മലപ്പുറത്ത് 14 ഓളം കുട്ടികളെ പീഡിപ്പിച്ച് ഒളിവിലായിരുന്ന മദ്രസാ അധ്യാപകൻ ബിഹാറിൽ പിടിയിൽ
വളാഞ്ചേരി : പതിനാലോളം കുട്ടികളെ പീഡിപ്പിച്ച ശേഷം ഒളിവിലായിരുന്ന മദ്രസാ അധ്യാപകൻ പിടിയിൽ. വളാഞ്ചേരി ആതവനാട് മദ്രസയിലെ അധ്യാപകനായിരുന്ന എ കെ മുഹമ്മദാണ് അറസ്റ്റിലായത്. ബിഹാറിൽ നിന്നാണ് ഇയാളെ പോലീസ് പിടികൂടിയത്. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഇരുപതോളം കേസുകൾ ഇയാൾക്കെതിരെയുണ്ടെന്ന് പോലീസ് വ്യക്തമാക്കുന്നു. രഹസ്യ വിവരങ്ങളുടെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിനൊടുവിലാണ് ഇയാളെ ബിഹാറിൽ നിന്ന് കസ്റ്റഡിയിലെടുത്തത്. കോടതിയിൽ ഹാജരാക്കിയ ശേഷം കേരളത്തിലേക്ക് കൊണ്ടുവരും. മദ്രസയിൽ പഠിച്ചിരുന്ന കുട്ടികളെ പ്രതി ലൈംഗികമായി പീഡിപ്പിച്ചെന്നാണ് കേസ്. ഇതുവരെ 14…

