Headlines

ദോഷം മാറ്റാൻ പൂജ വേണം; മന്ത്രവാദത്തിന്റെ മറവിൽ യുവതിയെ പീഡിപ്പിച്ചത് പാതി മയക്കത്തിൽ, പ്രതി പിടിയിൽ

പാലക്കാട്: പൂജ ചെയ്യാനെന്ന പേരിലെത്തി യുവതിതയെ പീഡിപ്പിച്ചയാളെ അറസ്റ്റിൽ. പാലക്കാട് പത്തിരിപ്പാല സ്വദേശി യൂസഫലി (45) ആണ് അറസ്റ്റിലായത്. തൃശൂർ സ്വദേശിനിയായ യുവതിയാണ് പീഡനത്തിന് ഇരയായത്. തൃശൂർ പഴുവിലാണ് ഇയാളുടെ മന്ത്രവാദ സ്ഥാപനം. ദോഷം മാറ്റാനായി പൂജ ചെയ്യാമെന്ന് പറഞ്ഞാണ് പെൺകുട്ടിയെ സമീപിച്ചത്. ശേഷം ഒരു വസ്തു മണപ്പിച്ചു അർദ്ധ മയക്കത്തിൽ എത്തിയ യുവതിയെ പീഡിപ്പിക്കുകയായിരുന്നു. പ്രതിയെ അന്തിക്കാട് പൊലീസ് അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കി Share on FacebookTweetFollow us

Read More

കുടിവെള്ള ടാങ്ക് വൃത്തിയാക്കാൻ ശ്രമിക്കുന്നതിനിടെ കടന്നൽ കുത്തേറ്റു; പതിനേഴുകാരന് ദാരുണാന്ത്യം

തൃശ്ശൂർ: കുടിവെള്ള ടാങ്ക് വൃത്തിയാക്കാൻ ശ്രമിക്കുന്നതിനിടെ കടന്നൽ കുത്തേറ്റ പതിനേഴുകാരൻ മരിച്ചു. മാങ്ങാട്ടുകരയിൽ വാടകയ്ക്ക് താമസിക്കുന്ന തമ്പാൻകടവ് മാനങ്ങത്ത് മുരളീധരന്റേയും മിനി മുരളീധരന്റെയും മകൻ അനന്തു കൃഷ്ണനാണ് മരിച്ചത്. ഏങ്ങണ്ടിയൂർ നാഷണൽ ഹയർസെക്കൻഡറി സ്കൂളിലെ പ്ലസ്ടു വിദ്യാർത്ഥിയാണ് മരിച്ച അനന്തു കൃഷ്ണൻ. വ്യാഴാഴ്ച വൈകീട്ടാണ് അനന്തു വീടിന് മുകളിലെ കുടിവെള്ള ടാങ്ക് വൃത്തിയാക്കാൻ കയറിയത്. ഈ സമയം കടന്നലിന്റെ ആക്രമണമുണ്ടായി. കുത്തേറ്റ് അസ്വസ്ഥതയുണ്ടായതിനെ തുടർന്ന് ഒളരിയിലെ മദർ ആശുപത്രിയിൽ എത്തിച്ചെങ്കിലും വെള്ളിയാഴ്ച രാവിലെ മരിച്ചു. തളിക്കുളം ബ്ലോക്ക്…

Read More

കാസർകോട് ഹോസ്റ്റൽ മുറിയിൽ പത്തൊൻപതുകാരൻ തൂങ്ങിമരിച്ച നിലയിൽ; അന്വേഷണം

കാസർകോട്: ഹോസ്റ്റൽ മുറിയിൽ വിദ്യാർത്ഥിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. കാസര്‍കോട് ഭീമനടി സ്വദേശി അഭിജിത്ത് ഗംഗാധരൻ (19) ആണ് മരിച്ചത്. തൃക്കരിപ്പൂർ ഇ.കെ നായനാർ പോളിടെക്നിക് കോളേജിൻ്റെ ഹോസ്റ്റൽ മുറിയിൽ ആണ് സംഭവം. ഇന്ന് പുലർച്ചെയാണ് അഭിജിത്തിനെ ഹോസ്റ്റലിന് അകത്ത് മരിച്ച നിലയിൽ കണ്ടെത്തിയത്. വിവരമറിഞ്ഞ് പൊലീസ് സ്ഥലത്തെത്തി. മൃതദേഹം ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം ആശുപത്രിയിലേക്ക് മാറ്റും. സംഭവത്തിൽ വിശദമായ അന്വേഷണം നടത്തുമെന്ന് പൊലീസ് അറിയിച്ചു. Share on FacebookTweetFollow us

Read More

നവജാതശിശുവിനെ കൊലപ്പെടുത്തി ഫ്ലാറ്റിൽ നിന്ന് വലിച്ചെറിഞ്ഞ സംഭവം; യുവതിയുടെ സുഹൃത്തിനെതിരെ ബലാത്സം​ഗത്തിന് കേസ്

കൊച്ചി: പനമ്പിള്ളിനഗറിൽ നവജാതശിശുവിനെ കൊലപ്പെടുത്തി ഫ്ലാറ്റിൽ നിന്നും വലിച്ചെറിഞ്ഞ സംഭവത്തിൽ യുവതിയുടെ ആൺസുഹൃത്തിനെതിരെ ബലാത്സംഗക്കുറ്റം ചുമത്തി കേസെടുത്തു. വിവാഹവാഗ്ദാനം നൽകി യുവതിയെ ലൈംഗികമായി പീഡിപ്പിച്ചതിനാണ് തൃശൂർ സ്വദേശിയായ യുവാവിനെതിരെ കേസെടുത്തിരിക്കുന്നത്. സോഷ്യൽമീഡിയ വഴി ഇരുവരും പരിചയപ്പെട്ടതെന്ന് യുവതി നേരത്തെ മൊഴി നൽകിയിരുന്നു. യുവാവ് വാടകയ്‌ക്ക് താമസിച്ചിരുന്ന തൃപ്പൂണിത്തുറയിലെ ഫ്ലാറ്റിൽ വെച്ചായിരുന്നു പീഡനം. സംഭവം നടന്നത് ഹിൽപാലസ് പൊലീസ് സ്റ്റേഷൻ പരിധിയിലായതിനാൽ കേസ് അവിടെയ്ക്ക് മാറ്റി. സംഭവത്തിന് പിന്നാലെ ഫോൺ സ്വിച്ച്ഓഫ് ആക്ക് പ്രതി മുങ്ങിയതായാണ് വിവരം. പ്രതിക്കായി…

Read More

ബ്യൂട്ടി പാര്‍ലര്‍ ഉടമ സ്ഥാപനത്തില്‍ മരിച്ച നിലയില്‍

തിരുവനന്തപുരം തൈക്കാട് സ്ത്രീയുടെ മൃതദേഹം കണ്ടെത്തി. തൈക്കാട് നാച്വറല്‍ റോയല്‍ സലൂണ്‍ എന്ന സ്ഥാപനം നടത്തിയിരുന്ന മാര്‍ത്താണ്ഡം സ്വദേശി ഷീലയുടെ മൃതദേഹമാണ് കണ്ടെത്തിയത്. മൃതദേഹത്തിന് രണ്ടാഴ്ച പഴക്കം വരും. ഇന്നലെ വൈകിട്ടോടെ ഇതിന്റെ മുകളിലത്തെ നിലയില്‍ പ്രവര്‍ത്തിച്ചിരുന്ന ട്യൂഷന്‍ സെന്ററില്‍ വിദ്യാര്‍ത്ഥികള്‍ ദുര്‍ഗന്ധം വന്നതിനെത്തുടര്‍ന്ന് കെട്ടിട ഉടമയെ വിവരം അറിയിക്കുകയായിരുന്നു. കെട്ടിട ഉടമ കണ്ണേറ്റുമുക്ക് സ്വദേശി ഷാജി അറിയിച്ചതിനെ തുടര്‍ന്ന് തമ്പാനൂര്‍ പോലീസ് സ്ഥലത്തെത്തി. അകത്തുനിന്ന് പൂട്ടിയിരുന്ന വാതില്‍ പൂട്ടുതകര്‍ത്താണ് പൊലീസ് അകത്തു പ്രവേശിച്ചത്. ശാരീരിക അവശതകളുള്ള…

Read More

സീതാറാം യെച്ചൂരിയുടെയും ജി ദേവരാജന്റെയും പ്രസംഗങ്ങളിൽ നിന്ന് ‘ചില പരാമർശങ്ങൾ’ നീക്കം ചെയ്ത് ദൂരദർശനും ആകാശവാണിയും

ദില്ലി: പ്രതിപക്ഷ നേതാക്കളുടെ പ്രസംഗങ്ങളിലെ പരാമർശങ്ങൾ നീക്കം ചെയ്ത് ദൂരദർശനും ആകാശവാണിയും. സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയുടെയും ജി ദേവരാജന്റെയും പ്രസംഗങ്ങളിലെ ചില പരാമർശങ്ങളാണ് നീക്കിയത്. ലോക്സഭാ തെരഞ്ഞെടുപ്പ് പ്രചരണത്തിന്റെ ഭാഗമായി ഓൾ ഇന്ത്യ റേഡിയോയിലും ദൂരദർശനിലും അനുവദിക്കുന്ന പ്രക്ഷേപണ സമയത്തിലേക്ക് നടത്തിയ പ്രസംഗങ്ങളിലാണ് നടപടി. ‘വർഗീയ ഏകാധിപത്യ ഭരണരീതി, കിരാതമായ നിയമങ്ങൾ, മുസ്ലിംകൾ തുടങ്ങിയ വാക്കുകളാണ് നീക്കിയത്. സീതാറാം യെച്ചൂരിയുടെ പ്രസംഗത്തിലുണ്ടായിരുന്ന രണ്ട് വാക്കുകൾ നീക്കം ചെയ്യുകയും, ഭരണത്തിന്റെ ‘പാപ്പരത്തം’ എന്ന പ്രയോഗത്തിന് പകരം…

Read More

മഞ്ഞപ്പിത്തം പടരാതിരിക്കു വാൻ ഹോമിയോപ്പതിയുടെ സാധ്യത ഉപയോഗപ്പെടുത്തണം; ഐ എഫ് പി എച്ച്

തിരുവനന്തപുരം:ഇന്റർ നാഷണൽ ഫോറം ഫോർ പ്രമോട്ടിംഗ് ഹോമിയോപ്പതി 1353-ാം മത് സെമിനാറിൽ ഇപ്പോൾപടർന്നു കൊണ്ടിരിക്കുന്ന മഞ്ഞപ്പിത്തം പ്രതിരോധിക്കുന്നതിനും ചികിത്സിക്കുന്നതിനും ഹോമിയോ മരുന്നുകളുടെ സാധ്യത ഉപയോഗപ്പെടുത്തണമെന്നും ബ്രയോണിയ, ഫ്യ്ലാന്തസ്, നക്സോമിക്ക, ലൈക്കോപോഡിയം തുടങ്ങിയ മരുന്നുകൾ വളരെ ഫലപ്രദമാണെന്നും സെമിനാറിൽ ഡോക്ടർ യഹിയ പറക്കപെട്ടി വ്യക്തമാക്കി. വൈറൽ രോഗങ്ങൾക്ക് കാലാകാലമായി ഹോമിയോ മരുന്നുകൾ പകർച്ചവ്യാധികൾക്ക് ഫലപ്രദമാണെന്ന് തെളിഞ്ഞിട്ടും ഹോമിയോ മരുന്നുകൾ പ്രഖ്യാപിക്കുന്ന റാപ്പിഡ് ആക്ഷൻ എപ്പിഡമിക് കൺട്രോൾ സെൽ( റീച് )നാളിതുവരെ മരുന്ന് വിതരണം ചെയ്യുന്നതിൽ നടപടിയൊന്നും എടുത്തിട്ടില്ല എന്നും…

Read More

ഹൗസ് ബോട്ടിൽ നിന്ന് കാൽ വഴുതി കായലിൽ വീണു; അപകടത്തിൽ കർണാടക സ്വദേശിക്ക് ദാരുണാന്ത്യം

ആലപ്പുഴ: ഹൗസ് ബോട്ടിൽനിന്ന് കായലിലേക്ക് വീണ് ഒരാൾ മരിച്ചു. കർണാടക തുംകൂർ സ്വദേശി ബാലകൃഷ്ണയാണ് മരിച്ചത്. ബാലകൃഷ്ണ ഒരു ബോട്ടിൽ നിന്ന് മറ്റൊരു ബോട്ടിലേക്ക് കടക്കാൻ ശ്രമിക്കവെ കാൽ വഴുതി കായലിലേക്ക് വീഴുകയായിരുന്നു. ഇന്നലെ രാത്രി 12 മണിയോടെയായിരുന്നു സംഭവം. കർണാടകയിൽ നിന്ന് വന്ന 40 അംഗ സംഘത്തിൽ പെട്ടയാളാണ് ബാലകൃഷ്ണ. രണ്ട് ബോട്ടുകളിലായാണ് സംഘം താമസിച്ചിരുന്നത്. Share on FacebookTweetFollow us

Read More

യൂറോ കപ്പിനുള്ള ഫ്രഞ്ചുപട റെഡി; മുന്നേറ്റം നയിക്കാന്‍ എംബാപ്പെയും ഗ്രീസ്മാനും, കാന്റെയും ടീമില്‍

പാരീസ്: 2024 യൂറോ കപ്പ് ടൂര്‍ണമെന്റിനുള്ള ഫ്രാന്‍സ് ടീമിനെ പ്രഖ്യാപിച്ചു. മുഖ്യപരീശീലകന്‍ ദിദിയര്‍ ദെഷാംപ്‌സ് പ്രഖ്യാപിച്ച 25 അംഗ ടീമില്‍ സൂപ്പര്‍ താരം കിലിയന്‍ എംബാപ്പെ സ്ഥാനം പിടിച്ചു. മുന്നേറ്റനിരനിര നയിക്കാന്‍ എംബാപ്പെയ്‌ക്കൊപ്പം അന്റോയിന്‍ ഗ്രീസ്മാനും ടീമിലുണ്ട്.മധ്യനിര താരം എന്‍ഗോളോ കാന്റെയ്ക്കും ടീമില്‍ സ്ഥാനം ലഭിച്ചു. രണ്ട് വർഷത്തെ ഇടവേളയ്ക്ക് ശേഷമാണ് കാന്‍റെ ഫ്രാന്‍സ് ദേശീയ ടീമിലെത്തുന്നത്. സീസണ്‍ അവസാനത്തില്‍ ടീം വിടാന്‍ ഒരുങ്ങുന്ന എസി മിലാന്‍ താരം ഒളിവര്‍ ജിറൂദും ഫ്രഞ്ചുപടയുടെ മുന്നേറ്റനിരയിലുണ്ട്. 2024 യൂറോയ്ക്കുള്ള…

Read More

സുപ്രീം കോടതി ബാർ അസോസിയേഷൻ പ്രസിഡണ്ടായി കബിൽ സിബൽ തിരഞ്ഞെടുക്കപ്പെട്ടു

ന്യൂഡല്‍ഹി: സുപ്രിം കോടതി ബാര്‍ അസോസിയേഷന്‍(എസ്‌സിബിഎ) പ്രസിഡന്റായി മുതിര്‍ന്ന അഭിഭാഷകന്‍ കപില്‍ സിബലിനെ തിരഞ്ഞെടുത്തു. വോട്ടെണ്ണല്‍ പൂര്‍ത്തിയായപ്പോള്‍ 689നെതിരേ സിബല്‍ 1066 വോട്ടുകള്‍ നേടി. മുതിര്‍ന്ന അഭിഭാഷകന്‍ പ്രദീപ് കുമാര്‍ റായിയൊണ് പരാജയപ്പെടുത്തിയത്. മുതിര്‍ന്ന അഭിഭാഷക പ്രിയ ഹിംഗോറാണി മൂന്നാം സ്ഥാനത്തെത്തി. മറ്റ് തസ്തികകളിലേക്കുള്ള മല്‍സരഫലങ്ങളുടെ ഫലങ്ങള്‍ പുറത്തുവന്നിട്ടില്ല. ഇന്ന് രാവിലെ 10 മുതല്‍ വൈകീട്ട് അഞ്ചുവരെയാണ് വോട്ടെടുപ്പ് നടന്നത്. ആകെയുള്ള 2850ല്‍ 2330 വോട്ടുകള്‍ പോള്‍ ചെയ്തു. 82.45% പോളിങാണ് രേഖപ്പെടുത്തിയത്. നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാനുള്ള…

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial