Headlines

ഉത്തർപ്രദേശിൽ സ്കൂൾ കെട്ടിടത്തിന്റെ ബാൽക്കണി തകർന്ന് വീണ് 8 വയസുകാരന് ദാരുണാന്ത്യം

സംഭൽ: ഉത്തർപ്രദേശിലെ സംഭലിൽ സ്കൂൾ കെട്ടിടം തകർന്ന് വീണ് എട്ടുവയസ്സുകാരന് ദാരുണാന്ത്യം. സ്വാതന്ത്ര്യ ദിനാഘോഷത്തിൽ പങ്കെടുക്കാനെത്തിയ വിദ്യാർഥികൾക്ക് മുകളിലേക്ക് കെട്ടിടം തകർന്ന് വീഴുകയായിരുന്നു. അപകടത്തിൽ എട്ട് വയസുകാരൻ മരിച്ചു. രണ്ട് വിദ്യാർഥികൾക്ക് പരുക്കേൽക്കുകയും ചെയ്തു. കെട്ടിടഭാഗം പെട്ടെന്ന് തകർന്നു വീണപ്പോൾ മൂന്ന് കുട്ടികൾ അവശിഷ്ടങ്ങൾക്കടിയിൽ കുടുങ്ങിപ്പോയി.

സ്വാതന്ത്ര്യദിനാഘോഷ പരിപാടിക്കിടെ ഹസ്‌നൈൻ പബ്ലിക് സ്കൂളിന്റെ പ്രധാന കവാടത്തിലെ കോൺക്രീറ്റ് മേൽക്കൂരയാണ് തകർന്നുവീണത്. മദാല ഗ്രാമത്തിലാണ് സംഭവം നടന്നത്. രക്ഷാപ്രവർത്തനങ്ങളും സ്ഥിതിഗതികൾ വിലയിരുത്താനുള്ള നടപടികളും ആരംഭിച്ചതിനൊപ്പം, കെട്ടിടം തകരാനിടയായ സാഹചര്യങ്ങളെക്കുറിച്ച് ഉദ്യോഗസ്ഥർ പരിശോധനയും തുടങ്ങി

Leave a Reply

You cannot copy content of this page

Social media & sharing icons powered by UltimatelySocial
%d bloggers like this: