഗളൂരു ഐപിഎല്‍ പ്ലേ ഓഫില്‍. പ്ലേ ഓഫിലെത്താന്‍ 18 റണ്‍സ് വ്യത്യാസത്തിലുള്ള ജയമാണ് ബംഗളൂരുവിന് വേണ്ടിയിരുന്നത്. എന്നാല്‍ ചിന്നസ്വാമി സ്റ്റേഡിയത്തില്‍ 27 റണ്‍സിന്റെ വിജയമാണ് ബംഗളൂരു സ്വന്തമാക്കിയത്. തുടര്‍ച്ചയായ ആറ് മത്സരങ്ങള്‍ തോറ്റ ശേഷം ആറ് മത്സരങ്ങള്‍ ജയിച്ചുള്ള തിരിച്ചുവരവ്. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരു 219 റണ്‍സിന്റെ വിജയലക്ഷ്യമാണ് മുന്നോട്ടുവച്ചത്. എന്നാല്‍ നിലവിലെ ചാമ്പ്യന്‍ന്മാരായ ചെന്നൈക്ക് ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 191 റണ്‍സെടുക്കാനാണ്…

Read More

രാഹുലിനെ രാജ്യം വിടാന്‍ സഹായിച്ചു, പൊലീസ് ഉദ്യോഗസ്ഥനെ സസ്‌പെന്‍ഡ് ചെയ്തു

കോഴിക്കോട്: പന്തീരാങ്കാവ് ഗാര്‍ഹിക പീഡന കേസിലെ പ്രതി രാഹുലിനെ രാജ്യം വിടാന്‍ സഹായിച്ച പൊലീസ് ഉദ്യോഗസ്ഥനെതിരെ നടപടി. പന്തീരാങ്കാവ് സ്റ്റേഷനിലെ സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍ ശരത് ലാലിനെ സസ്‌പെന്‍ഡ് ചെയ്തു. ഇതുസംബന്ധിച്ച ഉത്തരവും ഇറങ്ങി. ഇന്നലെ രാത്രിയോടെ തന്നെ ശരത് ലാലിനെ ജോലിയില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്യുന്നതിനുള്ള നടപടി പൂര്‍ത്തിയായിരുന്നു. തുടര്‍ന്ന് ഇതുസംബന്ധിച്ച ഉത്തരവിറക്കുകയായിരുന്നു. പ്രതി രാഹുലിന് രക്ഷപ്പെടാന്‍ ഉള്ള നിര്‍ദ്ദേശങ്ങള്‍ നല്‍കിയത് ശരത് ലാല്‍ ആണെന്ന് അന്വേഷണത്തില്‍ കണ്ടെത്തി. സംഭവ ദിവസം സിപിഒ ശരത്…

Read More

കോഴിക്കോട് മെഡിക്കൽ കോളേജിനെതിരെ വീണ്ടും ഗുരുതര ആരോപണം; സർജറി മാറി ചെയ്തതായി യുവാവിൻ്റെ പരാതി

കോഴിക്കോട്: വിവാദങ്ങൾക്കിടെ കോഴിക്കോട് മെഡിക്കൽ കോളേജിനെതിരെ വീണ്ടും ഗുരുതര ആരോപണം. സർജറി മാറ്റി ചെയ്തതായാണ് പരാതി. കോഴിക്കോട് കോതിപ്പാലം സ്വദേശി അജിത്താണ് പരാതിയുമായി രംഗത്തെത്തിയത്. ബൈക്ക് അപകടം സംഭവിച്ചതാണ് അജിത്ത് കോഴിക്കോട് മെഡിക്കൽ കോളേജിൽ എത്തുന്നത്. കയ്യിന്റെ എല്ല് പൊട്ടിയ അജിത്തിന്റെ സർജറിയിലാണ് ആശുപത്രി അധികൃതർക്ക് പിഴവ് സംഭവിച്ചത്. മറ്റൊരു രോഗിക്ക് നിർദേശിച്ച അളവിലുള്ള കമ്പി അജിത്തിന് നൽകി. പിഴവ് പറ്റിയപ്പോൾ വീണ്ടും സർജറി നടത്താൻ ആവശ്യപ്പെട്ടതായും അജിത്തിൻ്റെ കുടുംബം. സംഭവത്തിൽ മെഡിക്കൽ കോളേജ് പോലീസിൽ പരാതി…

Read More

സംസ്ഥാനത്ത് അതിതീവ്രമഴ മഴ തുടരും; ഇന്നും നാളെയും 3 ജില്ലകളിൽ റെഡ് അലർട്ട്, ഇടുക്കിയിൽ കൺട്രോൾ റൂം തുറന്നു

തിരുവനന്തപുരം: സംസ്ഥാനത്ത് അതിതീവ്രമഴ മുന്നറിയിപ്പ് തുടരുന്നു. ഇന്നും നാളെയും മൂന്ന് ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളിലാണ് റെഡ് അലർട്ട്. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം ജില്ലകളിൽ ഇന്നും നാളെയും ഓറഞ്ച് അലർട്ടാണ് പ്രഖ്യാപിചിരിക്കുന്നത്. കണ്ണൂർ, കാസർകോട് ഒഴികെ തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് എന്നീ ജില്ലകളിൽ യെല്ലോ അലർട്ടും ഉണ്ട്. മണ്ണിടിച്ചിൽ, ഉരുൾപൊട്ടൽ സാധ്യത കണക്കിലെടുത്ത് മലയോരമേഖലകളിൽ അതീവ ജാഗ്രതയ്ക്ക് നിർദേശം ഉണ്ട്. കേരള തീരത്ത് മീൻപിടിത്തത്തിനും വിലക്ക് ഏർപ്പെടുത്തിയിട്ടുണ്ട്….

Read More

വിവാഹവാഗ്ദാനം നൽകി പീഡിപ്പിച്ചു; യുവാവ് അറസ്റ്റിൽ

കൊല്ലം: സാമൂഹ്യമാധ്യമം വഴി പരിചയപ്പെട്ട പതിനേഴുകാരിയെ വിവാഹവാഗ്ദാനം നൽകി പീഡിപ്പിച്ച യുവാവ് അറസ്റ്റിൽ. കോട്ടപുറം സാരംഗി വിലാസത്തിൽ സംഗീത് (24) ആണ് അറസ്റ്റിലായത്. വീട്ടിൽ ആളില്ലാത്ത സമയങ്ങളിലും രാത്രികാലങ്ങളിലും അതിക്രമിച്ച് കയറിയാണ് പെൺകുട്ടിയെ ഇയാൾ പീഡനത്തിന് ഇരയാക്കിയത്. കഴിഞ്ഞ ദിവസം രാത്രി പെൺകുട്ടിയുടെ വീടിന് സമീപം യുവാവിനെ കണ്ട നാട്ടുകാർ കാര്യം തിരക്കിയപ്പോൾ പെൺകുട്ടിയെ കാണാൻ എത്തിയതെന്ന് പറഞ്ഞു. തുടർന്ന് ഇരുവരുടെയും രക്ഷകർത്താക്കളെ വിളിച്ചു വരുത്തി. അപ്പോഴാണ് ഇയാൾ നിരന്തരം കുട്ടിയെ പീഡിപ്പിച്ചിരുന്നതായി വിവരം ലഭിക്കുന്നത്. വിവരം…

Read More

കൊക്കയ്ൻ, മെത്താംഫിറ്റമിൻ, ക‌ഞ്ചാവ് അടക്കം ലഹരി വസ്തുക്കളുമായി യുവതിയടക്കം 6 പേര്‍ കൊച്ചിയിൽ പിടിയിൽ

കൊച്ചി: എളമക്കരയില്‍ ലഹരി മരുന്നുമായി യുവതിയടക്കം ആറ് പേരെ പൊലീസ് പിടികൂടി. കൊക്കയ്ൻ, മെത്താംഫിറ്റമിൻ , ക‌ഞ്ചാവ് അടക്കമുളളവയാണ് ഇവരിൽ നിന്ന് പിടികൂടിയത്.രഹസ്യ വിവിരത്തെ തുടര്‍ന്ന് എളമക്കരയിലെ ലോ‍ഡ്ജിൽ നടത്തിയ റെയ്ഡിലാണ് പ്രതികൾ അറസ്റ്റിലായത്.പാലക്കാട്, ഇടുക്കി ജില്ലകളിൽ നിന്നുള്ളവരാണ് പിടിയിലായ പ്രതികൾ.പിടിയിലായവരിൽ ചിലർ മുൻപ് സമാന കേസുകളിൽ അറസ്റ്റിലായവരാണെന്ന് പൊലീസ് പറയുന്നു.പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം കോടതിയിൽ ഹാജരാക്കി റിമാൻ്റ് ചെയ്യും. Share on FacebookTweetFollow us

Read More

ലക്കിഡ്രോ നടത്തിയതിന് ബോബി ചെമ്മണ്ണൂരിനെതിരെ കേസ്

ചായപ്പൊടിക്കൊപ്പം ലക്കിഡ്രോ നടത്തിയതിന് വ്യവസായിയും സാമൂഹ്യപ്രവര്‍ത്തകനുമായ ബോബി ചെമ്മണ്ണൂരിനെതിരെ കേസ്. ബോബി ചെമ്മണ്ണൂരിന്‍റെ ഉടമസ്ഥതയിലുള്ള ‘ബോച്ചെ ഭൂമിപത്ര’ എന്ന കമ്പനിയുടെ പേരില്‍ ചായപ്പൊടിക്കൊപ്പം ലക്കിഡ്രോ നടത്തിയതിനാണ് കേസ്. ലോട്ടറി റെഗുലേഷന്‍ ആക്ടിലെ വിവിധ വകുപ്പുകള്‍, വഞ്ചന, നിയമവിരുദ്ധമായി ലോട്ടറി നടത്തുക എന്ന സെക്ഷനുകള്‍ പ്രകാരമാണ് കേസെടുത്തത്. ചായപ്പൊടി വില്‍പ്പനക്കും പ്രൊമോഷനും എന്ന വ്യാജേന ചായപ്പൊടി പാക്കറ്റിനോടൊപ്പം ലോട്ടറി ടിക്കറ്റ് വില്‍ക്കുന്നു എന്നാണ് എഫ്‌ഐആറിലുള്ളത്. ദിവസേന നറുക്കെടുപ്പ് നടത്തുകയും സമ്മാനങ്ങള്‍ വിതരണം ചെയ്യുന്നത് കൊണ്ടും സംസ്ഥാന സര്‍ക്കാരിന്റെ ലോട്ടറി…

Read More

മുക്കുപണ്ടം പണയം വച്ച് ലക്ഷങ്ങൾ തട്ടിയ കേസിൽ മധ്യവയസ്ക അറസ്റ്റിൽ

പൊൻകുന്നം : പൊൻകുന്നത്ത് പ്രവർത്തിക്കുന്ന സ്വകാര്യ പണമിടപാട് സ്ഥാപനത്തിൽ പലതവണകളായി മുക്കുപണ്ടം പണയം വെച്ച് ലക്ഷങ്ങൾ തട്ടിയ കേസിൽ മധ്യവയസ്കയെ പോലീസ് അറസ്റ്റ് ചെയ്തു. ചിറക്കടവ് കൊട്ടാടിക്കുന്ന് ഭാഗത്ത് തെക്കേചെറ്റയിൽ വീട്ടിൽ പുഷ്പകുമാരി പി.കെ (52) എന്നയാളെയാണ് പൊൻകുന്നം പോലീസ് അറസ്റ്റ് ചെയ്തത്. ഇവർ പൊൻകുന്നത്ത് പ്രവർത്തിക്കുന്ന സ്വകാര്യ പണമിടപാട് സ്ഥാപനത്തിൽ പല തവണകളായി മുക്കുപണ്ടം പണയം വച്ച് മൂന്നു ലക്ഷത്തോളം രൂപ തട്ടിയെടുക്കുകയായിരുന്നു. അധികൃതർക്ക് സംശയം തോന്നിയതിനെ തുടർന്ന് സ്വർണ്ണം പരിശോധിക്കുകയും ഇത് മുക്കുപണ്ടമാണെന്ന് തിരിച്ചറിയുകയായിരുന്നു….

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial