വയനാട്ടിൽ പീഡനത്തിന് ഇരയായ 16 കാരി ആത്മഹത്യ ചെയ്തു; സംഭവത്തിൽ ബന്ധുവും അയൽവാസിയും അറസ്റ്റിൽ

കൽപറ്റ: വയനാട്ടിൽ 16 കാരി ആത്മഹത്യ ചെയ്തു. പീഡനത്തിന് ഇരയായ പ്ലസ് വൺ വിദ്യാർത്ഥിനിയാണ് ആത്മഹത്യ ചെയ്തത്. തിങ്കളാഴ്ചയാണ് വിദ്യാർത്ഥിനിയെ മരിച്ച നിലയിൽ കണ്ടെത്തിയത്. വിദ്യാർത്ഥിനിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ 2 പേരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് പെൺകുട്ടി ജീവനൊടുക്കിയത്. സംഭവത്തിൽ പെൺകുട്ടിയുടെ ബന്ധുവും അയൽവാസിയുമാണ് അറസ്റ്റിൽ ആയത്. പീഡനത്തിന് ഇരയായ വിവരം സ്കൂൾ അധികൃതരാണ് പോലീസിനെ അറിയിച്ചത്. സംഭവത്തിൽ പൊലീസ് തുടർ നടപടികൾ സ്വീകരിച്ച് വരികയാണ്. കൂടുതൽ വിവരങ്ങൾ പൊലീസ് പുറത്ത് വിട്ടിട്ടില്ല. കേസിൽ അന്വേഷണം നടക്കുകയാണ്.

Leave a Reply

You cannot copy content of this page

Social media & sharing icons powered by UltimatelySocial
%d bloggers like this: