ചക്കക്കൊമ്പൻ മിഷൻ: മയക്കുവെടിയേറ്റ ആന വെള്ളത്തിൽനിന്ന് കരകയറ്റി
ചിന്നക്കനാലിൽ ഭീതി പടർത്തുന്ന കാട്ടാന ചക്കക്കൊമ്പന് റേഡിയോ കോളർ ഘടിപ്പിക്കാനുള്ള ദൗത്യം ആശങ്കയിൽ. മയക്കുവെടിയേറ്റതിന് പിന്നാലെ ജലാശയത്തിലേക്ക് ഇറങ്ങിയ ചക്കക്കൊമ്പൻ കരയിലേക്ക് കയറി. എന്നാൽ, ദൗത്യം സംബന്ധിച്ച ആശങ്ക തുടരുകയാണ്. തുടർച്ചയായ മൂന്നാം ദിവസമാണ് ചക്കക്കൊമ്പനെ മയക്കുവെടി വെച്ച് റേഡിയോ കോളർ ഘടിപ്പിക്കാനുള്ള ശ്രമം നടക്കുന്നത്. രാവിലെ ആറുമണിയോടെയാണ് ദൗത്യം ആരംഭിച്ചത്. വയനാട്ടിൽനിന്ന് എത്തിച്ച വിക്രം, ഭാരത് എന്നീ കുങ്കിയാനകളും 50 അംഗ വനംവകുപ്പ് സംഘവും ദൗത്യത്തിനായി സ്ഥലത്ത് നിലയുറപ്പിച്ചിരുന്നു. എന്നാൽ, ചക്കക്കൊമ്പൻ അനുയോജ്യമായ സ്ഥലത്ത് എത്താതിരുന്നതോടെ…

