പാറപ്പുറത്തു നിന്നു സെൽഫിയെടുക്കുന്നതിനിടെ തിരയടിച്ച് കടലിൽ വീണു; തീർഥാടക സംഘത്തിലെ അംഗത്തിനു ദാരുണാന്ത്യം
തിരുവനന്തപുരം: ആഴിമല കടൽ തീരത്ത് പാറപ്പുറത്തു നിന്നു സെൽഫിയെടുക്കുന്നതിനിടെ തിരയടിച്ച് കടലിൽ വീണു തീർഥാടക സംഘത്തിലെ അംഗത്തിനു ദാരുണാന്ത്യം. പത്തനംതിട്ട ഇടയാറൻമുള പഞ്ചവടിയിൽ അനീഷ് (45) ആണ് മരിച്ചത്. ഞായറാഴ്ച വൈകീട്ട് അഞ്ചോടെയാണ് അപകടമെന്ന് വിഴിഞ്ഞം കോസ്റ്റൽ പൊലീസ് പറഞ്ഞു. പത്തനംതിട്ട ഇടയാറൻമുളയിൽ നിന്ന് കഴിഞ്ഞ വെള്ളിയാഴ്ച പുറപ്പെട്ട തീർഥാടക സംഘത്തിലെ അംഗമായിരുന്നു അനീഷ്. തമിഴ്നാട്ടിലെ തിരുച്ചെന്തൂർ, കന്യാകുമാരി സ്ഥലങ്ങൾ സന്ദർശിച്ച ശേഷം ഞായറാഴ്ച ഉച്ചയ്ക്കു ശേഷം അനീഷ് ഉൾപ്പെട്ട സംഘം ആഴിമല ക്ഷേത്രത്തിലും സന്ദർശനം നടത്തി….

