ഓവർട്ടേക്ക് ചെയ്യുന്നതിനിടെ സ്വകാര്യ ബസ് സ്കൂട്ടറിൽ ഇടിച്ചു, അമ്മയ്ക്കൊപ്പം യാത്ര ചെയ്യുകയായിരുന്ന 14കാരൻ റോഡിലേക്ക് തെറിച്ച് വീണ് ദാരുണാന്ത്യം

    കടയ്ക്കൽ : കടയ്ക്കൽ അമ്മയ്ക്കൊപ്പം സ്കൂട്ടറിൽ യാത്ര ചെയ്യവെ സ്വകാര്യ ബസ് ഇടിച്ച് മകന് ദാരുണാന്ത്യം. കടയ്ക്കൽ മുകുന്നേരി പാലയ്ക്കൽ പുതുവിള പുത്തൻവീട്ടിൽ പരേതനായ സി രാജു സിന്ധ്യ പി നായർ ദമ്പതികളുടെ മകൻ നവനീത് ആർ എസ് നായർ (14) ആണ് മരിച്ചത്. മടത്തറ കടയ്ക്കൽ റോഡിൽ പാങ്ങലുകാട് അമ്പാടി ജംഗ്ഷനിൽ ആയിരുന്നു അപകടം. സ്വകാര്യ ബസ് മറികടക്കുന്നതിനിടെ ഇവർ സഞ്ചരിച്ചിരുന്ന സ്കൂട്ടറിൽ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ സ്കൂട്ടറിൽ നിന്നും തെറിച്ചുവീണ നവനീതിന്റെ തലയ്ക്ക്…

Read More

കാഫിര്‍ സ്‌ക്രീന്‍ഷോട്ട് കേസില്‍ ഡിവൈഎഫ്‌ഐ നേതാവ് ജിതിന്‍ ഭാസ്‌കറിന്റെ ജാമ്യാപേക്ഷ തള്ളി

കോഴിക്കോട്: കാഫിര്‍ സ്‌ക്രീന്‍ഷോട്ട് കേസില്‍ ഡിവൈഎഫ്‌ഐ നേതാവ് ജിതിന്‍ ഭാസ്‌കറിന്റെ ജാമ്യാപേക്ഷ വടകര ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി തള്ളി. പ്രതിയെ ജാമ്യത്തില്‍ വിട്ടാല്‍ അവശേഷിക്കുന്ന തെളിവുകള്‍ കൂടി നശിപ്പിക്കാന്‍ സാധ്യതയുണ്ടെന്ന പ്രോസിക്യൂഷന്റെ വാദം കണക്കിലെടുത്താണ് ജാമ്യം നിഷേധിച്ചത്. കേസില്‍ നിര്‍ണായ തെളിവുകള്‍ കണ്ടെത്താന്‍ ജിതിന്റെ ഫോണ്‍ സ്റ്റേറ്റ് എഫ്എസ്എല്ലിലേക്ക് അയക്കാനുള്ള നടപടി എസ്‌ഐടി ആരംഭിച്ചു. കേസില്‍ ജിതിന്‍ ഭാസ്‌കറിനെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തിരിക്കുകയാണ്. സ്‌ക്രീന്‍ഷോട്ട് നിര്‍മിച്ചത് ജിതിന്‍ ഭാസ്‌കര്‍ തന്നെയെന്നാണ് എസ്‌ഐടി കണ്ടെത്തല്‍….

Read More

വിവാഹത്തിന്റെ തലേദിവസം പ്രതിശ്രുത വധുവും മാതാപിതാക്കളും ജീവനൊടുക്കി

ബംഗളൂരു: വിവാഹത്തിന്റെ തലേദിവസം പ്രതിശ്രുത വധുവും മാതാപിതാക്കളും ജീവനൊടുക്കി. കർണാടകയിലെ മൈസൂ‌രു ജില്ലയിലാണ് സംഭവം നരസിപുര താലൂക്കിലെ ഹലേകെമ്പയ്യനഹുണ്ടി ഗ്രാമത്തില്‍ താമസിക്കുന്ന ശിവണ്ണ (50), ഭാര്യ നാഗരത്ന (45), മകള്‍ രക്ഷിത(21) എന്നിവരാണ് മരിച്ചത്. സ്വന്തം വീട്ടിലാണ് മൂവരും ആത്മഹത്യ ചെയ്‌തത്. തൊട്ടടുത്ത ദിവസം വിവാഹം നിശ്ചയിച്ചിരുന്നെങ്കിലും അടുത്ത ദിവസങ്ങളിലായി കുടുംബം കടുത്ത മാനസിക സംഘർഷത്തിലായിരുന്നെന്നാണ് വിവരം. സംഭവസ്ഥലത്ത് നിന്ന് കണ്ടെടുത്ത ആത്മഹത്യാക്കുറിപ്പില്‍ ഉല്ലാസ് ഗൗഡയാണ് തങ്ങളുടെ മരണത്തിന് പിന്നിലെന്ന് എഴുതിയിട്ടുണ്ട്. പ്രദേശവാസിയായ ഇയാളില്‍നിന്ന് കുടുംബം പീഡനം…

Read More

മലയാളികള്‍ക്ക് വേണ്ടി ലിയോണല്‍ മെസിയുടെ ലോകകപ്പ് റെക്കോര്‍ഡ് ആഘോഷിച്ച്‌ ഫിഫ

ന്യൂയോര്‍ക്ക്: മലയാളികള്‍ക്ക് വേണ്ടി ലിയോണല്‍ മെസിയുടെ ലോകകപ്പ് റെക്കോര്‍ഡ് ആഘോഷിച്ച്‌ ഫിഫ. ഓസ്ട്രിയക്കെതിരെ രണ്ട് ഗോള്‍ നേടിയതോടെ ലോകകപ്പ് ചരിത്രത്തിലെ എക്കാലത്തെയും വലിയ ഗോള്‍വേട്ടക്കാരനെന്ന റെക്കോര്‍ഡ് അര്‍ജന്റീന നായകന്‍ സ്വന്തമാക്കിയിരുന്നു 38-ാം മിനിറ്റിലാണ് മെസി അര്‍ജന്റീനയെ മുന്നിലെത്തിച്ച്‌ ഗോള്‍ നേടിയത്. ഡാലസിലെ ആര്‍ലിംഗ്ടണില്‍ മത്സരത്തിന്റെ തുടക്കത്തിലെ ലഭിച്ച പെനാല്‍റ്റി നഷ്ടമാക്കിയിരുന്നു. തുടര്‍ന്നായിരുന്നു മെസി ഗോളടിച്ച്‌ ലോക റെക്കോര്‍ഡിട്ടത്. അതിന് പിന്നാലെയാണ് ഫിഫ പോസ്റ്റുമായെത്തിയത്. മെസിയുടെ ഫോട്ടോ പോസ്റ്റ് ചെയ്ത ഫിഫ, അതില്‍ മലയാളത്തില്‍ എഴുതിയത് ഇങ്ങനെയായിരുന്നു.. ‘ഇവനെ…

Read More

പീഡനം സഹിക്കാൻ വയ്യ, അമ്മായി വേഗം മരിക്കണേ ! കാണിക്കയിട്ട 20 രൂപ നോട്ടില്‍ വിചിത്ര ആവശ്യം; ഞെട്ടി ക്ഷേത്രജീവനക്കാര്‍

അമരാവതി: ആന്ധ്രാപ്രദേശിലെ ഒരു ക്ഷേത്രത്തിലെ കാണിക്ക എണ്ണുന്നതിനിടയില്‍ ജീവനക്കാർക്ക് ലഭിച്ച ഒരു ഇരുപത് രൂപ നോട്ട് കണ്ട് എല്ലാവരും അമ്പരന്നു. സ്വന്തം അമ്മായിയുടെ മരണം ആവശ്യപ്പെട്ടുകൊണ്ട് ഒരാള്‍ എഴുതിയ കുറിപ്പായിരുന്നു ആ നോട്ടില്‍ ഉണ്ടായിരുന്നത്. വിചിത്രവും ഭയപ്പെടുത്തുന്നതുമായ ഈ മരണാഭ്യർത്ഥന അടങ്ങിയ നോട്ടിന്റെ ചിത്രം ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്. അനന്തപൂർ ജില്ലയിലെ സുബ്രഹ്മണ്യേശ്വര സ്വാമി ക്ഷേത്രത്തിലെ കാണിക്കവഞ്ചിയിലാണ് ഈ നോട്ട് കണ്ടെത്തിയത്. ഭക്തർ സമർപ്പിച്ച പണം എണ്ണുന്നതിനിടയില്‍ നോട്ടിലെ എഴുത്ത് ശ്രദ്ധയില്‍പ്പെട്ട ജീവനക്കാർ അത്…

Read More

തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ രോഗികള്‍ കിടക്കുന്നത് തറയില്‍,റിപ്പോര്‍ട്ട്

തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ ഗുരുതരാവസ്ഥയിലുള്ള രോഗികളുടെ കിടത്തി ചികില്‍സ ഇപ്പോഴും തറയില്‍ തന്നെ. ചില വാര്‍ഡുകളില്‍ ഒരു കിടക്കയിലുള്ളത് രണ്ടിലധികം രോഗികള്‍. ഡ്രിപ് ട്യൂബ് പിടിച്ചുനില്‍ക്കേണ്ട ഗതികേടെന്ന് രോഗികള്‍ പറയുന്നു. ഗുരുതരമായ രോഗങ്ങളുമായി വരുന്ന നിരവധി ആളുകളാണ് ഇവിടെ ചികിത്സയിലുള്ളത്. എന്നാല്‍ അവര്‍ക്ക് വേണ്ട അടിസ്ഥാന സൗകര്യം പോലും ഇതുവരെ ഉറപ്പാക്കാന്‍ സാധിച്ചിട്ടില്ലെന്നാണ് റിപോര്‍ട്ട്. ഭൂരിഭാഗവും ഓക്‌സിജന്‍ സഹായമടക്കം വേണ്ട രോഗികളെയാണ് തറയില്‍ കിടത്തിയിരിക്കുന്നത്. ഒരു കിടക്കപോലും ഇല്ലാതെ തറയില്‍ കിടക്കേണ്ട സാഹചര്യത്തിലാണ് രോഗികളില്‍ പലരും….

Read More

കല്ലറയില്‍ പായയില്‍ പൊതിഞ്ഞ നിലയില്‍ മൃതദേഹം കണ്ടെത്തിയ സംഭവം; 12 വര്‍ഷം മുൻപ് കാണാതായ സിജോയുടേതെന്ന് സംശയം; ഡിഎൻഎ പരിശോധനയ്ക്ക് പൊലീസ്

നാദാപുരം/ഇരിട്ടി: വാണിയപ്പാറത്തട്ട് ഉണ്ണിമിശിഹാ പള്ളി സെമിത്തേരിയിലെ പൊതു കല്ലറയില്‍ പായയില്‍ പൊതിഞ്ഞ നിലയില്‍ കണ്ടെത്തിയ മൃതദേഹം, 12 വർഷം മുൻപ് കാണാതായ യുവാവിന്റേതാണെന്ന് സംശയം. വിലങ്ങാട് വാളൂക്കിന് സമീപം ഇന്ദിരാ നഗർ സ്വദേശി ആലപ്പാട്ട് സ്കറിയയുടെ മകൻ സിജോയുടെ (2014-ല്‍ കാണാതായയാള്‍) മൃതദേഹമാണിതെന്നാണ് ബന്ധുക്കളുടെ നിഗമനം. സംഭവത്തില്‍ ദുരൂഹത ആരോപിച്ച്‌ സിജോയുടെ കുടുംബം ആഭ്യന്തര മന്ത്രിക്കും പൊലീസിനും പരാതി നല്‍കി. കാണാതായി 7 വർഷത്തിനു ശേഷം പരാതി; ആശയക്കുഴപ്പത്തില്‍ വീട്ടുകാർ2014-ലാണ് സിജോയെ കാണതാവുന്നത്. എന്നാല്‍, സിജോ തന്റെ…

Read More

ട്യൂഷന്‍ സെന്ററിലേക്ക് പോവുകയായിരുന്ന വിദ്യാര്‍ഥിയെ ബൈക്കില്‍ കയറ്റി കൊണ്ടുപോയി പീഡിപ്പിച്ച വയോധികന്‍ അറസ്റ്റില്‍

തിരുവനന്തപുരം : ഏഴാംക്ലാസ് വിദ്യാര്‍ഥിയെ ലൈംഗികാതിക്രമത്തിന് ഇരയാക്കിയ വയോധികനെ പോലീസ് അറസ്റ്റ് ചെയ്തു. പാങ്ങോട് കാഞ്ചിനട സ്വദേശി അബ്ദുള്‍ റഷീദ് (69) നെയാണ് കിളിമാനൂര്‍ പോലീസ് പിടികൂടിയത്. ട്യൂഷന്‍ സെന്ററിലേക്ക് പോവുകയായിരുന്ന വിദ്യാര്‍ഥിയെ ബൈക്കില്‍ കയറ്റി കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു. രണ്ടാഴ്ച മുമ്പ് വൈകുന്നേരം മൂന്ന് മണിയോടെ വിദ്യാര്‍ഥി വീട്ടില്‍ നിന്ന് ട്യൂഷന്‍ സെന്ററിലേക്ക് നടന്നു പോകുകയായിരുന്നു. വഴിമധ്യേ വെച്ച് ലിഫ്റ്റ് നല്‍കാമെന്ന് പറഞ്ഞ് ഇയാള്‍ കുട്ടിയെ തന്റെ ബൈക്കില്‍ കയറ്റി കൊണ്ടുപോവുകയായിരുന്നു. തുടര്‍ന്ന് വിജനമായ സ്ഥലത്തെത്തിച്ച് കുട്ടിക്ക്…

Read More

കൈക്കൂലി കേസില്‍ കെ എസ് ഇ ബി മുന്‍ ഉദ്യോഗസ്ഥന് ഏഴ് വര്‍ഷം കഠിന തടവും പിഴയും

തൃശൂര്‍ :   കൈക്കൂലിക്കേസില്‍ കെഎസ്ഇബി മുന്‍ അസിസ്റ്റന്റ് എന്‍ജിനിയര്‍ക്ക് ഏഴുവര്‍ഷം കഠിനതടവും 25,000 രൂപ പിഴയും ശിക്ഷ വിധിച്ച് വിജിലന്‍സ് കോടതി. കുന്നംകുളം കെഎസ്ഇബി ഓഫീസിലെ മുന്‍ അസിസ്റ്റന്റ് എന്‍ജിനിയറും കൊല്ലം തഴവ സ്വദേശിയുമായ കെ ശശി(65) യെയാണ് തൃശൂര്‍ വിജിലന്‍സ് കോടതി ജഡ്ജ് കെ എം രതീഷ് ശിക്ഷിച്ചത്. 2014ലാണ് കേസിനാസ്പദമായ സംഭവം.

Read More

മെസിക്ക് ഇരട്ട ഗോൾ; അർജൻ്റീനക്ക് തകർപ്പൻ ജയം

ഡാലസ്: നായകൻ ലയണൽ മെസിയുടെ ഇരട്ടഗോൾ മികവിൽ നിലവിലെ ചാമ്പ്യൻമാരായ അർജന്റീന ലോകകപ്പിന്റെ നോക്കൗട്ട് ഘട്ടത്തിലേക്ക് മുന്നേറി. ടെക്സസിലെ ഡാലസ് സ്റ്റേഡിയത്തിൽ നടന്ന ഗ്രൂപ്പ് ജെ പോരാട്ടത്തിൽ ഓസ്ട്രിയയെ എതിരില്ലാത്ത രണ്ട് ഗോളുകൾക്കാണ് അർജന്റീന കീഴടക്കിയത്. മത്സരത്തിലെ രണ്ട് ഗോളുകളും സ്വന്തമാക്കിയ മെസി ലോകകപ്പ് ചരിത്രത്തിലും പുതിയ അധ്യായം കുറിച്ചു. ലോകകപ്പിൽ തന്റെ ഗോൾ നേട്ടം 18 ആക്കി ഉയർത്തിയ അദ്ദേഹം ജർമൻ ഇതിഹാസം മിറോസ്ലാവ് ക്ലോസെയുടെ 16 ഗോളുകളുടെ റെക്കോർഡ് മറികടന്ന് ടൂർണമെന്റിന്റെ എക്കാലത്തെയും മികച്ച…

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial