Headlines

എറണാകുളത്ത് വാടകവീട്ടിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി

എറണാകുളം: എറണാകുളത്ത് വാടകവീട്ടിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി. എറണാകുളം കാക്കനാടിനടുത്ത് അത്താണിയിലാണ് യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. പത്തനംതിട്ട അടൂർ നെടുമൺ സ്വദേശി ജെറിൻ വി ജോൺ (21) ആണ് മരിച്ചത്.

കാക്കനാട്ടെ സ്വകാര്യ സ്ഥാപനത്തിൽ വിദ്യാർഥിയായിരുന്നു. കൂടെ താമസിച്ചിരുന്നവർ ഫോണിൽ വിളിച്ച് കിട്ടാത്തതിനെ തുടർന്ന് പോലീസിൽ വിവരമറിയിക്കുകയായിരുന്നു. പോലീസെത്തി വാടക വീടിൻറെ വാതിൽ പൊളിച്ച് അകത്തു കയറിയപ്പോഴാണ് യുവാവിനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. സുഹൃത്തുക്കള്‍ക്കൊപ്പമാണ് ജെറിൻ വീട്ടിൽ താമസിച്ചിരുന്നത്. ഇന്നലെ വിഷു ആഘോഷിക്കുന്നതിനായി സുഹൃത്തുക്കള്‍ വീടുകളിലേക്ക് പോയിരുന്നു. തുടര്‍ന്ന് ഫോണിൽ വിളിച്ചിട്ട് ജെറിനെ കിട്ടാത്തതിനെ തുടര്‍ന്ന് പോലീസിൽ വിവരം അറിയിക്കുകയായിരുന്നു. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു.

Leave a Reply

You cannot copy content of this page

Social media & sharing icons powered by UltimatelySocial
%d bloggers like this: