ഡ്രൈവറെ ക്ഷേത്രക്കുളത്തിൽ മരിച്ച നിലയിൽ കണ്ടെത്തി

തിരുവനന്തപുരം: ഡ്രൈവറെ ക്ഷേത്രക്കുളത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. ചെമ്പഴന്തി സ്വദേശിയായ ബിജുകുമാറിനെ (50)യാണ് ക്ഷേത്രക്കുളത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയത് ചെമ്പഴന്തിയിൽ പിക്കപ്പ് ഓട്ടോറിക്ഷ ഡ്രൈവറായി ജോലി ചെയ്‌തുവരികയായിരുന്നു ബിജു. സംഭവം ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം. വിവരമറിഞ്ഞ് ശ്രീകാര്യം പോലീസ് സ്ഥലത്തെത്തുകയും തുടർന്ന് മൃതദേഹം കുളത്തിൽ നിന്ന് പുറത്തെടുക്കുകയും ചെയ്‌തു

Read More

ലഹരിമാഫിയയുടെ വേരറുക്കാൻ കേരളം; ‘മയങ്ങില്ല കേരളം’ പോർട്ടലും സ്റ്റേറ്റ് നാർക്കോട്ടിക് കൺട്രോൾ ബ്യൂറോയും വരുന്നു,   ലഹരിവിരുദ്ധ പോരാട്ടത്തിൽ കുട്ടികളും പങ്കാളികളാകണം: മുഖ്യമന്ത്രി

ലഹരിവിരുദ്ധ പോരാട്ടത്തിൽ കുട്ടികൾ സ്വയം സന്നദ്ധപ്രവർത്തകരായി മുന്നോട്ടുവരണമെന്ന് മുഖ്യമന്ത്രി വി ഡി സതീശൻ ആവശ്യപ്പെട്ടു. അന്താരാഷ്ട്ര മയക്കുമരുന്ന് വിരുദ്ധ ദിനത്തോടനുബന്ധിച്ച് എക്‌സൈസ് വകുപ്പും വിശ്വശാന്തി ഡെവലപ്‌മെന്റ് ഫൗണ്ടേഷനും സംയുക്തമായി സംഘടിപ്പിച്ച ബോധവൽക്കരണ റാലി കവടിയാറിൽ ഫ്‌ലാഗ് ഓഫ്  ചെയ്യുകയായിരുന്നു അദ്ദേഹം.ലഹരി ഉപയോഗം തകർക്കുന്നത് ഒരു വ്യക്തിയെ മാത്രം അല്ലെന്നും അതിലൂടെ ഒരു കുടുംബവും സമൂഹവും നാടും പ്രതിസന്ധിയിലാകുന്ന സാഹചര്യമാണുണ്ടാകുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. കുട്ടികൾ മാതാപിതാക്കളുടെ മാത്രം പ്രതീക്ഷയല്ല, നാടിന്റെ തന്നെ പ്രതീക്ഷയാണെന്നും അദ്ദേഹം ഓർമിപ്പിച്ചു. ലഹരിമാഫിയയെ ഇല്ലാതാക്കാൻ…

Read More

ജിമ്മിൽ നിന്ന് വീട്ടിലേക്ക് മടങ്ങുന്നതിനിടെ യുവാവിനെ ചുറ്റികകൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ചു; ഭാര്യ അറസ്റ്റിൽ

തൃശ്ശൂർ: ജിമ്മിൽ നിന്ന് വീട്ടിലേക്ക് മടങ്ങുന്നതിനിടെ യുവാവിനെ ചുറ്റികകൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ രണ്ടാം പ്രതിയായ യുവതി അറസ്റ്റിൽ. മറ്റത്തൂർകുന്ന് നെടുമ്പാക്കാരൻ ജിസ്മി തെരേസ് ജോഷി (30)യാണ് പിടിയിലായത്. ആക്രമണത്തിൽ മരത്താക്കര പുഴമ്പള്ളം സ്വദേശി വെളിയംകുളങ്ങര വീട്ടിൽ ഡീനസ് ഡേവിസിന് ഗുരുതരമായി പരിക്കേറ്റിരുന്നു. പരിക്കേറ്റ ഡീനസിന്റെ ഭാര്യയാണ് അറസ്റ്റിലായ ജിസ്മി. കേസിലെ ഒന്നാം പ്രതിയായ പോട്ട പനമ്പിള്ളി നഗർ സ്വദേശി സിറിളിനെ നേരത്തേ തന്നെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ജിസ്മിയും സിറിളും ഒരുമിച്ച് ജീവിക്കാൻ ഡീനസിനെ…

Read More

നടനും സംവിധായകനുമായ ഭാഗ്യരാജ് അന്തരിച്ചു

തമിഴ് സിനിമ രംഗത്ത് തിരക്കഥകൾ കൊണ്ട് വിസ്മയം തീർത്ത പ്രതിഭയായ കെ. ഭാഗ്യരാജ് അന്തരിച്ചു. നടനായും തിരക്കഥാകൃത്തായും സംവിധായകനായും തിളങ്ങിയ ആളായിരുന്നു ഭാഗ്യരാജ്. ഹൃദയാഘാതത്തെ തുടർന്ന് ചെന്നൈയിലെ അപ്പോളോ ആശുപത്രിയിൽ വെച്ചായിരുന്നു അന്ത്യം. 73 വയസായിരുന്നു. കൃഷ്ണസ്വാമി – അമരാവതിയമ്മ ദമ്പതികളുടെ മകനായി 1953 ജനുവരി 7നാണ് ഭാഗ്യരാജ് ജനിച്ചത്. തമിഴ്‌നാട്ടിലെ ഈറോഡ് ജില്ലയിലെ വെള്ളൻകോയിലിൽ ആയിരുന്നു ജനനം. സംവിധായകൻ, നടൻ എന്നീ നിലകളിൽ തമിഴ് സിനിമയിൽ സജീവമായിരുന്നു. കുടുംബബന്ധങ്ങളും ഹാസ്യവും കോർത്തിണക്കിയുള്ള അദ്ദേഹത്തിന്റെ കഥകൾ ഏറെ…

Read More

ഇറാഖിനെ എതിരില്ലാത്ത 5 ഗോളുകൾക്ക് തകർത്ത് സെനഗൽ നോക്കൗട്ട് സാധ്യത നിലനിർത്തി

ഫിഫ ലോകകപ്പ് ഗ്രൂപ്പ് ഐ–യിലെ നിർണ്ണായക പോരാട്ടത്തിൽ ഇറാഖിനെ തകർത്ത് ആഫ്രിക്കൻ ശക്തികളായ സെനഗൽ നോക്കൗട്ട് ഘട്ടത്തിലേക്ക് കടക്കാനുള്ള സാധ്യത നിലനിർത്തി. ടൊറൻ്റോ സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ പത്ത് പേരായി ചുരുങ്ങിയ ഇറാഖിനെ സെനഗൽ എതിരില്ലാത്ത അഞ്ചു ഗോളുകൾക്കാണ് തകർത്തത്. സെനഗലിനായി പേപ്പ് ഗുയെ രണ്ടു ഗോളുകൾ നേടിയപ്പോൾ ഹബീബ് ദിയാറ, ഇസ്മായില സാർ , ഇലിമാൻ എൻഡിയായെ എന്നിവർ ഓരോ ഗോൾ വീതം നേടി. കളിയുടെ 13 -ാം മിനുട്ടിൽ ഇറാഖി താരം റിബിൻ സലുക…

Read More

ഡെംബലെ ഹാട്രിക്കിൽ നോർവേയെ 4-1 ന് തകർത്ത് ഫ്രാൻസ്

ബോസ്റ്റണ്‍: ലോകകപ്പ് ഫുട്ബാളില്‍ ഇന്നലെ രാത്രി നോർവേയ്ക്ക് എതിരെ നടന്ന ഗ്രൂപ്പിലെ അവസാനമത്സരത്തില്‍ 32 മിനിട്ടിനകം മൂന്നു ഗോളുകള്‍ നേടി ഫ്രാൻസിന്റെ ഒസ്മാനേ ഡെംബലേ നിലവിലെ ബാലൻ ഡി ഓർ ജേതാവായ ഡെംബലെ 7, 20, 32 മിനിട്ടുകളിലായാണ് നോർവേയുടെ വലകുലുക്കിയത്. 21-ാം മിനിട്ടില്‍ തേലോ ആസ്ഗാഡിലൂടെ നോർവേയും ഗോള്‍ നേടിയെങ്കിലും ഇൻജുറി ടൈമിലെ ഡെസിറെ ദുവേയുടെ ഗോളും ചേർത്ത് 4- 1ന് ഫ്രാൻസ് ജയം സ്വന്തമാക്കി. കഴിഞ്ഞദിവസം നടന്ന മത്സരത്തില്‍ ജർമ്മനിയെ 2- 1ന് അട്ടിമറിച്ച്‌…

Read More

ഇന്നു മുതൽ മുൻഗണനാ റേഷൻ കാർഡുകൾക്ക് ഓൺലൈനായി അപേക്ഷിക്കാം

തിരുവനന്തപുരം:-മുന്‍ഗണനാ റേഷൻ കാർഡുകൾക്ക് ഇന്നു മുതല്‍ അപേക്ഷിക്കാമെന്ന് പൊതുവിതരണ ഉപഭോക്തൃകാര്യ കമ്മിഷണര്‍ അറിയിച്ചു. ഒഴിവാക്കല്‍ മാനദണ്ഡങ്ങളില്‍ ഉള്‍പ്പെടാത്ത കുടുംബങ്ങളുടെ പൊതുവിഭാഗം (വെള്ള, നീല) റേഷന്‍ കാര്‍ഡുകള്‍ പിഎച്ച്എച്ച് വിഭാഗത്തിലേക്ക് (പിങ്ക് കാര്‍ഡ്) തരംമാറ്റാനായി 27 മുതല്‍ അടുത്ത മാസം 17 വരെ ഓണ്‍ലൈനായാണ് അപേക്ഷിക്കേണ്ടത്. അര്‍ഹരായ കാര്‍ഡുടമകള്‍ ബന്ധപ്പെട്ട രേഖകള്‍ സഹിതം അക്ഷയ കേന്ദ്രങ്ങള്‍ വഴിയോ സിറ്റിസണ്‍ ലോഗിന്‍ പോര്‍ട്ടല്‍ (ecitizen.civilsupplieskerala.gov.in )  മുഖേനയോ ഓണ്‍ലൈന്‍ ആയി അപേക്ഷിക്കണം. മുന്‍ഗണനാ റേഷന്‍ കാര്‍ഡുകള്‍ ലഭിക്കാന്‍ അര്‍ഹതയുള്ള, മുന്‍ഗണനേതര…

Read More

മുളകുപൊടി വിതറി 28 ലക്ഷം കവർന്നു;വെറും10 മിനിറ്റിനുള്ളിൽ പ്രതികൾ 3 പേർ അറസ്‌റ്റിൽ

      ഹരിപ്പാട് : സ്വകാര്യ പണമിടപാട് സ്ഥാപനത്തിൽ വെച്ചിരിക്കുന്ന സ്വർണ്ണം എടുക്കാൻ എന്ന വ്യാജേന വിളിച്ചുവരുത്തി കണ്ണിൽ മുളകുപൊടി വിതറി ഇരുപത്തിയെട്ട് ലക്ഷം രൂപയും സ്വർണ്ണവും കവർന്ന കേസിൽ മൂന്നുപേരെ പൊലീസ് പത്തുമിനിറ്റിനുള്ളിൽ പിടികൂടി. മീനച്ചിൽ കിടങ്ങൂർ തട്ടേമാട്ടേൽ വീട്ടിൽ ശ്രീജിത്ത് ബെന്നി (27), കഞ്ഞിക്കുഴി എസ് എൽ പുരം തിരുവാതിര വീട്ടിൽ അരവിന്ദ് (27), കോട്ടയം കടപ്പൂർ വട്ടുകുളം എർത്തയിൽ വീട്ടിൽ അനീഷ് ജെയിംസ് (22) എന്നിവരെയാണ് തൃക്കുന്നപ്പുഴ പൊലീസ് അറസ്റ്റ് ചെയ്തത്. പ്രതികളിൽനിന്നും 28,23,800…

Read More

മുന്‍ ആര്‍എസ്എസ് പ്രവര്‍ത്തകന്റെ മൃതദേഹം ഏറ്റെടുക്കാന്‍ ആളില്ല; ചിതയൊരുക്കി ലീഗ് വനിത നേതാവ്

കാസര്‍കോട്: രോഗബാധിതനായി മരിച്ചപ്പോള്‍ സ്വന്തം കുടുംബം കൈവിട്ട നാരായണന് മകളുടെ സ്ഥാനത്തുനിന്നു ചിതയൊരുക്കി ജില്ലാപഞ്ചായത്തംഗമായ വനിതാ ലീഗ് നേതാവ്. മീഞ്ച പഞ്ചായത്തിലെ ചികുറുപാതയിലാണ് സംഭവം. കാന്‍സര്‍ ബാധിതനായി തെരുവില്‍ കണ്ടെത്തിയ, മുന്‍ ആര്‍എസ്എസ് പ്രവര്‍ത്തകനായ നാരായണന്റെ മൃതദേഹം ഏറ്റെടുക്കാന്‍ കുടുംബവും ബന്ധുക്കളും വിസമ്മതിക്കുകയായിരുന്നു. തുടര്‍ന്ന് മഞ്ചേശ്വരം ജില്ലാ പഞ്ചായത്ത് അംഗവും വനിതാ ലീഗ് നേതാവുമായ ഇര്‍ഫാന ഇഖ്ബാല്‍ മകളുടെ സ്ഥാനത്തുനിന്ന് ഹിന്ദു ആചാരപ്രകാരം ചിതയ്ക്ക് തീ കൊളുത്തി സംസ്‌കാര ചടങ്ങുകള്‍ നടത്തി. കാന്‍സര്‍ ബാധിതനായി തെരുവില്‍ ദുരിതമനുഭവിച്ചിരുന്ന…

Read More

ഇന്ത്യയെ തകർത്ത് അയർലൻഡ്; 34 റൺസിൻ്റെ  പരാജയം

ബെല്‍ഫാസ്റ്റ്: ടി20 ലോക ചാംപ്യന്മാരായി അയര്‍ലന്‍ഡിലെത്തിയ ടീം ഇന്ത്യക്ക് അപ്രതീക്ഷിത തോല്‍വി. ഐറിഷ് ടീം ഉയര്‍ത്തിയ 183 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഇന്ത്യ 18.5 ഓവറില്‍ 148ന് പുറത്തായി. 34 റണ്‍സിനാണ് ആതിഥേയരുടെ വിജയം.ഇന്ത്യക്കെതിരെ അയര്‍ലന്‍ഡിന്റെ ആദ്യ വിജയമാണിത്‌. സ്‌കോര്‍: അയര്‍ലന്‍ഡ് – 20 ഓവറില്‍ 9ന് 182, ഇന്ത്യ -18.5 ഓവറില്‍ 148ന് പുറത്ത്. 49 റണ്‍സ് നേടിയ അഭിഷേക് ശര്‍മയാണ് ഇന്ത്യയുടെ ടോപ് സ്‌കോറര്‍. അരങ്ങേറ്റക്കാരായ മാറ്റ് ഹൊല്ലാര്‍ഡ്, ജയ് മൂന്ദ്ര എന്നിവരാണ് ഇന്ത്യന്‍…

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial