തിരൂരിൽ പെൺകുട്ടിയുടെ നഗ്ന ഫോട്ടോ കാണിച്ച് പണം തട്ടാൻ ശ്രമിച്ച കേസിലെ പ്രതി പിടിയിൽ

തിരൂർ: തിരൂരിൽ പെൺകുട്ടിയുടെ നഗ്ന ഫോട്ടോ കാണിച്ച് പണം തട്ടാൻ ശ്രമിച്ച കേസിലെ പ്രതി പിടിയിൽ. ചമ്രവട്ടം സ്വദേശി അജ്മൽ(22) ആണ് പിടിയിലായത്. ഒരുമാസമായി ഒളിവിൽ കഴിയുകയായിരുന്ന പ്രതിയെ രാമനാട്ടുകരയിൽ വെച്ചാണ് പൊലീസ് പിടികൂടിയത്. അജ്മൽ നാട്ടിലെത്തിയെന്ന രഹസ്യവിവരത്തെ തുടർന്ന് തിരൂരിൽ വെച്ചുതന്നെ പിടികൂടാൻ പൊലീസ് ശ്രമം നടത്തിയിരുന്നു. എന്നാൽ, കാറിൽ നിന്ന് ഇറങ്ങാൻ പറഞ്ഞതോടെ പൊലീസ് ഉദ്യോഗസ്ഥനെ പ്രതി പിടിച്ചുതള്ളി. പൊലീസ് ഉദ്യോഗസ്ഥന്‍റെ ബൈക്ക് ഇടിച്ചുതെറിപ്പിച്ച് കാറിൽ കടന്നുകളയുകയുമായിരുന്നു. പിന്നാലെ, പ്രതിയെ പിന്തുടർന്ന് രാമനാട്ടുകരയിൽ വെച്ച്…

Read More

പാസ്‌പോർട്ടും ആധാറും പൗരത്വത്തിന്റെ തെളിവായി അംഗീകരിക്കണം; നിയമഭേദഗതി ആവശ്യപ്പെട്ട് ശശി തരൂർ

ന്യൂഡൽഹി: ഇന്ത്യൻ പാസ്‌പോർട്ട് ഒരു യാത്രാരേഖ മാത്രമാണെന്നും പൗരത്വത്തിന്റെ അന്തിമ തെളിവല്ലെന്നുമുള്ള വിദേശകാര്യ മന്ത്രാലയത്തിന്റെ വിശദീകരണത്തിനെതിരെ രൂക്ഷ വിമർശനവുമായി കോൺഗ്രസ് എം.പി ശശി തരൂർ. പാസ്‌പോർട്ടും ആധാർ കാർഡും ഇന്ത്യൻ പൗരത്വത്തിന്റെ കൃത്യമായ തെളിവുകളായി അംഗീകരിക്കണമെന്നും, ഇതിനായി നിയമഭേദഗതി അനിവാര്യമാണെന്നും അദ്ദേഹം ആവശ്യപ്പെട്ടു. എക്സിൽ പങ്കുവെച്ച കുറിപ്പിലൂടെയാണ് തരൂർ ഇക്കാര്യം വ്യക്തമാക്കിയത്. പാസ്‌പോർട്ട് സേവാ ദിവസത്തിൽ വിദേശകാര്യ മന്ത്രാലയം നടത്തിയ പ്രസ്താവന ജനങ്ങൾക്കിടയിൽ വലിയ ആശയക്കുഴപ്പവും രാഷ്ട്രീയ തർക്കങ്ങളും സൃഷ്ടിച്ചിരിക്കുകയാണെന്ന് തരൂർ ചൂണ്ടിക്കാട്ടി. 1967ലെ പാസ്‌പോർട്ട് നിയമത്തിലെ…

Read More

ഈ നാടിനെ നിലനിർത്തുന്നത് വെറുപ്പിന്റെ മുദ്രാവാക്യങ്ങളല്ല,ഇത്‌ പോലുള്ള ഹൃദയങ്ങളാണ്:ആർഎസ്എസ് പ്രവർത്തകന് ചിതയൊരുക്കിയ ഇർഫാനയെ അഭിനന്ദിച്ച്  സ്വാമി സന്ദീപാനന്ദ ഗിരി

കോഴിക്കോട്: മുൻ ആർഎസ്എസ് പ്രവർത്തകന്റെ മൃതദേഹം വനിതാ ലീഗ് നേതാവിന്റെ നേതൃത്വത്തിൽ അന്ത്യകർമങ്ങൾ നടത്തിയതിൽ പ്രതികരിച്ച് സ്വാമി സന്ദീപാനന്ദ ഗിരി. ആരോഗ്യവും ശക്തിയും ഉണ്ടായിരുന്നപ്പോൾ നാരായണൻ ആർഎസ്എസ്- ബിജെപി രാഷ്ട്രീയം വിശ്വസിച്ച മനുഷ്യനായിരുന്നു. ജീവിതത്തിന്റെ അവസാനഘട്ടത്തിൽ കാൻസർ തളർത്തിയപ്പോൾ, സ്വന്തമെന്ന് കരുതിയ പലരും അകന്നു. എന്നാൽ മതമല്ല, മനുഷ്യനെയാണ് കണ്ടത് കാസർകോട് ജില്ലാ പഞ്ചായത്ത് അംഗം ഇർഫാന ഇഖ്ബാൽ. അവൾ അദ്ദേഹത്തെ ചികിത്സിച്ചു, അവസാന നിമിഷം വരെ ചേർത്ത് നിർത്തി. ഒടുവിൽ മരണശേഷം പോലും ആരും ഏറ്റെടുക്കാതിരുന്നപ്പോൾ,…

Read More

ചോദ്യപേപ്പർ ചോരാത്ത ഏതെങ്കിലും പൊതുപരീക്ഷ ബാക്കിയുണ്ടോ?; നീറ്റിനു പിന്നാലെ ടെറ്റ് ചോദ്യപേപ്പറും ചോർന്നു, പരീക്ഷ മാറ്റി

മുംബൈ:പരീക്ഷ നടക്കാൻ മണിക്കൂറുകൾ മാത്രം ബാക്കിനിൽക്കെ ചോദ്യപേപ്പർ ചോർന്നതിനെ തുടർന്ന് മഹാരാഷ്ട്ര ടീച്ചർ എലിജിബിലിറ്റി ടെസ്റ്റ് (ടെറ്റ്) മാറ്റിവച്ചു. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ താനെ ജില്ലയിലെ ഭീവണ്ടിയിൽ പൊലീസ് നടത്തിയ റെയ്ഡിലാണ് പരീക്ഷാ ചോദ്യങ്ങളുമായി സാമ്യമുള്ള രേഖകൾ കണ്ടെത്തിയത്. ഇതോടെ പരീക്ഷ മാറ്റിവയ്ക്കാൻ മഹാരാഷ്ട്ര സ്റ്റേറ്റ് കൗൺസിൽ ഓഫ് എക്സാമിനേഷൻ തീരുമാനിക്കുകയായിരുന്നു. പിടിച്ചെടുത്ത ചോദ്യപേപ്പർ യഥാർഥ ടെറ്റ് ചോദ്യപേപ്പറാണോ അതോ മോക്ക് ടെസ്റ്റ് പേപ്പറാണോ എന്ന് വിദ്യാഭ്യാസ വകുപ്പ് പരിശോധിച്ചു വരികയാണെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു. അതേസമയം, പൊലീസിന്റെ…

Read More

രാജ്യത്തെ ലഹരിമരുന്ന് വിൽപ്പനയുടെ പ്രധാന കേന്ദ്രമായി ടെലിഗ്രാം ആപ്പ് മാറി; ആരോപണവുമായി നാർക്കോട്ടിക് കൺട്രോൾ ബ്യൂറോ

രാജ്യത്തെ ലഹരിമരുന്ന് വിൽപ്പനയുടെ പ്രധാന കേന്ദ്രമായി ടെലിഗ്രാം ആപ്പ് മാറിയെന്ന് നാർക്കോട്ടിക് കൺട്രോൾ ബ്യൂറോ. എൻസിബിയുടെ വാർഷിക റിപ്പോർട്ടിലാണ് ഗുരുതര വെളിപ്പെടുത്തൽ. മ്യാന്മാറിൽ നിന്നുള്ള വൻ ലഹരി ഒഴുകുന്നതിന് പുറമെ,പുതിയ സിന്തറ്റിക് ലഹരി മരുന്നകൾ രാജ്യത്തിന് ഭീഷണിയാകുന്നുവെന്ന് റിപ്പോർട്ടിലുണ്ട്. നീറ്റ് ചോദ്യപേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട വിലക്ക് അവസാനിച്ചതിന് പിന്നാലെയാണ് ടെലിഗ്രാമിന് എതിരെയുള്ള പുതിയ ആരോപണം.ലഹരിവസ്തു കടത്താനുള്ള പ്രധാന വഴിയായി ടെലിഗ്രാം ആപ്ലിക്കേഷൻ മാറിയെന്നാണ് NCB യുടെ വാർഷിക റിപ്പോർട്ട്‌. ലഹരിമരുന്ന് പരസ്യങ്ങൾക്കും വിൽപ്പനയ്ക്കും ടെലിഗ്രാം വ്യാപകമായി ഉപയോഗിക്കപ്പെടുന്നു…

Read More

സംസ്ഥാനത്ത് വീണ്ടും എലിപ്പനി ബാധിച്ച് മരണം

തിരുവനന്തപുരം: സംസ്ഥാനത്ത് എലിപ്പനി ബാധിച്ച് ഒരു മരണം. തൃശൂർ അരിമ്പൂർ സ്വദേശി വൈശാഖ് (36) ആണ് മരിച്ചത്. ഇന്ന് ഉച്ചയോടെ മെഡിക്കൽ കോളജിൽ ചികിത്സയിലിരിക്കെയാണ് മരണം സ്ഥിരീകരിച്ചത്. പെയ്ന്റിങ് തൊഴിലാളിയായ വൈശാഖിന് എലിപ്പനി സ്ഥിരീകരിച്ചത് തിങ്കളാഴ്ചയായിരുന്നു. വെളുത്തൂർ മുനയത്താണ് ഇയാൾ താമസിക്കുന്നത്. അതേസമയം, സംസ്ഥാനത്ത് പകർച്ചവ്യാധി വ്യാപനം തുടരുകയാണ്. കഴിഞ്ഞ ദിവസം മാത്രം സംസ്ഥാനത്ത് 13,747 പേർ പനി ബാധിച്ച് വിവിധ ആശുപത്രികളിൽ ചികിത്സ തേടി. ബുധനാഴ്ച മരിച്ച ആറുപേരിൽ രണ്ടുപേരുടെ മരണം ഡെങ്കിപ്പനി മൂലവും, രണ്ടുപേരുടേത്…

Read More

മലപ്പുറത്ത് കഴുത്തിൽ ഗേറ്റിന്റെ കമ്പി തുളച്ചു കയറി;ചികിത്സയിലായിരുന്ന 16 കാരൻ മരിച്ചു

      മലപ്പുറം : മലപ്പുറത്ത് ഗേറ്റിന്റെ കമ്പി തുളച്ചു കയറി ചികിത്സയിലായിരുന്ന 16 കാരൻ മരിച്ചു.മലപ്പുറം പുളിക്കൽ സ്വദേശി മുഹമ്മദ് മാസിനാണ് മരിച്ചത്. ഇക്കഴിഞ്ഞ മെയ് 31 ന് വീടിന്റെ ടെറസിൽ കയറി തോട്ടി ഉപയോഗിച്ച് മാങ്ങ പറിക്കാൻ ശ്രമിക്കുന്നതിനിടെയാണ് കാൽ വഴുതി തെന്നി വീണ് ഗേറ്റിന്റെ കമ്പിയിലേക്ക് വീഴുന്നത്. ഗേറ്റിന്റെ ഭാഗത്തോടുകൂടിയായിരുന്നു മുഹമ്മദ് മാസിനെ കോഴിക്കോട് മെഡിക്കൽ കോളജിലേക്ക് ചികിത്സയ്ക്കായി എത്തിച്ചത്. പിന്നീട് ഫയർഫോഴ്‌സ് എത്തിയാണ് ഗേറ്റിന്റെ കമ്പികൾ മുറിച്ചു മാറ്റിയത്. 16 കാരന്റെ കഴുത്തിലാണ്…

Read More

ഇസിജിയിലും എക്കോയിലും വ്യത്യാസം കണ്ടെത്തിയിട്ടും ടിഎംടി ചെയ്തു, 73കാരന്റെ മരണത്തിൽ ചികിത്സാ പിഴവ് ആരോപിച്ച് കുടുംബം

       പത്തനംതിട്ട : 73 കാരൻ്റെ മരണത്തിൽ സ്വകാര്യ ആശുപത്രിക്കെതിരെ ചികിത്സാ പിഴവ് ആരോപണം. പരാതി പന്തളം ക്രിസ്ത്യൻ മിഷൻ ആശുപത്രിക്കെതിരെയാണ് പരാതി. നെഞ്ചുവേദനയെ തുടർന്നാണ് ആശുപത്രിയിൽ ചികിത്സ തേടിയത്. ടിഎംടി ചെയ്യുന്നതിനിടെ ഹൃദയാഘാതം ഉണ്ടായി മരിച്ചു. 73 കാരനായ പങ്കജാക്ഷന് ഇസിജിയിലും എക്കോ ടെസ്റ്റിലും വ്യതിയാനം കണ്ടെത്തിയിരുന്നു. വ്യതിയാനം കണ്ടെത്തിയിട്ടും ടിഎംടി നടത്തിയെന്നാണ് പരാതി. ആലപ്പുഴ നൂറനാട് സ്വദേശി ജ്യോതിശ്രീ ഉണ്ണിത്താനാണ് പരാതിക്കാരി. സംഭവം കഴിഞ്ഞ മാസം 25നാണ് ന‌ടന്നതെന്നും മുഖ്യമന്ത്രിക്കും ആരോഗ്യമന്ത്രിക്കും കുടുംബം പരാതി…

Read More

ചെങ്ങന്നൂരിൽ നഗ്‌നനായി മോഷണ പരമ്പര നടത്തിയ കേസിലെ പ്രതി  തിരുവനന്തപുരം സ്വദേശി അറസ്‌റ്റിൽ

ആലപ്പുഴ: ചെങ്ങന്നൂരിൽ നഗ്‌നനായി മോഷണ പരമ്പര നടത്തിയ കേസിലെ പ്രതി ഒടുവിൽ പൊലീസിന്റെ പിടിയിലായി. തിരുവനന്തപുരം പോത്തൻകോട് സ്വദേശിയായ ബിജു സെബാസ്റ്റ്യനെയാണ് വർ‍ക്കലയിൽ നിന്ന് പൊലീസ് അറസ്റ്റ് ചെയ്തത്. നിരവധി ദിവസങ്ങളായി പ്രദേശവാസികളിൽ ഭീതി സൃഷ്ടിച്ചിരുന്ന മോഷണ പരമ്പരയ്ക്ക് പിന്നിലെ പ്രതിയെ കണ്ടെത്താൻ പൊലീസ് വ്യാപക അന്വേഷണം നടത്തിവരികയായിരുന്നു. ശാസ്ത്രീയ തെളിവുകളും നിരീക്ഷണ ക്യാമറ ദൃശ്യങ്ങളും കേന്ദ്രീകരിച്ചായിരുന്നു അന്വേഷണം മുന്നോട്ട് കൊണ്ടുപോയത്. മോഷണം കഴിഞ്ഞ് മടങ്ങുന്നതിനിടെ വഴിയിലുള്ള തട്ടുകട കുത്തിത്തുറന്ന് ഓംലെറ്റ് ഉണ്ടാക്കി കഴിച്ച ശേഷമാണ് പ്രതി…

Read More

കുടുംബ തർക്കം ഭാര്യയെ വെടിവെച്ച് കൊലപ്പെടുത്തി ഭർത്താവ്

ന്യൂഡൽഹി: മുപ്പതുവയസുകാരിയായ ഭാര്യയെ വെടിവെച്ച് കൊലപ്പെടുത്തി ഭർത്താവ്. തെക്കൻ ഡൽഹിയിലെ സംഗം വിഹാറിലായിരുന്നു ദാരുണമായ സംഭവം. ഭാര്യയും ഭർത്താവും തമ്മിലുണ്ടായ വഴക്കാണ് കൊലപാതകത്തിൽ കലാശിച്ചത്. തിഗ്രി പ്രദേശത്ത് ഇന്നലെ വൈകിട്ട് നാലോടെ ആയിരുന്നു ദാരുണമായ സംഭവം നടന്നത്. കവിത (30)യെയാണ് ഭർത്താവ് ശുഭം രാജ്പുത് ക്രൂരമായി കൊന്നത്, കൃത്യത്തിന് ശേഷം ഒളിവിൽ പോയ പ്രതിക്കായി പോലീസ് അന്വേഷണം തുടരുകയാണ്. ഒന്നരവർഷം മുൻപാണ് കവിതയും ശുഭവും വിവാഹിതരായത്. ശുഭത്തിന്റെ അമ്മയ്ക്കും സഹോദരനുമൊപ്പമാണ് ഇവർ താമസിച്ചിരുന്നത്. ഇന്നലെ വൈകിട്ട് ഇരുവരും…

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial