Headlines

കൊയിലാണ്ടിയിൽ ജ്വല്ലറി ഉടമയുടെ വീട്ടിൽ നിന്ന് 30 പവൻ സ്വർണം കവർന്നു

കൊയിലാണ്ടിയിൽ ജ്വല്ലറി ഉടമയുടെ വീട്ടിൽ വൻ കവർച്ച. ‘ഗീതാഞ്ജലി’ എന്ന വീട്ടിൽനിന്ന് 30 പവനോളം സ്വർണം മോഷണം പോയതായി വീട്ടുകാർ പറഞ്ഞു. വീടിന്റെ വാതിൽ കുത്തിത്തുറന്ന് അകത്ത് പ്രവേശിച്ച മോഷ്ടാക്കൾ അലമാര പൊളിച്ചാണ് സ്വർണം കവർന്നത്. വീട്ടിൽ അറ്റകുറ്റപ്പണികൾ നടക്കുന്നതിനാൽ കുടുംബം സമീപത്തെ മറ്റൊരു വീട്ടിലായിരുന്നു താമസിച്ചിരുന്നത്. ഇന്ന് വീട്ടിലേക്ക് തിരിച്ചെത്തിയപ്പോഴാണ് വാതിൽ കുത്തിത്തുറന്ന നിലയിലും അലമാര പൊളിച്ച നിലയിലും കണ്ടെത്തിയത്. തുടർന്ന് നടത്തിയ പരിശോധനയിലാണ് സ്വർണം നഷ്ടപ്പെട്ടതായി മനസ്സിലായത്. സംഭവം ഉടൻ പൊലീസിൽ അറിയിക്കുകയായിരുന്നു. സ്ഥലത്തെത്തിയ…

Read More

മുഖ്യമന്ത്രിയെ വിമർശിച്ച പോസ്റ്റുകൾ നീക്കം ചെയ്‌ത സംഭവം: തെറ്റ് പറ്റിയത് മെറ്റക്ക്; സൈബർ പൊലീസിന് വിശദീകരണം നൽകി

മുഖ്യമന്ത്രിയെയും മറ്റ് രാഷ്ട്രീയ നേതാക്കളെയും വിമർശിച്ചുകൊണ്ടുള്ള വാർത്താ പോസ്റ്റുകളും കാർഡുകളും ഫേസ്ബുക്കിൽ നിന്നും അപ്രത്യക്ഷമായ സംഭവത്തിൽ തങ്ങൾക്ക് വീഴ്ച പറ്റിയതാണെന്ന് വ്യക്തമാക്കി മെറ്റ. എഐ സിസ്റ്റത്തിൽ വരുത്തിയ അപ്ഡേഷന്റെ ഭാഗമായി ഉണ്ടായസാങ്കേതിക തകരാറാണ് പോസ്റ്റുകൾ അപ്രത്യക്ഷമാകാൻ കാരണമെന്ന് മെറ്റ സംസ്ഥാന സൈബർ പൊലീസിനെ ഔദ്യോഗികമായി അറിയിച്ചു. സർക്കാരിന്റെയോ മറ്റ് ഏതെങ്കിലും ഏജൻസികളുടെയോ സമ്മർദ്ദത്തിന്റെയോ ഇടപെടലിന്റെയോ ഭാഗമായിട്ടല്ല പോസ്റ്റുകൾ നീക്കം ചെയ്യപ്പെട്ടതെന്നും മെറ്റ നൽകിയ മറുപടിയിൽ വ്യക്തമാക്കുന്നു.വാർത്താ ചാനലുകളുടെയും മറ്റ് മാധ്യമങ്ങളുടെയും സോഷ്യൽ മീഡിയ പേജുകളിൽ നിന്നും സർക്കാരിനെയും…

Read More

ഇപ്പോൾ ഉള്ളത് സെൽഫിക്കാലം, മുഖ്യമന്ത്രിയുമായുള്ള ഫോട്ടോ മാത്രമാണ് എടുത്തിട്ടുള്ളത്’; MDMA കേസിലെ പ്രതിക്കൊപ്പമുള്ള ഫോട്ടോയെ ന്യായീകരിച്ച് വിദ്യാഭ്യാസ മന്ത്രി

പാലക്കാട്: എംഡിഎംഎ കേസുകളിലെ പ്രതികയുമായുള്ള മുഖ്യമന്ത്രിയുടെ ചിത്രത്തിൽ പ്രതികരണവുമായി വിദ്യാഭ്യാസ മന്ത്രി എൻ. ഷംസുദീൻ. ഇപ്പോൾ ഉള്ളത് സെൽഫിക്കാലമാണ്. മുഖ്യമന്ത്രിയുമായി ഫോട്ടോ മാത്രമാണ് എടുത്തിട്ടുള്ളതെന്നും മന്ത്രി ന്യായീകരിച്ചു. പിഎംശ്രീ ഉപസമിതി അംഗങ്ങൾക്കിടയിൽ അഭിപ്രായ വ്യത്യാസമില്ല. വാട്‌സാപ്പിൽ പ്രചരിക്കുന്നതിനൊന്നും അഭിപ്രായം മന്ത്രി പറയേണ്ടതില്ല. വന്ദേമാതരത്തിൽ കൂടുതൽ പ്രതികരിക്കാനില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അതേസമയം 80-ാം സ്വാതന്ത്ര്യദിനത്തിൽ സംസ്ഥാനത്തും വിപുലമായ ചടങ്ങുകൾ നടന്നു. തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ മുഖ്യമന്ത്രി വി ഡി സതീശൻ ദേശീയ പതാക ഉയർത്തി. ദേശീയ ഗാനത്തിന്റെ അകമ്പടിയോടെയാണ്…

Read More

ഓണാഘോഷ ദിനത്തില്‍ നടത്താന്‍ നിശ്ചയിച്ചിരുന്ന എട്ടാം ക്ലാസ്  പരീക്ഷ വിദ്യാഭ്യാസ വകുപ്പ് മാറ്റിവെച്ചു

തിരുവനന്തപുരം: ഓണാഘോഷ ദിനത്തില്‍ നടത്താന്‍ നിശ്ചയിച്ചിരുന്ന എട്ടാം ക്ലാസ് മലയാളം രണ്ടാം പേപ്പര്‍ പരീക്ഷ വിദ്യാഭ്യാസ വകുപ്പ് മാറ്റിവെച്ചു. പുതുക്കിയ തീയതി പ്രകാരം ഈ പരീക്ഷ, ഓണാവധി കഴിഞ്ഞ് സെപ്റ്റംബര്‍ ഒന്നിന് നടക്കും. ആദ്യം ഓഗസ്റ്റ് 20ന് നടത്താനിരുന്ന പരീക്ഷ, മറ്റ് ക്ലാസുകളിലെ പരീക്ഷാ സമയവുമായി ക്ലാഷ് വരുന്നത് ഒഴിവാക്കാനായി ഓഗസ്റ്റ് 21ലേക്ക് മാറ്റിയിരുന്നു. എന്നാല്‍ ഭൂരിഭാഗം സ്‌കൂളുകളിലും അന്ന് ഓണാഘോഷം നടക്കാനിരുന്നതിനാല്‍ കുട്ടികള്‍ക്കും അധ്യാപകര്‍ക്കും ഇത് വലിയ ബുദ്ധിമുട്ടുണ്ടാക്കുമെന്ന വ്യാപക വിമര്‍ശനത്തെ തുടര്‍ന്നാണ് വകുപ്പിന്റെ ഈ…

Read More

കെബി ഗണേഷ് കുമാറിനു നേരെ രൂക്ഷ വിമര്‍ശനവുമായി കൊട്ടാരക്കര എന്‍എസ്എസ് താലൂക്ക് യൂണിയന്‍

കൊട്ടാരക്കര: കെബി ഗണേഷ് കുമാറിനു നേരെ രൂക്ഷ വിമര്‍ശനവുമായി കൊട്ടാരക്കര എന്‍എസ്എസ് താലൂക്ക് യൂണിയന്‍ രംഗത്ത്. എന്‍എസ്എസ് പ്രസ്ഥാനത്തെയും ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായരെയും പരസ്യമായി വിമര്‍ശിച്ചതിലുള്ള പ്രതിഷേധം അറിയിച്ചുകൊണ്ട് യൂണിയന്‍ അംഗം ജി തങ്കപ്പന്‍ പിള്ളയാണ് പ്രമേയം അവതരിപ്പിച്ചത്. ആര്‍ ബാലകൃഷ്ണപിള്ളയുടെ കുടുംബത്തിന് എന്‍എസ്എസിന്റെ പിന്തുണയും തണലുമാണ് എല്ലാറ്റിനും സഹായിച്ചതെന്നും, അഴിമതിക്കേസില്‍ ജയിലില്‍ കിടന്നപ്പോള്‍ അദ്ദേഹത്തിന് ആശ്വാസമായത് സുകുമാരന്‍ നായരുടെ ഇടപെടലായിരുന്നുവെന്നും പ്രമേയത്തില്‍ വ്യക്തമാക്കുന്നു. ബാലകൃഷ്ണപിള്ളയ്ക്ക് താല്‍പര്യമില്ലാതിരുന്നിട്ടും ഗണേഷ് കുമാറിന് മന്ത്രിസ്ഥാനം വാങ്ങി നല്‍കുന്നതില്‍…

Read More

സംസ്ഥാനത്തെ ഗർഭിണികളായ വനിതാ പോലീസുകാരുടെ യൂണിഫോമിൽ ഇളവുകൾ അനുവദിച്ചു

സംസ്ഥാനത്തെ ഗർഭിണികളായ വനിതാ പോലീസുകാരുടെ യൂണിഫോമിൽ ഇളവുകൾ അനുവദിച്ചുകൊണ്ട് പോലീസ് ആസ്ഥാനം ഉത്തരവിറക്കി. ഗർഭകാലയളവിൽ ഇവർക്ക് നിലവിലെ പാന്റസിനും ഷർട്ടിനും പകരം കാക്കി സൽവാർ കമ്മീസും ഷാളും സാൻഡലുകളും ധരിക്കാനാണ് അനുമതി നൽകിയിരിക്കുന്നത്. പോലീസ് ആസ്ഥാന ഐ.ജി ഹർഷിത അത്തല്ലൂരിയാണ് ഇതുസംബന്ധിച്ച ഉത്തരവ് പുറപ്പെടുവിച്ചത്. സംസ്ഥാനത്തെ മുഴുവൻ പോലീസ് ഉദ്യോഗസ്ഥർക്കും പൊതുവായ ഒരു യൂണിഫോം കോഡാണ് നിലവിലുള്ളത്. എന്നാൽ ഗർഭകാലത്ത് പോലീസുകാരുടെ ഔദ്യോഗിക വസ്ത്രമായ പാന്റസും ഷർട്ടും ധരിച്ച് ജോലി ചെയ്യുന്നത് കടുത്ത ശാരീരിക ബുദ്ധിമുട്ടുകൾ ഉണ്ടാക്കുന്നതായി…

Read More

ഭാര്യയെയും മകളെയും വെട്ടിപരിക്കേൽപ്പിച്ച കേസിൽ പ്രതി അറസ്റ്റിൽ

കുറ്റിപ്പുറം: ഭാര്യയെയും മകളെയും ആക്രമിച്ച് പരിക്കേൽപ്പിച്ച കേസിൽ പ്രതി അറസ്റ്റിൽ. നടുവട്ടം സ്വദേശി ബഷീർ (55) ആണ് അറസ്റ്റിലായത്. ആഗസ്റ്റ് 13ന് രാത്രി 11 മണിയോടെയാണ് സംഭവം. ഭാര്യയുടെ വീട്ടിൽ പ്രവേശിക്കരുതെന്ന കോടതി ഉത്തരവ് നിലവിലിരിക്കെ, രാങ്ങാട്ടുരിൽ ഭാര്യയും മകളും താമസിക്കുന്ന വീട്ടിലെ അടുക്കള മുറ്റത്തേക്ക് പ്രതി അതിക്രമിച്ച് കയറിയെന്നാണ് പരാതി. കൊല്ലണമെന്ന ഉദ്ദേശത്തോടെ വീട്ടിലെ ഫ്യൂസ് ഊരിയ ശേഷം ഇരുട്ടിൽ മറഞ്ഞിരുന്ന പ്രതി, ഭാര്യയുടെ ദേഹത്ത് മുളകുപൊടി കലക്കിയ വെള്ളം ഒഴിക്കുകയും തുടർന്ന് കൈയിൽ കരുതിയിരുന്ന…

Read More

കരുനാഗപ്പള്ളി ബെവ്കോ ഔട്ട്‌ലെറ്റില്‍ മദ്യത്തിന് അമിതവില ഈടാക്കിയ സംഭവം; രണ്ട് ജീവനക്കാര്‍ക്ക് സസ്‌പെന്‍ഷന്‍

കൊല്ലം: കരുനാഗപ്പള്ളി ബെവ്‌കോ ഔട്ട്‌ലെറ്റില്‍ മദ്യം വാങ്ങാനെത്തിയവരില്‍ നിന്ന് അധിക തുക ഈടാക്കിയ സംഭവത്തില്‍ നടപടി. ഔട്ട്‌ലെറ്റിലെ ജീവനക്കാരനായ അമല്‍ദേവ്, ഷോപ്പ് ഇന്‍ ചാര്‍ജ് സുധിന്‍ രാജ് എന്നിവരെ ബെവ്‌കോ എം.ഡിയുടെ അന്വേഷണ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ സസ്‌പെന്‍ഡ് ചെയ്തു. അധിക പണം വാങ്ങിയ കരുനാഗപ്പള്ളി ഔട്ട്‌ലെറ്റിലെ ജീവനക്കാരനാണ് അമല്‍ദേവ്. അമല്‍ദേവ് 50 രൂപ അധികം വാങ്ങിയെന്ന് അന്വേഷണത്തില്‍ കണ്ടെത്തി. ഷോപ്പ് ഇന്‍ ചാര്‍ജ് സുധിന്‍രാജിനേയും സസ്‌പെന്‍ഡ് ചെയ്തിട്ടുണ്ട്. പരാതി ഉയര്‍ന്നിട്ടും സുധിന്‍രാജ് അന്വേഷിക്കാന്‍ തയാറായില്ലെന്നതാണ് നടപടിക്ക് കാരണമായത്….

Read More

സ്വാതന്ത്ര്യദിനത്തിൽ സംസ്ഥാനത്ത് വിപുലമായ ആഘോഷ പരിപാടികൾ

തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ മുഖ്യമന്ത്രി വി ഡി സതീശൻ ദേശീയപതാക ഉയർത്തും സംസ്ഥാനത്തെ  ഈ വർഷത്തെ സ്വാതന്ത്ര്യദിനാഘോഷ പരിപാടികൾ ആഗസ്റ്റ് 15ന് രാവിലെ 9 മണിക്ക് തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ മുഖ്യമന്ത്രി വി ഡി സതീശൻ ദേശീയപതാക ഉയർത്തുന്നതോടെ ആരംഭിക്കും. തുടർന്ന് ഭാരതീയ വ്യോമസേനയുടെ ഹെലികോപ്റ്ററിൽ നിന്നുള്ള പുഷ്പവൃഷ്ടിയുണ്ടാകും.  വിവിധ സേനാവിഭാഗങ്ങൾ, അശ്വാരൂഢസേന, എൻ.സി.സി., സ്‌കൗട്ട്‌സ് ആൻഡ് ഗൈഡ്സ്, സ്റ്റുഡന്റ്‌റ്‌സ് പോലീസ് കേഡറ്റുകൾ തുടങ്ങിയ വിഭാഗങ്ങളുടെ പരേഡിന്റെ അഭിവാദ്യം മുഖ്യമന്ത്രി സ്വീകരിക്കുകയും സ്വാതന്ത്ര്യദിന സന്ദേശം നൽകുകയും ചെയ്യും….

Read More

രാഷ്ട്ര നിർമാണത്തിൽ എല്ലാവരും ഒന്നിക്കണം, ലക്ഷ്യം വികസിത ഭാരതം; രാജ്യത്തെ അഭിസംബോധന ചെയ്ത് രാഷ്ട്രപതി

                                                                                                      ന്യൂഡൽഹി: 80-ാം സ്വാതന്ത്ര്യദിനത്തിന്റെ തലേന്ന് രാജ്യത്തെ അഭിസംബോധന ചെയ്ത് രാഷ്ട്രപതി ദ്രൗപതി മുര്‍മു. രാഷ്ട്ര നിര്‍മ്മാണത്തില്‍ എല്ലാവരും ഒന്നിക്കണം, വികസനമാണ് ലക്ഷ്യമെന്ന് 80-ാം സ്വാതന്ത്ര്യദിനത്തിൽ രാജ്യത്തെ അഭിസംബോധന ചെയ്തു കൊണ്ട് ദ്രൗപതി മുര്‍മു വ്യക്തമാക്കി. രാഷ്ട്രപതിയുടെ പ്രസംഗത്തിന് മുമ്പ് ദേശീയ ഗാനമായ വന്ദേമാതരം ആലപിച്ചു.‘ജനം സ്വപ്നങ്ങള്‍ നേടാന്‍ ശ്രമിക്കുന്നു, സ്വപ്ന സാക്ഷത്കാരത്തിനായി ജനങ്ങള്‍ ഒറ്റക്കെട്ടായി നില്‍ക്കുന്നു എന്നും രാഷ്ട്രപതി രാജ്യത്തെ അഭിസംബോധന ചെയ്ത് കൊണ്ട് പറഞ്ഞു. വികസിത ഭാരതം എന്ന ലക്ഷ്യത്തിലേക്ക് ഇന്ത്യ മുന്നോട്ട്…

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial