Headlines

ബിജെപി വിട്ട് നടൻ ദേവൻ; അപ്രതീക്ഷിത പ്രഖ്യാപനം, പ്രാഥമിക അംഗത്വം രാജി വച്ചു

     ആലപ്പുഴ:  ബിജെപിയിൽ നിന്ന് രാജി പ്രഖ്യാപിച്ച് നടൻ ദേവൻ. നിലവിൽ ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റാണ് ദേവൻ. കണിച്ചുകുളങ്ങര ക്ഷേത്രത്തിൽ നടന്ന പരിപാടിയിലാണ് ദേവന്റെ അപ്രതീക്ഷിത രാജി പ്രഖ്യാപനം. ‘‘ബിജെപിയ്ക്ക് വേണ്ടി അഗ്രസീവായി ഞാൻ പ്രവർത്തിച്ചു. തിരുവനന്തപുരത്ത് രാജീവ് ചന്ദ്രശേഖറിന്റെ വിജയത്തിനു എന്റെ സംഭാവന ഉണ്ടായിരുന്നതായി അദ്ദേഹം സമ്മതിക്കും. അത്രയും സംഭാവന ഞാൻ‌ നൽകിയിരുന്നു. ഞാൻ ഉദ്ദേശിക്കുന്ന രാഷ്ട്രീയം ശ്രീനാരായണ ഗുരുദേവന്റെ ആദർശങ്ങളും ആശയങ്ങളും അടങ്ങുന്നതാണ്. കഴിഞ്ഞ അഞ്ച് വർഷം സംസ്ഥാന ബിജെപിയിൽ അത് കണ്ടില്ല….

Read More

നാലരക്കോടി ഫണ്ട് വിനിയോഗം: BJPയെ വെട്ടിലാക്കി നടത്തിയ വെളിപ്പെടുത്തലിൽ നിന്ന് മലക്കം മറിഞ്ഞ് പി സി ജോര്‍ജ്

തിരുവനന്തപുരം: പൂഞ്ഞാറില്‍ നാലരക്കോടി രൂപ ചെലവഴിച്ചെന്ന വെളിപ്പെടുത്തലില്‍ മലക്കം മറിഞ്ഞ് പി സി ജോര്‍ജ്. തന്നെ തെറ്റിദ്ധരിപ്പിച്ചതാണെന്നും അങ്ങനെ ഒരു സംഭവമുണ്ടായില്ലെന്നും പി സി ജോര്‍ജ് പറഞ്ഞു. എരുമേലിയിലെ ഒന്നിലധികം പ്രവര്‍ത്തകര്‍ പറഞ്ഞത് അനുസരിച്ചാണ് താന്‍ വെളിപ്പെടുത്തിയത്. പിന്നീട് അന്വേഷിച്ചപ്പോള്‍ ശുദ്ധ അസംബന്ധമാണെന്ന് മനസിലായെന്നും പി സി ജോര്‍ജ് പറഞ്ഞു. ‘ഈ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഒരു രൂപ പോലും ഞാന്‍ ആരോടും വാങ്ങിയിട്ടുമില്ല, കൊടുത്തിട്ടുമില്ല. പാര്‍ട്ടിക്കുള്ളിലെ കുശുമ്പന്മാരാണ് ഈ വൃത്തികെട്ട പ്രചരണമുണ്ടാക്കിയത്. എരുമേലിയിലെ പ്രസംഗത്തിന് ശേഷം ബിജെപി…

Read More

കാസർഗോഡ് അച്ഛനെയും മകളെയും വാടക വീട്ടിൽ ഒരേ ഹുക്കിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി

കാസർകോട് : കാസർഗോഡ് മീപ്പുഗിരി സ്വദേശികളായ അച്ഛനെയും മകളെയും വാടക വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. മീപ്പുഗിരിയിലെ ഗണേശനും (55), പ്ലസ് ടു വിദ്യാർത്ഥിനിയായ 17കാരി മകളുമാണ് മരിച്ചത്. ശനിയാഴ്‌ച രാത്രി 11.10 മണിയോടെ ചെമ്മനാട്, കോളിയടുക്കം ശിവപുരം ക്ഷേത്രത്തിന് സമീപത്തെ വീടിനകത്ത് കിടപ്പുമുറിയിൽ ഒരേ ഹുക്കിലാണ് ഇരുവരെയും തൂങ്ങി മരിച്ച നിലയിൽ കാണപ്പെട്ടത്. വിവരമറിഞ്ഞ് മേൽപ്പറമ്പ് പൊലീസ് സ്ഥലത്തെത്തി നടപടി ആരംഭിച്ചു.

Read More

പരീക്ഷയ്ക്ക് ക്രെഡിറ്റ് സ്കോർ കുറഞ്ഞു; കോതമംഗലത്ത് എൻജിനീയറിങ് കോളജ് വിദ്യാർഥി ജീവനൊടുക്കി

           എറണാകുളം കോതമംഗലത്ത് എൻജിനീയറിങ് വിദ്യാർഥി തൂങ്ങിമരിച്ചു. മാർ അഥനേഷ്യസ് എഞ്ചിനീയറിങ് കോളജിലെ മൂന്നാം വർഷ സിവിൽ വിദ്യാർഥി മിച്ചി മിർപ്പു(20) ആണ് മരിച്ചത്. അരുണാചൽപ്രദേശ് സ്വദേശിയാണ് വിദ്യാർഥി. മിച്ചി ആത്മഹത്യ ചെയ്‌തത്‌ പരീക്ഷയ്ക്ക് ക്രെഡിറ്റ് സ്കോർ കുറഞ്ഞ മനോവിഷമത്തിലെന്നാണ് മറ്റ് വിദ്യാർഥികളുടെ ആരോപണം. കോളജിന് സമീപം വാടകയ്ക്ക് താമസിക്കുന്ന വീട്ടിലാണ് വിദ്യാർഥിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. മറ്റെല്ലാ എഞ്ചിനീയറിങ് കോളജുകളിലും കുറഞ്ഞ ക്രെഡിറ്റ്‌ സ്കോർ 18 ആണ് എന്നാൽ MA കോളജിൽ മാത്രം ക്രെഡിറ്റ്‌ സ്കോർ…

Read More

ആശുപത്രിയില്‍ നിന്ന് മൃതദേഹം മാറിനല്‍കി; ബന്ധുക്കള്‍ തിരിച്ചറിയുന്നത് പൊതുദര്‍ശനത്തിന് വച്ചപ്പോള്‍

      കണ്ണൂര്‍ : കരുവഞ്ചാല്‍ സെന്റ് ജോസഫ് ആശുപത്രിയില്‍ നിന്ന് മൃതദേഹം മാറി നല്‍കി. കാസർഗോഡ് ചിറ്റാരിക്കാല്‍ സ്വദേശി പി സി തോമസിന്റെ മൃതദേഹമാണ് മാറിയത്. വീട്ടില്‍ എത്തി പൊതുദര്‍ശനം ആരംഭിച്ചപ്പോള്‍ മൃതദേഹം മാറിയത് ബന്ധുക്കള്‍ അറിഞ്ഞത്. മോര്‍ച്ചറി ജീവനക്കാരുടെ പിഴവെന്നാണ് ആശുപത്രിയുടെ വിശദീകരണം.

Read More

മുൻ ബംഗാള്‍ ഡെപ്യൂട്ടി സ്പീക്കര്‍ ആശിഷ് ബാനര്‍ജി തൃണമൂല്‍ ഓഫീസില്‍ തൂങ്ങിമരിച്ച നിലയില്‍

ബിർഭൂം: പശ്ചിമ ബംഗാള്‍ നിയമസഭ മുൻ ഡെപ്യൂട്ടി സ്പീക്കറും തൃണമൂല്‍ കോണ്‍ഗ്രസ് മുതിർന്ന നേതാവുമായ ആശിഷ് ബാനർജിയെ പാർട്ടി ഓഫീസിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി ബിർഭൂം ജില്ലയിലെ രാംപൂർഹട്ടിലുള്ള അദ്ദേഹത്തിൻ്റെ വസതിയോട് ചേർന്നുള്ള പാർട്ടി ഓഫീസിലാണ് ഞായറാഴ്ച രാവിലെ മൃതദേഹം തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. രാവിലെ ഓഫീസിലെത്തിയ പാർട്ടി പ്രവർത്തകരാണ് മൃതദേഹം ആദ്യം കണ്ടത്. ഉടൻ തന്നെ പൊലീസില്‍ വിവരമറിയിക്കുകയായിരുന്നു. സംഭവസ്ഥലത്തുനിന്നും പൊലീസ് ഒരു ആത്മഹത്യാ കുറിപ്പ് കണ്ടെടുത്തു. മരണത്തിന് പിന്നിലെ യഥാർത്ഥ കാരണം കണ്ടെത്താൻ പൊലീസ്…

Read More

ഉത്തർപ്രദേശിൽ സ്കൂൾ കെട്ടിടത്തിന്റെ ബാൽക്കണി തകർന്ന് വീണ് 8 വയസുകാരന് ദാരുണാന്ത്യം

സംഭൽ: ഉത്തർപ്രദേശിലെ സംഭലിൽ സ്കൂൾ കെട്ടിടം തകർന്ന് വീണ് എട്ടുവയസ്സുകാരന് ദാരുണാന്ത്യം. സ്വാതന്ത്ര്യ ദിനാഘോഷത്തിൽ പങ്കെടുക്കാനെത്തിയ വിദ്യാർഥികൾക്ക് മുകളിലേക്ക് കെട്ടിടം തകർന്ന് വീഴുകയായിരുന്നു. അപകടത്തിൽ എട്ട് വയസുകാരൻ മരിച്ചു. രണ്ട് വിദ്യാർഥികൾക്ക് പരുക്കേൽക്കുകയും ചെയ്തു. കെട്ടിടഭാഗം പെട്ടെന്ന് തകർന്നു വീണപ്പോൾ മൂന്ന് കുട്ടികൾ അവശിഷ്ടങ്ങൾക്കടിയിൽ കുടുങ്ങിപ്പോയി. സ്വാതന്ത്ര്യദിനാഘോഷ പരിപാടിക്കിടെ ഹസ്‌നൈൻ പബ്ലിക് സ്കൂളിന്റെ പ്രധാന കവാടത്തിലെ കോൺക്രീറ്റ് മേൽക്കൂരയാണ് തകർന്നുവീണത്. മദാല ഗ്രാമത്തിലാണ് സംഭവം നടന്നത്. രക്ഷാപ്രവർത്തനങ്ങളും സ്ഥിതിഗതികൾ വിലയിരുത്താനുള്ള നടപടികളും ആരംഭിച്ചതിനൊപ്പം, കെട്ടിടം തകരാനിടയായ സാഹചര്യങ്ങളെക്കുറിച്ച്…

Read More

ഉത്തരാഖണ്ഡ് ചാമോലിയിലെ തുരങ്ക ദുരന്തം; ഒരു തൊഴിലാളി കൂടി മരിച്ചു, ആകെ മരണം 8 ആയി

ഉത്തരാഖണ്ഡിലെ ചമോലിയിലുണ്ടായ തുരങ്കം തകർന്നുണ്ടായ അപകടത്തിൽ ഒരാൾ കൂടി മരിച്ചു. ഇതോടെ ദുരന്തത്തിൽ മരണസംഖ്യ എട്ടായി. അപകടത്തിൽ കാണാതായ രണ്ടുപേർക്കായുള്ള തിരച്ചിൽ തുടരുകയാണ്. സ്ഥലത്തെ പ്രതികൂലമായ കാലാവസ്ഥ രക്ഷാപ്രവർത്തനത്തെ സാരമായി ബാധിക്കുമെന്ന് ജില്ലാ ഭരണകൂടം വ്യക്തമാക്കി. എന്നാൽ യുദ്ധകാലാടിസ്ഥാനത്തിൽ രക്ഷാപ്രവർത്തനം നടത്താനാണ് ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്കർ സിംഗ് ധാമി നിർദേശം നൽകിയിട്ടുള്ളത്. വ്യാഴാഴ്ചയാണ് ഉത്തരാഖണ്ഡ് ചാമോലിയിൽ തുരങ്കം തകർന്ന് അപകടം ഉണ്ടായത്. മായാപൂരിലെ (പിപാൽക്കോട്ടി) THDC പദ്ധതിയുടെ ഭാഗമായി നിർമ്മാണത്തിലിരുന്ന തുരങ്കത്തിലേക്ക് അവശിഷ്ടങ്ങളും വെള്ളവും ഇരച്ചുകയറിയതിനെത്തുടർന്ന് തൊഴിലാളികളടക്കം…

Read More

ഒന്‍പത് വര്‍ഷത്തിന് ശേഷം; തിരുവനന്തപുരം മൃഗശാലയിലേക്ക് സീബ്രകള്‍ എത്തുന്നു

         തിരുവനന്തപുരം : മൃഗശാലയിലെത്തുന്ന സന്ദര്‍ശകര്‍ക്ക് കാഴ്ച്ചയുടെ വിരുന്നൊരുക്കാന്‍ സീബ്രകള്‍ എത്തുന്നു. ഗുജറാത്തിലെ ഗ്രീന്‍സ് വൈല്‍ഡ് ലൈഫ് റെസ്‌ക്യൂ ആന്‍ഡ് റീഹാബിലിറ്റേഷന്‍ സെന്ററില്‍ (വന്‍താര) നിന്ന് ഒരു ജോഡി സീബ്രകളെ തിരുവനന്തപുരം മൃഗശാലയിലെത്തിക്കുന്നതിനുള്ള നടപടികള്‍ പൂര്‍ത്തിയായതായി മ്യൂസിയം മൃഗശാല വകുപ്പ് മന്ത്രി ഒ ജെ ജനീഷ് അറിയിച്ചു. ഒന്‍പത് വര്‍ഷത്തിന് ശേഷമാണ് തിരുവനന്തപുരം മൃഗശാലയിലേക്ക് സീബ്ര എത്തുന്നത്. 2002 ഏപ്രിലില്‍ ചെന്നൈ വണ്ടല്ലൂര്‍ മൃഗശാലയില്‍ നിന്ന് എത്തിച്ച സീത എന്ന സീബ്ര 2017-ല്‍ പ്രായാധിക്യം മൂലം ചത്തതോടെയാണ്…

Read More

കര്‍ണാടകയില്‍ വേട്ടക്കാരെന്ന് ആരോപിച്ച് വനംവകുപ്പിന്റെ വെടിവയ്പ്പ്;മൂന്നുപേര്‍ കൊല്ലപ്പെട്ടു പ്രതിഷേധവുമായി നാട്ടുകാര്‍, ഫോറസ്റ്റ് ഓഫീസ് അടിച്ചുതകര്‍ത്തു

    ബെംഗളൂരു: കര്‍ണാടകയിലെ ചാമരാജ്നഗര്‍ ജില്ലയിലെ കാവേരി വന്യജീവി സങ്കേതത്തിനുള്ളില്‍ വനംവകുപ്പ് ഉദ്യോഗസ്ഥരുടെ വെടിവയ്പ്പില്‍ മൂന്നുപേര്‍ കൊല്ലപ്പെട്ടു. കൊല്ലപ്പെട്ട മൂന്നുപേരും മൃഗങ്ങളെ വേട്ടയാടാനായി എത്തിയവരാണെന്നാണ് വനംവകുപ്പ് അധികൃതരുടെ വിശദീകരണം. എന്നാല്‍ വനംവകുപ്പിന്റെ വിശദീകരണം നാട്ടുകാര്‍ നിഷേധിച്ചു. ഇവര്‍ വേട്ടക്കാരല്ലെന്ന് പറഞ്ഞ് നാട്ടുകാര്‍ പ്രദേശത്ത് പ്രതിഷേധമുയര്‍ത്തി. ഉദ്യോഗസ്ഥരുടെ നടപടിയില്‍ പ്രകോപിതരായ നാട്ടുകാര്‍ വനംവകുപ്പ് ഓഫീസിലേക്ക് പ്രതിഷേധവുമായി എത്തുകയും ഓഫീസ് കെട്ടിടത്തിനും ഉപകരണങ്ങള്‍ക്കും കേടുപാടുകള്‍ വരുത്തുകയും ചെയ്തു. വനമേഖലയില്‍ വച്ച് വനംവകുപ്പ് ജീവനക്കാര്‍ മൂന്ന് പേര്‍ക്കെതിരെ വെടിയുതിര്‍ക്കുകയായിരുന്നുവെന്നാണ് റിപോര്‍ട്ട്. സംഭവത്തില്‍…

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial