Headlines

രാത്രി ലൈറ്റും ഫാനുമിട്ടാൽ പോക്കറ്റ് കീറും; ബില്ലിംഗ് രീതിയിൽ വൻ മാറ്റത്തിനൊരുങ്ങി കെഎസ്ഇബി

സംസ്ഥാനത്ത് അടുത്ത അഞ്ച് വർഷത്തെ വൈദ്യുതി നിരക്ക് പരിഷ്കരണത്തിനായുള്ള നിർണായക കരട് മാർഗ നിർദേശങ്ങൾ വൈദ്യുതി റഗുലേറ്ററി കമ്മീഷൻ പ്രസിദ്ധീകരിച്ചു. 2027 ഏപ്രിൽ ഒന്നുമുതൽ 2032 മാർച്ച് 31 വരെ ഈടാക്കേണ്ട വൈദ്യുതിനിരക്ക് സംബന്ധിച്ച് കെഎസ്ഇബി അപേക്ഷ തയാറാക്കുന്നത് ഈ ചട്ടത്തിന്റെ അടിസ്ഥാനത്തിലായിരിക്കും. ജനങ്ങളുടെ അഭിപ്രായം കൂടി ആരാഞ്ഞശേഷം അന്തിമ റഗുലേഷൻ പ്രസിദ്ധീകരിക്കുന്നതോടെ നിരക്ക് പരിഷ്കരണത്തിലേക്ക് കടക്കും. സോളാർ വൈദ്യുതി സുലഭമായ പകൽ സമയത്ത് കുറഞ്ഞ നിരക്കും ഉപയോഗം കൂടുതലുള്ള രാത്രി പീക്ക് സമയങ്ങളിൽ ഉയർന്ന നിരക്കും…

Read More

നിലപാടിന്റെ ഭാഗമായി എംഎല്‍എ സ്ഥാനം രാജിവച്ച എത്ര പേരുണ്ട്? എന്നെപ്പോലെ സ്വയംവഴി വെട്ടിയവർ ഉണ്ടെങ്കിൽ വരൂ’; സംവാദം ആകാമെന്ന് പി.വി. അൻവർ

നിലമ്പൂർ: തനിക്കെതിരെ സംസാരിക്കുന്നവരിൽ ആരെങ്കിലും തന്നെപ്പോലെ സ്വയംവഴി വെട്ടിയവർ ഉണ്ടെങ്കിൽ വരൂ സംസാരിക്കാം, സംവദിക്കാമെന്ന് പി.വി. അന്‍വര്‍. കേരള രാഷ്ട്രീയ ചരിത്രത്തിൽ രാഷ്ട്രീയ നിലപാടിന്റെ ഭാഗമായി നിയമസഭ സാമാജികൻ എന്ന സ്ഥാനം സ്വയം രാജിവച്ചവർ എത്രപേരുണ്ട്? നിലപാട് ഉള്ളതുകൊണ്ടാണ് എംഎൽഎ സ്ഥാനം രാജിവച്ച് പോരാട്ടത്തിനിറങ്ങിയതെന്നും അൻവർ ഫേസ്ബുക്കിൽ കുറിച്ചു. അന്ന് ലൈനും ലങ്ത്തും പിഴയ്ക്കാതെ താനെറിഞ്ഞ പന്തുകൾ ലക്ഷ്യം കണ്ടപ്പോൾ ഗാലറിയിൽ ഇരുന്ന് കയ്യടിച്ചവർക്ക് തോന്നുന്നുണ്ടോ അത്തരത്തിലൊരു ഇന്നിങ്സ് ജീവിതത്തിൽ ഒരിക്കലെങ്കിലും കളിക്കാൻ അവർക്ക് കഴിയുമെന്ന്. താന്‍…

Read More

നേപ്പാളില്‍ മിന്നല്‍ പ്രളയം; ഗ്രാമങ്ങള്‍ ഒലിച്ചുപോയി, എട്ട് മരണം

     നേപ്പാൾ : നേപ്പാളില്‍ വ്യാപകനാശം വിതച്ച് മിന്നല്‍ പ്രളയം. ഭോട്ടെ കോഷി നദിയില്‍ പെട്ടെന്നുയര്‍ന്ന വെള്ളം നുവാകോട്ട്, നാഡിങ് ജില്ലകളിലൂടെ പാഞ്ഞൊഴുകുകയായിരുന്നു. വീടുകളും വാഹനങ്ങളും പാലങ്ങളും തകര്‍ന്നു. ഗ്രാമങ്ങള്‍ ഒഴുകിപ്പോയി. പ്രദേശത്തെ മാർക്കറ്റ് ഒലിച്ചുപോയി. ചൈനീസ് അതിർത്തിയോട് ചേർന്ന സ്ഥലത്താണ് മിന്നൽ പ്രളയം ഉണ്ടായത്. നാശനഷ്ടങ്ങളുടെ വ്യാപ്‌തി വിലയിരുത്തുന്നു എന്ന് അധികൃതർ വ്യകത്മാക്കി. ഏട്ടു പേര്‍ മരിച്ചു, നിരവധിപ്പേരെ കാണാതായിട്ടുണ്ട്. സൈന്യവും പൊലീസ് രക്ഷാപ്രവര്‍ത്തനം ഊര്‍ജിതമാക്കിയിട്ടുണ്ട്. വെള്ളപ്പൊക്കബാധിത പ്രദേശങ്ങളിൽ ഹെലികോപ്റ്ററുകൾക്ക് ഇറങ്ങാൻ കഴിയാത്തത്ര ഉയർന്ന നിലയിൽ…

Read More

നിയന്ത്രണം വിട്ട മിൽമ ടാങ്കർ ലോറി പാഞ്ഞുകയറി അപകടം; രണ്ട് പേർക്ക് ദാരുണാന്ത്യം

തൃശൂർ: ചേലക്കോട് നിയന്ത്രണം വിട്ട മിൽമ ടാങ്കർ ലോറി പാഞ്ഞുകയറിയുണ്ടായ അപകടത്തിൽ രണ്ട് പേർ മരിച്ചു. പഴയന്നൂർ കല്ലേപ്പാടം സ്വദേശി ഷെമീറും മണ്ണാർക്കാട് സ്വദേശി ജോസഫുമാണ് മരിച്ചത്. ചേലക്കോട് ചായകുടിക്കാനായി എത്തിയപ്പോഴാണ് ഇരുവരും അപകടത്തിൽപ്പെട്ടത്. പെട്രോൾ ടാങ്കർ ലോറി ഡ്രൈവറായ ജോസഫ് വാഹനം നിർത്തി ചായകുടിക്കാനായി ഇറങ്ങിയതായിരുന്നു. അതേസമയം, പഴയന്നൂരിലേക്ക് പോകുന്ന വഴിയിലാണ് ഷെമീർ ചേലക്കോടെത്തിയത്. ഇരുവരും റോഡരികിൽ നിൽക്കുന്നതിനിടെയാണ് അതുവഴിയെത്തിയ മിൽമ ടാങ്കർ ലോറി നിയന്ത്രണം വിട്ട് ഇവർക്കിടയിലേക്ക് പാഞ്ഞുകയറിയത്. അപകടത്തിൽ ഇരുവരും ടാങ്കർ ലോറിയുടെ…

Read More

‘എന്നെ കൊന്നിട്ട് മുന്നോട്ടു പോയാല്‍ മതി’; ബുള്‍ഡോസറിന്റെ യന്ത്രക്കൈയില്‍ തൂങ്ങി പെണ്‍പട! കൂട്ടയടി, തെരുവ് യുദ്ധം

മഹാരാഷ്ട്രയിലെ ഠാണെ ജില്ലയിലുള്ള ഡോംബിവ്‌ലിയില്‍ നിർമ്മിതി പൊളിച്ചുമാറ്റാൻ ബുള്‍ഡോസർ എത്തിച്ചതിനെ തുടർന്ന് പ്രാദേശിക നിവാസികളും സ്ത്രീകളും പ്രതിഷേധവുമായി രംഗത്തെത്തിയത് വലിയ സംഘർഷത്തില്‍ കലാശിച്ചു എൻഡിടിവിയുടെ റിപ്പോർട്ട് അനുസരിച്ച്‌, സ്ഥലം ഒഴിപ്പിക്കുന്നതിനായി ബില്‍ഡർ ബുള്‍ഡോസറുകളുമായി എത്തിയതോടെയാണ് ഭൂമി ഉടമസ്ഥാവകാശത്തെച്ചൊല്ലിയുള്ള തർക്കം അക്രമത്തില്‍ കലാശിച്ചത്. ബുള്‍ഡോസർ എത്തിച്ചതറിഞ്ഞ് ഉടൻ തന്നെ പ്രദേശവാസികള്‍ സ്ഥലത്തടിച്ചുകൂടുകയും പൊളിക്കല്‍ നടപടികള്‍ക്കെതിരെ ശക്തമായി പ്രതിഷേധിക്കുകയുമായിരുന്നു. കെട്ടിടങ്ങള്‍ പൊളിക്കുന്നത് തടയാനായി നിരവധി സ്ത്രീകള്‍ ബുള്‍ഡോസറിന് മുന്നില്‍ നിലയുറപ്പിച്ചു. ഇതിനിടയില്‍ ഒരു സ്ത്രീ ബുള്‍ഡോസറിന്റെ യന്ത്രക്കൈയില്‍ പിടിച്ച്‌ മാറ്റാൻ…

Read More

ചികിത്സയുടെ മറവില്‍ യുവതിയെ പീഡിപ്പിച്ചു; വ്യാജ സിദ്ധനെതിരെ കേസ്

കാസര്‍കോട്: ചികിത്സയുടെ മറവില്‍ യുവതിയെ പീഡിപ്പിച്ചെന്ന പരാതിയില്‍ വ്യാജ സിദ്ധനെതിരെ കേസെടുത്തു. ചെറുവത്തൂരിലെ ഷെരീഫിനെതിരെയാണ് പൊലീസ് കേസെടുത്തത്. ചന്തേര പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ താമസിക്കുന്ന യുവതിയുടെ പരാതിയിലാണ് കേസ്. യുവതിക്ക് ശ്വാസംമുട്ടല്‍ അസുഖമുള്ളതിനാല്‍ വീട്ടുകാര്‍ ഷെരീഫിനെ വിളിച്ചുവരുത്തി ചികിത്സ നടത്തിയിരുന്നു. പിന്നീട് ഷെരീഫ് യുവതിയുമായി അടുപ്പം സ്ഥാപിക്കുകയും വാട്‌സ്ആപ്പ് ചാറ്റിങ്ങില്‍ ഏര്‍പ്പെടുകയും ചെയ്തു. തുടര്‍ന്ന് കാഞ്ഞങ്ങാട്ടെ ലോഡ്ജില്‍ വച്ച് യുവതിയെ പീഡിപ്പിക്കുകയും ഭീഷണിപ്പെടുത്തി പത്തു പവന്‍ സ്വര്‍ണാഭരണവും ഒരു ലക്ഷം രൂപയും തട്ടിയെടുക്കുകയും ചെയ്തുവെന്നും പരാതിയില്‍ പറയുന്നു.

Read More

പ്രതീക്ഷകളുടെയും
ഒരുമയുടെയും ഓണക്കാലം:
രാധാകൃഷ്ണൻ കുന്നുംപുറം

ഓർമ്മകളിലെ കരിവളക്കിലുക്കംപോലെ   തൊട്ടുവിളിക്കുന്നചിലഅനുഭവയാത്രകളുണ്ട്. കാലത്തിൻ്റെ കൽപ്പടവുകളിൽ ഇതളടർന്നപൂവിതൾ പോലെനിറമുള്ള ഇന്നലകൾ.മധുരമുള്ള ചില പൂക്കാലങ്ങൾ വരും കാല ജീവിതത്തിൻ്റെപ്രതീക്ഷകളാണ്.അവസാനിക്കാത്ത മലയാള മനസ്സിലെ ശുഭപ്രതീക്ഷകളുടെ ആവർത്തനഭംഗിയാണ് ഓണം സമ്മാനിക്കുന്നത്. പ്രതിസന്ധികളിലെ നിരാശകളിൽ ചോർന്നുപോകാത്ത ശുഭകരമായ പുലരികളുടെ  അടയാളവിശുദ്ധിയാണ് മലയാള മനസ്സിലെ ഓണം ഒത്തുചേരലിൻ്റെ, പങ്കുവയ്ക്കലിൻ്റെ മനോഹരകാലം. ഇല്ലായ്മകളിലെ കൊച്ചു കൊച്ചു സന്തോഷങ്ങളുടെ ഓണകാഴ്ചകൾക്ക് എന്നും വല്ലാത്ത വർണ്ണഭംഗിയാണ്. “മാനുഷരെല്ലാരുമൊന്നുപോലെ”എന്ന സമത്വ സംസ്ക്കാരം ലോകമാകെ ഓണം കൈമാറുന്നു. ബന്ധങ്ങളുടെ ചാരുത നമ്മൾകണ്ടെറിയുന്നു.മറ്റൊരാളെപറഞ്ഞറിയിക്കാനാവാത്ത അനുഭവ സുഖത്തിൽ തിരിച്ചറിവിൻ്റെ പുതിയ പാഠങ്ങൾ ഓണം പറഞ്ഞു…

Read More

പിതാവിന്റെ നിർദേശപ്രകാരം കാമുകിയെ കൊലപ്പെടുത്തി യുവാവ്

തെലങ്കാന: തെലങ്കാനയില്‍ പിതാവിന്റെ നിർദേശപ്രകാരം കാമുകിയെ കൊലപ്പെടുത്തി യുവാവ്. യുവതിയുടെ സ്വന്തം പിതാവിന്റെ നിർദേശാനുസരണമാണ് ടെക്കിയായ കാമുകൻ മുപ്പത്തിമൂന്നുകാരിയെ കൊലപ്പെടുത്തിയത് കുടുംബത്തിന് നാണക്കേടുണ്ടാക്കി എന്ന് ആരോപിച്ചായിരുന്നു കൊലപാതകം. മാനസ എന്ന യുവതിയാണ് കൊല്ലപ്പെട്ടത്. മകളുടെ ജീവിതരീതി കുടുംബത്തിന് നാണക്കേടുണ്ടാക്കുന്നുവെന്നും അതുകൊണ്ട് അവളെ കൊലപ്പെടുത്തണമെന്നും മാനസയുടെ പിതാവ് കാമുകൻ നിർദേശം നല്‍കുകയും യുവാവ് ഈ നിർദേശം അനുസരിക്കുകയുമായിരുന്നു അന്വേഷണത്തില്‍ ഗൂഢാലോചനയ്ക്കും കൊലപാതകത്തിനും പിന്നില്‍ കൊല്ലപ്പെട്ട യുവതിയുടെ കാമുകനും പിതാവും തന്നെയാണെന്ന് പൊലീസിന് മനസിലായി. തുടർന്ന് കൊലപാതകം നടത്തിയ പങ്കാളിയെയും…

Read More

തിരക്കുള്ള ബസ്സിൽ യാത്ര ചെയ്ത് സ്വർണമാല മോഷണം; പ്രതി നാല് മാസത്തിനു ശേഷം പിടിയിൽ

         പാലക്കാട്: ബസ്സിൽ യാത്ര ചെയ്യവേ വീട്ടമ്മയുടെ ബാഗിൽ നിന്ന് സ്വർണ്ണമാല മോഷ്ടിച്ച സ്ത്രീ പിടിയിൽ. പാലക്കാട്ടെ കോട്ടമൈതാനത്ത് നിന്നും ടൗൺ സ്റ്റാൻ്റിലേക്ക് ബസിൽ യാത്ര ചെയ്ത വീട്ടമ്മയുടെ ബാഗിൽ നിന്നാണ് രണ്ട് പവന്‍റെ സ്വർണ്ണമാല മോഷ്ടിച്ചത്. മെയ് മാസത്തിലായിരുന്നു സംഭവം. ലഭിച്ച സിസിടിവി ദൃശ്യങ്ങൾ വച്ച് നാല് മാസമായി പ്രതിക്കായുള്ള അന്വേഷണത്തിൽ ആയിരുന്നു പൊലീസ്. പ്രതി ഓണത്തിരക്കിൽ ഗോവിന്ദാപുരത്ത് നിന്നും തൃശൂർ ബസിൽ കയറിയ വിവരം ലഭിച്ചു. കൊല്ലങ്കോട് പൊലീസിൻ്റെ സഹായത്തോടെ പാലക്കാട് സൗത്ത് പൊലീസ്…

Read More

‘ദീദിയാണ് എന്‍റെ നേതാവ്’; വിമത തൃണമൂൽ കോണ്‍ഗ്രസ് എംഎൽഎ കാസിം സിദ്ദിഖി മതയുടെ ക്യാംപിലേക്ക് തിരികെയെത്തി

കൊൽക്കത്ത: തൃണമൂൽ കോൺഗ്രസിന്റെ വിമതരായ എംഎൽഎമാരിലെ ഒരാളായ കാസിം സിദ്ദിഖി മുൻ മുഖ്യമന്ത്രി മമത ബാനർജിയുടെ ക്യാമ്പിലേക്ക് മടങ്ങിയെത്തി. പ്രതിപക്ഷ നേതാവ് ഋതബ്രത ബാനർജിയുടെ നേതൃത്വത്തിലുള്ള വിമത വിഭാഗത്തിൽ ചേർന്ന് മാസങ്ങൾക്ക് ശേഷമാണ് അദ്ദേഹത്തിന്റെ ഈ മടക്കം. നോർത്ത് 24 പർഗാനാസിലെ അംദംഗ മണ്ഡലത്തിൽ നിന്നുള്ള ജനപ്രതിനിധിയായ താൻ എപ്പോഴും മമത ബാനർജിക്കൊപ്പമായിരുന്നുവെന്നും അവിടെ തന്നെ തുടരുമെന്നും വ്യക്തമാക്കി. മമത ബാനർജിയുടെ നേതൃത്വത്തിൽ തന്നെയാണ് പ്രവർത്തിക്കുക എന്ന് പറഞ്ഞാണ് തന്നെ വിമത വിഭാഗം കൊണ്ടുപോയതെന്ന് കാസിം വെളിപ്പെടുത്തി….

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial