കൂട്ടുകാർക്കൊപ്പം കുളിക്കാൻ ഇറങ്ങി; പട്ടാമ്പിയിൽ പതിമൂന്നുകാരൻ കുളത്തിൽ മുങ്ങിമരിച്ചു
പാലക്കാട്: പട്ടാമ്പിയിൽ പതിമൂന്നുകാരൻ കുളത്തിൽ മുങ്ങിമരിച്ചു. കൂരിയാട്ട്തൊടി റസാഖിന്റെ മകൻ ഫർഹാനാണ് (13) മരിച്ചത്. കൊടലൂർ പെരികാട്ട് കുളത്തിൽ ഇന്ന് വൈകുന്നേരം മൂന്ന് മണിയോടെയാണ് അപകടം. കൂട്ടുകാർക്കൊപ്പം കുളത്തിലേക്ക് കുളിക്കാൻ പോയതായിരുന്നു ഫർഹാൻ. കുളത്തിൽ അകപ്പെട്ട ഫർഹാനെ പതിനഞ്ച് മിനിറ്റിനകം കരയ്ക്ക് എത്തിച്ച് ആശുപത്രിയിലേക്ക് കൊണ്ട് പോയെങ്കിലും മരണം സംഭവിച്ചു. പട്ടാമ്പി ഫയർ ഫോഴ്സും സ്ഥലത്തെത്തിയിരുന്നു. മൃതദേഹം പട്ടാമ്പി സേവന ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ് Share on FacebookTweetFollow us

