Headlines

കായംകുളത്ത് മാവേലി വേഷം കെട്ടിയ ആളുടെ മുഖത്ത് തിളച്ച എണ്ണയൊഴിച്ചതായി പരാതി

ആലപ്പുഴ:കായംകുളത്ത് മാവേലി വേഷം കെട്ടിയ ആളുടെ മുഖത്ത് തിളച്ച എണ്ണയൊഴിച്ചതായി പരാതി.മാവേലി വേഷം കെട്ടിയ കരുനാഗപ്പള്ളി സ്വദേശിയായ ചന്ദ്രബാബുവിനോടാണ് ഈ ക്രൂരത.തട്ടുകടക്കാരനാണ് മാവേലിയെ ആക്രമിച്ചത്. അവിട്ടം ദിനത്തിലാണ് സംഭവം നടന്നത്. മാവേലി വേഷം കെട്ടി ഓരോ സ്ഥാപനങ്ങളില്‍ കയറുന്നതിനിടെ ചന്ദ്രബാബു പുള്ളിക്കണക്കിന് സമീപത്ത് ഒരു തട്ടുകടയിലും എത്തിയിരുന്നു. ഇവിടെ നിന്ന് ചായ കുടിച്ച ശേഷം ഹാപ്പി ഓണം പറയുന്നതിനിടെ കടക്കാരനുമായി വാക്ക് തർക്കമുണ്ടായതോടെയാണ് ആക്രമണം നടന്നത്. രണ്ടുദിവസം മുമ്പായിരുന്നു സംഭവം വാക്കു തർക്കത്തിനിടെ കടക്കാരൻ പലഹാരം വറത്തു…

Read More

തൃശൂര്‍ നഗരത്തെ കീഴടക്കാന്‍ ഇന്ന് പുലികള്‍ ഇറങ്ങും; തൃശൂര്‍ താലൂക്കില്‍ ഉച്ചയ്ക്കുശേഷം അവധി

        തൃശൂര്‍: നഗരത്തെ കീഴടക്കാന്‍ ഇന്ന് പുലികള്‍ ഇറങ്ങും. കുടവയര്‍ ഇളക്കിയും അരമണി കിലുക്കിയും ചുവടുവെക്കാന്‍ 9 ദേശങ്ങളില്‍ നിന്നായി 400 ഓളം പുലികളാണ് സ്വരാജ് റൗണ്ടില്‍ എത്തുക. ഉച്ചയോടെ ദേശങ്ങളില്‍ നിന്ന് മേളങ്ങളുടെയും നിശ്ചലദൃശ്യങ്ങളുടെയും അകമ്പടിയോടെ പുലിക്കൂട്ടങ്ങള്‍ സ്വരാജ് റൗണ്ടിലേക്ക് നീങ്ങിത്തുടങ്ങും. പുലികളി പ്രമാണിച്ച് തൃശൂര്‍ താലൂക്കില്‍ ഇന്ന് ഉച്ചയ്ക്കുശേഷം അവധി പ്രഖ്യാപിച്ചിട്ടുണ്ട്. ഉച്ചയ്ക്ക് ശേഷം തൃശൂര്‍ താലൂക്ക് പരിധിയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും സര്‍ക്കാര്‍ ഓഫീസുകള്‍ക്കും, സഹകരണ സംഘങ്ങള്‍ ഉള്‍പ്പെടെ നെഗോഷ്യബിള്‍ ഇന്‍സ്ട്രമെന്റ് ആക്ട് 1881…

Read More

കുളത്തൂപ്പുഴയിൽ ജീപ്പ് താഴ്ചയിലേക്ക് മറിഞ്ഞ്  യുവാവിന് ദാരുണാന്ത്യം

കൊല്ലം: കുളത്തൂപ്പുഴയിൽ ജീപ്പ് താഴ്ചയിലേക്ക് മറിഞ്ഞ് യുവാവിന് ദാരുണാന്ത്യം. വില്ലുവല സ്വദേശി സജി ആണ് മരിച്ചത്.സുഹൃത്തിനൊപ്പം നടുവണ്ണൂർ കടവിലെത്തിയതായിരുന്നു സജി. സുഹൃത്താണ് ജീപ്പ് ഓടിച്ചിരുന്നത് ജീപ്പ് വഴിയരികിൽ നിർത്തിയ ശേഷം സുഹൃത്ത് ജീപ്പിൽ നിന്ന് പുറത്തിറങ്ങുകയായിരുന്നു. ഇതേസമയം ഇടതുഭാഗത്ത് ഇരിക്കുകയായിരുന്ന സജി, അവിടെ നിന്ന് ഇറങ്ങി ഡ്രൈവിങ് ഭാഗത്തേക്ക് വന്ന് ജീപ്പിന്റെ താക്കോൽ എടുക്കാൻ ശ്രമിക്കുകയായിരുന്നു. ഈ സമയത്ത് ജീപ്പ് ഉരുണ്ട് താഴേക്ക് പോകുകയായിരുന്നു. ജീപ്പ് പിടിച്ചു നിർത്താൻ വേണ്ടി ശ്രമിച്ചെങ്കിലും സാധിച്ചില്ല. തൊട്ടടുത്ത് തന്നെ കുഴിയുണ്ടായിരുന്നു….

Read More

തകരാറിലായ ഐഫോൺ മാറ്റിനൽകിയില്ല; തിരൂർ സ്വദേശിക്ക് 1.09 ലക്ഷം രൂപ നഷ്ടപരിഹാരം നൽകാൻ ഉത്തരവിട്ട് ഉപഭോക്തൃ കോടതി

                                          തിരൂർ:ഐഫോൺ വാങ്ങി ദിവസങ്ങൾക്കുള്ളിൽ തന്നെ തകരാറിലാകുകയും, പലതവണ സർവീസ് ചെയ്തിട്ടും പ്രശ്നത്തിന് പരിഹാരം കാണാതിരിക്കുകയും ചെയ്ത സംഭവത്തിൽ ഉപഭോക്താവിന് നഷ്ടപരിഹാരം നൽകാൻ സുപ്രധാന ഉത്തരവ്. ഫോൺ മാറ്റി നൽകണമെന്ന ഉടമയുടെ ആവശ്യം കമ്പനി നിരാകരിച്ചതോടെയാണ് തിരൂർ സ്വദേശിയായ ഫൈസൽ നിയമപോരാട്ടത്തിന് ഇറങ്ങിയത്. ഒടുവിൽ 1,09,250 രൂപ ഉപഭോക്താവിന് നൽകാൻ മലപ്പുറം ജില്ലാ ഉപഭോക്തൃ തർക്ക പരിഹാര കമ്മീഷൻ ഉത്തരവിടുകയായിരുന്നു. മകന്റെ പഠനാവശ്യങ്ങൾക്കായി 2023 സെപ്റ്റംബർ 13നാണ് തിരൂർ പുറത്തൂർ ചേന്നര…

Read More

സൂക്ഷിച്ചുവെച്ച മദ്യമെടുത്ത് കുടിച്ചതിൻ്റെ ദേഷ്യത്തിൽ അമ്മാവൻ്റെ മകനെ ചവുട്ടിക്കൊന്നു

ആതവനാട്: കുടിക്കാൻ വാങ്ങി സൂക്ഷിച്ച മദ്യമെടുത്ത് കുടിച്ചതിന്റെ ദേഷ്യം സഹിക്കാനാകാതെ അമ്മാവന്റെ മകനെ ചവിട്ടിക്കൊന്ന പ്രതി അറസ്റ്റിൽ. ആതവനാട് സ്വദേശി മണ്ണിൽ ചക്കച്ചാട്ടിൽ പത്മാനന്ദ(52)നാണ് കൊല്ലപ്പെട്ടത്. കേസിൽ തലക്കാട് തെക്കൻ കുറ്റൂർ സ്വദേശി ഗിരീഷി (48) നെയാണ് തിരൂർ പോലീസ് ഇൻസ്പെക്ടർ ജലീൽ കറുത്തേടത്ത് അറസ്റ്റു ചെയ്തത്. പ്രതിയുടെ അമ്മാവന്റെ മകനായ പത്മനാഭൻ, പ്രതി വാങ്ങി വെച്ച മദ്യം എടുത്ത് കുടിച്ച് തീർത്തതിലെ വിരോധം വെച്ച് സോഫയിലേക്ക് തള്ളിയിട്ട് പരിക്കേൽപ്പിച്ചും ചവിട്ടി വാരിയെല്ല് പൊട്ടിച്ചും കൊലപ്പെടുത്തിയത്. ഈ…

Read More

ഫിറ്റ്നസ് സർട്ടിഫിക്കറ്റ് കിട്ടാത്തതില്‍ മനംനൊന്ത് ഓട്ടോ ഡ്രൈവർ ജീവൻ ഒടുക്കിയ സംഭവം; ഗതാഗത വകുപ്പ് സെക്രട്ടറി ടി.വി അനുപമ അന്വേഷിക്കും

മലപ്പുറം: മലപ്പുറം: വാഹനത്തിന് ഫിറ്റ്നസ് സർട്ടിഫിക്കറ്റ് ലഭിക്കാത്തതിൽ മനംനൊന്ത് ഓട്ടോ ഡ്രൈവർ ജീവനൊടുക്കിയ സംഭവത്തില്‍ സമഗ്രമായ അന്വേഷണം നടത്താൻ ഗതാഗത വകുപ്പ് സെക്രട്ടറി ടി.വി അനുപമയെ സർക്കാർ ചുമതലപ്പെടുത്തിയിട്ടുണ്ടെന്നും അഴിമതി നടന്നിട്ടുണ്ടെന്ന് തെളിഞ്ഞാൽ കർശന നടപടി സ്വീകരിക്കുമെന്നും മന്ത്രി പ്രസ്താവിച്ചു. സംഭവത്തിൽ രണ്ട് ദിവസത്തിനകം പ്രാഥമിക റിപ്പോർട്ട് നൽകാൻ നിർദേശം നൽകിയിട്ടുണ്ട്. ‘മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥരുടെ ഭാഗത്ത് നിന്ന് വാഹന പരിശോധനാ വേളയിലോ തുടർനടപടികളിലോ എന്തെങ്കിലും വീഴ്ചയോ മാനസിക പീഡനമോ ഉണ്ടായിട്ടുണ്ടോയെന്ന് പരിശോധിക്കും. സമൂഹമാധ്യമങ്ങളിൽ ഷൗക്കത്ത്…

Read More

തിരൂരിൽ ട്രെയിനിൽ യുവതിയെ പീഡിപ്പിക്കാൻ ശ്രമം; പിടികൂടുന്നതിനിടെ ആർപിഎഫ് ഉദ്യോഗസ്ഥനെ തലയ്ക്കടിച്ചു; പ്രതി പിടിയിൽ

    തിരൂർ: ട്രെയിൻ യാത്രയ്ക്കിടയിൽ യുവതിയെ കയറി പിടിച്ച് ശുചി മുറിയിലേക്ക് വലിച്ചിട്ട് പീഡിപ്പിക്കാൻ ശ്രമം. സംഭവത്തിൽ അസം സ്വദേശി റോയൽ രാജു (30) വിനെ ആർപിഎഫ് പിടികൂടി. കോയമ്പത്തൂർ-മംഗലാപുരം ട്രെയിൻ ബുധനാഴ്ച ഉച്ചയ്ക്ക് ഷൊർണൂർ വിട്ടപ്പോഴായിരുന്നു സംഭവം. ശുചിമുറിയിലേക്ക് വലിച്ചിഴക്കുന്നതിനിടയിൽ യുവതി കുതറിമാറി രക്ഷപ്പെട്ടു. സഹയാത്രികർ റെയിൽവേ അലർട്ടിൽ വിളിച്ചറിയിച്ചു. തിരൂരിൽവെച്ച് ആർപിഎഫ് ഉദ്യോഗസ്ഥൻ പ്രതിയെ പിടികൂടി. ഇതിനിടെ പ്രതി ആർപിഎഫ് ഉദ്യോഗസ്ഥനായ എ.എസ്.ഐ. ശശിയെ തലയ്ക്കടിച്ച് വീഴ്ത്തി. മറ്റു സുരക്ഷാ ഉദ്യോഗസ്ഥരൊന്നും ഡ്യൂട്ടിയിലുണ്ടായിരുന്നില്ല. തിരൂർ…

Read More

ഉമ്മവയ്ക്കുന്നത് കുറ്റമല്ല പക്ഷേ കാറിനെ ഉമ്മവയ്ക്കുന്നത് കുറ്റമാണെന്നാണ് ഗ്വാളിയോർ പൊലീസ്;3400 ഉമ്മയ്ക്ക് പിഴ 5500രൂപ, കാറുടമ പിടിച്ചത് വൻ പുലിവാൽ

സ്വന്തം കാറിൽ 3400 ചുടുചുംബനങ്ങളുടെ ലിപ്സ്റ്റിക്ക് അടയാളങ്ങളുമായി മോഡിഫിക്കേഷൻ നടത്തിയ ഉടമയ്ക്ക് ലഭിച്ചത് 5500 രൂപ പിഴ. വിദേശത്ത് വൈറലായ ഈ ട്രെൻഡ് സമൂഹമാദ്ധ്യമങ്ങളിലൂടെ കണ്ട് അനുകരിക്കുകയായിരുന്നു കാർ ഉടമയായ ആദിത്യ. നിറയെ ചുവന്ന ലിപ്സ്റ്റിക്ക് അടയാളങ്ങളുമായി റോഡിലൂടെ പായുന്ന കാറിന്റെ വീഡിയോ വൈറലാവുകയും ചെയ്തു. ഈ വീഡിയോയാണ് പ്രശ്നമായതും. വീഡിയോ കണ്ട പൊലീസ് ഉടമയെ പൊക്കി കാര്യങ്ങൾ പറഞ്ഞുമനസിലാക്കിയശേഷം പിഴ ചുമത്തുകയായിരുന്നു. ഇത്തരം മോഡിഫിക്കേഷനുകൾ നടത്തുന്നത് നിയമപ്രകാരം അനുവദനീയമല്ലെന്ന് പറഞ്ഞുമനസിലാക്കിച്ചശേഷമായിരുന്നു പിഴ ചുമത്തിയത്. തുടർന്ന് ഉടമയെക്കൊണ്ടുതന്നെ…

Read More

മൊബൈൽ ഉപയോഗിക്കുന്നവർക്ക് എട്ടിന്റെ പണി വരുന്നു; റീചാർജ് നിരക്കുകൾ കൂടിയേക്കും, 12 ശതമാനം വരെ

രാജ്യത്തെ മൊബൈൽ ഉപയോക്താക്കളെ നിരക്ക് വർധന വരുന്നു അടുത്ത നാല് മുതൽ ആറ് മാസത്തിനുള്ളിൽ രാജ്യത്തെ പ്രമുഖ ടെലികോം കമ്പനികൾ ഏകദേശം 12 ശതമാനം വരെ താരിഫ് വർധിപ്പിച്ചേക്കുമെന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. നിരക്ക് വർധന നടപ്പായാൽ ഭാരതി എയർടെൽ, റിലയൻസ് ജിയോ, വോഡഫോൺ ഐഡിയ തുടങ്ങിയ പ്രധാന സ്വകാര്യ ടെലികോം കമ്പനികളുടെ പ്ലാനുകൾക്ക് ഇത് ബാധകമായേക്കാം.എന്നാൽ 12 ശതമാനം വർധന ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ല ഇക്കാര്യത്തിൽ കമ്പനികളാണ് പ്രഖ്യാപനം നടത്തേണ്ടത്. നിരക്ക് വർധനയുടെ സമയവും തോതും ഓരോ ടെലികോം…

Read More

സെപ്റ്റംബർ 11ന് ബാങ്ക് പണിമുടക്ക്

ദില്ലി:രാജ്യത്തെ ബാങ്കിങ് സേവനങ്ങളെ ബാധിച്ചേക്കാവുന്ന രാജ്യവ്യാപക പണിമുടക്കിന് ബാങ്ക് ജീവനക്കാരുടെയും ഓഫീസർമാരുടെയും സംഘടനകളുടെ കൂട്ടായ്മയായ യുണൈറ്റഡ് ഫോറം ഓഫ് ബാങ്ക് യൂണിയൻസ് ആഹ്വാനം ചെയ്തു. സെപ്റ്റംബർ 11നാണ് രാജ്യവ്യാപക പണിമുടക്ക് പ്രഖ്യാപിച്ചിരിക്കുന്നത്. അഞ്ചുദിവസ ബാങ്കിങ് സംവിധാനം നടപ്പാക്കുന്നതിലെ കാലതാമസം, പ്രകടനാധിഷ്ഠിത പ്രോത്സാഹന പദ്ധതിയുമായി ബന്ധപ്പെട്ട തർക്കം, പെൻഷൻ പരിഷ്കരണം ഉൾപ്പെടെയുള്ള വിവിധ ആവശ്യങ്ങൾ പരിഹരിക്കാത്തത് എന്നിവയാണ് സമരത്തിന് പ്രധാന കാരണങ്ങളെന്ന് യൂണിയനുകൾ വ്യക്തമാക്കി.സെപ്റ്റംബർ 11 വെള്ളിയാഴ്ചയാണ് പണിമുടക്ക്. ഇതിന് പിന്നാലെ ശനി, ഞായർ ദിവസങ്ങളിൽ ബാങ്ക് അവധിയായതിനാൽ…

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial