കെ.എസ്.ആർ.ടി.സിയിൽ ഇനി വാട്‌സ്ആപ്പ് വഴി ടിക്കറ്റ് എടുക്കാം
തിരുവനന്തപുരം: കെ.എസ്.ആർ.ടി.സി സേവനങ്ങൾ കൂടുതൽ ഡിജിറ്റൽ സൗഹൃദമാക്കുന്നതിൻ്റെ ഭാഗമായി യാത്രക്കാർക്കായി വാട്‌സ്ആപ്പ് വഴി ടിക്കറ്റ് ബുക്ക് ചെയ്യാനുള്ള പുതിയ സംവിധാനം ഒരുങ്ങുന്നു. മെട്രോ റെയിൽ സംവിധാനങ്ങളുടെ മാതൃകയിൽ എ.ഐ അധിഷ്ഠിത ചാറ്റ്ബോട്ട് ഉപയോഗിച്ചാണ് കെ.എസ്.ആർ.ടി.സിയുടെ പുതിയ വാട്സ്ആപ്പ് ടിക്കറ്റിങ് സംവിധാനം സജ്ജമാക്കിയിരിക്കുന്നത്. പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം തിരുവനന്തപുരം മസ്‌കറ്റ് ഹോട്ടലിൽ വെച്ച് നടക്കും. ഗതാഗത മന്ത്രി സി.പി. ജോൺ ഉദ്ഘാടനം നിർവഹിക്കും. ഇതിനായി പ്രത്യേക വാട്സ്ആപ്പ് നമ്പറും കെ.എസ്.ആർ.ടി.സി ഉടൻ പുറത്തുവിടും. യാത്രക്കാർക്ക് വാട്‌സ്ആപ്പ് ചാറ്റിലൂടെ തന്നെ…

