സ്വാതന്ത്ര്യദിനം: സ്കൂളുകളിൽ വന്ദേമാതരം പാടണമെന്ന നിർദേശമില്ല
തിരുവനന്തപുരം: സംസ്ഥാനത്തെ സ്കൂളുകളിൽ സ്വാതന്ത്ര്യദിനത്തിൽ വന്ദേമാതരം പാടണമെന്ന നിർദേശമില്ല. ഇന്ത്യയുടെ 79-ാം സ്വാതന്ത്ര്യദിനം വിപുലമായി ആഘോഷിക്കുന്നതിന്റെ ഭാഗമായി സംസ്ഥാനത്തെ സ്കൂളുകൾക്കും മറ്റ് വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും പൊതുവിദ്യാഭ്യാസ ഡയറക്ടർ പുറപ്പെടുവിച്ച സർക്കുലറിൽ വന്ദേമാതരം പാടുന്നത് സംബന്ധിച്ച് പരാമർശങ്ങളില്ല. ദേശീയഗാനം ആലപിക്കണമെന്ന് മാത്രമാണ് നിർദേശം. പ്രോട്ടോക്കോൾ ഓഫീസറുടെ സർക്കുലറിന്റെ അടിസ്ഥാനത്തിലാണ് നിർദേശം നൽകിയിരിക്കുന്നത്. ഓഗസ്റ്റ് 15-ന് രാവിലെ 9 മണിക്കോ അതിനുശേഷമോ സ്ഥാപന മേധാവികൾ പതാക ഉയർത്തണമെന്നും അതിനുശേഷം ദേശീയഗാനം ആലപിക്കണമെന്നും സർക്കുലറിൽ പറയുന്നു. പതാക ഉയർത്തുമ്പോൾ ഭാരതത്തിന്റെ…

